04-11-18

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഒക്ടോബർ29മുതൽ നവംബർ 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSS ഫോർ ഗേൾസ്_തിരൂർ)
🍬🍬🍬🍬🍬🍬🍬🍬🍬🍬🍬

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

വാട്സ്ആപ്പ് കൂട്ടായ്മകളുടെ ചരിത്രത്തിൽ തിരൂർ മലയാളം എന്ന നമ്മുടെ കൂട്ടായ്മ ഏറെ വാർത്താപ്രാധാന്യം നേടിയ ആഴ്ചയാണ് കടന്നുപോയത്...മലയാളത്തിലെ ആദ്യ ഭാഷാസാഹിത്യ ഓൺലെെൻ ചാനൽ എന്ന നേട്ടം നമ്മൾ കരസ്ഥമാക്കുന്ന ഈ വേളയിൽ അഭിനന്ദനപ്പൂക്കൾ അർപ്പിക്കട്ടെ ഈ ചാനലിനു വേണ്ടി അക്ഷീണം പ്രയത്നിച്ച അശോക് മാഷിനും ,പ്രവീൺമാഷിനും,തിരൂർ മലയാളം കൂട്ടായ്മ സ്ഥാപകൻ രതീഷ് മാഷിനും...💐💐💐🌹🌹🌹🤝🤝🤝


 ചാനൽ തിരക്കിൽ ചില പംക്തികൾ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല...എന്നാലും,അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഒക്ടോബർ 29_തിങ്കൾ
സർഗസംവേദനം
🍬🍬🍬🍬🍬🍬🍬🍬
അവതരണംരതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🍬🍬🍬🍬🍬🍬🍬🍬

🌷സമാധാനത്തിനുള്ള നോബേൽ സമ്മാനജേതാവായ നാദിയമുറാദ്....നാദിയയെ കുറിച്ച് പി.വി.ആൽബി എഴുതിയ...റെഡ് റോസ് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച..നാദിയമുറാദ് എന്ന പുസ്തകമാണ് രതീഷ് മാഷ് ഇന്ന് പരിചയപ്പെടുത്തിയത്..
🍬"2018ലെ നോബേൽ സമ്മാനജേതാവായ ഇറാക്കിയുവതിയുടെ തടവറസ്മരണകൾ"എന്ന ടെെറ്റിലൊടെ വന്ന ഈ പുസ്തകം യുദ്ധത്തിന്റെ ഭീകരതയും.. നാദിയ അനുഭവിച്ച ദുരിതങ്ങളും അതേ തീവ്രതയിൽ നമ്മിലെത്തിക്കുന്നു എന്നതിന് രതീഷ് മാഷ്ടെ ജീവസ്സുറ്റ വായനക്കുറിപ്പ് സാക്ഷ്യം🤝🤝🙏🙏
🌷ചാനൽച്ചർച്ചയ്ക്കായി മാഷ് വേഗം തന്നെ കളമൊഴിഞ്ഞതിനാൽ സുദർശനൻ മാഷ് മാത്രമേ അഭിപ്രായം രേഖപ്പെടുത്തിയുള്ളൂ.

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ1_വ്യാഴം
ലോകസിനിമ
🍬🍬🍬🍬🍬🍬🍬🍬
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🍬🍬🍬🍬🍬🍬🍬🍬

🌷 ഏറെ സന്തോഷമുള്ള ദിനമായിരുന്നു ഇന്ന്..ഒരു വല്യ സ്വപ്നം സഫലികരിച്ച ദിനം...നമ്മുടെ ചാനൽ ലോഞ്ചിംഗ് നടന്ന ദിവസം..
🌷 ഇന്ന് ലോകസിനിമ പംക്തിയിൽ വിജുമാഷ് 5 കൊറിയൻ സിനിമകളാണ് പരിചയപ്പെടുത്തിയത്.
🌷ARCHITECTURE 101
🌷TIME RENEGADES
🌷WILL YOU BE THERE
🌷BA:BO
🌷MY GIRL AND I
ഇന്ന് ലോകസിനിമ പരിചയപ്പെടുത്തലിൽ കഥാസംഗ്രഹം കൂടി ഉപയോഗിച്ചത് സിനിമയെ അടുത്തറിയാൻ സഹായിച്ചു.🤝🤝
സീത,പ്രമോദ്മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.. പ്രജിത ലിങ്കുകൾ പോസ്റ്റു ചെയ്തു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ2_വെള്ളി
സംഗീതസാഗരം
🍬🍬🍬🍬🍬🍬🍬🍬
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🍬🍬🍬🍬🍬🍬🍬🍬

