30-10-17

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനില്‍
📢📢📢📢📢
🔹🔹🔹🔹🔹🔹

📚📒📕സർഗ സംവേദനത്തിലേക്ക് സ്വാഗതം🙏🏻🙏🏻
📚📚📚📚📚📚📚📚📚📚📚

ചെറുകഥകൾ
ചെറുകുറിപ്പുകൾ - 8
🏠🏠🏠🏠🏠🏠🏠🏠🏠

ഗൾഫുകാരന്റെ വീട്
ചെറുകഥ 
സോണിയ റഫീക്ക്

ഈ ലക്കം  മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച സോണിയ  റഫീക്കിന്റെ ഗൾഫുകാരന്റെ വീട് എന്ന  ചെറുകഥയാണ് പരിചയപ്പെടുത്തുന്നത്.

അതൊരു മൂശേട്ട വീടാണ്. ആളനക്കമില്ലാതെ, ചിരിക്കാതെ  കരയാതെ കഴിയുന്ന  ഒരു  വീട്. 

അയൽപക്കത്തെ വീടുകളിൽ  ഒച്ചയും, അനക്കവും, കുട്ടികളുടെ കാലടികൾ പതിഞ്ഞ കോരിത്തരിപ്പും വാഹനങ്ങളുടെ ടയർ മണ്ണിലുണ്ടാക്കുന്ന ചെളിയും, കമ്പനങ്ങളും വാരിയണിഞ്ഞു നില്ക്കുമ്പോൾ സമയതാളമോ ഒച്ചയനക്കമോ ഇല്ലാതെ ഈ വീട് പൂതലിച്ച്.... മരവിച്ച് നില്ക്കുന്നു

ഗൾഫുകാരന്റെ വീട്ടിൽ ക്ഷണിക്കാതെ, അതിക്രമിച്ച് ഒരു എലിപ്പെണ്ണ് കയറുന്നു. ആളനക്കമില്ലാത്ത, തണുത്ത വീട്ടിലെ കാർട്ടൺ ബോക്സിനിടയിൽ അവൾ വീടൊരുക്കി..., അല്ല  പേറ്റുമുറി. അവിടെ  അഞ്ചു എലിമക്കളെ പ്രസവിച്ചു. കണ്ണും, കാതും, മൂക്കുമില്ലാതെ, പിറന്ന  ഇവയ്ക്ക്  ആശ്രയം  ഈ വീടായല്ലോ എന്നവൾ ആശ്വസിച്ചു.  

അതേ  സമയത്താണ്  വീട്ടിൽ  ഒച്ചയനക്കം തുടങ്ങിയത്. ഗൾഫുകാരനും കുടുംബവും വന്നതാണ്. 
അവരുടെ കണ്ണിൽപ്പെടാതെ മക്കളെ എലിയമ്മ നോക്കി. 
പക്ഷേ  ഗൾഫുകാരന്റെ മക്കൾ  എലിക്കുഞ്ഞുങ്ങളെ കണ്ടെത്തി.  അവർക്ക്  ടോം & ജെറിയിലെ മൗസായി ഈ എലിക്കുഞ്ഞുങ്ങൾ മാറി. എന്നും ചീസ്  അവർ കൊടുത്തു.  ധാരാളം  എലിമക്കൾ തിന്നു.  

ഒരു ദിവസം  ഗൾഫുകാരനും കുടുംബവും അവധി കഴിഞ്ഞ് തിരിച്ച് പോയി. 
അഞ്ചു  എലിമക്കളും പട്ടിണിയായി. അയൽപക്കത്തെ വീടുകളിൽ നിന്നും മൃഷ്ടാന്നം കഴിച്ചുവരുന്ന എലിയമ്മ കൊടുക്കുന്ന  ഒന്നും അവർക്ക് വേണ്ട.... 
അവർ ശീലിച്ചത് ചീസ്  തിന്നാണ്. തന്റെ മക്കളെ പരമ്പരാഗത ഭക്ഷണരീതിയിലേക്ക് തിരിച്ചു കൊണ്ടു വരാൻ  എലിയമ്മ കഷ്ടപ്പെടുന്നു. 

ഒരിക്കൽ കൂടി ഗൾഫുകാരന്റെ വീടുണർന്നു. ഒരുപാട്  ആൾക്കൂട്ടവും കാറും ബഹളവും. വെള്ളപുതച്ച ഗൾഫുകാരന്റെ ശവവും അവിടെ എത്തി. 

തിരിച്ചു പോകാതെ മക്കൾ  അടക്കം,   ഒരിക്കൽ  ഗൾഫുകാരന്റെ ഭാര്യായിരുന്ന വീട്ടുകാരി ഇപ്പോൾ  വിധവയായി അവിടെ തങ്ങി.  എലിമക്കൾ പഴയ പരിചയം പുതുക്കാൻ  ചെന്നു. പക്ഷേ  കുട്ടികൾ കണ്ട ഭാവം  നടിച്ചില്ല. ചീസും, പിത്സയും ബർഗറും തിന്നു ശീലിച്ച അവർ കഞ്ഞിയിലേക്കും കപ്പയിലേക്കും പരിണാമപ്പെട്ടുകഴിഞ്ഞിരുന്നു. പക്ഷേ  നമ്മുടെ  എലിമക്കൾക്ക് അതറിയില്ലല്ലോ. അവർ കുട്ടികളെ പല രീതിയിൽ  അലോസരപ്പെടുത്തി. കുട്ടികൾ അമ്മയോട് പരാതി പറഞ്ഞു.  എലിവിഷം വന്നു. പക്ഷേ  ചീസ് തിന്നു ശീലിച്ച  എലികൾ വിഷം എടുക്കുമോ... കുറെ കോഴികൾ  ചത്തതു മിച്ചം. 
  
