30-09-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
സെപ്റ്റംബർ 24 മുതൽ 30 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ജ്യോതിടീച്ചർ
( ക്രസന്റ്HSSഅടയ്ക്കാക്കുണ്ട് ) 
(അവലോകനദിവസങ്ങൾ_തിങ്കൾ, ചൊവ്വ)
ശിവശങ്കരൻ മാഷ്
(തിരുവാലി GHSS)
( അവലോകന ദിവസം_വെള്ളി)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരുവാലിGHSSലെ ശിവശങ്കരൻ മാഷുടേയും,അടയ്ക്കാക്കുണ്ട് ക്രസന്റ് HSSലെ ജ്യോതിടീച്ചറുടേയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.

അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും  ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് സന്തോഷകരം തന്നെ😊

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://play.google.com/store/apps/details?id=tirurmal.egc

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
സെപ്റ്റംബർ 24_തിങ്കൾ

📚 സർഗ്ഗസംവേദനം📚
അവതരണംരതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🖍🖍🖍🖍🖍🖍🖍🖍🖍🖍🖍

 📚 ഈയാഴ്ചത്തെ സർഗ്ഗസംവേദനത്തിൽ മനം നിറയും വായനാനുഭവങ്ങളുമായാണ് രതീഷ് മാഷെ ത്തിയത്.ഭാരതീയകാവ്യ കഥാ സങ്കൽപ്പങ്ങളിലെ അനശ്വര സാന്നിദ്ധ്യമായ ശ്രീകൃഷ്ണൻ മുഖ്യകഥാപാത്രമായ കെ എം മുൻഷിയുടെ മായാ മുരളിയും മഥുരാപുരിയും [ശത്രുഘ്നന്റെ വിവർത്തനങ്ങൾ ] പരിചയപ്പെടുത്തി.
📚 കഥാകൃത്തിന്റെ ദൃഷ്ടിയിൽ ദൈവമാണ് കൃഷ്ണനെങ്കിലും കർമ്മങ്ങളിൽ പൂർണ്ണ മനുഷ്യനായ കൃഷ്ണനെയാണ് അദ്ദേഹം ചിത്രീകരിക്കുന്നത്.മാർ വലസ് റിയലിസത്തിന്റെ സൗന്ദര്യമുള്ള കൃതിയാണിത്🌹
📚 പിന്നീട് പഴമയുടെ മണമുള്ള വായന കഴിഞ്ഞാലും ഒരു 'ഹാങ്ങ് ഓവർ ' അവശേഷിപ്പിക്കുന്ന എലിഫ് ഷഫാക്ക് എഴുതിയ The Fourty Rules of Love - A novel of Rumi ക്ക് ഗീത മേരി ജിമ്മി എഴുതിയ വിവർത്തനത്തിന്റെ വായനാനുഭവമാണ് പങ്കുവെച്ചത്. മതവും ആത്മീയതയും തമ്മിൽ വേർതിരിവുകൾ അറിയാവുന്നവരും അതന്വേഷിക്കുന്നവരും തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് Fourty Rules of Love...❤

പ്രജിത ടീച്ചർ, വിജു മാഷ്‌, രജനി ടീച്ചർ, ശിവശങ്കരൻ മാഷ്, വെട്ടം ഗഫൂർ മാഷ്, വാസുദേവൻ മാഷ്, ഷഹീറ ടീച്ചർ, രജനി ടീച്ചർ, തുടങ്ങിയവർ അഭിനന്ദനങ്ങളുമായെത്തി സർഗ്ഗസംവേദനത്തിന് മാറ്റുകൂട്ടി,💐💐💐,

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

സെപ്റ്റംബർ25_ചൊവ്വ

🎇 ചിത്രസാഗരം 🎇
അവതരണം_പ്രജിത
🎨🎨🎨🎨🎨🎨🎨🎨🎨🎨🎨

ചൊവ്വാഴ്ച ചിത്ര സാഗരം ഒമ്പതാം ഭാഗത്തിൽ ലോകപ്രശസ്ത ഡച്ച് ചിത്രകാരൻ വിൻസന്റ് വിൻഗോഗിനെയാണ് പ്രജിത ടീച്ചർ പരിചയപ്പെടുത്തിയത്.സഹോദരനും കൂട്ടുകാർക്കുമെഴുതിയ കത്തുകളിലൂടെയും മറുപടി കളിലൂടെയുമാണ് വാൻഗോഗ് ആരെന്നും എന്തെന്നും ലോകമറിയുന്നത്. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളായ ഉരുളക്കിഴങ്ങ് തിന്നുന്നവർ, സ്റ്റാറി നൈറ്റ്, ചെവി മുറിഞ്ഞ വാൻഗോഗ് തുടങ്ങിയ പ്രസിദ്ധമായ ചിത്രങ്ങൾ, വീഡിയോ ലിങ്കുകൾ, പ്രശസ്ത ചിത്രകാരനായ രമേഷുമായുള്ള അഭിമുഖം, തുടങ്ങിയവ സഹിതം സമഗ്രമായി വാൻ ഗോഗിന്റെ ആത്മാവിനെ തൊട്ടറിയുമാറ് പരിചയപ്പെടുത്തി.💐🌹

