03-02-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

തിരൂർ മലയാളം ചാനൽ ജെെത്രയാത്ര തുടരുന്നു... ഇക്കഴിഞ്ഞ ആഴ്ച എന്റെ വിദ്യാലയം പംക്തിയിൽ വാളക്കുളം KHMHSS തങ്ങളുടെ മികവുകളെല്ലാം ഏറ്റവും മികച്ചരീതിയിൽ അവതരിപ്പിച്ചു.നമ്മുടെ ഗ്രൂപ്പംഗങ്ങളായ അത്തിപ്പറ്റ രവിമാഷ്ടെ ക്ലാസും ഹമീദ് മാഷ്ടെ മാപ്പിളപ്പാട്ടിന്റെ വർത്തമാനം എന്ന പ്രഭാഷണവും ആ വിഷയങ്ങളെ ഏറ്റവും അടുത്തറിയാൻ പര്യാപ്തമായിരുന്നു🤝🤝നേർമുഖം പിന്നെ പറയേണ്ടതില്ലല്ലോ..രാധാകൃഷ്ണൻ സാർ 🙏🙏വേരുകൾ ഷോർട്ട് ഫിലിമും ഉഗ്രൻ.. ചാനലിനു പിന്നിൽ കഠിനാധ്വാനം ചെയ്യുന്ന പ്രവീൺ മാഷിനും🤝 രണ്ടുകെെകളായി കൂടെ നിൽക്കുന്ന അശോക് സാറിനും 🤝രതീഷ് മാഷിനു🤝 തിരൂർ മലയാളം ഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ..🙏🙏🙏💐💐💐


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏



തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ജനുവരി 28
സർഗ്ഗസംവേദനം

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

അവതരണം_രതീഷ് കുമാർ മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

കൃത്യസമയത്തുതന്നെ തുടങ്ങിയ സർഗ്ഗസംവേദനം ഗ്രൂപ്പിന്റെ സർഗതാളലയമാക്കാൻ രണ്ട് കുറിപ്പുകളുമായാണ് അവതാരകൻ എത്തിയത്.

🌷സ്നേഹത്തിന്റെ ഭാഷ വാക്കുകളാൽ വരച്ച അഗ്നി എന്ന സി.രാധാകൃഷ്ണന്റെ നോവലാണ് മാഷ് ആദ്യം പരിചയപ്പെടുത്തിയത്. അഗ്നിയുടെ വായനക്കുറിപ്പ് ഒരു കുളിർമയായി സർഗ്ഗസംവേദനം ധന്യമാക്കി.രണ്ടു ഭാഗങ്ങളുള്ള ഈ നോവലിൽ നോവലിസ്റ്റ് കഥ പറഞ്ഞു പോവുകയല്ല,കഥാപാത്രങ്ങളെ ഒറ്റയൊറ്റ ജീവചിത്രങ്ങളായി ചേർത്തുവെയ്ക്കുകയാണ് ചെയ്യുന്നതെന്ന് രതീഷ് മാഷ് അഭിപ്രായപ്പെട്ടു.നോവലിനെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ തന്നെയായിരുന്നു രതീഷ് മാഷ് തയ്യാറാക്കിയ വായനക്കുറിപ്പ്💐👏🤝🤝. അതുകൊണ്ട് തന്നെ പ്രണയവും സ്നേഹവും മത്സരിക്കുന്ന ഈ കഥ വായിക്കാൻ മനസ്സിൽ വലുതായി തന്നെ ഒരാശ.

🌷ഗഫൂർ മാഷ് എഴുതിയ "ഓർമ്മയിലെ സംബന്ധവീട്" എന്ന ഓർമ്മക്കുറിപ്പായിരുന്നു രണ്ടാമത്തേത്.ബി.എഡ് പഠനകാലത്തെ ടീച്ചിംഗ് പ്രാക്ടീസ് ആണ് തന്തുവെങ്കിലും ഭാവസാന്ദ്രമായി ഏതും അവതരിപ്പിക്കാനുള്ള മാഷ്ടെ കഴിവിന്🤝മാഷ്ടെ അനുഭവങ്ങൾ വാഗ് രൂപമായി മുന്നിലെത്തിയപ്പോൾ മനസ്സ് സമാനസുന്ദരമായ ഓർമ്മകളിലേക്ക് ഊളിയിടുകയായിരുന്നു...മാഷ് എഴുതാറുള്ള ഇതുപോലെയുള്ള കുറിപ്പുകൾ ചേർത്ത് ഒരു പുസ്തകം ഉടൻ പ്രതീക്ഷിച്ചോട്ടേ....?

