02-12-18


✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
നവംബർ 26മുതൽ ഡിസംബർ 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(GHSSപുതുപ്പറമ്പ്)
(അവലോകന ദിവസങ്ങൾ_വ്യാഴം,വെള്ളി)
🌹🌻🌹🌻🌹🌻🌹🌻🌹🌻

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

ചാനലിന്റെ സുഗമമായ പ്രവർത്തനത്തിന് ഗ്രൂപ്പംഗങ്ങൾ ഇടപെടണേയെന്ന അഭ്യർത്ഥന കൂടിയുണ്ടേ...🙏🙏

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 26_തിങ്കൾ
സർഗ്ഗസംവേദനം
✏✏✏✏✏✏✏✏✏✏✏

അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
✏✏✏✏✏✏✏✏✏✏✏


🌈സർഗ്ഗ സംവേദനത്തിൽ വിട്ടു പോകൂ എന്ന വിജയലക്ഷ്മിക്കവിതക്ക് രതീഷ് മാഷ് തയ്യാറാക്കിയ ആസ്വാദനക്കുറിപ്പാണ് ആദ്യം പങ്കുവെച്ചത്. മാതൃത്വത്തിന്റെ നനവുള്ള കവിതയാണിത്. ഉണ്ണിയെ അവന്റെ ജീവിതവിജയത്തിനായി പടിയിറക്കുന്ന അമ്മയാണ് വിട്ടു പോകൂ വിലെ കഥാപാത്രം .കവിയുടെ കൈയ്യടക്കത്തിന് അടിവരയിടുന്ന കവിത കൂടിയാണത്രേയിത്.
🌈പിന്നീട് ജെന്നി നോർദ് ബെർഗിന്റെ കാബൂളിലെ പെൺകുട്ടികൾ [വിവ:കബനി ] എന്ന കൃതിയുടെ വായനക്കുറിപ്പ് [ജോയിഷ് ജോസ് ] ആണ് പങ്കുവെച്ചത്.പുരുഷമേധാവിത്തത്തിന് കീഴിൽ ജീവിക്കേണ്ടി വരുന്ന ദൗർഭാഗ്യവതികളായ പെൺജീവിതങ്ങളെ ഈ കൃതിയിൽ കാണാം.
🌈സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, വിജു മാഷ്, പ്രമോദ് മാഷ്, പ്രജിത ടീച്ചർ, തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തിച്ചേർന്നു..

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 27_ചൊവ്വ
ചിത്രസാഗരം
🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
അവതരണം_പ്രജിത.കെ.വി(തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)

🌠🌠🌠🌠🌠🌠🌠🌠🌠🌠🌠


🌈ചിത്ര സാഗരത്തിൽ ഇംപ്രഷനിസത്തിന്റെ പിതാവായ ക്ലൗഡ് മോണെ എന്ന പ്രശസ്ത ചിത്രകാരനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.ചിത്രകലാ ചരിത്രത്തിൽ പുതിയൊരു പന്ഥാവ് വെട്ടിത്തുറന്ന ചിത്രകാരനാണ് മോണേ..
🌈അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളായ സൂര്യോദയം, ആമ്പൽപ്പൂക്കളും ജപ്പാൻ പാലവും, പച്ചക്കുട ചൂടിയ കമീൽ, സെൽഫ് പോർട്രെയിറ്റ്, തുടങ്ങി പ്രശസ്ത ചിത്രങ്ങളും ജീവ ചരിത്രവും വീഡിയോ ലിങ്കുകൾ,ചിത്രവിവരണസഹിതം വിശദമായിത്തന്നെ ടീച്ചർ പരിചയപ്പെടുത്തി
🌈സുദർശൻ മാഷ്, വാസുദേവൻ മാഷ്, അശോക് മാഷ്, പ്രമോദ് മാഷ്, കൃഷ്ണദാസ് മാഷ്, ശിവശങ്കരൻ മാഷ്, രജനി ടീച്ചർ, രവീന്ദ്രൻ മാഷ്, തുടങ്ങിയവർ മോണേയെ പരിചയപ്പെടാൻ പൂച്ചെണ്ടുകളുമായ് നേരിട്ടെത്തി....

