30-01




 മരണം എപ്പോഴും നഷ്ടങ്ങൾ തന്നെയാണ്.. അതേ സമയം മരണം ഒരു യാഥാർ ത്ഥായവുമാണ്.. കലയെ ജീവനു തുല്യം സ്നേഹിക്കുന്ന ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന മരണം സമ്മാനിച്ച് കലയും ആ കലാകാരനോട്...പ്രശസ്ത ഓട്ടൻതുള്ളൽ കലാ കാരൻ കലാമണ്ഡലം ഗീതാനന്ദൻ മാഷിനോട് നീതി പുലർത്തി..പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ച അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് ഇന്നത്തെ ദൃശ്യകലാവിസ്മയം അദ്ദേഹത്തി നായി സമർപ്പിക്കുന്നു..



സുഹൃത്തുക്കളെ,


കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിമൂന്നാം ഭാഗമായി അവതരിപ്പിക്കുന്ന കലാരൂപം ഏവർക്കും സുപരിചിതമായ തുള്ളൽ

കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാള ഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ.
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യ കവികളിൽഅഗ്രഗണനീയനാണ് നമ്പ്യാർ,
നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട്ജില്ലയിലെ ലക്കിടി തീവണ്ടി യാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിട ങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരി രാജാ വിന്റെ ആശ്രിതനായി ഏറെക്കാലം അമ്പല പ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാല ത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം”

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്ത പുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെ യും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.”
എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പല പ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധ യായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

കൃതികളുടെ പ്രത്യേകതകൾ
സമൂഹവിമർശനം, നിശിതമായ ഫലിത പരിഹാസങ്ങൾ, കേരളീയത, സാധാരണ ക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.
തുള്ളലിന്റെ ചരിത്രം
ചാക്യാർ കൂത്ത് എന്നാ കലാരൂപത്തിന് മിഴാവ് ആണ് വാദ്യമായിട്ടു ഉപയോഗിക്കുന്നത്.പൊതുവേ നമ്പ്യാർ മാർ ആണ് മിഴാവ് വായിക്കുന്നത്. പതിവ് പോലെ ഒരിക്കൽ അമ്പലപ്പുഴ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ കൂത്ത് നടക്കുന്ന സമയം. ചാക്യാർ അരങ്ങത്ത് കൂത്ത് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു . കുഞ്ചൻ നമ്പ്യാർ ആണ് മിഴാവ് വായിക്കുന്നത്. ആളുകളുടെ ആവേശം കൂടുന്നതനുസരിച്ച് ചാക്യാർ തന്റെ കഴിവുകളെ പുറത്തെടുത്തു തുടങ്ങി. പാവം നമ്പ്യാർ കൂത്തിനിടയ്ക്കൊന്നു മയങ്ങി പോയി. ചാക്യാർ വിട്ടുകൊടുക്കുമോ ? നമ്പ്യാരെ അങ്ങേയറ്റം പരിഹസിച്ചു. നമ്പ്യാർ ചാക്യാർക്കു തക്കതായ മറുപടി നൽകണം എന്ന ഉറച്ച തീരുമാനത്തോടെ അന്ന് തന്റെ ഇല്ലത്തേക്ക് മടങ്ങി.
ചാക്യാരോടുള്ള പ്രതികാരസൂചകമായി ഒറ്റ രാത്രി കൊണ്ട് പുതിയ ഒരു കലാരൂപത്തിന് ജന്മം നൽകി.അതാണ് "തുള്ളൽ". അടുത്ത ദിവസം ക്ഷേത്രത്തിന്റെ ഒരു വശത്ത് കൂത്ത് തകൃതിയായി നടക്കുന്നുപൊടുന്നന്നെ മറ്റൊരു ഭാഗത്ത് അതാ നല്ല താളഭാവങ്ങളോട് കൂടിയ പാട്ട് കേൾക്കുന്നുകൂത്ത് കണ്ടു കൊണ്ടിരുന്ന ആളുകൾ ഇതെന്താ കഥ എന്ന ഭാവത്തിൽ തുള്ളൽ നടക്കുന്ന വേദിയിലേക്ക് തിരിച്ചുനോക്കുമ്പോൾ തികച്ചും നവീനവും ആസ്വാദ്യകരവും ആയ ഒരു നൃത്ത രൂപം.അത് തുള്ളലായിരുന്നുഅങ്ങനെ ചാക്യാരുടെ കൂത്തിന് ആളുകൾ ഇല്ലാതായി.ചാക്യാർ നാണം കെട്ടുപോയി.
നമ്പ്യാർ ആദ്യം അവതരിപ്പിച്ചത് ശീതങ്കൻ തുള്ളൽ ആയിരുന്നുഅദ്ദേഹം ചിട്ടപ്പെടുത്തിയ ആദ്യത്തെ കഥ കല്യാണസൗഗന്ധികം ആയിരുന്നു

