30-07-18b


📚📚📚📚📚📚📚📚📚
ചിദംബര സ്മരണ - ബാലചന്ദ്രൻ ചുള്ളിക്കാട്
പ്രസാധനം DC ബുക്സ്
വില 80 രൂപ
📚📚📚📚📚📚📚📚📚
ഫാത്തിമറിസ്ല
സ്കൂളിൽ വായന വസന്തം 2018 പരിപാടിയിൽ (വെക്കേഷൻ പുസ്തകവായന മത്സരം) ഒന്നാം സ്ഥാനം നേടിയ കുട്ടി
📕📕📕📕📕


     പലതുകൊണ്ടും വിസ്മയിപ്പിക്കുന്ന കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. വ്യത്യസ്തമായ അനുഭവ പരമ്പരകളിലൂടെ മനസ്സുകളെ ഒരു കൃഷ്ണ കാന്തം പോലെ ആകർഷിക്കുന്ന ചിദംബരസ്മരണ ,ഞെട്ടിപ്പിക്കുന്ന ഓർമ്മക്കുറിപ്പുകളുടെ തുടർക്കണിയാണ്.അദ്ദേഹത്തിന്റെ മറച്ചുവയ്ക്കിലല്ലാത്ത തുറന്നു കാട്ടലുകളാണ് എന്നെ അദ്ദേഹത്തിന്റെ ആരാധികയാക്കിയത്.കവിയെന്ന നിലയിൽ അദ്ദേഹത്തിന് വലിയൊരാ രാധകവൃന്തമുണ്ട്, വിമർശകരായും കുറേപ്പേരുണ്ട്.അവരൊക്കെ കയറിയിറങ്ങിയിട്ടും മിഴിനാരു കൊണ്ട് കഴലു കെട്ടാത്ത ഓർമ്മപ്രപഞ്ചം പുതുകവിതയായി പൂത്തുനിൽക്കുന്നു. എത്ര നിറമിഴിനീരിൽ മുങ്ങിയാലും വിശുദ്ധമാവാത്ത തുളസിക്കതിരുകൾ നമുക്കിവിടെ കണ്ടെടുക്കാം ചോര ചാറിചുവപ്പിച്ച പനിനീർ തോട്ടത്തിലാണ് നാം കടക്കുന്നത്. ചിദംബരസ്മരണ വായിച്ചപ്പോൾ  അദ്ദേഹത്തിൻറെ മുഴുവൻ കവിതകളും വായിച്ച മാനസിക സംതൃപ്തിയാണ് അനുഭവപ്പെട്ടത് വളരെ വിനയവും ഒപ്പം ലാളിത്യവും ചേർന്ന അദ്ദേഹത്തിൻറെ മുഖമാണ് മനസ്സിൽ . ഇങ്ങനെയൊരാൾ ,ഇത്ര അനുഭവസമ്പത്തുള്ള  ഒരാൾ ,വലിയ തറവാട്ടിൽ പിറന്നിട്ടും ദാരിദ്ര്യവും വിഷമങ്ങളും ചേർന്ന് സങ്കട കടലുകൾ താണ്ടിയ ആളാണെന്ന്  വളരെ അത്ഭുതത്തോടെയാണ് ഞാൻവായിച്ചറിഞ്ഞത് .

