📚📚📚📚📚
സന്തപ്തൻ
(ചെറുകഥകൾ)
ശ്രീകൃഷ്ണ ആലനഹള്ളി
ഡി.സി.ബി
70 രൂപ.
"എനിക്കും മലയാളത്തിനും തമ്മിൽ അത്ഭുതകരമായ ഒരുതരം ബന്ധമുണ്ട്. അത് ചെറുപ്പത്തിലേ തുടങ്ങിയതാണ്. എന്റെ ഗ്രാമം ഒരുകാലത്ത്
കൊടുംകാടിനോട് ചേർന്നതായിരുന്നു. അതിനും അപ്പുറത്തുള്ള
നിഗൂഢമായ "പെൺമലയാള'ത്തിൽ എന്തൊക്കെയോ നിറഞ്ഞുതുളുമ്പി
നില്പ്പുണ്ടായിരുന്നു. അവയെക്കുറിച്ച് എത്രയെത്ര കാല്പനിക കഥ
കൾ! വിശേഷിച്ചും അവിടത്തെ ഭൂതങ്ങൾ, സുന്ദരിമാരായ പെൺകിടാ
ങ്ങൾ ഇവരെക്കുറിച്ച് .
എന്റെ ബന്ധുക്കളിൽ ചിലർ കോട്ടക്കാടിനോടു
ചേർന്ന വയനാട്ടിൽ സ്ഥിരതാമസക്കാരായിരുന്നു. അവർക്ക് അവിടെ
കാപ്പിത്തോട്ടങ്ങളുണ്ട്. ഇടയ്ക്കിടയ്ക്ക് അവിടെ പോയിവരുന്നവർ
പറയാറുണ്ടായിരുന്നു, ആ കാപ്പി, ഓറഞ്ച് മുതലായ തോട്ടങ്ങളുടെ
കാവലിനായി ഭൂതങ്ങളുണ്ട്. താഴെ വീണുകിടക്കുന്ന ഒരൊറ്റപ്പഴവും ആരും തൊടില്ലപോലും! തൊട്ടാലറിയാം; കൈകാലുകൾ പിന്നെ
ഇളക്കാനേ പറ്റില്ല. അവരുടെ തോട്ടങ്ങൾ കഴിഞ്ഞ് താഴേക്കിറങ്ങി
ച്ചെന്നാൽ തുടങ്ങുകയായി "പെൺമലയാളം.' അവിടെ എല്ലാം പെണ്ണി
ന്റേതാണ്. അവൾ പറഞ്ഞതുപോലെ നടക്കണം, ആണുങ്ങൾ മറു
വാക്കുച്ചരിക്കുകയില്ല. ആണ് പെണ്ണിന്റെ നിഴൽമാത്രം! എന്റെ നാട്ടിൽ
ആരുടെയെങ്കിലും ദേഹത്ത് ഭൂതം കയറിയാൽ, ഇറക്കാൻ കേരള
ത്തിൽനിന്ന് മന്ത്രവാദി വരാറുണ്ടായിരുന്നു. കുട്ടിക്കാലത്ത്, എന്നെ
ആരോ മാട്ടും മാരണവും ചെയ്തിരിക്കുന്നു എന്നു പറഞ്ഞ് അമ്മ ആ
മന്ത്രവാദിയെക്കൊണ്ട് അത് ഇറക്കിക്ക് ഓർമ്മയുണ്ട്. ആണുങ്ങൾക്കു
മാത്രമല്ല, അവിടത്തെ പെണ്ണുങ്ങൾക്കും ഈ വിദ്യ അറിയാമത്രേ.
അതുപോലെത്തന്നെ അവിടെ കുടുംബസ്വത്ത് മകനല്ല, മകൾക്കാണ്.
അതായത് മരുമക്കത്തായം. എല്ലാറ്റിനും പുറമേ അവിടത്തെ പെണ്ണു
ങ്ങളുടെ സൗന്ദര്യം! കൈ കഴുകി തൊടണമത്രേ! അതുകൊണ്ടുതന്നെയാണ് അവിടം പെൺമലയാളമായത് ".
