02-06-19

✴✴✴✴✴✴✴✴✴✴
 വാരാന്ത്യാവലോകനം
🏵🏵🏵🏵🏵🏵🏵🏵🏵🏵
മെയ് 27 മുതൽ ജൂൺ 2 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🏵🏵🏵🏵🏵🏵🏵🏵🏵🏵

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..


 അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏

ഭാഷാസാഹിത്യ ചാനൽ പ്രവീൺ വർമ്മ മാഷ്ടെയും അശോക് സാറിന്റേയും ശ്രമഫലത്താൽ മുടക്കമല്ലാതെ,ഉയർന്ന നിലവാരം പുലർത്തുന്ന പരിപാടികളുമായി മുന്നോട്ടുപോകുന്നു.രണ്ടുപേരേയും മനസ്സുനിറഞ്ഞ് അഭിനന്ദിക്കുന്നു 💐💐 പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളോട് ഒരു കാര്യം  സൂചിപ്പിക്കട്ടെ,നവംബർ1 മുതൽ പ്രക്ഷേപണം ആരംഭിച്ച നമ്മുടെ തിരൂർ മലയാളം ഭാഷാസാഹിത്യ ചാനലിൽ വരുന്ന പരിപാടികൾ കാണുകയും അഭിപ്രായം പങ്കുവെക്കുകയും പങ്കാളികളാകുകയും  ചെയ്യുന്നത് ചാനലിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഒരുപാട് സഹായകരമാണ്.നമ്മൾ തന്നെയാണ് നമ്മുടെ പുതുസംരംഭങ്ങൾക്ക് കരുത്തും കെെത്താങ്ങും ആകേണ്ടവർ....

തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 27_ തിങ്കൾ
സർഗസംവേദനം
🔶🔷🔶🔷🔶🔷🔶🔷🔶🔷
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🔶🔷🔶🔷🔶🔷🔶🔷🔶🔷

🔔തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ മരണം പ്രമേയമായ രണ്ട് കൃതികളുമായാണ് രതീഷ് മാഷെത്തിയത്....
🔔ദേവദാസ് വി.എം ന്റെ ഡിൽഡോ യാ ണ് ആദ്യം പരിചയപ്പെടുത്തിയത്.6 മരണങ്ങളുടെ പൾപ്പ് ഫിക്ഷൻ പാഠപുസ്തകം എന്നൊരു രണ്ടാം പേരു കൂടിയുണ്ടത്രേ ഈ പുസ്തകത്തിന് അത്യന്തം പുതുമയുള്ള ആഖ്യാനരീതിയെങ്കിലും പഴയ വീഞ്ഞ് പുതിയ ലേബലിലെന്നും തോന്നുമത്ര  കൃതിവായിക്കുമ്പോൾ...

🔔പിന്നീട് ബാബു ഭരദ്വാജിന്റെ ഗണപതി ചെട്ട്യാരുടെ മരണം ഒരു വിയോജനക്കുറിപ്പ് എന്ന കൃതിയാണ് പരിചയപ്പെടുത്തിയത്.. പ്രൗഢമായ ഭാഷയിൽ ഒരു സംഭവത്തിന്റെ നേരനുഭവം കണ്ടെത്തി അവതരിപ്പിക്കുന്നതു പോലെയാണ് കഥാഖ്യാനം.. മാനുഷിക ബന്ധങ്ങളും അതിലെ ചുഴികളും മലരികളും സവിശേഷ സന്ദർഭങ്ങളിൽ അതിനുണ്ടാവുന്ന പരിണാമവും ഈ നോവലിൽ ബൗദ്ധികമായി അവതരിപ്പിക്കുന്നത്.. 
🔔വിജുമാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ്, പവിത്രൻ മാഷ്, സുദർശൻ മാഷ്, വാസുദേവൻ മാഷ്, വെട്ടം ഗഫൂർ മാഷ്, സീതടീച്ചർ, പ്രജിത ടീച്ചർ, രജനി ടീച്ചർ, രവീന്ദ്രൻ മാഷ്, ശിവശങ്കരൻ മാഷ് തുടങ്ങിയവർ പുസ്തക പരിചയത്തിനെത്തിച്ചേർന്നിരുന്നു...