തുള്ളൽ
പദ്യത്തിലുള്ള കഥാകഥനത്തിന്റെയും നൃത്തത്തിന്റെയും സമന്വയമാണ് തുള്ളല്‍ എന്ന ഏകാംഗാവതരണകല. ക്ഷേത്രോല്‍ സവ അരങ്ങുകളില്‍ അംഗചലനങ്ങളുടെയും ആംഗ്യത്തിന്റെയും പിന്‍തുണയോടെ തുള്ളല്‍ കലാകാരന്‍ കഥാകഥനം നടത്തുന്നു. ഉള്ളടക്കം പുരാണങ്ങളെ അടിസ്ഥാനമാക്കി യുള്ളതായിരിക്കും.
കഥകളിയോട് സാമ്യമുള്ളതെങ്കിലും ലളിത മാണ് തുള്ളലിന്റെ എടുത്തു കെട്ട്. തുള്ളല്‍ക്കാരന്‍ പാടുന്ന പാട്ട് അകമ്പടി ഗായകന്‍ ഏറ്റുപാടും. മൃദംഗം അഥവാ തൊപ്പി മദ്ദളവും ഇലത്താളവും അകമ്പടി നല്‍കും. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നിങ്ങനെ തുള്ളല്‍ മൂന്നുതരമുണ്ടെങ്കിലും ഓട്ടന്‍ തുള്ളലാ ണ് ഏറെ പ്രശസ്തവും ജനപ്രിയവും. പദ്യത്തി ന്റെ വൃത്തം, ഉടുത്തുകെട്ട് എന്നിവയാണ് വിവിധ തരം തുള്ളലുകളെ വ്യത്യസ്ത മാക്കുന്നത്.

ഓട്ടന്‍തുളളല്‍
കേരളീയ കലകളില്‍ എക്കാലവും വളരെയേറെ പ്രാധാന്യം കല്‌പിക്കപ്പെട്ടിട്ടുള്ള ഒന്നാണ്‌ തുള്ളല്‍. നമ്മുടെ പരമ്പരാഗത നാടന്‍ കലകളില്‍ നിന്ന്‌ പലതും കടം കൊണ്ട്‌ പതിനെട്ടാം നൂറ്റാണ്ടില്‍ കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്‌ക്കരിച്ച ഒരു ക്ഷേത്രകലയാണ്‌ ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്നീ വിഭജനങ്ങളോടു കൂടിയ തുള്ളല്‍. ഇവ ഓരോന്നിനും പ്രത്യേകമായ ചിട്ടകളും വേഷവിധാനങ്ങളും കല്‌പിച്ചിട്ടുണ്ട്‌. ഇതില്‍ ഓട്ടന്‍ തുള്ളലിനാണ്‌ ഏറെ പ്രാധാന്യം കൈവന്നത്‌. എന്നാല്‍ വിഭജനങ്ങള്‍ നിലനില്‌ക്കെതന്നെ ഓട്ടന്‍ തുള്ളല്‍ എന്ന ഒരു സാമാന്യ വിശേഷണത്താലാണ്‌ ഈ കല അറിയപ്പെടുന്നത്‌.
തകഴിയിലും പരിസരങ്ങളിലും പ്രചാരത്തിലുള്ള അനുഷ്‌ഠാന കലയായ പടയണിയില്‍ ഊരാളി തുള്ളല്‍, കോലം തുള്ളല്‍, പൂപ്പട തുള്ളല്‍ എന്നിങ്ങനെയുള്ള നൃത്ത രീതികളുണ്ട്‌. ശീതങ്കന്‍, പറയന്‍, ഓട്ടന്‍ എന്ന പേരുകള്‍ പടയണിയില്‍ നിന്ന്‌ എടുത്തിട്ടുള്ളതാണ്‌. തുള്ളല്‍ എന്നാല്‍ നൃത്തമെന്നര്‍ത്ഥം.

ഇപ്പോള്‍ എല്ലാം സമുദായക്കാരും ഓട്ടന്‍തുള്ളല്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യ കല എന്ന നിലയ്‌ക്കാണ്‌ ഇതു വളര്‍ച്ച പ്രാപിച്ചത്‌. കലാകാരന്മാര്‍ക്ക്‌ മെയ്‌ വഴക്കം നേടുവാന്‍ കളരിയഭ്യാസം അനുപേക്ഷണീയമായി കരുതപ്പെട്ടിരുന്നു. എന്നാല്‍ മെയ്‌ സാധകത്തോടൊപ്പം ചുവടു സാധകം, മുദ്രാസാധകം, മുഖാംഗ സാധകം, ചൊല്ലിയാട്ടം എന്നിവയിലും ശിക്ഷണം ലഭിച്ചിരിക്കണം. ഒരു ദൃശ്യകല രൂപമെന്നതിലുപരി സാഹിത്യത്തിലൂടെയുള്ള പരിഹാസവര്‍ഷത്തിനും കുറിക്കു കൊള്ളുന്ന നര്‍മ്മോക്തികള്‍ക്കും തുള്ളലില്‍ പ്രാധാന്യമുള്ളതിനാല്‍ തുള്ളല്‍ സാഹിത്യത്തിലും സംഗീതത്തിലും കലാകാരന്മാര്‍ക്കു പ്രാവീണ്യം ഉണ്ടായിരിക്കേണ്ടതുണ്ട്‌.
നളചരിതം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീ സ്വയംവരം, രാമാനുചരിതം, ബകവധം, രാവണോത്ഭവം, ബാലിവിജയം, ബാണയുദ്ധം, അഹല്യാമോക്ഷം എന്നിങ്ങനെ ഒട്ടേറെ കൃതികള്‍ കുഞ്ചാന്‍ നമ്പ്യാര്‍ ഓട്ടന്‍ തുള്ളലിനു വേണ്ടി രചിച്ചിട്ടുണ്ട്‌. രാമപുരത്തു വാര്യരുടെ ഐരാവണ വധം, വെണ്മണി മഹന്റെ പാഞ്ചാലീ സ്വയംവരം, കെ. പി. കറുപ്പന്റെ കാളിയ മര്‍ദ്ദനം, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ശ്രീശങ്കര വിലാസം, കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്റെ രാമായണം എന്നീ കൃതികള്‍ നമ്പ്യാര്‍ക്കു ശേഷം ഉണ്ടായവയാണ്‌.
നൃത്തം ചവിട്ടിക്കൊണ്ടും പാട്ടു പാടിക്കൊണ്ടും ഹസ്‌ത മുദ്രകളിലും ആംഗ്യത്തിലും കൂടെ കഥ ചൊല്ലിപ്പോകുന്ന സമ്പ്രദായമാണ്‌ തുള്ളല്‍ക്കലയിലുള്ളത്‌. നൃത്തത്തിനു ചേരും വിധം രചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തുള്ളലിലെ സംഗീതം താള പ്രധാനമാണ്‌. തൊപ്പി മദ്ദളത്തിനു പകരം ഇപ്പോള്‍ മൃദംഗവും പിന്നെ കൈമണിയുമാണ്‌ തുള്ളലിലെ വാദ്യങ്ങള്‍. അടന്ത, ചെമ്പട, ചമ്പ, പഞ്ചാരി, ഏകം, കാരിക, ലക്ഷ്‌മി, കുണ്ടനാച്ചി, കുംഭം എന്നിവയാണ്‌ താളങ്ങള്‍.