ശ്രീകൃഷ്ണ ആലനഹള്ളി
എം ടിയുടെ നാലുകെട്ടിലൂടെ ,ബഷീറിന്റെ ബാല്യകാലസഖി, പാത്തുമ്മയുടെ ആട് തുടങ്ങിയ കൃതികളിലൂടെ മലയാളത്തെ പ്രണയിച്ച ശ്രീകൃഷ്ണ ആലനഹള്ളിയുടെ ചെറുകഥാ സമാഹാരമാണ് സന്തപ്തൻ.
സന്തപ്തൻ, സീമന്തം ,പുഴ, ശ്രാവണം എന്നീ നാലു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഭുജംഗയ്യന്റെ ദശാവതാര ത്തിലൂടെ ,മലയാളം സ്നേഹിച്ച ആലനഹള്ളിയുടെ, ഗ്രാമീണത നിറഞ്ഞുനിൽക്കുന്ന നാല് കഥകൾ.
ഒന്നാമത്തെ കഥ സന്തപ്തൻ .കഥാനായകന് പേര് നൽകിയിട്ടില്ല. കർണാടകത്തിൽ തമിഴ്നാട്ടിലെ പോലെ ചേച്ചിയുടെ മകൾ പുരുഷന്മാർക്ക് മുറപ്പെണ്ണാണ്. മകൻറെ ചെറുപ്രായത്തിലെ ഭർത്താവ് മരിച്ചുപോയ അമ്മ കഷ്ടപ്പെട്ട് വളർത്തിയ മകൻ മുറപ്പെണ്ണിനെ വിവാഹം ചെയ്യണമെന്നാണ് അമ്മയുടെ നിർബന്ധം. പക്ഷേ കോളേജിൽ കണ്ട ധീരയും അസാധാരണമാംവിധം സ്വതന്ത്രയും, തീരുമാനങ്ങളെടുക്കാൻ കെൽപ്പുള്ളവളുമായ പ്രഭയോട് പ്രണയത്തിൽ ആയതുമുതൽ അമ്മയുടെ ആഗ്രഹത്തിന് തന്റെ ജീവിതം ബലിനൽകാൻ ആവുകയില്ലെന്നു തീരുമാനിച്ചുറപ്പിച്ചരുന്നു. രോഗിണിയായ അമ്മ ആവശ്യപ്പെട്ടതനുസരിച്ച് വീട്ടിലെത്തി .മുറപ്പെണ്ണ് ഗൗരി മാത്രമാണ് അമ്മയെ കൂടാതെ വീട്ടിലുള്ളത്. അവളെ അഭിമുഖീകരിക്കുവാൻ അനുഭവിക്കുന്ന പ്രയാസങ്ങളും ,അമ്മയുടെ ഇഷ്ടത്തിനും പ്രഭയുടെ മോഹവലയത്തിനും ഇടയിൽ ചഞ്ചല പെട്ടുപോകുന്ന കഥാനായകന്റെ ആത്മസംഘർഷങ്ങളാണ് ഈ ചെറുകഥയെ ശ്രദ്ധേയമാക്കുന്നത്. രണ്ടാമത്തെ കഥ സീമന്തം. കടിഞ്ഞൂൽ പ്രസവത്തിൽ ഗൃഹത്തിലേക്ക് കൂട്ടി കൊണ്ടുപോകുന്നതിന് മുമ്പായി ഭർതൃഗൃഹത്തിൽ നടക്കുന്ന ചടങ്ങാണ് സീമന്തം .കേരളത്തിലെ പുളിയൂണ് ഓർക്കാം. പദ്മ യുടെ സീമന്തം ആണ് കഥാസന്ദർഭം.
ലോകത്ത് ആരും അറിയാത്ത ഒരു രഹസ്യം സൂക്ഷിക്കേണ്ടി വരുന്നു ഒരു ഭാര്യയും ഭർത്താവും, തൻറെ ജീവിതത്തെയും ജന്മ പരമ്പരയും ബാധിക്കുന്ന ആ രഹസ്യ ത്തിലൂടെ ചിരിച്ചുകൊണ്ട് കടന്നു കയറാൻ വിഷമിക്കുന്ന ഒരു സ്ത്രീയുടെ മാനസിക സംഘർഷങ്ങൾ സുന്ദരമായി പറഞ്ഞുവയ്ക്കുന്ന കഥയാണ് ഇത് .തൻറെ ഉദരത്തിലുള്ള ആദ്യ സന്താനത്തിന്റെ ജന്മ രഹസ്യമാണ് അവൾക്ക് ഗോപ്യമാക്കാനുള്ളത്.