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവംബർ 28_ബുധൻ
ലോകസാഹിത്യം
📚📚📚📚📚📚📚📚📚📚📚

അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)
📚📚📚📚📚📚📚📚📚📚📚

📚സൂഫി വര്യനും കവിയുമായ ജലാലുദ്ദീൻ റൂമിയെ ആണ് ഇന്ന് 'ലോകസാഹിത്യ വേദി'യിൽ വാസുദേവൻമാഷ് നമുക്കായി പരിചയപ്പെടുത്തിയത്.
📚വിശ്വസ്നേഹത്തിലും,ഏകദെെവത്തിന്റെ അനന്യതയിലും വിശ്വസിച്ച റൂമിയുടെ ബാല്യം തൊട്ടുള്ള ജീവചരിത്രം വിശദമായി മാഷ് അവതരിപ്പിച്ചു
📚ജീവചരിത്രാവതരണത്തിനോടൊപ്പം തന്നെ  കൃതികളെക്കുറിച്ചുള്ള സമഗ്രാവതരണം വേദിയെ ഹൃദ്യമാക്കി.പ്രത്യേകിച്ചും മസ്നവി എ മഅനവി,ദിവാൻ എ ശംസ അതബരീസി,ഫിഹി മാഫിഹി,സബ അ മജലിസ് തുടങ്ങിയ കൃതികളുടെ വിശദമായ പരിചയപ്പെടുത്തലിന് മാഷിന്🌹🌹🌹🌹🌹🌹👏👏👏👏👏🤝🤝🤝🤝🤝🤝

📚തുടർന്ന് ചേർത്ത റൂമിയുടെ പ്രണയാർദ്രമായ ഒരുപാട് വരികൾ  ഗ്രൂപ്പിനെ പ്രണയാർദ്രമാക്കി❤❤
പ്രമോദ് മാഷ്,സബു,പ്രജിത,സീത...മുതലായവർ അഭിപ്രായങ്ങളുമായി എത്തിച്ചേർന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവമ്പർ 29 വ്യാഴം

🎥 ലോകസിനിമ 🎥

🎬🎬🎬🎬🎬🎬🎬🎬🎬🎬🎬

അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🎬🎬🎬🎬🎬🎬🎬🎬🎬🎬🎬

ലോക സിനിമയുടെ മായികക്കാഴ്ചകളിലേക്ക് വാതായനങ്ങൾ തുറക്കുന്ന പംക്തിയായ ലോകസിനിമ കൃത്യസമയത്തുതന്നെ വിജു മാഷ് ആരംഭിച്ചു ..

➕ എക്കാലത്തെയും മികച്ച ചിത്രങ്ങളായ അഞ്ച് ലോക സിനിമകളാണ് മാഷിന്ന് പരിചയപ്പെടുത്തിയത്

📽 നോ സ്മോക്കിംഗ് (ഹിന്ദി)  , കിംഗ് ആർതർ (ഇംഗ്ലീഷ് ) , ദ ഡൈവിംഗ് ബെൽ ആന്റ് ദ ബട്ടർഫ്ലൈ ( ഫ്രഞ്ച്) , ഓറഞ്ച് ഈസ് ദ ബ്ലാക്ക് (ഇംഗ്ലീഷ് ) , ആൽഫ (ഇംഗ്ലീഷ് ) എന്നീ സിനിമകളാണ് മാഷിന്ന് തെരഞ്ഞെടുത്ത് അവതരിപ്പിച്ചത്