🌷ഇന്നത്തെ സംഗീതസാഗരത്തിലൂടെ അവതാരക പരിചയപ്പെടുത്തിയത് കുന്ദൻലാൽ സെെഗാൾ എന്ന അതുല്യ പ്രതിഭയെയാണ്
🌷ഒരേ സമയം നടനും ഗായകനുമായ സെെഗാളിന്റെ ദാരിദ്ര്യം പിടിച്ച ബാല്യം,ജീവിതവഴിത്തിരിവ്,സിനിമകൾ,അമിത പ്രശസ്തിയിലൂടെ മദ്യപാനിയായത്,കെെപിടിച്ചുയർത്തിയവർ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥ,42ാം വയസിലെ മരണം...ഇങ്ങനെ വിശദമായ അവതരണമായിരുന്നു..🤝🤝
അനുബന്ധമായി ലിങ്കുകൾ വീഡിയൊ എന്നിവയും ഉണ്ടായിരുന്നു
🌷 വാസുദേവൻമാഷ്, ഗഫൂർമാഷ്,നവാസ് മാഷ്,ഷെെലജ ടീച്ചർ,സീത,സ്വപ്ന ടീച്ചർ,രതീഷ് മാഷ്,പ്രിയ...തുടങ്ങിയവർ സംഗീതസാഗരത്തെ ഇടപെടലിലൂടെ ധന്യമാക്കിത്തീർത്തു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
നവംബർ 3_ശനി
നവസാഹിതി
🍬🍬🍬🍬🍬🍬🍬🍬
അവതരണം_സ്വപ്നാറാണി ടീച്ചർ(ദേവധാർHSSതാനൂർ)
🍬🍬🍬🍬🍬🍬🍬🍬

🌷റെയ്ഞ്ച് പ്രശ്നം ഒരു വില്ലൻ റോൾ കയ്യേൽക്കുന്നുണ്ടോ...ന്ന് തോന്നുന്നു.. അൽപം വെെകിയാണ് നവസാഹിതീജാലകം അവതാരക തുറന്നത്..ഗഫൂർമാഷ് പറഞ്ഞതുപോലെ...വെെകിയാലെന്താ...ഒന്നാന്തരം കാഴ്ചകളല്ലേ ജാലകം തുറന്നപ്പോൾ കണ്ടത്...ആ കാഴ്ചകളെ ഞാനും മനസിലേറ്റുവാങ്ങി...പലകാഴ്ചകളും സ്റ്റാർ രേഖപ്പെടുത്തി മനസിൽ സൂക്ഷിക്കേണ്ടതു തന്നെയാണ്...പ്രധാനപ്പെട്ട കാഴ്ചകളിലേക്ക്...സൃഷ്ടികളിലേക്ക്...കടന്നാലോ..😊😊

🌷 ചിഞ്ചു സോർബ റോസ എഴുതിയ കവിതയായിരുന്നു ആദ്യം.. ദെെവത്തെ ബൂർഷ്വ ആക്കി മാറ്റുന്നു ഈ കവിതയിൽ..ദെെവത്തിനുള്ള അഭ്യർത്ഥനകൾ ഡീകോഡ് ചെയ്യുന്നയാളുടെ ആത്മഗതങ്ങളിലൂടെ കവിത ക്ലെെമാക്സിലെക്കെത്തുന്നു..
🌷 നഷ്ടബാല്യത്തിന്റെ സുഗന്ധം പേറുന്ന വരികളാൽ മനസിൽ തങ്ങിനിൽക്കുന്നു റജില ഷെറിൻ എഴുതിയ കവിത..
🌷 രമേശൻ പുന്നത്തിരിയം(ചോദ്യങ്ങളുടെ അവകാശികൾ),റെജി കവളങ്ങാടൻ, ശലഭം നിരണംകാരൻ(ഇത്തിക്കുട്ടിച്ചേട്ടന്റെ ഗൾഫ് വാസം),കൃഷ്ൻ(കാലം പറയുന്നത്),വെള്ളിമൺ ഡെമാസ്റ്റൻ(യാത്ര),മഞ്ജുഷ(ഋതുവായ പെണ്ണിനുവേണ്ടി)....എല്ലാ സൃഷ്ടികളും ഒന്നിനൊന്ന് മെച്ചം... ആനുകാലിക പ്രസക്തം... ശലഭം നിരണംകാരന്റെ കഥ വല്ലാതെ മനസിനെ നോവിച്ചു....
🌷 നവസാഹിതിക്ക് ഊർജ്ജം നൽകാൻ വിരലിലെണ്ണാവുന്നവർ മാത്രമേ ഗ്രൂപ്പിലെത്തിയുള്ളൂ എന്നത് ഖേദകരം തന്നെ...രതീഷ് മാഷ്, ഗഫൂർമാഷ്,മഞ്ജുഷഎന്നിവർ അഭിപ്രായപ്രകടനങ്ങളിലൂടെ  നവസാഹിതിയ്ക്ക് ഉന്മേഷം പകർന്നു..😊😊

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഇനി താരവിശേഷങ്ങളിലേക്ക്...
ആരെ താരമാക്കണം... അത്രയ്ക്കും ആശങ്കയിലാ ഞാൻ...ഈ തെരഞ്ഞെടുപ്പിനുപോലും എനിക്ക് അർഹതയുണ്ടോന്ന് സംശയം...
ചാനൽ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രയത്നിച്ച പ്രവീൺ മാഷ്... ഈ ചാനലിന് വ്യക്തമായ ദിശയും മാനവും തലവും നൽകി നയിക്കുന്ന അശോക് സാർ...ഇതിലാര് എന്നല്ല...ഇവർ രണ്ടുപേരുമാണ് നമ്മുടെ ഉജ്ജ്വലതാരങ്ങൾ....

പ്രിയ അശോക് മാഷേ... പ്രവീൺമാഷേ....ഹൃദയം നിറഞ്ഞു കവിഞ്ഞൊഴുകുന്നൂ... അഭിനന്ദനങ്ങൾ....ആശംസകൾ...💐💐💐💐🤝🤝

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു🙏🙏