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 28_ചിത്രസാഗരം
അവതരണം_പ്രജിത ( തിരൂർ ഗേൾസ് ഹെെസ്ക്കൂൾ)
🔶🔷🔶🔷🔶🔷🔶🔷🔶🔷

🔔ചൊവ്വ ചിത്രസാഗരത്തിൽ പ്രജിത ടീച്ചർ ഒപ്റ്റിക്കൽ ആർട്ടിലൂടെ പ്രശസ്തയായ ബ്രിട്ടീഷ് ചിത്രകാരി ബ്രിജിറ്റ് റിലേ യെയാണ് പരിചയപ്പെടുത്തിയത്... അവരുടെ ജീവചരിത്രവും ,ചിത്രകലാ സവിശേഷതകളും, രചനാ സമ്പ്രദായങ്ങളും പ്രശസ്ത ചിത്രങ്ങളും പുരസ്കാരങ്ങളും വീഡിയോ ലിങ്കുകളും ടീച്ചർ പങ്കുവെച്ചു... കൂടാതെ ചെന്നെയിലെ ഓപ്ആർട്ട് മ്യൂസിയം പരിചയപ്പെടുത്തി.

🔔സുദർശൻ മാഷ്, വെട്ടം ഗഫൂർ മാഷ്, സീതാദേവി ടീച്ചർ, സ്വപ്ന ടീച്ചർ, കൃഷ്ണദാസ് മാഷ്, പവിത്രൻ മാഷ്, പ്രമോദ് മാഷ്, കവിത ടീച്ചർ, മഞ്ജുഷ ടീച്ചർ, രജനി ടീച്ചർ, വിജു മാഷ് തുടങ്ങിയവർ ബ്രിജിറ്റയെ പരിചയപ്പെടാനും പ്രജിത ടീച്ചറെ അഭിനന്ദിക്കാനും എത്തിച്ചേർന്നിരുന്നു.

🏵🏵🏵🏵🏵🏵🏵🏵🏵🏵
മെയ് 29_ബുധൻ
ആറുമലയാളിക്ക് നൂറു മലയാളം
🔶🔷🔶🔷🔶🔷🔶🔷🔶🔷
അവതരണം_പവിത്രൻ മാഷ്
വലിയോറ സ്ക്കൂൾ
🔶🔷🔶🔷🔶🔷🔶🔷🔶🔷

🔔ഭാഷാഭേദ പഠന പംക്തിയായ ആറു മലയാളിക്ക് നൂറു മലയാളത്തിൽ ഈയാഴ്ച മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ച ഭാഷാഭേദപഠനം: മലപ്പുറം എന്ന പുസ്തകത്തെ അതെ ആധാരമാക്കിയുള്ള  കുറിപ്പുകളുടെ നാലാംഭാഗം ആയിരുന്നു പവിത്രൻ മാഷ് അവതരിപ്പിച്ചത്.

🌹മലപ്പുറം ജില്ലയിലെ ജനസംഖ്യ 
🌹ജില്ലാ രൂപീകരണം
🌹സാക്ഷരത
🌹മലപ്പുറം ജില്ല കേരളചരിത്രത്തിൽ 
🌹മലബാർ ഭാഷാപഠനങ്ങൾ 
🌹ഈഴവ ഭാഷാഭേദ സർവേ
🌹ഏറനാട്ടിലെ മാപ്പിളമാരുടെ ഭാഷാഭേദം_ജി.കെ.പണിക്കർ നടത്തിയ പഠനം എന്നിവയായിരുന്നു ഉള്ളടക്കം.
🔔ഒരു ഗവേഷണ പ്രബന്ധത്തെ അടിസ്ഥാനമാക്കി,അതിലെ ശരിതെറ്റുകൾ വിവേചിച്ചറിഞ്ഞ് പവിത്രൻ മാഷ്  നടത്തുന്ന മറ്റൊരു ഗവേഷണത്തിന് അഭിനന്ദനങ്ങൾ🤝🤝 

🔔സുദർശനൻ മാഷ്, വിജു മാഷ് ,മഞ്ജുഷ ടീച്ചർ, ഗഫൂർ മാഷ്,രജനി ടീച്ചർ, പ്രമോദ് മാഷ് ,രതീഷ് മാഷ്, ശ്രീല ടീച്ചർ,സീത,ജെസി ടീച്ചർ  തുടങ്ങിയവരുടെ ഇടപെടലുകൾ പംക്തി സജീവമാക്കി
🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 30_വ്യാഴം
ലോകസിനിമ
🔶🔷🔶🔷🔶🔷🔶🔷🔶🔷
അവതരണം_വിജുമാഷ് (MSMHSS കല്ലിങ്ങൽപ്പറമ്പ്)
🔶🔷🔶🔷🔶🔷🔶🔷🔷🔶

