8-12

സംഗീത സാഗരം
രജനി


ഇന്ന്...സംഗീത സാഗരത്തിലൂടെ പരിചയപ്പെടാം..
💦ഭജൻ...💦

BHAJAN

A bhajan literally means "sharing". It also refers to any song with religious theme or spiritual ideas, in a regional South Asian language.

A bhajan has no prescribed form, or set rules, is in free form, normally lyrical and based on melodic ragas.[2] It belongs to a genre of music and arts that developed with the Bhakti movement. It is found in the various traditions of Hinduism but particularly in Vaishnavism, in Jainism.

Ideas from scriptures, legendary epics, the teachings of saints and loving devotion to a deity are the typical subjects of bhajans. It is usually a group event, with one or more lead singers, accompanied with music, and sometimes dancing. A bhajan may be sung in a temple, in a home, under a tree in open, near a river bank or a place of historic significance.

The saints of the Bhakti movement are credited with pioneering many forms of bhajans, starting with the South Indian bhakti pioneers, but bhajans have been widely composed anonymously and shared as a musical and arts tradition. Its genre such as Nirguni, Gorakhanathi, Vallabhapanthi, Ashtachhap, Madhura-bhakti and the traditional South Indian form Sampradya Bhajan each have their own repertoire and methods of singing.

The Sanskrit word bhajan or bhajana is derived from the root bhaj, which means "divide, share, partake, participate, to belong to". The word also connotes "attachment, devotion to, fondness for, homage, faith or love, worship, piety to something as a spiritual, religious principle or means of salvation".

In Hinduism, Bhajan and its Bhakti analog Kirtan, have roots in the ancient metric and musical traditions of the Vedic era, particularly the Samaveda. The Samaveda samhita is not meant to be read as a text, it is like a musical score sheet that must be heard.

Other late Vedic texts mention the two scholars Shilalin (IAST: Śilālin) and Krishashva (Kṛśaśva), credited to be pioneers in the studies of ancient drama, singing and dance. The art schools of Shilalin and Krishashva may have been associated with the performance of vedic rituals, which involved story telling with embedded ethical values. The vedic traditions integrated rituals with performance arts, such as a dramatic play, where not only praises to gods were recited or sung, but the dialogues were part of a dramatic representation and discussion of spiritual themes.


A Bhajan may be sung individually, or more commonly together as a choral event wherein the lyrics include religious or spiritual themes in the local language. The themes are loving devotion to a deity, legends from the Epics or the Puranas, compositions of Bhakti movement saints, or spiritual themes from Hindu scriptures. The Bhajans in many Hindu traditions are a form of congregational singing and bonding, that gives the individual an opportunity to share in the music-driven spiritual and liturgical experience as well as the community a shared sense of identity, wherein people share food, meet and reconnect. The bhajans have played a significant role in community organization in 19th and 20th century colonial era, when Indian workers were brought to distant lands such as Trinidad, Fiji and South Africa as cheap labor on plantations

BHAJAN
BHAJAN
BHAJAN

കൂട്ടിച്ചേർക്കലിനായ് എല്ലാവരേയും ക്ഷണിക്കുന്നു...

ദക്ഷിണഭാരതീയ പ്രാചീനസമ്പ്രദായ ഭജൻഎന്ന വിഭാഗത്തെക്കുറിച്ച് നെറ്റിൽ വന്ന ഒരു ലേഖനം കൂട്ടിച്ചേർക്കട്ടെ...

വേദോപനിഷത്തുകൾമുതലുള്ള സത്ഗ്രന്ധങ്ങളും മഹാത്മാക്കളും എല്ലാം നാമജപത്തെ വാഴ്ത്തുന്നു.

                   “ധ്യായൻ കൃതേ, യജൻ യജ്ഞൈഃ ത്രേതായാം, ദ്വാപരേ അർച്ചയൻ, യദാപ്നോതി തദാപ്നോതി കലൗ സങ്കീർത്ത്യ കേശവം” എന്നിങ്ങിനെ കലിയുഗത്തിൽ ധ്യാന യജ്ഞ ക്രിയാ യോഗാദിസാധനകളെക്കാൾ മാഹാതമ്യം നാമസങ്കീർത്തനത്തിനുണ്ടെന്ന് പറയപ്പെടുന്നു.

“നാഹം വസാമി വൈകുണ്ഠേ, ന യോഗിഹൃദയേ രവൗ മദ്ഭക്തഃ യത്ര ഗായന്തി തത്ര തിഷ്ഠാമി നാരദ” എന്നാണ് ഭഗവാന്റെ വചനം. എവിടെ ഭക്തർ കൂടിച്ചേർന്ന് സങ്കീർത്തനം ചെയ്യുന്നുവോ അവിടെ ഭഗവാന്റെ സാനീധ്യമുണ്ടാവും.

“വിസൃജ്യ ലജ്ജാം യോധീതേ മന്നാമാനി നിരന്തരം കുലകോടിസമായുക്തോ ലഭതേ മാമകം പദം”

എന്നും ഭഗവാൻ തന്നെ അരുൾ ചെയ്തിരിക്കുന്നു. ലജ്ജയേവിട്ട് നിരന്തരമായി ഭഗന്നാമം ചൊല്ലുവർക്ക് ഭഗവത്പദം ലഭ്യമാകും. ആയതിനാൽ കലിയുഗധർമ്മം അല്ലെങ്കിൽ ഈ യുഗത്തിലെ പ്രമുഖസാധനാമാർഗ്ഗമായി നാമസങ്കീർത്തനത്തെ ആധ്യാത്മികമാർഗ്ഗത്തിൽ ചരിക്കുന്നവരും ഭക്തരും കരുതിപോരുന്നു. ഈ മാർഗ്ഗത്തിൽ ചരിച്ച് ഭഗവത്സാക്ഷാത്കാരത്തിലെത്തിയവർ ദ്രാവിഡം മുതൽ ഗുർജ്ജരം വരേയും, മറാത്ത മുതൽ വങ്കം വരേയും ധാരാളമായി ഉണ്ടായിട്ടുണ്ട്. ഭഗവന്നാമങ്ങൾ, ഭഗവത്ഗുണങ്ങൾ, ഭഗവത്ലീലകൾ എന്നിവ പ്രേമവായ്പ്പോടെ സംഗീതസുരഭിലമായി പ്രകീർത്തിക്കുന്നതാണ് നാമസങ്കീർത്തനം അഥവ ഭജന.