പക്ഷേ  എലിയമ്മയ്ക്കു മടുത്തു. ചീസിനുവേണ്ടി ബഹളം വെയ്ക്കുന്ന അനുസരണയില്ലാത്ത ഈ മക്കളെ എന്തുചെയ്യും. 

തെരുവുനായ ശല്യം പരിഹരിക്കാൻ സ്ക്വാഡുണ്ടാക്കുന്നു. നായ പിടുത്തക്കാർ വാഹനവുമായി വരുന്നു. 
നല്ല  ഭക്ഷണം തരാമെന്നു പറഞ്ഞു  എലിയമ്മ  മക്കളെ പട്ടിപിടുത്തക്കാരുടെ വാഹനത്തിലേക്ക് പ്രലോഭിപ്പിച്ച് കയറ്റിവിടുന്നു. പതുക്കെ  എലിയമ്മ തിരിഞ്ഞു നടക്കുന്നു.  ജെറി  എന്ന ധാരണയിൽ  കിട്ടിയ ഭക്ഷണം  എന്നും ലഭിക്കും  എന്നു കരുതിയ മക്കളോട് എലിയമ്മ  പറയുന്നുണ്ട്.  
ജെറി പ്രേതമാണ് പക്ഷേ  തലതിരിഞ്ഞ മക്കൾ അതു കേട്ടില്ല. അവർക്ക് ചീസാണ് വേണ്ടിയിരുന്നത്. 

കഥയുടെ ക്രാഫ്റ്റ്: 

കഥ പറയാനറിയാവുന്ന കഥാകാരിയാണ് സോണിയ റഫീക്ക്. 
ഈ കഥയിൽ  പ്രവാസിയുടെ ദൈന്യതയും ആഡംബരവും അതോടൊപ്പം നിസ്സഹായരായ  അവരുടെ കുടുംബ വ്യഥയും ചേർത്ത് വെച്ചു. 


എലിയമ്മയും മക്കളും  ഇന്നത്തെ സമുഹത്തിന്റെ പകർപ്പാണ്. ചൂഷണത്തിന് മനപ്പൂർവം തയ്യാറാകുന്ന പ്രവാസി ആശ്രിതമനസ്സുകളെ ഈ കഥയിൽ  കാണാം.    ഗൾഫുകാരൻ വന്നു  എന്നറിഞ്ഞ് "ഒന്നു പോയാലോ" എന്നു ചോദിക്കുന്ന വീട്ടുകാരിയോട് "നാളെ പോകാം രസീതുകുറ്റിയുമെടുക്കാം വല്ലപ്പോഴും  കിട്ടുന്നതാണ്" എന്നു പറയുന്ന അയൽക്കാരൻ.
അങ്ങനെ  വീടിനും ഒരാത്മാവും ശരീരവും വികാര വിചാരങ്ങളും ഉണ്ട്  എന്ന്  ഈ കഥ പറയുന്നു.  അതിക്രമിച്ചു കയറിയതെങ്കിലും എലിയമ്മയെയും മക്കളെയും ആ വീട് സ്വീകരിച്ചു.  

ഇവിടെ  സമകാലിക,  സാമ്പത്തിക  വ്യവസ്ഥകളും, വ്യഥയും ഭംഗിയായി  വ്യംഗ്യേന  അവതരിപ്പിക്കാൻ കഥാകാരിക്ക് കഴിഞ്ഞു.  


കഥയുടെ  ആത്മാവ് : 

നവ  എഴുത്തുകാരിൽ പ്രമുഖ, പ്രമേയപരതയിലും ആഖ്യാനരീതിയിലും പുതിയ തലങ്ങൾ കണ്ടെത്തുന്ന   എഴുത്തുകാരിൽ ഒരാൾ.

ഈ കഥയിൽ  വളരെ ചലനാത്മകമായ  ഒരു സമൂഹത്തിന്റെ, ഘടനയുടെ അവസ്ഥാപരമായ സവിശേഷതകൾ  വരച്ചിടുന്നു. വീട് എന്നത്  പല കഥകളിലും കവിതകളിലും, നോവലിലും കഥാപാത്രമോ പ്രമുഖ സ്ഥാനമോ ലഭിച്ച  ഒന്നാണ്.  പക്ഷേ  ഇവിടെ  വീടിന്റെ മനസ്സിലൂടെ ചില   ജീവിതങ്ങളെ എലിയമ്മയും അഞ്ചുമക്കളിലൂടെയും അവതരിപ്പിച്ചു. 
നല്ല കഥ. 
💧💧💧💧💧💧💧💧💧💧💧
തയ്യാറാക്കിയത്  :
കുരുവിള ജോൺ 
9495161182
📚📚📚📚📚📚📚📚📚📚📚
ഈ കഥ മാധ്യമം ആഴ്ചപ്പതിപ്പ് 1021 ലക്കം 2017 സെപ്റ്റംബർ 25 പുസ്തകം  20 ൽ പ്രസിദ്ധീകരിച്ചതാണ്. 

❄❄❄❄❄❄❄❄❄❄❄