04-08-19

 ✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🍓🍓🍓🍓🍓🍓🍓🍓🍓🍓
ജൂലെെ 29 മുതൽ ആഗസ്റ്റ് 4 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSS പുതുപ്പറമ്പ്)
(അവലോകനദിവസം_വെള്ളി)

🍓🍓🍓🍓🍓🍓🍓🍓🍓🍓

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🥭🥭🥭🥭🥭🥭🥭🥭🥭🥭

ജൂലെെ 29_തിങ്കൾ
സർഗസംവേദനം
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം_രതീഷ് മാഷ്(MSMHSS.കല്ലിങ്ങൽപ്പറമ്പ്)
🍓🍓🍓🍓🍓🍓🍓🍓🍓🍓

🍇തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ നവീൻ നീലകണ്ഠന്റെ ആനന്ദപുരത്തെ അത്ഭുത കാറ്റാടികൾ എന്ന നോവലിന് കെ.ആർ.ശ്രീല ടീച്ചർ തയ്യാറാക്കിയ വായനക്കുറിപ്പാണ് ആദ്യമായി അവതാരകൻ പരിചയപ്പെടുത്തിയത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യമായ ഈ നോവൽ ആദ്യാവസാനം ആകാംക്ഷ ഉണർത്തുന്നു, ഫാന്റസിയെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന അപൂർവ്വ സുന്ദരമായ സ്വപ്ന ലോകമാണീ നോവൽ ഒരുക്കുന്നത്, മാത്രമല്ല '' ക്രോധം നിജ ധർമ്മ ക്ഷയകരം,, ക്രോധം പരിത്യജിക്കേണം ബുധജനം'' എന്ന സന്ദേശവും നൽകുന്നു ഈ നോവൽ,,

🍇ടി.പി രാജീവന്റെ കുഞ്ഞാലി മരക്കാർ എന്ന തിരനോവലിന് രതീഷ് മാഷ് തന്നെയെഴുതിയ വായനക്കുറിപ്പാണ് പിന്നീട്  പരിചയപ്പെടുത്തിയത് തിരക്കഥ വായിക്കുന്ന പ്രയാസമില്ലാതെ വായിച്ചു പോകാവുന്ന ഒന്നാണീ തിരനോവൽ.. കുഞ്ഞാലിമരക്കാരുടെയുദ്ധവീര്യത്തിന്റെയും ദേശാന്തരയാനത്തിന്റേയും ഇതിഹാസം പുനസൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
🍇ഗഫൂർ മാഷ്,ശിവശങ്കരൻ മാഷ്,സുദർശനൻ മാഷ്,പ്രമോദ് മാഷ്,പവിത്രൻ മാഷ്,രജനി ടീച്ചർ,പ്രജിത, വാസുദേവൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🥭🥭🥭🥭🥭🥭🥭🥭🥭🥭

ജൂലെെ 30_ചൊവ്വ
ചിത്രസാഗരം
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം_പ്രജിത (തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🍓🍓🍓🍓🍓🍓🍓🍓🍓🍓

🍇ചൊവ്വാഴ്ച ചിത്രസാഗരത്തിലാകട്ടെ ഇന്ത്യൻ കാർട്ടൂണിന്റെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിനോടൊപ്പമാണ് പ്രജിത ടീച്ചറെത്തിയത്,, അദ്ദേഹത്തിന്റെ ജീവചരിത്രവും, കാർട്ടൂൺ വീക്കിലികളും, പ്രശസ്ത ശിഷ്യൻമാരും കുട്ടികളോടുള്ള അദ്ദേഹത്തിന്റെ മമതയും എല്ലാം പുതുമയുള്ളതായിരുന്നു, കൂടാതെ ശങ്കറിനെ പരിചയപ്പെടുത്തുന്ന മദനൻ സാറിന്റേയും രാജൻ മാഷിന്റെയും ഓഡിയോ ക്ലിപ്പുകൾ,,, വീഡിയോ ലിങ്കുകൾ., പ്രശസ്ത ചിത്രങ്ങൾ, സമാഹാരങ്ങൾ, എല്ലാം ചേർന്ന് ചിത്ര സാഗരത്തെ കാർട്ടൂൺ പാലാഴിയാക്കി മാറ്റിയ പ്രജിത ടീച്ചർക്ക് അഭിനന്ദന
🍇പൂച്ചെണ്ടുകളുമായി സുദർശൻ മാഷ്, ഷാജി മാഷ്, സീതാദേവി ടീച്ചർ, രാജി ടീച്ചർ, പ്രമോദ് മാഷ്, വാസുദേവൻ മാഷ്, പവിത്രൻ മാഷ്, വെട്ടം ഗഫൂർ മാഷ്, രമ ടീച്ചർ, രജനി ടീച്ചർ, കൃഷ്ണദാസ് മാഷ്, രവീന്ദ്രൻ മാഷ്, രതീഷ് മാഷ്, സ്വപ്ന ടീച്ചർ തുടങ്ങിയവരെല്ലാം ചിത്ര സാഗരതീരത്തെത്തിയിരുന്നു,