ഉദ്ദേശം 350 വർഷങ്ങൾക്കുമുൻപ് ജീവിച്ചിരന്ന ശ്രീഭഗവനാമബോധേന്ദ്ര സരസ്വതികൾ, ശ്രീ ശ്രീധരഐയ്യാവാൾ എന്നീ യോഗീന്ദ്രന്മാരാണ് ദക്ഷിണദേശങ്ങളിൽ ഭജനപദ്ധതി പ്രചരിപ്പിച്ചത്. അതിനു 100വർഷങ്ങൾക്കു ശേഷം ജീവിച്ച മരുതാനല്ലൂർ സത്ഗുരുസ്വാമികളാണ് ഇന്നുകാണുന്ന രീതിയിലേയ്ക്ക് ദക്ഷിണഭാരതീയ സമ്പ്രദായഭജന പദ്ധതി പരിഷ്ക്കരിച്ച് നടപ്പിലാക്കിയതും പ്രചരിപ്പിച്ചതും. സമീപകാലത്ത് ജീവിച്ചിരുന്ന സത്ഗുരു ശ്രീ പുതുക്കോട്ട ഗോപാലകൃഷ്ണഭാഗവതർ, സഞ്ചീവീ ഭാഗവ്തർ, ശ്രീ അഭേദാനന്ദ സ്വമികൾ തുടങ്ങിയവർ ഈ പദ്ധതിയിലൂടെ നാമസങ്കീർത്തനം ചെയ്ത് ഭാരതഘണ്ഡത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ച് സത്സംഗങ്ങൾ നടത്തിയവരായിരുന്നു.

ഭാരതത്തിൽ ജീവിച്ച് ഭക്തിയിലൂടെ ദൈവാനുഗ്രഹം ലഭിച്ച് സാക്ഷാത്ക്കാരം ലഭ്യമായവരായുള്ള സന്തുക്കളാൽ രചിക്കപ്പെട്ട ശ്ളോകങ്ങളും, കീർത്തനങ്ങളും, നാമാവലികളും കോർത്തിണക്കിക്കൊണ്ട് പ്രത്യേകരീതിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഒന്നാണ് സമ്പ്രദായ ഭജനപദ്ധതി. എല്ലാ ദേവിദേവന്മാരേയും സ്തുതിക്കുന്നതായ കീർത്തനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലുള്ള കീർത്തനങ്ങളും പദ്ധതിയുടെ ഭാഗമായുണ്ട്. ഗുരുക്കന്മാരാൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പദ്ധതിപ്രകാരം പാടുമ്പോൾ മാത്രമാണ് ഭജന “സമ്പ്രദായഭജന” ആവുകയുള്ളു. സംഗീതപ്രയോഗങ്ങൾക്കും വയ്യക്തികമായ പ്രകടനങ്ങൾക്കും ഉപരി ഭക്തിക്കാണ് ഭജനാലാപനത്തിൽ പ്രാമുഖ്യം. പാടുന്ന ശ്ളോകങ്ങളുടേയും കീർത്തനങ്ങളുടേയും സാഹിത്യത്തിനു പ്രാധാന്യം നൽകി, അർത്ഥം മനസ്സിലാക്കി അതിനനുഗുണമായ ഭാവത്തേ ദ്യോതിപ്പിച്ചുകൊണ്ട് ഭക്തിപരമായി വേണം ഭജനചെയ്യുവാൻ. എല്ലാം ഭഗവതർപ്പണമെന്ന ബുദ്ധിയോടെ ചെയ്യുമ്പോൾ അത് ഭഗവത്പ്രീതികരമായി തീരുന്നു.

ഭാരതത്തിന്റെ ഉത്തര-ദക്ഷിണ ഭാഗങ്ങളിൽ ഭജന്റെ സമ്പ്രദായത്തിനു മാറ്റമുണ്ടന്നു തോന്നുന്നു. ഒരുമിച്ചുള്ള പ്രാർത്ഥന കൂടുതൽ പോസിറ്റീവ് എനർജി തരുമല്ലോ. സംഗീതം ഒരു മരുന്നു തന്നെയല്ലേ? കൂടാതെ ഭക്തി കൂടി ചേരുമ്പോൾ പവിത്രവുമാകുന്നു. പണ്ട് ഇത്തരത്തിൽ വീടുകളിൽ തന്നെ ചിട്ടപ്പെടുത്തി ചൊല്ലിയിരുന്നു. ഇന്ന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്
ഭജനയായി മാറി. ധാരാളം പദസമ്പത്ത് ( പര്യായങ്ങൾ): ഇത്തരം ഭജന വഴി നേടാൻ കഴിഞ്ഞിരുന്നു.ഇതിന്റെ ഭാഷാപരമായ ഒരു ഗുണമാണിത്. മന:പാഠശേഷി വർദ്ധിപ്പിക്കുക, പുരാണ കഥകൾ മനസ്സിലാക്കുക എന്നിവ ഇതു വഴി നേടിയിരുന്നു. ഏതായാലും വിവരണം നന്നായി💐
BHAJAN