01-03-19

.
🙏🏻🙏🏻സംഗീത സാഗരത്തിലേക്ക് ഏവർക്കും സ്വാഗതം..
ഇന്ന് മലയാളിയായ... ഖത്തർ സംഗീതപ്രേമികളുടെ പ്രിയങ്കരനായ നാദിർ അബ്ദുൾ സലാമിനെ പരിചയപ്പെടാം

ഇംഗ്ലണ്ട്: കുറ്റിയാടിക്കാരനായി നാദിര്‍ അബ്ദുല്‍ സലാം ഇനി റോക് സ്റ്റാര്‍. സംഗീത ലോകത്ത് സുപരിചിതനായ നാദിറിനെ ബ്രിട്ടനിലെ പ്രമുഖ സംഗീത കമ്പനിയായ അന്‍ഡാന്‍ സ്വന്തമാക്കിയിരിക്കുകയാണ്.

കുടുംബ സമേതം ഖത്തറില്‍ സ്ഥിരതാമസമാക്കിയ നാദിര്‍ വെറും പതിനാറാമത്തെ വയസ്സിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഖത്തര്‍ മ്യൂസിക് അക്കാദമിയില്‍ അറബ് വെസ്റ്റേണ്‍ സംഗീതത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നാദിര്‍.

ഡിസംബറില്‍ ഖത്തറില്‍ വെച്ച് നടന്ന സംഗീത പരിപാടിയിലെ നാദിറിന്റെ പ്രകടനമാണ് അന്‍ഡാന്‍ നോട്ടമിടാന്‍ കാരണം. പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ സാമി യൂസുഫിന്റെ സംഗീത പരിപാടിയിലാണ് നാദിര്‍ പ്രകടനം നടത്തിയത്.

ഖത്തറിലെ മുന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാദ്യ ‘അറബി ഗാനത്തിന്റെ ഇന്ത്യന്‍ അംബാസഡര്‍’ എന്നാണ് നാദിറിനെ വിശേഷിപ്പിച്ചത്. അന്‍ഡാനുമായുള്ള കരാര്‍ പ്രകാരം വിവിധ ഭാഷകളിലുള്ള നാദിറിന്റെ പത്ത് ഗാനങ്ങളാണ് ആല്‍ബത്തിലുണ്ടാകുക.

സംഗീതത്തില്‍ ഇതിനകം വ്യക്തിമുദ്ര പതിപിച്ച നാദിര്‍ ഖത്തര്‍ യുനീക് ടാലന്റ്, ടാലന്റ് ഓഫ് ദി ഇയര്‍ 2012 എന്നീ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഖത്തര്‍ പെട്രോളിയം കമ്പനിയിലെ ജോലി ചെയ്യുന്ന ഒ.എസ് അബ്ദുല്‍ സലാമിന്റെയും പി.കെ ബല്‍കീസിന്റെയും മൂത്ത മകനാണ് നാദിര്‍.

https://youtu.be/qkfB337Aq3E
https://youtu.be/ekSn2EmZgJo
https://youtu.be/ajMykgwp9sY
https://youtu.be/0HqcTmOraHI
https://youtu.be/WaBP039um_U
https://youtu.be/CTLRxmMlfpg
https://youtu.be/904YRINDr6w
https://youtu.be/rcd3gQz6UIU
https://youtu.be/nHRYhvebg1E