03-03-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഫെബ്രുവരി 24 മുതൽ മാർച്ച് 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

തിരൂർ മലയാളം ചാനൽ വിജയകരമായ മുന്നേറിക്കൊണ്ടിരിക്കുന്നു..
ഇതിനുപിന്നിൽ അഹോരാത്രം പ്രവർത്തിക്കുന്ന അശോക സാറിനും പ്രവീൺ സാറിനും ഹൃദയം നിറഞ്ഞ സ്നേഹാഭിവാദ്യങ്ങൾ🙏🙏

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഫെബ്രുവരി 24_തിങ്കൾ
സർഗ്ഗസംവേദനം

🔹🔸🔹🔸🔹🔸🔹🔸🔹🔸
അവതരണം_രതീഷ് കുമാർ മാഷ് (MSMHSS കല്ലിങ്ങൽപറമ്പ്)

🔸🔹🔸🔹🔸🔹🔸🔹🔸🔹
🌷ഭാസ്കര സന്ധ്യയിൽ ലയിച്ചിരിക്കുമ്പോഴും കടമ മറക്കാത്ത രതീഷ് മാഷിന് ആദ്യമേ അഭിനന്ദനം🤝🤝 പറഞ്ഞുകൊണ്ട് സർഗ്ഗ സംവേദനം അവലോകനത്തിലേക്ക്...
🌷 അരുന്ധതി റായിയുടെ അത്യാനന്ദ ത്തിന്റെ നിർവൃതി, പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ തെറ്റുകൾ എന്നീ കൃതികളെയാണ് മാഷ് പരിചയപ്പെടുത്തിയത്.
🌷ഒരു നോവൽ രചിച്ചിട്ട് അടുത്ത നോവലിലേക്ക് രണ്ട് പതിറ്റാണ്ട് കാത്തുനിന്ന അതേ അപൂർവ്വത രചനാരീതിയിൽ പ്രകടമാകുന്ന നോവലാണ് ഇത്.മൂന്നാം ലിംഗക്കാരിയായ നായികയിലൂടെ ഭാരതത്തിന്റെ സമകാലിക രാഷ്ട്രീയാവസ്ഥ വെളിവാക്കുന്നു കഥാകൃത്ത്.കാശ്മീർ കലാപം എന്ന വലിയ കാൻവാസിൽ വർഗീയത, രാഷ്ട്രീയം എന്നിവ സാധാരണ മനുഷ്യനുമേൽ ചെയ്യുന്ന ദ്രോഹം, അതിനിടയിലെ കുഞ്ഞു കുഞ്ഞു പ്രണയങ്ങൾ ഇവയൊക്കെ മറ്റൊരു നോവലിസ്റ്റും  പരീക്ഷിച്ചിട്ടില്ലാത്ത രീതിയിൽ ഈ കൃതിയിൽ കാണാം.
🌷രണ്ടാമത് പരിചയപ്പെടുത്തിയ തെറ്റുകൾ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ... നിർധനരായ ഏത് കേരളീയ കുടുംബത്തിലേയും.. കഥയാണ്.ഈ രണ്ടു കൃതികളും വായിക്കാൻ നമ്മളെ പ്രചോദിപ്പിക്കുന്ന രീതിയിലായിരുന്നു രതീഷ്മാഷ്ടെ അവതരണം എന്നത് എടുത്തുപറയേണ്ടതില്ലല്ലോ..🙏
സുദർശനൻ മാഷ്, കൃഷ്ണദാസ് മാഷ്, രവിത്രൻ മാഷ്,സീത, ഗഫൂർ മാഷ് ,പ്രജിത ,വിജു മാഷ് ,സബുന്നിസ ടീച്ചർ, കവിത ടീച്ചർ ,ശിവശങ്കരൻ മാഷ് എന്നിവരും സർഗ്ഗസംവേദനത്തിന്റെ  ഭാഗമാകാൻ വന്നിരുന്നു.

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഫെബ്രുവരി 25_ചൊവ്വ
ചിത്രസാഗരം

🔸🔹🔸🔹🔸🔹🔸🔹🔸🔹
അവതരണം_പ്രജിത(തിരൂർ ഗേൾസ്)
🔹🔸🔹🔸🔹🔸🔹🔸🔹🔸
🌷ഫ്രഞ്ച് ചിത്രകാരൻ ഗുസ്താവ് കൂർബയെയാണ് ചിത്രസാഗരത്തിലൂടെ പ്രജിത പരിചയപ്പെടുത്തിയത്. കൂർബേയുടെ ജീവചരിത്രത്തിന് ശേഷം ചിത്രവിശേഷങ്ങളിലേക്ക് കടന്നു.The stone breakers, ചിത്രകാരന്റെ സ്റ്റുഡിയോ, ആധുനിക ചിത്രകലയിൽ റിയലിസത്തെ തുടക്കമിട്ട  അർണോണിലെ സംസ്കാരം എന്നീ ചിത്രങ്ങൾ വിശദമായി വിവരിച്ചതിനുശേഷം സെൽഫ് പോർട്രൈറ്റുകൾ,നിരവധി ചിത്രങ്ങൾ ലിങ്കുകൾ എന്നിവയും ഉൾപ്പെടുത്തി. 🌷സുദർശനൻ മാഷ്, പവിത്രൻ മാഷ് ,രതീഷ് മാഷ്, കവിത ടീച്ചർ, വിജു മാഷ് ,കൃഷ്ണദാസ് മാഷ്, ശ്രീല ടീച്ചർ ,ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ് ,ബിന്ദു ടീച്ചർ, സ്വപ്ന ടീച്ചർ ,രജനി ടീച്ചർ ,പ്രമോദ് മാഷ് അശോകൻ സർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌹🌻🌹🌻🌹🌻🌹🌻🌹🌻

ഫെബ്രുവരി 26_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം

🔸🔹🔸🔹🔸🔹🔸🔹🔸🔹

അവതരണം_പവിത്രൻ മാഷ്(വലിയോറ സ്ക്കൂൾ)

🔹🔸🔹🔸🔹🔸🔹🔸🔹🔸

രാവിലെത്തന്നെ വിജുമാഷ്ടെ വക ഭാഷാഭേദപംക്തിയുടെ  വരവറിയിച്ച് കൊണ്ട്  നല്ലൊരു നോട്ടീസ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു.😍
ആറു മലയാളിക്ക് നൂറു മലയാളം പംക്തിയുമായി വന്ന പവിത്രൻ മാഷ് തിരൂർ മലയാളത്തെ  കൂട്ടിക്കൊണ്ടുപോയത് കണ്ണൂരിലേക്ക് ആയിരുന്നു. കണ്ണൂരിലെ ഭാഷയെക്കുറിച്ചുള്ള...... വ്യത്യസ്ത മതങ്ങൾ ദേശങ്ങൾ ഇവയിലുള്ള.... ഭാഷാഭേദത്തെക്കുറിച്ച് സമഗ്രമായി വിശദീകരിച്ചു. തുടർന്ന് പുലയ ഭാഷാഭേദം പരിചയപ്പെടുത്തി ഓരോ ഭാഷാഭേദ പദങ്ങളുടെയും യഥാർത്ഥ രൂപം പട്ടിക തിരിച്ച് ചേർത്തത് വളരെയേറെ വിജ്ഞാനപ്രദമായിരുന്നു. കൂട്ടത്തിൽ കണ്ണൂരിലേക്ക് ആദ്യമായി വന്ന കോട്ടയംകാരനായ അമളിയെ കുറിച്ച് ബിജു എഴുതിയ ലേഖനവും ഒരു അടിപൊളി ലിങ്കും പരിചയപ്പെടുത്തി ഇത്രയും വിശദമായി പരിചയപ്പെടുത്തുന്നതിനുള്ള അധ്വാനത്തിന് പവിത്രൻ മാഷിന്🤝🤝🌹
🌷തൊട്ടുപുറകേ വിജു മാഷ് കണ്ണൂർ നിഘണ്ടുവുമായി വന്നു. വർഗീസ് മാഷാകട്ടെ കണ്ണൂർ ഭാഷ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 6 പോസ്റ്റുകളും ഇട്ടു. സബുന്നിസ ടീച്ചർ ,പ്രവീൺ മാഷ് ,രജനി ടീച്ചർ ഗഫൂർ മാഷ് ,രജനി, പ്രജിത, രതീഷ് മാഷ് പ്രമോദ് മാഷ് സീത ,വാസുദേവൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കല ടീച്ചറുടെ ശ്ലോകം പംക്തിക്ക് മാറ്റുകൂട്ടി👌👌🌹

🌹🌻🌹🌻🌹🌻🌹🌻🌹🌻
ഫെബ്രുവരി 27_വ്യാഴം
ലോകസിനിമ

🔹🔸🔹🔸🔹🔸🔹🔸🔹🔸

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🔸🔹🔸🔹🔸🔹🔸🔸🔹🔸

🌷വിജു മാഷ് ഈയിടെയായി വാരപ്രാധാന്യങ്ങൾക്കനുസൃതമായ സിനിമകളാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. നല്ല കാര്യം വിജുമാഷേ👌🤝
🌷ഓസ്കാർ അവാർഡ് നേടിയ സിനിമകളായിരുന്നു ഈ ആഴ്ചയിലെ സിനിമ വേദി കയ്യടക്കിയത്. ഓസ്കാർ അവാർഡ് ചരിത്രം, മൊമെന്റോ,വേദി ,ലഭിച്ച വ്യക്തികൾ എന്നിവരെയെല്ലാം ചിത്രസഹിതം പരിചയപ്പെടുത്തി. കൂടാതെ ഇന്ത്യയുടെ അഭിമാനമായി ഓസ്കാർ വേദിയിൽ നിറഞ്ഞുനിന്ന എആർ റഹ്മാൻ, റസൂൽപൂക്കുട്ടി  എന്നിവരേയും പരിചയപ്പെടുത്താൻ വിട്ടില്ല ചെറുതായി ഗൂഗിൾ ട്രാൻസ്ലേഷൻ കയറിവന്നു. പരിചയപ്പെടുത്തലുകൾ ക്ക് ശേഷം ഓസ്കാർ അവാർഡ് നേടിയ പത്ത് സിനിമകളെ ലിങ്കുകൾ വിശദീകരണം എന്നിവ സഹിതം പരിചയപ്പെടുത്തി
🌷Benhur
🌷The loard of the things
🌷Titanic
🌷A West side story the English patient
🌷Gigi
🌷The last emporer
🌷On the water front
🌷From here to eternity
🌷Gone with wind

🌷രജനി ടീച്ചർ ആലത്തിയൂർ ,പ്രജിത, പവിത്രൻ മാഷ് ,ഗഫൂർ മാഷ് ,വാസുദേവൻ മാഷ്, എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ബാക്കിയുള്ളവർ ഗ്യാലറിയിൽ ഇരുന്നെങ്കിലും സിനിമ ആസ്വദിച്ചിട്ടുണ്ടാകും തീർച്ച...

🌹🌻🌹🌻🌹🌻🌹🌻🌹🌻

ഫെബ്രുവരി 28_വെള്ളി
സംഗീതസാഗരം

🔸🔹🔸🔹🔸🔹🔸🔹🔸🔹

അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)

🔹🔸🔹🔸🔹🔸🔹🔸🔹🔸

🌷സംഗീതസാഗരം സാന്ദ്രമാക്കാൻ ഖത്തർ സംഗീതപ്രേമികളുടെ പ്രിയങ്കരനായ നാദിർ അബ്ദുൽ സലാമിനെ യാണ് രജനി ടീച്ചർ കൂട്ടുപിടിച്ചത് .ബ്രിട്ടനിലെ പ്രമുഖ സംഗീത കമ്പനിയായ അൻവർ സ്വന്തമാക്കിയ കുറ്റ്യാടി കാരനായ നാദിർ അങ്ങനെ കേരളത്തിലെ മലയോര ഗ്രാമമായ കുറ്റ്യാടിയുടെ പേര് വിദേശങ്ങളിലും എത്തിച്ചു.
🌷നാദിറിന്റെ ജീവിതരേഖ, പരിപാടികളുടെ വിശദാംശങ്ങൾ, ലിങ്കുകൾ, ഫോട്ടോകൾ എന്നിവ സഹിതമായിരുന്നു അവതരണം.
🌷 രതീഷ് മാഷ് ,പവിത്രൻ മാഷ് ,സീത, ഗഫൂർ മാഷ്, പ്രജിത ശിവശങ്കരൻ മാഷ് വിജു മാഷ് ,ഗംഗാധരൻ മാഷ് ,വാസുദേവൻ മാഷ്, തുടങ്ങിയവർ സംഗീതസാഗരത്തിരമാലകളിൽ നനയാൻ എത്തിയിരുന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻

മാർച്ച് 2_ശനി
നവസാഹിതി

🔸🔹🔸🔹🔸🔹🔸🔹🔸🔹

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🔹🔸🔹🔸🔹🔸🔹🔸🔹🔸
🌷ഗ്രൂപ്പ് അംഗങ്ങളുടെ ഹൃദയവികാരങ്ങൾ   ഉൾക്കൊള്ളുന്ന സമകാലിക പ്രസക്തമായ സൃഷ്ടികൾ.... കെങ്കേമം നവസാഹിതി👌👌 ആ സൃഷ്ടികൾ തന്നെ അത് എഴുതിയവരുടെ ശബ്ദത്തിൽ കേൾക്കുമ്പോഴുള്ള മാറ്റ് പത്തരമാറ്റ് തന്നെ
ആകാശവാണിയിലെ സ്ഥിരം ശബ്ദ സാന്നിധ്യമായ ജസീന ടീച്ചറുടെ ഇതാണ് ഞാൻ എന്ന ആത്മായനം കിടിലോൽക്കിടിലം🤝 ടീച്ചറുടെ പത്താം ക്ലാസ് അവധിക്കാല വിശേഷങ്ങളറിയാൻ ഞങ്ങൾ വായനക്കാരും കാത്തിരിക്കുന്നു😍😍 യൂസഫ് മാഷുടെ സ്വസ്ഥം ശരിക്കും മാഷിന്റെ മനസ്സിലെ അസ്വസ്ഥത വെളിവാക്കുന്നു. വിനോദ്, മറുപടി യിൽ യുദ്ധത്തിന്റെ അനുരണനങ്ങൾ ചുരുങ്ങിയ വരികളിൽ ഭാവ തീവ്രമായി വരച്ചു ചേർത്തിരിക്കുന്നു. ശ്രുതിയുടെ ഉടൽ👌 സുഷമാ സേതു എഴുതിയ ഗുണപാഠം കഥ ഇന്നത്തെ അണുകുടുംബ രീതിയുടെ ദോഷ വശങ്ങളിലേക്ക് വിരൽചൂണ്ടുന്നു . സുധാമോഹന്റെസിന്ദൂരം നോവാർന്ന സിന്ദൂരം ആയി. നരേന്ദ്രൻ മാഷിന്റെ നടത്തത്തിന്റെ കൂടെ നമ്മളും നടന്നു... നിഷ ബിനുവിന്റെ വാക്കുകൾ നന്ന്.. ശ്രീലടീച്ചറുടെ തടവറയ്ക്ക്🤝🤝🍬 മനസ്സിനുള്ളിലെ മോഹങ്ങളെ അഭിപ്രായങ്ങൾ പറയാതെ പറയാൻ സ്മെെലിയേക്കാൾ നല്ലൊരു ഭാഷ ഇപ്പോൾ ഇല്ലാതായി കഴിഞ്ഞു.
🌷യൂസഫ് മാഷുടെ പുസ്തകപ്രകാശനത്തിന് തിരൂർ മലയാളം കൂട്ടായ്മയുടെ മനസ്സുനിറഞ്ഞ് അഭിനന്ദനങ്ങൾ🌷🌷 🌷നവസാഹിതിയിൽ പങ്കുചേരാൻ രതീഷ് മാഷ്, വാസുദേവൻ മാഷ് ,ശ്രീല ടീച്ചർ ,സുദർശനൻ മാഷ്, രജനി ടീച്ചർ ആലത്തിയൂർ, പ്രജിത ,കൃഷ്ണദാസ് മാഷ്, ദിനേശ്മാഷ് ,രജനി ടീച്ചർ ,പവിത്രൻ മാഷ് എന്നിവരും എത്തിയിരുന്നു.

🌹🌻🌹🌻🌹🌻🌹🌻🌹🌻
ഇനി താര വിശേഷങ്ങളിലേക്ക്.. .നമ്മുടെ തിരൂർ മലയാളം ചാനലിൽ കഴിഞ്ഞ അഞ്ചാഴ്ചയായി "വൃത്തവും താളവും" എന്ന ജനപ്രിയ അവതരിപ്പിക്കുന്ന അത്തിപ്പറ്റ രവി മാഷ്... അദ്ദേഹമാകട്ടെ ഇന്നത്തെ വാര താരം🤝🙏 സരസവും വിജ്ഞാനപ്രദവുമായ മാഷ്ടെ ക്ലാസുകൾ ഏവർക്കും പ്രിയങ്കരം തന്നെ
ഇനിയും മാഷ്ടെ  ക്ലാസ്സുകളും ,കഥകളി സംഗീതവും തിരൂർ മലയാളത്തിന് ധന്യതയേകട്ടെ

അഭിനന്ദനങ്ങൾ മാഷേ🤝🌹