🥭🥭🥭🥭🥭🥭🥭🥭🥭🥭

ജൂലെെ 31_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)
🍓🍓🍓🍓🍓🍓🍓🍓🍓🍓
🍇ഗ്രൂപ്പിലെ ഭാഷാഭേദപംക്തിയായ ആറുമലയാളിക്ക് നൂറു മലയാളത്തിൽ ഈയാഴ്ച പവിത്രൻ മാഷ് മലപ്പുറം ഭാഷാഭേദ പ്രവണതകളാണ് പരിചയപ്പെടുത്തിയത്. മലപ്പുറം ഭാഷാപ്രയോഗത്തിലെ വാക്കുകൾ എന്ന തലക്കെട്ടോടെ മലപ്പുറം മലയാളത്തിൽ തത്ഭവങ്ങളായോ തത്സമങ്ങളായോ  കാണുന്ന പേർഷ്യൻ, അറബി ഭാഷകളിൽ നിന്നുള്ള വാക്കുകൾ ഉദാഹരണസഹിതം ആദ്യം പരിചയപ്പെടുത്തി. തുടർന്ന് മലപ്പുറം മലയാളം നിഘണ്ടുവിന്റെ ആറാം ഭാഗത്തിൽ ഖ മുതൽ ചം വരെയുള്ള വാക്കുകളും അവയുടെ അർത്ഥങ്ങളും പരിചയപ്പെടുത്തിയത് ഏറെ രസകരവും വിജ്ഞാനപ്രദവും ആയിരുന്നു.അവതാരകന് അഭിനന്ദങ്ങൾ
🍇രതീഷ് മാഷ് ,തനൂജ ടീച്ചർ ,സുദർശനൻ മാഷ്, രവീന്ദ്രൻ മാഷ് ,സീത, ശ്രീല ടീച്ചർ, ഗഫൂർ മാഷ്, കല ടീച്ചർ തുടങ്ങിയവർ ഇടപെടലുകൾ നടത്തി. കല ടീച്ചറുടെ വകയായ ശ്ലോകവും അതിന്റെ ആലാപനവും ഏറെ ഹൃദ്യമായി...👏🌹

🥭🥭🥭🥭🥭🥭🥭🥭🥭🥭
ആഗസ്റ്റ് 1_വ്യാഴം
ലോകസിനിമ
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🍇ഈയാഴ്ചയിലെ ലോകസിനിമാവേദി  പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ  സിനിമകളാണ് ഇത്തവണയും മാഷ് പരിചയപ്പെടുത്തിയത്.
🍇സിനിമകൾ....👇👇

🍒ഹലോ സ്ട്രെയ്ഞ്ചർ (തായ്)
🍒പരിയേറും പെരുമാൾ (തമിഴ്)
🍒റസ്തം (ഹിന്ദി)
🍒വൺ അവർ ഫോട്ടൊ (ഇംഗ്ലീഷ്)
🍒ഒക്ടോബർ (ഹിന്ദി)

🍇സിനിമാ വിശദീകരണം സിനിമ കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നു.ലിങ്കുകൾ അവതാരകന് നെറ്റു പ്രശ്നം കാരണം പോസ്റ്റ് ചെയ്യാൻ സാധിച്ചില്ല.അതുംകൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമായേനേ
🍇പവിത്രൻ മാഷ് , സുദർശനൻ മാഷ് ,ഗഫൂർ മാഷ്, പ്രജിത പ്രമോദ് മാഷ് ,സീത ,ശിവശങ്കരൻ മാഷ് ,ശ്രീല ടീച്ചർ തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ലോകസിനിമ സജീവമാക്കി

🥭🥭🥭🥭🥭🥭🥭🥭🥭🥭
ആഗസ്റ്റ് 2 വെള്ളി

 സംഗീതസാഗരം

🍓🍓🍓🍓🍓🍓🍓🍓🍓🍓

അവതരണം: രജനിടീച്ചർ
( GHSS പേരശ്ശന്നൂർ)
🍓🍓🍓🍓🍓🍓🍓🍓🍓🍓

🍇പ്രശസ്തരായ  സംഗീതപ്രതിഭകളെ പരിചയപ്പെടുത്തുന്ന പരമ്പരയിൽ സംഗീത സാഗര ത്തിലൂടെ ഇന്ന് അവതരിപ്പിച്ചത് ലക്കി അലിയെ