🔔ലോകോത്തര സിനിമകളെ വിശദാംശങ്ങൾ സഹിതം തിരൂർ മലയാളത്തിന് പരിചയപ്പെടുത്തുന്ന ലോകസിനിമാവേദിയിൽ ഈയാഴ്ച ഡാനിഷ് ഭാഷയിലെ സിനിമകളാണ് വിജുമാഷ് പരിചയപ്പെടുത്തിയത്.
🌹DANCER IN THE DARK
🌹THE KEEPER OF LOST CAUSES
🌹LAND OF MINE
🌹THE DANISH GIRL
🌹THE HUNT

സിനിമകളുടെ കഥാവതരണം തന്നെ സിനിമ കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നു.ലിങ്കുകൾ ആകാമായിരുന്നെന്ന് തോന്നി.അത് നമുക്കും കൂട്ടിച്ചേർക്കാം.(വിജുമാഷ് ഇപ്പോ താമസിക്കുന്നയിടത്ത് നെറ്റ് വല്യ പ്രശ്നമാണ്.എന്നിട്ടും മാഷ് പംക്തി മുടങ്ങാതിരിക്കാൻ രാവിലെത്തന്നെ എല്ലാ മാറ്ററും തയ്യാറാക്കി അയച്ചുതന്നിരുന്നു. ഭാഗ്യത്തിന് ആ സമയത്ത് നെറ്റ് അല്പം കിട്ടിയതിനാൽ മാഷ് തന്നെ പോസ്റ്റു ചെയ്തു.ഈ ആത്മാർത്ഥതയ്ക്ക് അഭിവാദ്യങ്ങൾ മാഷേ🤝)
🔔രതീഷ് മാഷ്,രജനി ടീച്ചർ,സുദർശനൻ മാഷ്, ഗഫൂർ മാഷ് ,ശിവശങ്കരൻ മാഷ്, ശ്രീല ടീച്ചർ, പവിത്രൻമാഷ്, പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങളുമായി വേദിയിലെത്തി.

🏵🏵🏵🏵🏵🏵🏵🏵🏵🏵

മെയ് 31_വെള്ളി
സംഗീതസാഗരം
🔶🔷🔶🔷🔶🔷🔶🔷🔶🔷
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷

🔔പ്രശസ്ത സിത്താറിസ്റ്റ് രവിശങ്കറിന്റെ പത്നീപദം അലങ്കരിച്ചിരുന്ന  അന്നപൂർണ്ണ ദേവിയെയും അവരുടെ സംഗീതത്തെയും രാജലക്ഷ്മി ലളിതാംബിക എഴുതിയ കുറിപ്പുകളിലൂടെ നമുക്ക് പങ്കുവെച്ച് രജനി ടീച്ചർ ഈ ആഴ്ചയിലെ സംഗീതസാഗരം ഏറെ ഹൃദ്യമാക്കി 
🔔മൗനം ഏറ്റവും വലിയ പ്രതിഷേധമായി മാറ്റിയ "റോഷനാര" എന്ന അന്നപൂർണ ദേവിയുടെ സിനിമാക്കഥകളെ വെല്ലുന്ന ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളും (മരണമൊഴികെ)  വിശദമായി ലേഖനത്തിൽ ഉണ്ടായിരുന്നു. പ്രിയ ഭർത്താവിന്റെ അകൽച്ചയും എപ്പോഴും താങ്ങായി കൂടെയുണ്ടായിരുന്ന  അച്ഛൻ,മകൻ എന്നിവരുടെ  മരണവും  മൗനത്തലമർന്ന് സഹിച്ച് , വീണുകിട്ടുന്ന അപൂർവം സന്ദർഭങ്ങളിലെ സംഗീതാദ്ധ്യാപനത്താൽ ഹരിപ്രസാദ് ചൗരസ്യ പോലുള്ള  അതിപ്രശസ്തരായ ശിഷ്യഗണങ്ങളുടെ ഗുരുവായ  അന്നപൂർണ ദേവി ഒരു വിങ്ങലായി മനസ്സിൽ നിറഞ്ഞു..🙏🙏

