03-11-19

വാരാന്ത്യാവലോകനം
🌼🌺🌼🌺🌼🌺🌼🌺🌼🌺
ഒക്ടോബർ 27മുതൽ നവംബർ 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
〰〰〰〰〰〰〰〰
ജ്യോതി ടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ-തിങ്കൾ, ചൊവ്വ)



പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം🙏


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌸🥀🌸🥀🌸🥀🌸🥀🌸🥀
ഒക്ടോബർ28 തിങ്കൾ
 സർഗസംവേദനം
🌼🌺🌼🌺🌼🌺🌼🌺🌼🌺
 അവതരണം- രതീഷ് മാഷ്
🌼🌺🌼🌺🌼🌺🌼🌺🌼🌺

🌻ഈയാഴ്ചയിലെ സർഗസംവേദനത്തിൽ പി സുരേന്ദ്രന്റെ പർവ്വതങ്ങളും കാട്ടുവഴികളും എന്ന യാത്രയുടെയും ഓർമ്മയുടെയും പുസ്തകമാണ് രതീഷ് മാഷ് ആദ്യം പരിചയപ്പെടുത്തിയത്, യാത്ര, ജീവിതം, ഓർമ്മ എന്നിവയുടെ അടയാളക്കല്ലുകളാണ് ഈ സമാഹാരത്തിലേറെയും,,,

🌻പിന്നീട് ഹരാരിയുടെ സാപ്പിയൻസ് എന്ന കൃതിയുടെ ഒന്നാം ഭാഗം പരിചയപ്പെടുത്തി,, ഹോമോസാപ്പിയൻസ് ലോകത്തെ കീഴടക്കിയത് അതിന്റെ അനന്യസാധാരണമായ ഭാഷ കൊണ്ടാണത്രേ,,!!! അക്ഷരാർത്ഥത്തിൽ ഇതൊരു പരിണാമ ചരിത്രം തന്നെ!

 🌻വാസുദേവൻ മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫുർ മാഷ്, രജനി ടീച്ചർ, പവിത്രൻ മാഷ്, പ്രജിത ടീച്ചർ, രമണൻ മാഷ്, വിജു മാഷ്, സീതാദേവി ടീച്ചർ', തുടങ്ങിയവർ സംവേദനത്തെ സജീവമാക്കി,,

🌸🥀🌸🥀🌸🥀🌸🥀🌸🥀

 ഒക്ടോബർ29 ചൊവ്വ
 ചിത്രസാഗരം

 🌻ചിത്രസാഗരത്തിൽ പ്രജിത ടീച്ചർ മറാത്തി ചിത്രകാരനായ സൽവാ രാം ലക്ഷ്മൺ ഹൽ ദങ്കറിനെയും കൂട്ടിയാണ് എത്തിയത്,,,

🌻അദ്ദേഹത്തിന്റെ ജീവിതരേഖയും,  ചിത്രരചനാ സവിശേഷതകളും 'പ്രശസ്ത ചിത്രങ്ങളും, വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു,,,

🌻 രതീഷ് മാഷ്,  വാസുദേവൻ മാഷ്, സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, സീതാദേവീ ടീച്ചർ, വിജു മാഷ് തുടങ്ങിയവർ ചിത്രകാരനെ നേരിൽ പരിചയപ്പെടാനും പ്രജിത ടീച്ചർക്ക് അഭിവാദ്യങ്ങളർപ്പിക്കാനും എത്തിച്ചേർന്നിരുന്നു,,,

🌸🥀🌸🥀🌸🥀🌸🥀🌸🥀

ഒക്ടോബർ30 -ബുധൻ
 ആറുമലയാളിക്ക് നൂറു മലയാളം

🌼🌺🌼🌺🌼🌺🌼🌺🌼🌺
 അവതരണം- പവിത്രൻ മാഷ് (വേങ്ങര വലിയോറ സ്കൂൾ)
🌼🌺🌼🌺🌼🌺🌼🌺🌼🌺
 🌻മലപ്പുറം ജില്ലയിലെ അന്യ ഭാഷകൾ എന്ന വിഭാഗത്തിൽ കാട്ടുനായ്ക്കരുടെ ഭാഷയാണ് ആറുമലയാളിക്ക് നൂറു മലയാളത്തിൽ പവിത്രൻ മാഷ് പരിചയപ്പെടുത്തിയത് .ഭാഷാഭേദപഠനത്തിന്റെ ഭാഗമായി മലയാള ഭാഷാ സമൂഹത്തിൽ പെടാത്ത ചില വിഭാഗങ്ങൾക്കിടയിൽ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങൾ ഇരുന്നൂറോളം വാക്കുകളിലൂടെ മാഷ് വിശദീകരിച്ചു.
 🌻രതീഷ് മാഷ്, സുദർശനൻ മാഷ്, ഗഫൂർ മാഷ്, വിജു മാഷ്, പ്രജിത, രജനി ആലത്തിയൂർ, വാസുദേവൻ മാഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

🌸🥀🌸🥀🌸🥀🌸🥀🌸🥀

 ഒക്ടോബർ31-വ്യാഴം
 ലോകസിനിമ

🌼🌺🌼🌺🌼🌺🌼🌺🌼🌺
അവതരണം- വിജുമാഷ് (കല്ലിങ്ങൽപ്പറമ്പ്)

🌼🌺🌼🌺🌼🌺🌼🌺🌼🌺
ലോക സിനിമയിലെ നാഴികക്കല്ലുകളായ 5 സിനിമ... 3 ഇംഗ്ലീഷ്, 2 ജാപ്പനീസ് .വിജുമാഷ് നൽകിയഓരോ സിനിമയുടെയും വിവരണം വായിച്ചു തുടങ്ങുമ്പോഴേ ഉള്ളിൽ ആ സിനിമ കണ്ട തീരൂ എന്ന തീരുമാനം മുള പൊട്ടിയിട്ടുണ്ടാകും.