🥁 സിനിമകളുടെ വിവരണത്തോടൊപ്പം ഫോട്ടോകൾ കൂടി ചേർത്തത് ഏറെ പ്രയോജനകരമായി

🔴 വിജു മാഷ് പരിചയപ്പെടുത്തിയ സിനിമകളുടെ വീഡിയോ ലിങ്കുകളുമായി പ്രജിതയുമെത്തി

🔲 തുടർന്നു നടന്ന അഭിപ്രായപ്രകടനങ്ങളിൽ ഗഫൂർ മാഷ് ,ശിവശങ്കരൻ ,ഗംഗാധരൻമാഷ് എന്നിവർ തിളങ്ങി നിന്നു

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

നവമ്പർ 30 വെള്ളി

🎷 സംഗീത സാഗരം 🎷

🎤🎤🎤🎤🎤🎤🎤🎤🎤🎤🎤
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)

🎤🎤🎤🎤🎤🎤🎤🎤🎤🎤🎤

വെള്ളിയാഴ്ച രാവുകളെ സംഗീതസാന്ദ്രമാക്കുന്ന സംഗീത സാഗരം കൃത്യ സമയത്തു തന്നെ ആരംഭിച്ചു ...

🎹 പതിവിൽ നിന്നും വ്യത്യസ്തമായി ഒരു കുഞ്ഞു ഗായികയെയാണ് രജനി ടീച്ചർ പരിചയപ്പെടുത്തിയത് ..
ആറര മണിക്കൂറിൽ 102 ഭാഷയിൽ പാട്ടുകൾ പാടിയ സുചേതയെ

🎻 ഏഴാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി നമ്മുടെ സ്വന്തം കേരളത്തിലെ കണ്ണൂരുകാരിയാണെന്നത് നാമോരോരുത്തർക്കും അഭിമാനമാണ്

🎼 സമീപകാലത്ത് വാർത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഈ മിടുക്കിക്കുട്ടി നിറഞ്ഞു നിന്നു ..

🎤 സുചേതയുടെ മിന്നുന്ന പ്രകടനത്തെ കുറിച്ച് സമഗ്രമായ റിപ്പോർട്ടാണ് ടീച്ചർ അവതരിപ്പിച്ചത്

🎥 നമുക്ക് ഒരിക്കൽ കൂടി ആ അത്ഭുത പ്രകടനം ആസ്വദിക്കുന്നതിനായി പരിപാടിയുടെ യു ട്യൂബ് ലിങ്കും ടീച്ചർ പരിചയപ്പെടുത്തി

🔵 തുടർന്നു നടന്ന ചർച്ചയിൽ വിജു മാഷ് ,രതീഷ് മാഷ് ,ഗഫൂർ മാഷ് ,പ്രമോദ് മാഷ് ,പ്രജിത ,വാസുദേവൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഡിസംബർ 1_ശനി
നവസാഹിതി
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈


🌈നവസാഹിതി ഇന്ന് കൃത്യം 7.30 ന് തന്നെ തുടങ്ങി.
വിഭവസമൃദ്ധമായിരുന്നു എന്നത്തേയും പോലെ ഇന്നത്തെ നവസാഹിതിയും.
നവ സാഹിതീ വിഭവങ്ങളായി ഗഫൂർ മാഷ് തിരൂർ മലയാളം ആസ്വാദകർക്കായി എന്തെല്ലാം വിളമ്പി യെന്നു നോക്കാം.

🌈പ്രണയമേ നീയേകിയത് (സിദ്ധീഖ് സുബൈർ )

🌈പേരയ്ക്കാ മണങ്ങൾ ( ഷീലാ റാണി )

🌈നിനക്ക് (ലാലു .കെ .ആർ)

🌈കാലം (എടയത്ത് ശശീന്ദ്രൻ)
🌈സ്ത്രീ പറയാനിരുന്നത് (അഷിബ ഗിരീഷ്)