🔔വിജു മാഷ്, സുദദർശൻ മാഷ്, രതീഷ് മാഷ് ,പവിത്രൻ മാഷ്, സീത,സുരേഷ് മാഷ്, രവീന്ദ്രൻ മാഷ് ,സ്വപ്ന ടീച്ചർ, ഗഫൂർ മാഷ്, ശിവശങ്കരൻമാഷ്, പ്രമോദ് മാഷ് ,പ്രിയ ടീച്ചർ... മുടങ്ങൂലേന്ന് യവരുടെ സാന്നിധ്യം സംഗീതസാഗരത്തെ ധന്യമാക്കി.

🏵🏵🏵🏵🏵🏵🏵🏵🏵🏵

ജൂൺ1_ശനി
നവസാഹിതി
🔶🔷🔶🔷🔶🔷🔶🔷🔶🔷
അവതരണം_ഗഫൂർമാഷ് (KHMHSSആലത്തിയൂർ)
🔶🔷🔶🔷🔶🔷🔶🔷🔶🔷

🔔ഒരു ആനുകാലികം വായിച്ചാലെന്ന പോലെ എല്ലാ തരത്തിലുമുള്ള സൃഷ്ടികൾ അടങ്ങിയ നവസാഹിതി ശരിക്കുമൊരു ദൃശ്യ_ശ്രാവ്യ വായനാനുഭവം നമുക്ക് നൽകി.പുതുരചനകൾക്കൊരിടമായ നവസാഹിതിയിൽ ഇനിയും പുതിയ എഴുത്തുകാരുടെ സർഗസൃഷ്ടികൾ ഇടംപിടിക്കട്ടെ.അവതാരകന് ഹാർദ്ദമായ അഭിനന്ദനങ്ങൾ🤝

ഈയാഴ്ചയിലെ സൃഷ്ടികളിലൂടെ...

അനുഭവാവിഷ്കാരം
◼◽◼◽◼◽◼◽

🌹ഇതാണ് ഞാൻ_ ജസീനറഹീം ടീച്ചർ

കവിതകൾ 
◼◽◼◽◼

🌹മോർച്ചറി_ സ്വപ്നറാണി ടീച്ചർ 
🌹എന്നിലെ നീ _ദിവ്യ 
🌹ആരാണ് നീ_ ശ്രീല ടീച്ചർ 
🌹തിരിച്ചു പോകുന്നവർ_സുരേഷ് കുമാർ
🌹തേൻ വിഷം_ ഗഫൂർ മാഷ് (കരുവണ്ണൂർ) 
🌹ഞാൻ_ സുനിത ഗണേഷ് ടീച്ചർ

കഥ 
◼◽◼

🌹പടിയിറക്കം_ ജസ്സി ടീച്ചർ 

യാത്രവിവരണം 
◼◽◼◽◼◽

🌹ഒരു യൂറോപ്യൻ യാത്ര_ സബിത ജാസ്മിൻ 

കുറിപ്പ്
◼◽◼◽

🌹ഇപ്പോഴും പൂത്തു നിൽക്കുന്ന കൊന്നമരം_ അസ്ലം മാഷ്

🔔സുദർശനൻ മാഷിന്റേയും പവിത്രൻ മാഷിന്റേയും വിലയിരുത്തൽ👌👌👌കൂടാതെ, രജനി ടീച്ചർ, വിജു മാഷ്, ശിവശങ്കരൻമാഷ് ,രതീഷ് മാഷ്,രജനി സുബോധ് ടീച്ചർ, ശ്രീല ടീച്ചർ തുടങ്ങിയവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി നവസാഹിതിയെ സജീവമാക്കി.
🏵🏵🏵🏵🏵🏵🏵🏵🏵🏵

ഇനി ഈയാഴ്ചയിലെ മിന്നും താരം ആരെന്നുനോക്കാം...

അന്നപൂർണാദേവിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച... വെള്ളിയാഴ്ച രാവുകളെ സംഗീതസാന്ദ്രമാക്കുന്ന.. രജനി ടീച്ചറാണ് ഈയാഴ്ചയിലെ താരം..

അഭിനന്ദനങ്ങൾ രജനി ടീച്ചർ..💐💐🤝🤝