പുഴ എന്ന മൂന്നാം കഥയിലേക്ക്കടക്കാം.
സാഹചര്യത്തിന് സമ്മർദ്ദത്തിൽ സ്വന്തം മനോരഥങ്ങൾ നഷ്ടമായി പോകുന്ന യുവതയുടെ കഥകൾ എമ്പാടും നാം വായിച്ചിട്ടുണ്ട് അത്തരമൊരു കഥയാണ് പുഴയും പറയുന്നത് പക്ഷേ രചനാരീതി കൊണ്ട് ശ്രദ്ധേയമാകുന്നു ഈ കഥ. പ്രണയ നഷ്ടത്തിന് ഭൂമികയിൽ അല്ല മറിച്ച് ആത്മസംഘർഷങ്ങളുടെ വറുതിയിലാണ് ഈ കഥ മെനഞ്ഞിരിക്കുന്നത് അതുകൊണ്ടുതന്നെ അന്യൂനമായ പാരായണ ക്ഷമതയാണ് ഈ കഥ തരുന്നത് തൻറെ ബാല്യകാല സ്നേഹിതനെ പണമില്ലായ്മ കൊണ്ട് നഷ്ടപ്പെട്ടുപോയ ലക്ഷ്മിയുടെ മനസ്സിൻറെ ചിത്രം ഒരു നല്ല ക്യാൻവാസിൽ വരച്ചിട്ടിരിക്കുന്നു പണവും തറവാടിത്തവും തൻറെ മോഹങ്ങൾക്ക് വിലങ്ങ് തടിയായി അപ്പോഴും അതിനെ തട്ടി മാറ്റാൻ യത്നിച്ച പരാജയപ്പെട്ട പ്രഭുവിനെ മനസ്സിൻറെ ചിത്രം അതേ മിഴിവോടെ മറ്റൊരു ക്യാൻവാസിൽ ഉം വരച്ചു ചേർത്തിരിക്കുന്നു അതീവസുന്ദരമായ ഈ കഥയിൽ
ശ്രാവണം ആണ് നാലാമത്തെ കഥ കോളജ് അധ്യാപികയുടെ പൊലിഞ്ഞ പ്രണയം കുടുംബ സാഹചര്യം എന്നിവയാൽ ഒറ്റയായിപ്പോയ ജീവിതത്തിന് ,തന്റെ അയൽക്കാരിയും ശിഷ്യയുമായ വിദ്യാർത്ഥിനിയുടെ സാമീപ്യം കൊണ്ട് ,പുതു ജീവിതം നീട്ടിയ കൈകൾ സ്വീകരിക്കാനുള്ള തീരുമാനത്താൽ വീണ്ടും തളിർക്കാൻ അവസരമുണ്ടായ കഥയാണ് പറയുന്നത്. ഒറ്റ വാക്യത്തിൽ കഥയൊതുക്കാമെങ്കിലും അതനുഭവിപ്പിക്കുന്ന ഭാവലോകം പകർത്താൻ ഉപന്യാസത്തിനുമാവില്ല.
ആലനഹള്ളിയുടെ ഈ സമാഹാരത്തിലെ കഥകൾ നാലും ആത്മസംഘർഷങ്ങളുടെ സുഷമഭാവങ്ങളാവിഷ്ക്കരിക്കുന്നവയാണ്.ടി പത്മനാഭൻ കഥകളിൽ സംഭവങ്ങൾ അപ്രസക്തങ്ങളാവുന്നു എം.ടി.യിൽ അവ അതിവഗൗരവങ്ങളും .ഇതിനു രണ്ടിനുമിടയിലാണ് ആലനഹള്ളിക്കഥകൾ. അതീവ താൽപ്പര്യത്തോടെ വായിക്കാവുന്നവ, അതങ്ങനെതന്നെ മനസ്സിൽ ജീവിക്കുന്നവ. ബുദ്ധിജീവി നാട്യങ്ങളില്ലാത്ത ഹൃദയത്തോടു സംവദിക്കുന്ന ഈ കഥകളിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കുന്നു.
രതീഷ് കുമാർ
🌾🌾🌾🌾🌾🌾