01-10-19


പ്രിയരേ, പരിമിതികളെ മറികടന്ന് പ്രതിഭ തെളിയിച്ചവർ നമുക്കു ചുറ്റും ധാരാളം... ഇതിൽ തന്നെ ചിലരുണ്ട് .. കേൾവി ഒരു സംഗീതജ്ഞന് അത്യാവശ്യമല്ലെന്ന് തെളിയിച്ച ബീഥോവനേപ്പോലെ ഒരാൾ.... കാഴ്ച ചിത്രകലയ്ക്ക് തടസ്സമല്ലെന്ന് തന്റെ പ്രതിഭയിലൂടെ ലോകത്തെ ബോധ്യപ്പെടുത്തിയ ഒരാൾ... ആ മഹാനായ ചിത്രകാരനെ നമുക്കിന്ന് പരിചയപ്പെടാം... ബിനോദ് ബിഹാരി മുഖർജി..
ബിനോദ് ബിഹാരി മുഖർജി (1904_1980)
ബിനോദ് ബിഹാരി മുഖർജി 1904 ഫെബ്രുവരി 7 ന് പശ്ചിമ ബംഗാളിലെ ഒരു ധനിക കുടുംബത്തിൽ ജനിച്ചു.ഗുരുതരമായ കാഴ്ചപ്രശ്നങ്ങളോടെയായിരുന്നു മുഖർജിയുടെ ജനനം. ഒരു കണ്ണിന് പൂർണ്ണമായി കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു.മറ്റേ കണ്ണിനാണെങ്കിൽ മയോപ്പിയയും ബാധിച്ചിരുന്നു.എന്നിട്ടും ചിത്രകലയെ അതിരറ്റു സ്നേഹിച്ചു മുഖർജി. (തിമിര ശസ്ത്രക്രിയയെ തുടർന്ന് 1956 ൽ മയോപ്പിയ ബാധിച്ചിരുന്ന കണ്ണിനും കാഴ്ചശക്തി നഷ്ടപ്പെട്ടു.)
1919ൽ വിശ്വഭാരതി സർവകലാശാലയുടെ കലാ വിഭാഗത്തിൽ ചിത്രകലാപഠനത്തിനായി  ചേർന്നു.അവിടെ അദ്ദേഹം നന്ദ ലാൽ ബോസിന്റെ ശിഷ്യനായിരുന്നു.ഇവിടുത്തെ പഠനത്തിനു ശേഷം 1925 ൽ അവിടെ തന്നെ അധ്യാപകനായി.അദ്ദേഹത്തിന്റെ ഈ കലാസമർപ്പണം അത്ഭുതകരവും അക്കാലത്തെ ചിത്രകലാ വിദ്യാർത്ഥികൾക്ക് പ്രചോദനവുമായിരുന്നു. ജഹാർദാസ് ഗുപ്ത, കെ ജി സുബ്രഹ്മണ്യൻ, സത്യജിത് റേ മുതലായവർ ഇക്കൂട്ടത്തിൽ പെടുന്നു.
1949 ൽ അദ്ദേഹം കലാഭവൻ വിടുകയും നേപ്പാൾ ഗവൺമെന്റിനു കീഴിലുള്ള മ്യൂസിയത്തിൽ ക്യൂറേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു.
1951-52 കാലഘട്ടത്തിൽ രാജസ്ഥാനിലെ ബനസ്ഥലി വിദ്യാപീഠത്തിൽ അധ്യാപകനായി ജോലി നോക്കി.1952ൽ മസൂറിയിൽ സ്വന്തമായി ഒരു ചിത്രകലാ വിദ്യാലയം സ്ഥാപിച്ചു.1958ൽ കലാഭവൻ പ്രിൻസിപ്പലായി.1979 ൽ ചിത്രകാർ എന്ന പുസ്തകം അദ്ദേഹം പുറത്തിറക്കി. 1980 ൽ അദ്ദേഹം അന്തരിച്ചു