🌌 വിജു മാഷ്, തനൂജ ടീച്ചർ, വാസുദേവൻ മാഷ്, ജാൻസി ടീച്ചർ, രവീന്ദ്രൻ മാഷ്, മിനി ടീച്ചർ,  കൃ
ഷ്ണദാസ് മാഷ് മഞ്ജുടീച്ചർ, ഹമീദ് മാഷ്, ശിവശങ്കരൻ മാഷ്,സീത ടീച്ചർ, സുദർശനൻ മാഷ്, ഗീത ടീച്ചർ,ശ്രീല ടീച്ചർ, സജിത്ത് മാഷ്, നീലിമ ടീച്ചർ, രജനി ടീച്ചർ, രജനി സുബോധ് ടീച്ചർ,സുജ ടീച്ചർ, ദിനേശ് മാഷ്, അശോക് മാഷ്, സ്വപ്ന ടീച്ചർ ,പ്രമോദ് മാഷ്, തുടങ്ങിയവർ വാൻഗോഗ്പംക്തിയെ ഇടപെടലുകളിലൂടെ സജീവമാക്കി

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

സെപ്റ്റംബർ 27_വ്യാഴം
🎭 ലോകസിനിമ🎭
🎪🎪🎪🎪🎪🎪🎪🎪🎪
അവതരണം_വിജുമാഷ് (MSMHSS _കല്ലിങ്ങൽപറമ്പ്)
🎪🎪🎪🎪🎪🎪🎪🎪🎪
ലോകസിനിമാവേദിയെ ധന്യമാക്കിയ ദിനമായിരുന്നു ഇന്ന്.കുടുംബബന്ധങ്ങൾക്ക് പ്രാധാന്യമുള്ള അന്യഭാഷാസിനിമകളായിരുന്നു വിജുമാഷ് പരിചയപ്പെടുത്തിയത്
🎪 ഓരോ സിനിമയുടെ വിശദീകരണത്തോടൊപ്പം പോസ്റ്ററും ഉണ്ടായിരുന്നു.പരിചയപ്പെടുത്തിയ സിനിമകൾ..👇👇
🎪 THE ROAD HOME
🎪 THE STORY OF QIU JU
🎪 RAISE THE RED LANTERN
🎪 JU DOU
🎪 TELL NO ONE

രതീഷ് മാഷ്,സീത,രജനി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രജിത സിനിമകളുടെ ലിങ്കുകൾ പോസ്റ്റു ചെയ്തു.

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

സെപ്റ്റംബർ 28_വെള്ളി
🎷 സംഗീതസാഗരം 🎷
🎻🎻🎻🎻🎻🎻🎻🎻🎻
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🎻🎻🎻🎻🎻🎻🎻🎻🎻
നെറ്റ് പ്രശ്നം കാരണം അൽപം വെെകിയിട്ടാണ് സംഗീതസാഗരം ആരംഭിച്ചത്.ഇന്നത്തെ സംഗീതസാഗരത്തെ സംഗീതസാന്ദ്രമാക്കിയത് ഇറ്റാലിയൻ ഫോക്സോംഗായ നാപോളിയാണ്
🥁 ലിങ്കുകൾ,വീഡിയോ എന്നിവ അനുബന്ധമായി ചേർത്തിരുന്നു.
🥁 രതീഷ് മാഷ്,വിജുമാഷ്,പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
സെപ്റ്റംബർ29_ശനി
📝 നവസാഹിതി📝
🖊🖊🖊🖊🖊🖊🖊🖊