ഈയാഴ്ച പ്രദർശിപ്പിച്ച സിനിമകൾ👇

 Mulhdand- ഇംഗ്ലീഷ്
 A Space odyടsey - ഇംഗ്ലീഷ്
 Suicide club -ജപ്പാനീസ്
 Donnie darko_ ഇംഗ്ലീഷ്
 Spiritual away - ജപ്പാനീസ്

വിവരണം, പോസ്റ്റർ, വീഡിയോ ലിങ്കുകൾ എന്നിവ ഇടചേർന്ന സിനിമാ വേദി അടിപൊളി🤝👏🤝👏

പതിവുപോലെ 🌻സുദർശനൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ ശിവശങ്കരൻ മാഷ്, പ്രജിത, ഗഫൂർ മാഷ്, പവിത്രൻ മാഷ് തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌼🌺🌼🌺🌼🌺🌼🌺🌼🌺

നവംബർ 1 - വെള്ളി
 സംഗീതസാഗരം
🌼🌺🌼🌺🌼🌺🌼🌺🌼🌺
 അവതരണം -രജനി ടീച്ചർ ( GHSS പേരശ്ശന്നൂർ)
🌼🌺🌼🌺🌼🌺🌼🌺🌼🌺🌼
കേരളപ്പിറവി ദിനത്തിൽ കേരള ഗാനങ്ങളാൽ സംഗീതസാഗരം സമ്പന്നമായി.16 ഓഡിയോ ലിങ്ക് ... അനവധി ഗാനങ്ങൾ.. നന്ദി രജനി ടീച്ചർ🙏
 🌻ഗഫൂർ മാഷ്, സുദർശനൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ ,ശിവശങ്കരൻ മാഷ്, രവീന്ദ്രൻ മാഷ്, വാസുദേവൻ മാഷ് തുടങ്ങിയവർ സജീവമായി പങ്കെടുത്തു.

🌸🥀🌸🥀🌸🥀🌸🥀🌸🥀

നവംബർ 2 ശനി
 നവസാഹിതി
🌼🌺🌼🌺🌼🌺🌼🌺🌼🌺
 അവതരണം- ഗഫൂർ മാഷ് (KHMHSS ആലത്തിയൂർ)
🌼🌺🌼🌺🌼🌺🌼🌺🌼🌺
സമകാലിക പ്രശ്നങ്ങൾ നിറഞ്ഞ സൃഷ്ടികളാൽ സമ്പന്നമായിരുന്നു ഈയാഴ്ചയിലെ നവസാഹിതി.

 കവിതകൾ
〰〰〰〰〰〰〰〰〰

 🌻ചവിട്ടിയരയ്ക്കപ്പെട്ടവർ - നസീറ നൗഷാദ്
 🌻ഭൂപടത്തിലില്ലാത്തവ- സ്വപ്നാറാണി ടീച്ചർ
 🌻പിറവി - ലാലൂർ വിനോദ്
 🌻സുരക്ഷിതർ - യൂസഫ് മാഷ് നടുവണ്ണൂർ
 🌻പാവമാണ് പെണ്ണ് - സക്കീന ഫൈസൽ
 🌻നിയോഗങ്ങൾ - ബീനാകുമാരി
 🌻മച്ചി - റബീഹ ബഷീർ
 🌻നിസ്സാരൻ - വിനോദ്.കെ.ടി
 🌻നീ അടുത്തുണ്ടായിരുന്നകാലം - ഷാജിത് അനന്ദേശ്വരം

 കഥ
〰〰〰
 🌻മാവോയിസ്റ്റ് മജീദ് - ഷൗക്കത്ത് മൊയ്തീൻ .

ജസീന ടീച്ചറുടെ തിരക്കുകൾ കാരണം ഈയാഴ്ചയിലെ ആത്മായനം ഉണ്ടായില്ല😞

ആകുലതകളില്ലാത്ത നാടിനായി പ്രാർത്ഥനയോടെ സമർപ്പിച്ച് അവതരിപ്പിച്ച നവഹിതിക്ക്💯

🌸🥀🌸🥀🌸🥀🌸🥀🌸🥀
 ഇനി ഈയാഴ്ചയിലെ മിന്നും താരമാരെന്ന് _നോക്കാം_

ഈയാഴ്ചയിൽ അരുൺ മാഷ് ,വാസുദേവൻ മാഷ്, രാജി ടീച്ചർ തുടങ്ങിയവർ ഒരു പാട് നല്ല നല്ല പോസ്റ്റുകൾ ഇട്ടിരുന്നു.എന്നാലും ഹരാരിയുടെ സാപ്പിയൻസ്  എന്ന കൃതിയുടെ അധ്യായത്തെ ഒരസ്സൽ വായനക്കുറിപ്പാക്കി മാറ്റാൻ രതീഷ് മാഷ് കാണിച്ച ആത്മാർഥത അഭിനന്ദനങ്ങൾ അർഹിക്കുന്നു.

 വാരതാരം... നിത്യ താരം.... പ്രിയ രതീഷ് മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏 🤝👏🤝
🌼🌺🌼🌺🌼🌺🌼🌺🌼🌺