ചിത്രരചനാശൈലി
പാശ്ചാത്യ ചിത്രകലയും ഇന്ത്യൻ ചിത്രകലയും സംയോജിപ്പിച്ചുള്ള രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അക്ഷരം ഉപയോഗിച്ചുള്ള ചിത്രകലാ രീതിയായ കാലിഗ്രാഫിയിൽ അഗ്രഗണ്യൻ (ജപ്പാൻ സന്ദർശിക്കുവാൻ അവസരം വന്നപ്പോൾ അവിടെ നിന്നും പഠിച്ചെടുത്തത്.ചുവർചിത്രരചനാശൈലികളായ മ്യൂറൽ, ഫ്രസ്കോ എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. മുഗൾ രജപുത്ര ചുവർചിത്രകലയെ ആഴത്തിൽ പഠിച്ച ശേഷം തന്റേതായ ചുവർ ചിത്രരചനാശൈലി വികസിപ്പിച്ചെടുത്തു പൂർണമായും അന്ധനായ ശേഷവും ശാന്തിനികേതൻ ചുമരുകളിൽ സെറാമിക്സിൽ അദ്ദേഹം ചുവർചിത്രം വരച്ചിരുന്നുവത്രേ... ചില ചിത്രങ്ങളിൽ ക്യൂബിസവും  അദ്ദേഹം പരീക്ഷിച്ചിരുന്നു. ഇങ്ങനെ എല്ലാ ശൈലികളുടേയും ആകെത്തുക തന്നെയായിരുന്നു ബിനോദ് ബിഹാരി മുഖർജി ഇത്തരം വ്യത്യസ്ത പാരമ്പര്യങ്ങളിൽ നിന്നും അദ്ദേഹം ആർജ്ജിച്ച ശൈലി തന്റെ കാഴ്ച പരിമിതികളെ വെല്ലുവിളിച്ചു കൊണ്ടുള്ളതാണെന്നറിയുമ്പോൾ അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവും കൂടുന്നു.

ചിത്രങ്ങളിലൂടെ..👇👇

നോക്കൂ ഈ വർണവൈവിധ്യം🌹🌹
 ഗ്രാമീണർ
ഇതാ വേറൊരു മ്യൂറൽ

അദ്ദേഹം ജോലി ചെയ്തിരുന്ന ബനസ്പതി വിദ്യാപീഠത്തിലെ മ്യൂറലുകൾ
അദ്ദേഹം വരച്ച ഒരു മ്യൂറൽഗ്യാലറി ലിങ്കുകൾ👇👇

https://web.archive.org/web/20071027143408/http://www.ngmaindia.gov.in/benodebehari_early.asp

https://web.archive.org/web/20071027144144/http://www.ngmaindia.gov.in/benodebehari_murals.asp

ഈ ലിങ്ക് തുറന്നാൽ കാണാൻ കഴിയുന്ന മ്യൂറലുകളുടെ സ്ക്രീൻഷോട്ട്👇

ഇനിയൊരു സിനിമാവിശേഷം

സൈബൾ മിത്ര സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രമാണ് ചിത്രകാർ(The Last Mural). ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