🌈വിശപ്പ് (ഹരിപ്രിയ)
🌈കവിത (ലാലു )
🌈ഓർമ്മിക്കാൻ (ഷീലാ റാണി )
🌈ഭാവോൻ മിഷിതൻ ( വേണുഗോപാൽ പേരാമ്പ്ര)
🌈ജപ്തി ( സിദ്ധീഖ് സുബൈർ )
🌈കാട് (ദേവി.കെ.എസ്)
🌈ശാപത്തിനേറ്റത് (സിദ്ധീഖ് സുബൈർ )
🌈പാസ്സ് വേഡ് (യു. അശോക് )
🌈മൂന്നു കഥകൾ (ദിവ്യ ഇന്ദീവരം)
🌈കവിത (റോജ)
🌈പറയാനാകാത്തത് ( ഷീലാ റാണി )
🌈പാബ്ളോ നെരൂദ (വിവ. സച്ചിദാനന്ദൻ )
🌈കെടുതി (സുധാ മോഹൻ )
🌈കിനാമലരുകൾ ( ജയ ടീച്ചർ)
🌈കവിത (ഭാസി )
🌈ജാതിയും വിശപ്പും (കൃഷ്ണൻ )
🌈വീഴാം പഴുത്തിലകളായി (എ.ആർ.ആലപ്പുഴ)

🌈കടലിരമ്പും നേരം (യൂസഫ് നെടുവണ്ണൂർ)
🌈നവകേരളം (രമ ടീച്ചർ)

പ്രണയം,സദാചാരം,കള്ളം,ജാതി,വിശപ്പ്,കലോത്സവ കാഴ്ച...ഇങ്ങനെ വെെവിദ്ധ്യമാർന്ന വിഷയങ്ങൾ തെരഞ്ഞെടുത്തതിന് ഗഫൂർമാഷിന് 🤝🤝👏👏 വിജുമാഷും രണ്ടുകവിതകൾ പോസ്റ്റ് ചെയ്തു.ഒരുപാടൊരുപാട് സർഗധനരുള്ള നമ്മുടെ ഗ്രൂപ്പിൽ നിന്നും സ്വന്തം കവിതകൾ പോസ്റ്റ് ചെയ്ത യൂസഫ് മാഷ്, രമടീച്ചർ എന്നിവർക്കും 🤝🤝👏👏🙏🙏ഉണർത്തി.ജനിടീച്ചർ, രജനി(ആലത്തിയൂർ),പ്രിയ,സീത, രവീന്ദ്രൻ മാഷ്, ശ്രീല ടീച്ചർ, സബു,പ്രജിത തീടങ്ങിയവർ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളുമായെത്തി..ഇതിനിടെ വാസുദേവൻമാഷ് പോസ്റ്റ് ചെയ്ത കവിത മനസിൽ ചിരിയും ചിന്തയും ഉണർത്തി

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹

ഇനി താരവിശേഷങ്ങളിലേക്ക്....
നവസാഹിതിയെ ഏറെ ഹൃദ്യമായി അണിയിച്ചൊരുക്കിയ ഗഫൂർ മാഷ് (ആലത്തിയൂർ)ആകട്ടെ നമ്മുടെ ഈയാഴ്ചയിലെ മിന്നും താരം...ഗഫൂർ മാഷേ...അഭിനന്ദനങ്ങൾ..🌟🌟🌟🌟
ഇനി ശ്രദ്ധേയമായ പോസ്റ്റ് ഏതെന്നു നോക്കാം...
ഇന്ന് ഗഫൂർമാഷ്(കരുവണ്ണൂർ) പോസ്റ്റ് ചെയ്ത മറുകുകൾ ഗ്രൂപ്പംഗങ്ങൾക്ക് ഇഷ്ടമായീന്ന് അഭിപ്രായപ്രകടനങ്ങളിലൂടെ മനസിലായി.. അതുകൊണ്ട് ആ കവിത തന്നെയാകട്ടെ ശ്രദ്ധേയമായ പോസ്റ്റ്... ആ കവിത പോസ്റ്റ് ചെയ്ത ഗഫൂർ മാഷിനും അഭിനന്ദനങ്ങൾ...👏👏👏

🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക...