04-06-19


പ്രിയരേ,അമൂർത്തചിത്രകല അത്രപെട്ടെന്ന് എല്ലാവർക്കും ഇഷ്ടമാകണമെന്നില്ല.എങ്കിലും, ഇന്ന്  പരിചയപ്പെടുത്താൻ പോകുന്ന ചിത്രകാരനെ പരിചയപ്പെടുത്താതെ പോകുന്നത് ചിത്രകലയോട് ചെയ്യുന്ന നീതികേടാകും.ചിത്രകലയുടെ സമസ്ത ശാഖകളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തി..
പീത് മോൺട്രിയാൻ...
PIET MONDRIAN
മോഡേണ്‍ ആര്‍ട്ടിന്റെ പ്രതിഷ്ഠാപകനെന്നറിയപ്പെടുന്ന ഡച്ച് ചിത്രകാരനാണ് പീത് മോൺട്രിയാൻ. ചിത്രകലയില്‍ ഇത്രയധികം പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള മറ്റൊരാള്‍ ഉണ്ടാവുമെന്നു തോന്നുന്നില്ല. ഇംപ്രഷനിസം, പ്ലാസ്റ്റിസിസം, ക്യൂബിസം, ഫോവിസം എന്നിവയിലൊക്കെ അദ്ദേഹം കൈവെച്ചു. ഒടുവില്‍ ചിത്രങ്ങള്‍ക്ക് പ്രതീകങ്ങളേ ആവശ്യമില്ലെന്ന ഘട്ടത്തിലെത്തി.

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ചിത്രകാരൻ.. അമൂർത്ത ചിത്രകല എന്ന ആശയം ആദ്യം തുടങ്ങിവെച്ചവരിൽ പ്രധാനി .രൂപാത്മക ചിത്രകലയിൽ നിന്നും അമൂർത്ത ചിത്രകല യിലേക്കും പിന്നീട് ക്ഷേത്ര ഗണിത ചിത്രകലയിലേക്കുമുള്ള അദ്ദേഹത്തിൻറെ ചുവടുമാറ്റം ഏറെ ആസ്വാദക ശ്രദ്ധയും വിമർശനവും  പിടിച്ചുപറ്റിയിരുന്നു.

മോൺട്രിയാൻ ചിത്രകലയിൽ പ്രപഞ്ച മൂല്യങ്ങളും സൗന്ദര്യാത്മകതയ്ക്കു  വേണ്ടിയുള്ള അന്വേഷണവും കാണാം. കല യാഥാർത്ഥ്യത്തിന് മുകളിലായിരിക്കണം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. അല്ലാത്തപക്ഷം ആ കല മനുഷ്യന് മൂല്യവത്താകില്ല എന്ന് അദ്ദേഹം ചിന്തിച്ചു. 1911  വരെ ഇംപ്രഷനിസ്റ്റിക്  ചിത്രകാരനായിരുന്നു അദ്ദേഹം. തിയോ വാൻഡസ് ബർഗുമായി ചേർന്ന് നിയോപ്ലാസ്റ്റിസിസം എന്ന ചിത്രകല പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. നിയോപ്ലാസ്റ്റിസിസം വഴി സാർവത്രിക സൗന്ദര്യം ആവിഷ്കരിക്കാൻ കഴിയും എന്ന് അദ്ദേഹം വാദിച്ചു .ഇതിനായി മോൺട്രിയാൻ തന്റെ ചിത്രകലയിൽ താഴെക്കൊടുത്ത മാറ്റങ്ങൾ ഉൾപ്പെടുത്തി.

🎨മൂന്ന് പ്രാഥമിക നിറങ്ങൾ _ചുവപ്പ് ,നീല, മഞ്ഞ
🎨മൂന്ന് പ്രാഥമിക മൂല്യങ്ങളെ കുറിക്കാനുള്ള നിറങ്ങൾ _കറുപ്പ്, വെള്ള, ഗ്രേ
🎨രണ്ട് പ്രധാന ദിശകൾ_ തിരശ്ചീനം, ലംബം

ഇവയായിരുന്നു പിന്നീട് ഇദ്ദേഹത്തിന്റെ ജീവശ്വാസം

1911ൽ  നെതർലാൻഡിൽ നിന്നും പാരീസിലേക്ക് മോണ്ട്രിയാൻ എത്തിച്ചേർന്നത്  ചിത്രകലയിലും വലിയ മാറ്റങ്ങളുണ്ടാക്കി .എല്ലാ മേഖലകളിലും അദ്ദേഹം പരീക്ഷണം നടത്തി. എന്തിനേറെ പറയുന്നു ചിത്രകലയുമായി ബന്ധപ്പെട്ട പേരിലെ mondriaan എന്നതിലെ ഒരു "a" ചിത്രകലയിലെ സാങ്കേതികതയുമായി ബന്ധപ്പെട്ട്  എടുത്തുകളഞ്ഞു.

വാസിലെ കാൻഡിൻസ്കി തുടങ്ങി വെച്ച അമൂർത്തകലയിൽ നിന്നും  സുപ്രമാറ്റിസം എന്ന പുതിയ ശാഖ മാലെവിച്ച് തുടങ്ങി.അദ്ദേഹത്തെ പിന്തുടർന്ന് പീത്  മോണ്ട്രിയാൻ  ക്ഷേത്രഗണിതാത്മക കേവലകലയെ ഒരു സാർവലൗകിക പ്രസ്ഥാനമാക്കിത്തീർത്തു. ക്യൂബിസത്തിൽനിന്ന് അതിന്റെ യഥാതഥ ഘടകങ്ങളെ പാടേ മാറ്റിയിട്ട് അതിനെ തീർത്തും ഋജുരേഖാനിബന്ധമാക്കിയത് അദ്ദേഹമാണ്. സുസംഘടിതമായ ചതുരങ്ങൾ, ദീർഘസമചതുരങ്ങൾ, പരന്ന വർണതലങ്ങൾകൊണ്ടു നിർമിച്ച രേഖകൾ മുതലായവയിൽ നിബദ്ധമാണ് അദ്ദേഹത്തിന്റെ കല. അത് അർഥരഹിതമാണ്, പക്ഷേ, കലാപരമായി സുന്ദരമാണ്

ഇരുപതാം നൂറ്റാണ്ടിലെ ചിത്രകലാചരിത്രത്തിൽ വലിയൊരു സ്വാധീനം മോൺട്രിയന്റേതായി ഉണ്ട്..അദ്ദേഹം കെെവെച്ച മേഖലകൾ നോക്കൂ....

Abstract expressionism
Cubism
Neoplastism
Minimalism
Modernism
Architecture
Fauvism

ജീവിതരേഖ 
നെതർലാൻഡിലെ Amersfoort എന്ന സ്ഥലത്തായിരുന്നു ജനനം.അച്ഛൻ ഒരു പ്രൈമറി അധ്യാപകനും ചിത്രകാരനുമായിരുന്നു. കുഞ്ഞുനാൾ മുതലേ ചിത്രം വരയ്ക്കുക മോൺ്ട്രിയന് ഇഷ്ടമായിരുന്നു. അമ്മാവനായിരുന്നു വഴികാട്ടി. 1892ൽ ആംസ്റ്റർഡാമിലെ ഫെെൻ ആർട്സ് അക്കാദമിയിൽ വെച്ച് പഠനം പൂർത്തിയായി.പഠനത്തിനുശേഷം അദ്ദേഹം അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ആ സമയത്തും ചിത്രകല അദ്ദേഹം പരിശീലിച്ചിരുന്നു. അക്കാലത്ത് പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ചിത്രങ്ങളായിരുന്നു അദ്ദേഹം വരച്ചിരുന്നത്. (കാറ്റാടികൾ ,ജലാശയങ്ങൾ, പാടങ്ങൾ .....)  ക്രമേണ അദ്ദേഹത്തിൻറെ ചിത്രരചന അമൂർത്ത ചിത്രകലയിലേക്ക്  തിരിഞ്ഞു .വീടും മരങ്ങളും പ്രകൃതിയും  ആവിഷ്കരിക്കാൻ അദ്ദേഹം ശ്രമിച്ച അദ്ദേഹം തിയോസൊഫിക്കൽ പ്രസ്ഥാനത്തിലേക്കും പിന്നീട് 1911 തുടക്കത്തിൽ നിയോപ്ലാസ്റ്റിസത്തിലേക്കും ചുവടുമാറ്റം  നടത്തി. ക്യൂബിസവും  പരീക്ഷിച്ചു. ക്യൂബിസം പിന്നീട് ചതുരത്തിലേക്ക് ഒതുക്കി. പിക്കാസോ മോൺട്രിയൻ ചിത്രകലയിൽ വളരെയേറെ സ്വാധീനം ചെലുത്തി.

പാരീസിൽ ഒരുപാട് കാലം ചിത്രകലയുമായി ബന്ധപ്പെട്ട ജീവിച്ചു .1938ൽ അദ്ദേഹം ലണ്ടനിലേക്ക് തിരിച്ചെത്തി. പിന്നീട് മരണം വരെ ജീവിച്ച മാൻഹാട്ടണിലെ വീട്ടിൽ വെച്ചായിരുന്നു തുടർവര. ചിത്രകലയിലെ എല്ലാ മേഖലകളിലും കൈവെച്ച ഈ ചിത്രകാരൻ ന്യൂമോണിയ ബാധിച്ചാണ് അന്തരിച്ചത്.