🎷 ഭാരതീയ സംഗീതാസ്വാദകരിൽ വ്യത്യസ്തതാളമേളങ്ങൾ സൃഷ്ടിച്ച ലക്കി അലി അറിയപ്പെടുന്ന ഗായകനും മികച്ച ഗാനരചയിതാവും കഴിവുറ്റൊരു നടനുമായിരുന്നു

🎻 ലക്കി അലിയുടെ ജീവിതരേഖ ചിത്രങ്ങളുടെയും വീഡിയോകളുടെയും അകമ്പടിയോടെ മികച്ച രീതിയിൽ രജനി ടീച്ചർ പരിചയപ്പെടുത്തി

🎹 അദ്ദേഹത്തിന്റെ മികച്ച സംഗീതാൽബങ്ങളും ഏറെ ശ്രദ്ധേയമായ ഗാനങ്ങളും യുട്യൂബ് ലിങ്കുകളിലൂടെ ടീച്ചർ പരിചയപ്പെടുത്തി . ലക്കി അലിയ്ക്ക് ലഭിച്ച സംഗീത പുരസ്ക്കാരങ്ങളുടെ പട്ടികയും ടീച്ചർ പോസ്റ്റ് ചെയ്തു

🍇അവതരണത്തെ വിലയിരുത്തിക്കൊണ്ട് സുദർശൻമാഷ്, വാസുദേവൻ മാഷ്, വിജു മാഷ്, ഗഫൂർ മാഷ്, ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🥭🥭🥭🥭🥭🥭🥭🥭🥭🥭

ആഗസ്റ്റ് 3_ശനി
നവസാഹിതി
🍓🍓🍓🍓🍓🍓🍓🍓🍓🍓
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🍓🍓🍓🍓🍓🍓🍓🍓🍓🍓
🍇ഗ്രൂപ്പിൽ സർഗസുഗന്ധം പരത്തുന്ന  നവസാഹിതി  ഈയാഴ്ചയും ഉയർന്ന നിലവാരം പുലർത്തിയിരുന്നു.
🍇നവസാഹിതിയിലെ വിഭവങ്ങളിലേക്ക്...

അനുഭവാവിഷ്കാരം
〰〰〰〰〰〰〰〰

 🍒ഇതാണ് ഞാൻഞാൻ_ ജസീന റഹീം

കവിതകൾ
〰〰〰〰〰
 🍒കള്ളക്കർക്കിടകം_ ജലീൽ കൽപകഞ്ചേരി
🍒റൺ ഓവർ _സുരേഷ് കുമാർ ജി
🍒നിങ്ങൾ ഓർക്കുന്നുണ്ടോ_ പ്രീതി രാജേഷ്
🍒ഭാഗ്യംഭാഗ്യം_ ശ്രീല അനിൽ
🍒ഋതുഭേദങ്ങൾ_റബീഹ
🍒പൂവുകൾ പറയാൻ കൊതിക്കുന്നത് _ദിവ്യ

കുറിപ്പ്
〰〰〰
 🍒തഴമ്പ് _അബ്ബാസ്

നർമ്മകഥ
〰〰〰〰
 🍒അമളി_ആലിക്കോയ പള്ളിക്കൽ

ഇവ കൂടാതെ സ്വപ്നടീച്ചറുടെ കവിത അതേ വിദ്യാലയത്തിലെ നവനീത് ആലപിച്ചതിന്റെ ഓഡിയോ, ദിവ്യ, റബീഹ എന്നിവരുടെ കവിതകൾക്ക് അവർ തന്നെ ആലപിച്ച ഓഡിയോ എന്നിവയും ഉണ്ടായിരുന്നു. 

🍇സബുന്നിസ ടീച്ചർ, വാസുദേവൻ മാഷ്, ശിവശങ്കരൻ മാഷ്, സുദർശനൻ മാഷ് ,രജനി ടീച്ചർ, രാജി ടീച്ചർ  എന്നിവർ  ഇടപെടലുകൾ നടത്തുകയും പവിത്രൻ മാഷ് നവസാഹിതിയെ വിലയിരുത്തി കുറിപ്പിടുകയും ചെയ്തു.

🥭🥭🥭🥭🥭🥭🥭🥭🥭🥭

ഈയാഴ്ചയിലെ മിന്നുംതാരം ആരെന്ന് നോക്കാം... പംക്തികളിൽ തന്റെ അഭിപ്രായങ്ങൾ പറയുകയും മികച്ച രീതിയിൽ ഇടപെടുകയും ചെയ്യുന്ന രാജി ടീച്ചർ ആണ് നമ്മുടെ ഈയാഴ്ചയിലെ മിന്നുംതാരം..ഇത്തരത്തിലുള്ള  ഇടപെടലുകളാണ്  ഗ്രൂപ്പിനെ സജീവമാക്കുന്നതും.

രാജിടീച്ചർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🙏🤝🌹🌹🌹