അവതരണം_സ്വപ്നാറാണി ടീച്ചർ(ദേവധാർ HSSതാനൂർ)
🖊🖊🖊🖊🖊🖊🖊🖊

കൃത്യസമയത്തു തന്നെ നവസാഹിതിയുമായി സ്വപ്നടീച്ചർ എത്തിച്ചേർന്നു.ഇന്നത്തെ നവസാഹിതി ഗ്രൂപ്പിലെ അംഗങ്ങളുടെ സൃഷ്ടികളാൽ മനോഹരമായിരുന്നു എന്ന് അഭിമാനപുരസ്സരം പറയട്ടെ...ഇത്രയുമല്ല,ഇനിയും ഒരുപാട് പേരുണ്ട് നമ്മുടെ ഗ്രൂപ്പിൽ മറഞ്ഞിരിക്കുന്ന സാഹിത്യപ്രതിഭകൾ...ഏവർക്കും സ്വാഗതം🙏
📝 ഇന്നത്തെ നവസാഹിതിയിലെ ആദ്യ സൃഷ്ടി ബെെജു ലെെല രാജ് എഴുതിയ ഖനനച്ഛായയിൽ നിന്നുള്ള താക്കീതുകൾ ആയിരുന്നു...അതെ,ആധുനികവത്ക്കരണത്തിന്റെ പേരും പറഞ്ഞുള്ള പ്രകൃതിചൂഷണത്തിനെതിരെ പ്രകൃതി മാനവരാശിക്ക് നൽകുന്ന താക്കീതുകൾ👉👉
📝 സമയമില്ലായ്മയാണെന്റെ പ്രശ്നം എന്ന് സദാ ഉരുവിടുന്ന നമ്മളെത്തന്നെ കാണാം രമണൻ മാഷ് എഴുതിയ ഓട്ടം എന്ന കവിതയിൽ..🏃‍♂🏃‍♂🏃‍♂
📝 സുഹറ പടിപ്പുര യുടെ അസ്വസ്ഥത  പ്രണയം അസ്വസ്ഥതയുണ്ടാക്കുന്ന സദാചാരക്കാർക്കെതിരെ വിരൽ ചൂണ്ടുന്നു..
📝 ഇളംതലമുറയ്ക്ക് മാതൃകയാകേണ്ട നമ്മൾ പിന്തിരിയാമോ... കൃഷ്ണദാസ് മാഷേ.. 🤝 അനുഭവക്കുറിപ്പ് അച്ഛനായ കഥ👍👍
📝 ഇതാണെന്റെ കൃഷ്ണപക്ഷം..... മഞ്ജൂ.....കൃഷ്ണ_രാധാ സങ്കല്പത്തിന് പുതിയൊരുമാനം🌹
📝 എത്ര ആധുനിക കവിതകൾ വന്നാലും ന്റെ കലടീച്ചറേ... കാനനയാത്ര പോലെയുള്ള വൃത്താധിഷ്ഠിതമായ കവിത കാണുമ്പോൾ മനസ്സിനൊരു തണുപ്പാ.. ഈണത്തിൽ ചൊല്ലാൻ തോന്നും.നല്ല കവിത👍
📝 വിജുമാഷ് പോസ്റ്റ് ചെയ്ത രണ്ട് ലാലു കവിതകളും സ്ത്രീയുടെ താലിച്ചരടെന്ന ബന്ധ(ന)ത്തെ കാണിക്കുന്നു...
📝 ഗ്രൂപ്പംഗമായ ഗഫൂർ കരുവണ്ണൂർ മാഷ് എഴുതിയ ഏഴിമലക്കടൽ പ്രമോദ്മാഷ് പോസ്റ്റ് ചെയ്തു. (കേരളത്തിലെ വിദ്യാലയമാഗസിനുകളിൽ ശ്രദ്ധേയമായ ഓല മാഗസിൻ എഡിറ്ററും ആണ് ഗഫൂർമാഷ് )
📝 അവസാന പോസ്റ്റ് ജസീന ടീച്ചർ എഴുതിയ ഉമ്മയെക്കുറിച്ചുള്ള അനുഭവക്കുറിപ്പായിരുന്നു...ടീച്ചറേ...സൂപ്പറായിരുന്നു ട്ടോ🌹
📝 രതീഷ് മാഷ്,സുജ,മഞ്ജു,ഷമീമ ടീച്ചർ,ശിവശങ്കരൻ മാഷ്,ഗഫൂർ മാഷ്,രജനി ടീച്ചർ,പ്രജിത തുടങ്ങിയവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵

ഇനി താരവിശേഷങ്ങളിലേക്ക്....
ലോകസിനിമാവേദിയിൽ കുടുംബബന്ധങ്ങളുടെ കഥ പറഞ്ഞ വിജു മാഷ് ആകട്ടെ ഈയാഴ്ചയിലെ താരം... എല്ലാ പ്രെെംടെം പംക്തികളിലുമൂള്ള മാഷ്ടെ ഇടപെടലും ശ്രദ്ധേയമാണ്
വിജുമാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...🌹🌹🌹
🌟🌟🌟🌟🌟🌟🌟🌟🌟

ഇനി ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ് ഏതാണെന്നു നോക്കാം...ഒരു പുഞ്ചിരിയാൽ അന്യന് ആശ്വാസമേകിയ...അവന്റെ വേദന തിരിച്ചറിഞ്ഞ ഗഫൂർ മാഷ് ഇന്ന് പോസ്റ്റ് ചെയ്ത തിരിച്ചറിവുകൾ എന്ന അനുഭവക്കുറിപ്പാണ് ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്..
ഗഫൂർമാഷേ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..🌹🌹🌹🌹
🌟🌟🌟🌟🌟🌟🌟🌟🌟🌟

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു..വായിക്കുക...വിലയിരുത്തുക...🙏🙏

🏵🏵🏵🏵🏵🏵🏵🏵🏵🏵🏵