ഇനി പീത് മോൺട്രിയനെക്കുറിച്ച് സുധീഷ് കോട്ടേമ്പ്രം സാർ (ചിത്രകല റിസേർച്ച് സ്കോളർ,JNU ഡൽഹി)...👇
https://drive.google.com/file/d/1P0JloQy6BhDcVGM31wcUXeuYv3gzykV1/view?

👇
നമുക്ക് ഓഡിയോ ക്ലിപ്പ് തന്ന സുധീഷ് സാർ
ഇനി ചിത്രങ്ങളിലേക്ക്...ചിത്രത്തിൽ വരുന്ന മാറ്റം വിലയിരുത്തണേ
The evening red tree
The spring sun
Stammer mill with streaked sky
സെൽഫ് പോർട്രെയ്റ്റ്
Cubism ത്തിന്റെ തുടക്കത്തിൽ മോൺട്രിയാൻ വരച്ച Grey tree
1913 ൽ വരച്ചത്
അമൂർത്തതയിലേക്കുള്ള വഴിമാറ്റം_Beach
Red&blue combination
Composition 10..
Grand composition
Victory of boogie woogie
അവസാനമായി വരച്ച അപൂർണ ചിത്രം
*ബൂഗി വൂഗി എന്ന മോൺട്രിയൻ ഏറെ ഇഷ്ടപ്പെടുന്ന സംഗീതശാഖയെക്കുറിച്ച് വരച്ച ചിത്രം

ഇനിയൊരു കവിത_ദിനസരി ബ്ലോഗിൽ നിന്നും..👇👇
മോണ്‍ട്രിയാന്‍
എന്റെ പ്രിയപ്പെട്ട മോണ്‍ട്രിയാന്‍
എന്തിനാണ് നിങ്ങളെന്റെ കണ്ണുകളെ
ചതുരങ്ങളായി പരത്തി
വെച്ചിരിക്കുന്നത്?

ചതുരങ്ങളില്‍
നീല  ജനനം
മഞ്ഞ ജീവിതം
ചുവപ്പു മരണം

കറുപ്പിലും വെളുപ്പിലും
അതിരുകളില്‍ അലുക്കുകള്‍

അല്ലെങ്കില്‍
അകലെയൊരു നീലമല
മഞ്ഞത്തടാകം
ചുവപ്പസ്തമയം
കറുപ്പിലൊരു നദി
വെളുപ്പിലൊരു വഴി

മോണ്‍ട്രിയാന്‍ ,
എന്റെ കാഴ്ചകളുടെ
വിശാലവൈവിധ്യങ്ങളെ
നിറങ്ങളുടെ
തിരയടിച്ചാര്‍ക്കലുകളെ
നിങ്ങളുടെ
ചതുരങ്ങള്‍
ഭംഗിയായി വിഴുങ്ങുന്നു
അവസാനമൊരു
ചതുരപ്പെട്ടിയിലേക്ക്
ഞാനൊതുങ്ങിത്തീരുന്നു

ചതുരത്തില്‍ നിന്ന്
ചതുരമെടുത്താല്‍
ചതുരം മാത്രം
അവശേഷിക്കുന്നു

(പീത് മോണ്‍ട്രിയാന് )

വീഡിയോ ലിങ്കുകളിലൂടെ..
https://youtu.be/22e-WA3woxM
https://youtu.be/UOSvUfbPHpY

ഇതാണ് നിയോപ്ലാസ്റ്റിസം
https://youtu.be/AWcY2-FBa9k
https://youtu.be/iSCmWnIoRpI
https://youtu.be/pTIDrkRvCJI
https://youtu.be/ZStjKcdbfKc

മോൺട്രിയന്റെ ഒരു ഉദ്ധരണി കൂടി...
"കല യാഥാർത്ഥ്യത്തെക്കാൾ ഉയരത്തിലാണ് അതിന് യാഥാർത്ഥ്യവുമായി നേരിട്ട് ഒരു ബന്ധവും ഇല്ല.കലയിൽ ആത്മീയത ദർശിക്കണമെങ്കിൽ ഒരാൾ വളരെ കുറച്ച് യാഥാർത്ഥ്യമായി അടുത്താൽ മതി. കാരണം യാഥാർത്ഥ്യം ആത്മീയതയിൽ നിന്നും എതിർദിശയിലാണ്. അമൂർത്തമായ കലയുടെ സാനിദ്ധ്യത്തിൽ നാം നമ്മെ തന്നെ കണ്ടെത്തുന്നു കലയാഥാർത്ഥ്യത്തെക്കാൾ ഉന്നതിയിൽ ആയിരിക്കണം അല്ലെങ്കിൽ അത് മനുഷ്യന് മൂല്യവത്താവില്ല"