ക്ഷദ്വീപിലെ തനത് നാടൻ പാട്ടുകളിൽ ഒന്നായ ഡോലി പാട്ട്
നീലപട്ടാടയില്‍ വിതറിയ മുത്തുകള്‍ പോലെ അറബിക്കടലിന്‍റെ വിരിമാറില്‍ അങ്ങിങ്ങായി ചിതറിക്കിടക്കൂന്ന ലക്ഷദ്വീപ് സമൂഹം.കേരളക്കരയുടെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന കൊച്ചു കൊച്ചു തുരുത്തുകള്‍.പറങ്കികളും പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും അറക്കലും ചിറക്കലുമെല്ലാം കഴറിയിറങ്ങിയ പവിഴദ്വീപുകള്‍.
ഈ ദ്വീപുകള്‍ പിന്നിട്ട ഭൂതകാലവും വര്‍ത്തമാനകാലവുമെല്ലാം ചികഞ്ഞുനോക്കുബോള്‍ നിരവധി ചരിത്ര കഥകള്‍ നമുക്ക് കാണാന്‍ കഴിയും.തെങ്ങ് ക്യഷിയെയും കടലിനെയും ആശ്രയിച്ച് ജീവിച്ചിരുന്ന ദ്വീപുകാര്‍.ചകിരികൊട്ടിയും കയറുണ്ടാക്കിയും ജീവിതം നയിച്ചവര്‍.ദിവസങ്ങളോളം മാസങ്ങളോളം കടലിലൂടെ വന്‍കരയിലേക്ക് യാത്ര ചെയ്ത പൂര്‍വ്വസൂരികള്‍.അങ്ങനെ അറ്റം കാണാത്ത ബഹറിലൂടെ അനന്തയിലേക്ക് നീളുന്ന ജീവിതം.ആ ജീവിത രീതിയില്‍ നിന്ന് നിരവധി ചരിത്രങ്ങളും,കഥകളും,പാട്ടുകളും,ആചാരനുഷ്ടാനങ്ങളുമെല്ലാം രുപം കൊണ്ടു.ചരിത്രത്തിന്‍റെ ഇടനാഴികയില്‍ ദ്വീപിന്‍റെ മക്കളില്‍ പണ്ഡിതന്‍മാരും,മഹത്തുകളും,കലാകാരന്‍മാരും,സാഹിത്യകാരന്മാരുമെല്ലാം ഉദയം കൊണ്ടു.ജീവിത നിമിഷങ്ങളെ ആനന്ദപ്രദവും വിജ്ഞാനദായകവുമാക്കാന്‍ മുന്‍തലമുറ കരുതിവെച്ച അനുഭവ സാഷ്യങ്ങളുടെ ശേഷിപ്പാണ് ദ്വീപിലെ കഥകളും പാട്ടുകളും അനുഷ്ടാനങ്ങളുമെല്ലാം.ഇവ ലക്ഷദ്വീപിന്‍റെ സാംസ്കാരിക മുഖങ്ങളായി പ്രതിഫലനം കൊണ്ടു.
ആഴക്കടലിന്‍റെ അലതല്ലലും കടല്‍ക്കാറ്റിന്‍റെ ഓമനത്തവും ഏറ്റുവാങ്ങിയ ദ്വീപിന്‍റെ മക്കളില്‍ നിരവധി ചരിത്രങ്ങളും കഥകളുമെല്ലാം തളംകെട്ടി നില്‍ക്കുന്നു
https://www.google.co.in/url?sa=t&source=web&rct=j&url=https://m.youtube.com/watch%3Fv%3DTSh7iFlEtQk&ved=2ahUKEwjkhLiKxpfdAhWMbysKHSwRBG0QuAIwAXoECAYQAg&usg=AOvVaw2b-NvcyQ5gqzOaLtb4XEA2
https://youtu.be/FdiWOd3abDY
അമിനി ദ്വീപിലും മറ്റു അടുത്തുള്ള ദ്വീപുകളിലും പ്രചാരമുള്ള ഒരു സംഗീത കലാരൂപമാണ് ഡോലിപ്പാട്ട്. മദ്രാസിലെ പ്രമുഖ മുസ്‌ലിം സാംസ്‌കരിക കേന്ദ്രമായ കായൽ പട്ടണത്തിൽ നിന്നും വന്ന ചില സൂഫി പണ്ഡിതന്മാരാണ് ഇത് പ്രചരിപ്പിച്ചത്. അറബി കടലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപസമൂഹം പായ കപ്പലുകളിൽ ഗുജറാത്തിലും തമിഴ്നാടിന്റെ തീരങ്ങളിലും സഞ്ചരിച്ചു അവിടെങ്ങളിലെ നാടോടി സംസ്കാരങ്ങളെ സ്വീകരിച്ചു. അത്തരത്തിൽ ദീപിലെത്തിയ ഒന്നാണ് ഡോലി പാട്ട്. പ്രവാചക സ്തുതിയും (മദ്ഹുനബി) മറ്റു ഇസ്ലാമിക വിശ്വാസ കാര്യങ്ങളുമാണ് പാട്ടിന്റെ പ്രമേയം. ആത്മാവിന്റെ രഹസ്യങ്ങൾ അന്വേഷിക്കുന്ന പാട്ടുകൾ ആണിവ . വട്ടത്തിൽ ഇരുന്ന് കൈകൊട്ടി പാടുകയും ഏറ്റുചൊല്ലുകയും ചെയുന്ന രീതിയാണിതിനു. സൂഫി പശ്ചാത്തലം ഉള്ള അബ്‍ദുൾ ഖാദർ , ഈച്ച മസ്താന്റെയും വരികൾ ഒകെ ആണിതിൽ ഉള്ളത്. തെക്കൻ തനിമ സാംസ്ക്കാരിക സംഘം മോയിൻ കുട്ടി വൈദ്യർ സ്മാരക മന്ദിരത്തിൽ ഡോലിപ്പാട്ട് ആദ്യമായി 2017ൽ ആണ് കേരളത്തിൽ അവതരിപ്പിച്ചിരുന്നത്