02-10-19


 🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
ആറു മലയാളിക്ക് നൂറു മലയാളം എന്ന പ്രതിവാര പംക്തി
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം:മലപ്പുറം എന്ന ഗവേഷണ ഗ്രന്ഥത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളുടെ ഇരുപത്തിയൊന്നാം ഭാഗമാണ് ഈ ലക്കം ആറുമലയാളിക്ക് നൂറു മലയാളം
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏

☀☀☀☀☀☀☀☀☀☀☀☀☀☀
ഇന്നത്തെ ആറുമലയാളിക്ക് നൂറു മലയാളം പംക്തിയിൽ മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ തുടരുന്നു. അതോടൊപ്പം മലപ്പുറം മലയാള നിഘണ്ടു (പതിനാലാം ഭാഗം) എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏

മലപ്പുറം മലയാളത്തിലെ ഉച്ചാരണഭേദങ്ങൾ

13. യ~ജ
   പദാന്ത്യ അക്ഷരത്തിലെ "യ"
"ജ" കാരമായി മാറുന്നു.
ഉദാ:  കയ്യ്~ കജ്ജ്
          തീതീയ്തിജ്ജ്
          കുഴികുയികുജ്ജ്

14. ക്ഷ~ച്ച
     പദമധ്യത്തിൽ വരുന്ന "ക്ഷ" കാരം "ച" കാരമായി മാറുന്നത് മലപ്പുറം ഭാഷയിൽ പ്രകടമായി കാണുന്നു.
ഉദാ; പക്ഷി~ പച്ചി
         ഭക്ഷണം~ബച്ചണം
         നക്ഷത്രം~ നച്ചത്രം

15.  ര~ല
ഉദാ;  രാവ്  ~ലാവ്
           രണ്ട്  ~ ലണ്ട്

16.  വ ~ഔ
    "അവി", "അവു"  ഇവയുടെ സ്ഥാനത്ത്  "ഔ" വരും.
ഉദാ: തവിട്~ തൌട്
           ചവിട്ടുക~ചൌട്ട്അ
          കവുങ്ങ്~കൌങ്ങ്

മലപ്പുറം മലയാളം നിഘണ്ടു  ( പതിന്നാലാം ഭാഗം)
ശക്ക്  - ശങ്ക, സംശയം
ശരിഅത്ത് - മതനിയമം
ശഹീദ്    - രക്തസാക്ഷി
ശ൪ത്ത്   - നിബന്ധന
ശർറ്      - ന്യായമല്ലാത്തത് ( തെറ്റ്), ചീത്ത
ശാസം      - ശ്വാസം
ശിച്ചിക്ക്അ  - ശിക്ഷിക്കുക
ശിഫയാകുക - രോഗം ഭേദമാകുക, സുഖപ്പെടുക
ശിർക്ക്    - ദൈവത്തിൽ പങ്കാളിയാക്കൽ (ബഹുദൈവാരാധന)
ശീമനെല്ലി - ശീമക്കൊന്ന
ശീല   - തുണി
ശുക്റ്  - നന്ദി
ശുജായി  - ധീരൻ
ശുരുതി  - ശ്രുതി
ശ്വാസം തിക്ക്  - ശ്വാസം മുട്ടൽ
ശൊങ്കൻ     - സുന്ദരൻ
ശൊങ്ക്      - ഭംഗി
ശൈത്താൻ  - ചെകുത്താൻ
ഷഫാഹത്ത്  - ശുപാർശ/സഹായം
ഷമ്മീസ്   - പെൺകുട്ടികളുടെ ഉൾവസ്ത്രം
ഷഹീദ്    - വീരമൃത്യു
സകായം  - സഹായം, ആദായം
സക്കാത്ത്   - നി൪ബന്ധദാനം
സദ൪    - മദ്രസ്സയിലെ പ്രധാന അധ്യാപകൻ
സനദ്    - ബിരുദം
സന്തോശം  - സന്തോഷം
സങ്കിടം   - സങ്കടം
സബൂ൪   - ക്ഷമ
സബൂ൪ ആക്ക്അ  - ക്ഷമിക്കുക
സബൂറോടെ - ക്ഷമയോടെ
സമാസമം  - തുല്യം
സമ്മയിക്ക   - സമ്മതിക്കുക
സയിക്ക്അ  - സഹിക്കുക
സവാരി ചെയ്യ്അ - സഞ്ചരിക്കുക
സാൽന   - കറി
സാറ്റ് കളി  - ഒളിച്ചു കളി
സാൻ     - ചോറ് വിളമ്പിവെയ്ക്കുന്ന വലിയ വട്ടത്തിലുള്ള പ്ലേറ്റ്
സാദ് നോക്ക്അ  - രുചിക്കുക
സാബൂൻ    - അലക്ക് സോപ്പ്
സിൽബന്ധി   - അനുയായികൾ, പിന്താങ്ങുന്നവ൪, മൂട്താങ്ങികൾ
സിൽമ  - സിനിമ
സുഗത്ത്ലല്ലാതാവ്ക - അകൽച്ചയിലാവുക
സുജൂദ്   - നമസ്കാരത്തിൽ നിലത്ത് നെറ്റി മുട്ടിച്ചു പ്രാ൪ത്ഥിക്കൽ
സുന്നത്ത്  - ഐച്ഛിക മതക൪മങ്ങൾ, ചെയ്താൽ ഏറെ പുണ്യം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നത്
സുപ്ര/സുവ്റ  - ഭക്ഷണമേശയിൽ വിരിക്കുന്ന വിരി
സുബഹിക്ക് - രാവിലെ
സുബഹി നിസ്കാരം - പ്രഭാത നമസ്കാരം
സുയിപ്പ്  - ബുദ്ധിമുട്ട്
സുയിപ്പ്ണ്ടാക്ക്അ - ശല്യം ചെയ്യുക
സു൪ക്ക  - വിനാഗിരി
സുൽഹാക്കുക  -  ത൪ക്കപരിഹാരമുണ്ടാക്കുക
സുലൈമാനി  - കട്ടൻചായ
സൂക്കേട് കാരൻ/കാരി - രോഗി
സൂരിതുണി   - മാപ്പിള സ്ത്രീകൾ ഉപയോഗിക്കുന്ന കസവുകരയുള്ള ഉടുതുണി
സെക്ക൪ട്ടറി   -സെക്രട്ടറി
സെയ് വെക്കുക - ഗൌനിക്കാതിരിക്കുക, ശ്രദ്ധ കാണിക്കാതിരിക്കുക
സൊകല്   - തൊഴിൽ
സൊട്ട   - കള്ളം
സൊന്തം   - സ്വന്തം
സൊല്ല     - ബുദ്ധിമുട്ട്
സൊള്ള്    - നേരം പോക്കിന് സംസാരിച്ചിരിക്കുക
സൊയ്ര്യം  - സമാധാനം
സേറ് കൂട്അ - പങ്കാളിയാവുക
സ്രാങ്ക്    - കപ്പൽ ജോലിക്കാരൻ
സംസം വെള്ളം - മക്കയിലെ നീരുറവയിൽ നിന്നു കൊണ്ടുവന്ന പുണ്യജലം

