04-03-19b

താഹാജമാലിന്‍റെ  “മറുക് “...
     വളരെ യാദൃശ്ചികമായി ആണ് “മറുക്”എന്ന കവിതാസമാഹാരം ശ്രദ്ധയില്‍പെടുന്നത് .സമൂഹമാധ്യമങ്ങളില്‍സ്ഥിരമായി കവിതകള്‍എഴുതുന്ന ആളാണ് ഇദ്ദേഹം ..ആനുകാലികങ്ങളില്‍പ്രസിദ്ധീകരിച്ച 33 കവിതകള്‍ആണ് ഇതില്‍ഉള്പെടുതിയിരിക്കുന്നത് .അവതാരികയില്‍  ശ്രീ .പിസുരേന്ദ്രന്‍ പ റഞ്ഞതെല്ലാം സത്യമെന്നു   ബോധ്യപ്പെടും ..
   മറുക് മനുഷ്യന്റെ തിരിച്ചറിവാണ് ..മനുഷ്യമനസ്സിന്റെ  അകം പുറങ്ങള്‍ഈ സമാഹാരം നമുക്ക് സമ്മാനിക്കുന്നു ..കുടുംബപരമായും സാമൂഹികം ആയും പ്രണയപരമായും ഉള്ള കവിതകള്‍ ..ഇതിലുണ്ട് ..മറുക് എന്നു കേള്‍ക്കുമ്പോള്‍ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് കറുത്ത നിറമാണ്‌ ..ഈ സമാഹരത്തില്‍ പല  കവിതകളും  നിറം ചൂടുന്നു ..മഴയും പ്രണയവും ഹിംസയും  ഈ കവിതകളില്‍ വിഷയങ്ങള്‍ ആണ്  .
 പിതാവായതിന്റെ സന്തോഷം ആദ്യ കവിതയില്‍കാണാം ..മറുക് എന്ന കവിതയില്‍  മറുക് ഒരു ഭാഷയാണ് .മറുക് പ്രണയിനുടെ സൌഭാഗ്യമായും കാണാതാവുമ്പോള്‍നല്‍കുന്ന അടയാളമായും വ്യഖ്യാനിചിരിക്കുന്നു ..നിന്‍റെ വളര്ച്യ്കൊപ്പം വളരാ പട്ടടയിത്തവ നിന്‍റെപട്ടടയിലേക്ക്‌ മടങ്ങിപ്പോകുന്നവ ..അവനവളിലും അവളവ്നിലും കണ്ടെത്തിയ സൌന്ദര്യ ത്തിന്‍റെ  പാഠഭേദം  ...”അമ്മമാര്‍  കുത്തുകളില്‍  ചെന്നിനായകം തേക്കുമ്പോള്‍പൈതൃകതിലെക്ക് ഒഴുകുന്ന പുഴ നിലക്കുന്നു” .കുട്ടികള്‍  മറുക് ഉപേക്ഷിക്കുന്നു . .മറുകിനപ്പോള്‍കൈപ്പിന്‍റെ രുചിയും മുലപ്പാലിന്റെ മണ വുമാനെന്നു കവി പറഞ്ഞുവയ്ക്കുന്നു .
  “പാഠം ഒന്ന് ഒരു പട്ടിവിലാപ”ത്തില്‍കേരളസമൂഹത്തില്‍പട്ടി ഭയത്തിന്‍റെ ബിംബമായി മാറുന്നതെങ്ങനെ? എന്നു നാല് ഭാഗങ്ങളിലായ് അടുക്കി  വച്ചിരിക്കുന്നു. “ഉണ്ട ചോറിനു നന്ദി കാണിക്കുന്നവ” ..”നന്ദിയുള്ള മൃഗം” ..”അന്ന് കുട്ടികളെ കണ്ടാല്‍പട്ടി ഓടു മായിരുന്നു ഇന്ന് പട്ടിയെ കണ്ടാല്‍കുട്ടിയും” ..എന്നു പറയുമ്പോള്‍ ഇതു കേരളീയ സാമൂഹ്യ ജീവിതത്തില്‍  ഗതകാല വര്‍ത്തമാന കാല ചിത്രങ്ങളെ കൂടി വായിക്കാന്‍കഴിയും ..നാലാം ഭാഗത്തില്‍ പട്ടി  പ്രത്യയ ശാസ്ത്ര്‍പരിസരത്തിലൂടെ ജീവികക്കുന്നു .എല്ലാ നിയമവും പട്ടിക്കു അനുകൂലം.പട്ടിസ്നേഹികള്‍  കോടതിയിലേക്ക് ..ഒടുവില്‍“വരൂ നമുക്കല്‍പം നടക്കാം റോഡില്‍ഒരു പട്ടിയുമില്ലെങ്കില്‍  എന്നു പറയുന്നത് സമൂഹത്തില്‍ചോദ്യചിഹ്നമായി ആ വരികള്‍  മാറുന്നു ..
  വരുംകാല പ്രവാചകാരാണ്  കവികള്‍!!..ആ പ്രവചനങ്ങള്‍ഈ  കവിതയില്‍കാണാം ..”കറുത്ത പൊട്ടു” എന്ന കവിതയില്‍  ജീവിതത്തില്‍  എ ങ്ങനെയാണു കറുപ്പ് ബാധിക്കുന്നത് എന്നു കാണിക്കുന്നു ..കറുപ്പ് സൗന്ദര്യവും വിഷാദവുമായി മാറുന്നു .”പട്ടാമ്പിപ്പുഴ റോഡ്‌”എന്ന കവിത മികച്ചൊരു പരിസ്ഥിതി കവിതയാണ്.. ഈ കവിതയില്‍വര്‍ത്തമാന കാലജീവി തത്തിന്റെ പ്രതിബിംബങ്ങളെ ധാരാളമായി വിന്യസിചിരിക്കുന്നു ..
  “ദേശം “എന്ന കവിതയില്‍ ഒരു പരിസ്ഥിതി വാദിയുടെ എല്ലാ കോപതാപങ്ങളും ജ്വലിക്കുന്നു ..വെള്ളം ഒരു മിത്തായി തീരുമെന്ന്  സത്യം 2004 ല്‍ തന്നെ കവി പ്രവചിച്ചിരുന്നു ..സ്വന്തം നാട് കവിക്ക്‌ മറക്കാനാവാത്ത  ഗൃഹാതുരത്വം നല്‍കുന്ന ഉറവിടങ്ങളാണ് ..”കുട്ടനാട്ടിലെ മഴ” ,”വേമ്പനാട്ടുകര “എന്നിവ ഉദാഹരണങ്ങള്‍..”എന്ത് വിളിക്കണം” എന്ന കവിതയില്‍  പെണ്ണ് എന്ന  ബിംബം മനോഹരമായ കല്പനയായി  മാറുന്നു .വില്പനച്ചരക്കായി ,സ്വപ്നങ്ങള്‍ആയി അത് അനാവൃതമാകുന്നു .”കരിയില” എന്ന കവിതയിലും ഒരു പെണ്ണിന്‍റെ രൂപാന്തരം വായിച്ചെടുക്കാം ..