ചിദംബര സ്മരണ എന്ന കൊച്ചു പുസ്തകത്തിൽനിന്നും അദ്ദേഹത്തിൻറെ ജീവിതം വായിച്ചെടുക്കാൻ സാധിക്കുന്നു .ഇന്നു നാം കാണുന്ന കാവ്യ പ്രപഞ്ചത്തിലേക്ക് ഊളിയിടാൻ അദ്ദേഹം ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. മനസ്സു നീറ്റുന്ന അനുഭവങ്ങളുളള അദ്ദേഹത്തിൻറെ ഹൃദയം തുറക്കുമ്പോൾ കവിതകളുടെ പശ്ചാത്തലം ആസ്വാദകവും ആനന്ദകരവുമായിരുല്ല എന്നത് എന്നെ വളരെ ആഴത്തിൽ സ്പർശിച്ചു. ഞാൻ വായിച്ചതിൽ വെച്ച് ഇത്ര തുറന്നെഴുതിയ ഒരു കവിയെ ;ഒരു വ്യക്തിയെ  കണ്ടിട്ടില്ല. ആത്മഗതത്തിന്റെകുമ്പസാരക്കൂട്ടിൽ നഗ്നനായി നിൽക്കുന്ന  അദ്ദേഹത്തിൽ എന്റെ ഹൃദയം നമിക്കുന്നു  .വായിച്ച ഓരോസ്മരണയും ഉള്ളിൽ തട്ടുന്നതും വിസ്മയിപ്പിക്കുന്നതുമാണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്  കുഞ്ഞിരാമൻനായരുടെ  ഓർമ്മകളാണ് .മഹാകവി പി കുഞ്ഞിരാമൻ നായർ കേരളത്തിൻറെ സൗന്ദര്യത്തെ മുഴുവനും സ്വന്തം നെഞ്ചിൽ ആവാഹിച്ച മനുഷ്യനാണ്. ബാലനായ ബാലചന്ദ്രന് മുമ്പിൽ എത്ര വിനയത്തോടെ ആണ് അദ്ദേഹം നിൽക്കുന്നത് സഹ്യനേക്കാൾ തലപ്പൊക്കം ഉള്ള കവിയിൽ നിളയെക്കാളും  ആർദ്രത നാം ആനന്ദത്തോടെ അനുഭവിക്കുന്നു. തുടക്കക്കാരൻ മാത്രമായ് ഒരു കവിയെ നമസ്കരിച്ച പി യുടെയും  ആരാധികയായി ഞാനും മാറുന്നു .
       
            എനിക്കറിയാവുന്ന ചുള്ളിക്കാട് ഒരു സിനിമാനടൻ ആയിരുന്നു, ഭാവ ഭേദങ്ങൾ മിന്നിമറിയുന്നന്ന ഒരു നടൻ. അദ്ദേഹം ഒരു വലിയ കവിയാണെന്ന് പിന്നീടാണ് അറിഞ്ഞത്. ചിദംബരസ്മരണ യിലൂടെ അദ്ദേഹത്തിൻറെ ജീവിതവും അറിഞ്ഞു. അദ്ദേഹം പട്ടിണി കിടന്ന കാര്യം പുതുയുഗത്തിൽതിൽ വിസ്മയത്തോടെയാണ് ഞാൻ നോക്കിക്കാണുന്നത്. മാനവിക മൂല്യങ്ങൾ ഏറെയുള്ള ഒരു മനുഷ്യനാണ് ചുള്ളിക്കാട്.     അദ്ദേഹത്തിൻറെ ക്ഷമാപണങ്ങളും ഗുരുവിനോടുള്ള  പ്രവൃത്തിയും പ്രണയവും ചങ്കൂറ്റവും  വിദ്യാർത്ഥിയായിരുന്ന  കാലത്ത് ഓർമകളും എല്ലാം അങ്ങനെ തോന്നിപ്പിക്കുന്നു. പക്ഷേ അദ്ദേഹം സ്വന്തം വീട്ടിലെ കാര്യങ്ങൾ വളരെ വിഷമത്തോടെയാണ് എഴുതിയിരിക്കുന്നത്. നാടിനെയും വീടിനെയും വെടിഞ്ഞതിന്റെ ദേഷ്യവും സങ്കടവും മരണം വരെ ഉണ്ടായിരുന്നു എങ്കിലും അമ്മയെ പോയി കാണുന്നു പക്ഷെ മനപ്പൂർവ്വം അമ്മയുടെ ശേഷക്രിയ അദ്ദേഹം ചെയ്യുന്നില്ല. ഒരുപക്ഷേ അമ്മയുടെ മനോഭാവം കൊണ്ടാവാം എങ്കിലും അദ്ദേഹം അദ്ദേഹമായിരിക്കാൻ  കാരണം  ഇത്തരംഒരു പാട് അനുഭവങ്ങളാണ്.  അനാഥനായി  വളർന്നു ഒരുപാട് ആരാധകരെ സൃഷ്ടിച്ച   ചുള്ളിക്കാട്, ജീവിതം അദ്ദേഹത്തെ ഒരു കവിയായി മാറ്റിയ രാസ ശാല തുറന്നു തരുമ്പോൾ ഞാൻ വിസ്മയത്തോടെ അത് കാണുകയാണ്;ആത്മാവിൽ അറിയുകയാണ്.