ലോകത്തിന്റെ രണ്ടു വ്യത്യസ്ത ഇടങ്ങളിലിരുന്ന് രചന നടത്തിയ ബംഗാളിലെ ബിനോദ് ബിഹാരി മുഖർജി, ന്യൂയോർക്കിലെ മാർക്ക് റോത്ത്കോ എന്നീ രണ്ടു മഹാന്മാരായ ചിത്രകാരന്മാർക്കുളള ശ്രദ്ധാഞ്ജലിയാണ് ഈ ചിത്രം. ഒരുപാട് സമാനതകളുണ്ടായിരുന്ന ഈ രണ്ടു കലാകാരന്മാരുടെയും സൃഷ്ടികളും ചിന്തയുമാണ് ഈ ചിത്രത്തിന് പ്രചോദനമായത്. ചിത്രകാരനായ ബിനോദ് ബിഹാരി മുഖർജിയുടെ ജീവിതത്തെ ആസ്പദമാക്കി സത്യജിത് റായ് സംവിധാനം ചെയ്ത ഇന്നർ ഐ എന്ന ഡോക്യുമെന്ററി, മുഖർജിയുടെ പെയിന്റിംഗുകൾ, രചനകൾ, അന്ധതയെ തോൽപ്പിച്ച് അദ്ദേഹം നടത്തിയ ചിത്ര പരിശ്രമങ്ങൾ, ആദ്ദേഹം ശാന്തിനികേതനിലെ കലാഭവനിൽ വരഞ്ഞ അവസാന ചുമർചിത്രം, തന്റെ സീഗ്രാം ചുവർ ചിത്രങ്ങൾ വിൽക്കാൻ വിസമമ്മതിച്ച മാർക്ക് റോത്ത്കോ എന്നിവയിൽ നിന്നാണ് ഈ ചലച്ചിത്രത്തിന്റെ പിറവി. ആർക്കു വേണ്ടിയാണ് ചിത്രകാരൻ വരയ്ക്കുന്നത് ? പണം നൽകുന്നവർക്കു വേണ്ടിയാണോ ? ചിത്രങ്ങളും ചുവർ ചിത്രങ്ങളും വെറും ഉപഭോഗ വസ്തുക്കൾ മാത്രമോ ?എന്നീ ചോദ്യങ്ങൾ ഈ ചിത്രം മുന്നോട്ടു വയ്ക്കുന്നു. ഒരു കലാകാരന്റെ കണ്ണിലൂടെ കലാ ഉദ്യമവും വാണിജ്യ യാഥാർത്ഥ്യവും തമ്മിലുള്ള സംഘട്ടനമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്.
(കടപ്പാട്-വിക്കിപീഡിയ)
https://youtu.be/AOKSWtdDUnU

 മുഖർജി ജപ്പാൻ സന്ദർശന വേളയിൽ
ഒരു  ഡോക്യുമെന്ററി കൂടി...👇👇👇
ദ ഇന്നർ ഐ
1972 ൽ സത്യജിത് റേ സംവിധാനം ചെയ്ത ദ ഇന്നർ ഐ എന്ന ഡോക്യുമെൻററി അദ്ദേഹത്തിന്റെ പ്രിയ അധ്യാപകനായിരുന്ന ബിനോദ് ബിഹാരി മുഖർജി എന്ന ബംഗാളി ചിത്രകാരനെക്കുറിച്ചുള്ളതാണ്. മുഖർജിയുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഈ ഡോക്യുമെൻററിയിൽ "അന്ധത ഒരു പുതിയ വികാരമാണ്, ഒരു പുതിയ അനുഭവം, ഒരു പുതിയ ഉണ്മ" എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധ വാചകവും ചർച്ച ചെയ്യപ്പെടുന്നുണ്ട്.1972 ലെ ദേശീയ ചലച്ചിത്ര മേളയിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്ക്കാരം ദ ഇന്നർ ഐ ക്ക് ലഭിച്ചു.
    5 അടി ഉയരവും 60 അടി വീതിയുമുള്ള ശാന്തിനികേതൻ മതിലിൽ മുഖർജി 20 മ്യൂറലുകളാൽ അലങ്കരിക്കുന്ന കാഴ്ചയിൽ തുടങ്ങുന്ന ഈ ഡോക്യുമെന്ററി അദ്ദേഹത്തിന്റെ പരിമിതികളെ അതിജീവിച്ച  ചിത്രകലാ ജീവിതത്തെ ഏറെക്കുറെ നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു

https://youtu.be/2BRCvBO8tP0
(ഡോക്യുമെന്ററി ലിങ്ക്)
https://youtu.be/GPIRjOZ02nI
https://in.pinterest.com/leaveyourname/benode-behari-mukhergee/


 The tree..🙏🙏🙏