ഹഖ്     - സത്യം
ഹഖീഖ  - കുഞ്ഞുണ്ടായാൽ ബലിക൪മം നടത്തൽ
ഹയാത്ത്   - ജീവിതം
ഹരജി   - നിവേദനം
ഹലാൽ- അനുവദനീയം
ഹലാലാക്കുക - മൃഗം/ പക്ഷികൾ എന്നിവയെ മാംസത്തിനുനവേണ്ടി അറക്കുക
ഹലാക്ക്  - ബുദ്ധിമുട്ട്
ഹവ    - ആലസ്യം
ഹറാം   - നിഷിദ്ധം
ഹ൪ക്കത്ത്  - അടയാളം
ഹാല്   - സ്ഥിതി
ഹാലെളകുക - പ്രകോപിതരാവുക
ഹിക്ക്മത്ത്  - കൌശലം, തന്ത്രം
ഹിമാർ    - തെമ്മാടി
ഹിമ്മത്ത്   - കാര്യം ചെയ്യാനുള്ള ധൈര്യം(ദൃഢനിശ്ചയം)
ഹൂറി   - സുന്ദരി
ഹംക്ക്  - വിഡ്ഢി
ളുഹർ  - മധ്യാഹ്ന നമസ്കാരം
റങ്ക്    - ഭംഗി
റാത്ത് വെൾക്ക്  - റാന്തൽ
റാൻമൂളി - അനുചരൻ, പറയുന്നതു അതേപടി ചെയ്യുന്നവൻ
റാഹത്ത്  - സംതൃപ്തി
റുക്കുഅ്    .. - നമസ്കാരത്തിലെ കുനിയൽ
റൂഹ്       - ആത്മാവ്, ജീവൻ
റംസാൻ  - വ്രതമാസം
റോട്ട്മ്മൽ - റോഡിൽ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
ഭാഷാഭേദപഠനം മലപ്പുറം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ കുറിപ്പുകളാണ് മുകളിൽ നൽകിയിരിക്കുന്നത്. പുസ്തകം തയ്യാറാക്കിയ ഗവേഷകരോടുള്ള  കടപ്പാട് രേഖപ്പെടുത്തുന്നു.
🙏🙏🙏🙏🙏🙏🙏🙏🙏🙏