📚📚📚📚📚

DC ബുക്സ് ഓൺലൈൻ പതിപ്പിനൊരുക്കിയ കുറിമാനം
ചിദംബര സ്മരണ’; ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം
April 13, 2018

ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകള്‍ കോര്‍ത്തിണക്കി ബാലചന്ദ്രന്‍ ചുള്ളിക്കാട്തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് ചിദംബര സ്മരണ. മലയാള ഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ തീക്ഷ്ണതയേറിയ അനുഭവങ്ങളുടെ ഈ സമാഹാരം.

യുവത്വത്തിന്റെ ലഹരിയായി മാറിയ രചനകളാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റേത്. തീക്ഷ്ണ വികാരങ്ങളുടെ അമ്ലത്തിരകളാല്‍ പൊള്ളിക്കുന്ന ആ ഭാഷയുടെ തീവ്രത അനുഭവക്കുറിപ്പുകളേയും വ്യത്യസ്ഥമാക്കുന്നു. ജീവിതഗന്ധിയായ 38 ലേഖനങ്ങളുടെ സമാഹാരമാണ് ചിദംബരസ്മരണ. മനസ്സില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ ജീവിതരംഗങ്ങള്‍ക്ക് കവി വാഗ്‌രൂപം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് ഓര്‍മ്മക്കുറിപ്പുകളുടെ പച്ചയായ ആവിഷ്‌കാരമാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവിയുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം ആവഷ്‌കരിക്കുന്നലോഖനങ്ങളാണിത്. നമ്മളും ജീവിതത്തിന്റെ ചില സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും.

ജീവിതത്തിലെ പ്രതിസന്ധികളില്‍ പകച്ചുനിന്ന സന്ദര്‍ഭങ്ങളും സത്യസന്ധമായി ചുള്ളിക്കാട് തുറന്നുപറയുന്നു. കോളേജ് പഠനകാലത്തുകാലത്തു തന്നെ വിവാഹം കഴിച്ച കവി നേരിട്ട പ്രതിസന്ധികളെക്കുറിച്ചും രാഷ്ട്രീയബന്ധങ്ങളുടെ പേരില്‍ വീട്ടില്‍നിന്ന് തിരസ്‌കൃതനായതിനെക്കുറിച്ചും, പിന്നീട് നയിച്ച അലസ സജീവിതത്തെക്കുറിച്ചും, പിറക്കാനിരുന്ന മകനെ ഗര്‍ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കിയ കഥ മുതല്‍ അലഞ്ഞുതിരിഞ്ഞ് നടന്ന കാലഘട്ടവും ജോലിക്ക് കയറിക്കഴിഞ്ഞുള്ള അനുഭവങ്ങളും വരെ ചുള്ളിക്കാട് ചിദംബര സ്മരണയില്‍ വിവരിക്കുന്നുണ്ട്. കവിയെന്ന നിലയിലുള്ള അനുഭവങ്ങളും ചുള്ളിക്കാട് ചിദംബരസ്മരണയില്‍ വിവരിക്കുന്നു.

മലയാളത്തിലെ ഒരു പ്രമുഖ ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കുറിപ്പുകള്‍ 1998ലാണ് ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്. എല്ലാത്തരം വായനക്കാര്‍ക്കും ഇഷ്ടമാകുന്ന രചനാ ശൈലിയാണ് ചിദംബര സ്മരണയെ ഇത്രയും ജനകീയമാക്കിയത്.

🌾🌾🌾🌾🌾