🌷വിജുമാഷ്, സുദർശനൻ മാഷ്, ദിനേശ് മാഷ്,സീത,വാസുദേവൻമാഷ്,കവിത ടീച്ചർ,പ്രജിത,ജസീന ടീച്ചർ,ഷമീമ ടീച്ചർ,രജനി ടീച്ചർ,രജനി ആലത്തിയൂർ,രജനി സുബോധ്, സബു,ശ്രീല അനിൽ ടീച്ചർ, രവീന്ദ്രൻ മാഷ്, ബിജു മാഷ്, ശിവശങ്കരൻ മാഷ്...തുടങ്ങി ഒരു വലിയ നിര തന്നെ സർഗസംവേദനത്തിന് കൂട്ടുചേരാൻ എത്തിയിരുന്നു😍

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ജനുവരി 29_ചൊവ്വ
ചിത്രസാഗരം

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

അവതരണം_പ്രജിത(തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

🌷ഇന്ന് ചിത്രസാഗരം പംക്തിയിൽ  നിയോക്ലാസിസം ശെെലിയുടെ പ്രയോക്താവായിരുന്നപംക്തിയിൽ ജാക്വിസ് ലൂയീസ് ഡേവിഡ് എന്ന ചിത്രകാരനെയാണ് പ്രജിത പരിചയപ്പെടുത്തിയത്. ഡേവിഡിന്റെ ജീവിതരേഖയിൽ തുടങ്ങിയ അവതരണത്തിൽ ചിത്രങ്ങൾ,Oath of Horattii, Death of Socrates എന്നീ ചിത്രങ്ങളുടെ വിശദീകരണങ്ങൾ,യൂ ട്യൂബ് ലിങ്കുകൾ എന്നിവയോടൊപ്പം പാഠപുസ്തകങ്ങളിലെ ചിത്രം വരയ്ക്കുന്ന പ്രശസ്ത ചിത്രകാരൻ രമേശൻ മാഷ്ടെ ബറാക്കോ,റൊക്കാക്കോ,നിയോക്ലാസിസം ശെെലികളെക്കുറിച്ചുള്ള ഓഡിയോ ക്ലിപ്പും പ്രജിത പോസ്റ്റ് ചെയ്തിരുന്നു.

🌷സീത,സുദർശനൻ മാഷ്,പ്രമോദ് മാഷ്,വിജുമാഷ്,ഗഫൂർമാഷ്,ശ്രീല അനിൽ ടീച്ചർ, കൃഷ്ണദാസ് മാഷ്, ബിജു മാഷ്,ഷമീമ ടീച്ചർ,സബുന്നിസ ടീച്ചർ,രജനി ടീച്ചർ,രതീഷ് മാഷ്,കല ടീച്ചർ,അത്തിപ്പറ്റ രവിമാഷ്,ഹമീദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ചിത്രസാഗരത്തെ സജീവമാക്കി..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ജനുവരി31_വ്യാഴം
ലോകസിനിമ
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

ഇന്നും ലോകസിനിമാവേദിയെ സമ്പുഷ്ടമാക്കിയത് സ്ത്രീപക്ഷസിനിമകളായിരുന്നു. (ഇന്നത്തേതിലെ നാലാമത്തെ സിനിമയിൽ ഒരു സംശയം ഉണ്ടായിരുന്നു...)

ഇന്ന് പരിചയപ്പെടുത്തിയ സിനിമകൾ...

🌷RAAZI
🌷LE FEMME NIKITHA
🌷A THOUSAND TIMES GOOD NIGHT
🌷X MEN
🌷THE NOTE BOOK

എല്ലാ സിനിമകളുടേയും സചിത്രവിവരണങ്ങളും,യൂ ട്യൂബ് ലിങ്കുകളും ഉൾപ്പെടുത്തിയതിനാൽ കാശ് മുടക്കാതെ 5 സിനിമകൾ കാണാൻ ഗ്രൂപ്പംഗങ്ങൾക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു😄

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ഫെബ്രുവരി 2_ശനി
നവസാഹിതി
🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)

🌼🌹🌼🌹🌼🌹🌼🌹🌼🌹🌼

സർവാഡംബര വിഭൂഷിതയായ നവോഢയായി നവസാഹിതി അണിഞ്ഞൊരുങ്ങി വന്നപ്പോ എന്തൊരു ചേല് 😍

എന്താ പറയാ ഇന്നത്തെ നവസാഹിതിയെക്കുറിച്ച്..കെങ്കേമം👌👌അവതരണത്തിന് പുതുമാനങ്ങൾ കണ്ടെത്തുന്ന ഗഫൂർ മാഷിന് അഭിനന്ദന 💐💐നവസാഹിതിയിൽ പുതിയ പംക്തിയായി ജസീന ടീച്ചറുടെ അനുഭവക്കുറിപ്പായ ഇതാണ് ഞാൻ തുടങ്ങി എന്നതും ഇന്നത്തെ നവസാഹിതിയെ വ്യത്യസ്തയാക്കുന്നു.ഇതാണ് ഞാൻ കുറിപ്പുകളിൽ ചിലത് fb യിൽ വായിച്ചിട്ടുണ്ടെങ്കിലും ഇന്ന് ആറെണ്ണം ഒരുമിച്ച് വായിച്ചപ്പോ ഒരു ഷോർട്ട് ഫിലിം കാണുന്ന രസം...പുതിയ പംക്തി തുടങ്ങി എന്നതുമാത്രമല്ല നവസാഹിതിയെ ഈ രണ്ടാഴ്ചകളിലായി വ്യത്യസ്തയാക്കുന്നത്;നവസാഹിതിയിലെ രചനകളുടെ സൃഷ്ടികർത്താക്കളെ ഫോട്ടോ സഹിതം പരിചയപ്പെടുത്താൻ ഗഫൂർമാഷിന് കഴിഞ്ഞു എന്നത് ഒരു വലിയ  മികവായിത്തന്നെ എടുത്തുപറയേണ്ടതാണ്.

ഇനി കൃതികൾ ഒറ്റ തോട്ടത്തിൽ...👇👇

🌷ഇതാണ് ഞാൻ_ജസീന റഹീം
🌷ഒറ്റച്ചിലമ്പ് _സ്വപ്ന റാണി
 🌷കടൽച്ചിരി_ ലാലു

🌷സ്വതന്ത്ര ജനാധിപത്യ
റിപ്പബ്ലിക്_ശ്രീലഅനിൽ

🌷8b_ വിനോദ് കെ ടി 🌷വീട്ടുകാരി_ ഷീല റാണി
🌷ബസ്സുറക്കം_ഭാനുപ്രകാശ് പഴയന്നൂർ
🌷ക്ഷണികം _പ്രണവം രാജേഷ്
ബാക്കി_ദിവ്യ
🌷എനിക്കൊരു എന്നെ വേണം_ റജീന
🌷ക്ഷീണിച്ച രാത്രി _രാമ ചന്ദ്ര ബോസ്
🌷രാവ് അറിയണമെങ്കിൽ_ അപ്സര ആലങ്ങാട്ട് 🌷മോക്ഷം _അനാമിക (സിന്ധു ടീച്ചർ)
🌷കാന്തപുരത്ത്കാരൻ ഇക്കാസ് _മജീദ് മൂത്തേടത്ത്
🌷പുനർജന്മം_ രമ ടീച്ചർ

വിഭവസമൃദ്ധമായ നവസാഹിതിയിലെ ഓരോ സൃഷ്ടിയെയും സൂക്ഷ്മമായി വിലയിരുത്തി അഭിപ്രായം രേഖപ്പെടുത്തിയ വാസുദേവൻമാഷിന് 🍬🍬🍬🍬🍬🍬വാസുദേവൻ മാഷെ കൂടാതെ രതീഷ് മാഷ്, വിജുമാഷ്,കൃഷ്ണദാസ് മാഷ്,രജനി ആലത്തിയൂർ,പ്രജിത ശ്രീല അനിൽ ടീച്ചർ എന്നിവരും നവസാഹിതിയെ പിന്തുണയ്ക്കാൻ സന്നിഹിതരായിരുന്നു..

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പ്രിയരേ... ഈയാഴ്ചയിലെ മിന്നും താരം ആരാകും എന്ന് നിങ്ങൾക്കേവർക്കും അറിയാം...അതെ..അദ്ദേഹം തന്നെ ഇദ്ദേഹം...നമുക്കേവർക്കും പ്രിയങ്കരനായ നവസാഹിതി അവതാരകൻ ഗഫൂർ മാഷ്..

ഗഫൂർമാഷേ... അഭിനന്ദനങ്ങൾ💐💐

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
അവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക..വിലയിരുത്തുക...