ഓട്ടന്‍ തുള്ളല്‍ മൂന്നു പേര്‍ ചേര്‍ന്ന്‌ അവതരിപ്പിക്കുന്നു. തുള്ളല്‍കാരനും രണ്ടു വാദ്യക്കാരും. മുദ്രകള്‍ കാണിച്ച്‌ അഭിനയിച്ച്‌ തുള്ളല്‍ക്കാരന്‍ പാടുമ്പോള്‍ വാദ്യക്കാരും ഏറ്റു പാടും.
ഇനി തുള്ളല്‍ക്കാരന്റെ വേഷം. മുഖത്തു തേപ്പ്‌ 'പച്ച'യാണ്‌. ചൂണ്ടപ്പൂവിട്ട്‌ കണ്ണു ചുവപ്പിക്കുന്നു. കരിമഷികൊണ്ട്‌ പുരികവും വാലിട്ടു കണ്ണുമെഴുതും. തലയില്‍ തുണികൊണ്ട്‌ 'കൊണ്ട' കെട്ടിയശേഷം അര്‍ദ്ധവൃത്താകാരത്തിലുള്ള കിരീടം വെയ്‌ക്കുന്നു. അരയില്‍ ചുവന്ന പട്ടും അതിന്മേല്‍ കച്ചയും കെട്ടുന്നു. പിന്‍ഭാഗത്ത്‌ 'കര മുണ്ടും' മുന്‍ഭാഗത്ത്‌ 'മുന്തിയും' ധരിക്കുന്നു. കഴുത്താരം, കൊരലാരം, മാര്‍മാല, നെഞ്ചുപലക, തോള്‍പ്പൂട്ട്‌, ഹസ്‌തകടകം, കങ്കണം, കച്ചമണി എന്നിവ കൂടിയാകുമ്പോള്‍ വേഷം പൂര്‍ത്തിയായി.
താളങ്ങളില്‍, വേഷങ്ങളില്‍, നൃത്തരീതികളില്‍ എന്നിങ്ങനെ എല്ലാറ്റിലും കേരളീയമായ നാടന്‍ കലകളുടെ ചാരുത ദര്‍ശിക്കുവാന്‍ കഴിയുന്ന തുള്ളല്‍കല അതുല്യമായ ഒരു കലാ രൂപമാണെന്നതില്‍ രണ്ടു പക്ഷമില്ല
മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവുംനാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻ‌തുള്ളൽ കുഞ്ചൻ നമ്പ്യാർ അവ തരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പ ത്തിക വ്യവസ്ഥയ്ക്കും മുൻ‌വിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌ തുള്ളൽ. സാധാരണയായി ക്ഷേത്രോല്‍ സവങ്ങളോടനു ബന്ധിച്ചാണ് തുള്ളല്‍ അര ങ്ങേറുന്നത്. ഇവിടെയെത്തുന്ന ആയിരങ്ങ ളെ തുള്ളല്‍ ആകര്‍ഷിക്കുന്നുണ്ട്.

ഓട്ടൻതുള്ളൽ വേഷക്രമം
ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം, ശരീരത്തിനെയും വയറിനെ യും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അമ്പലപുഴ കോണകം’ എന്നറിയ പ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.

ഓട്ടൻതുള്ളലിന്റെ താളം
ഓട്ടൻതുള്ളലിൽ ഉപയോഗിയ്ക്കുന്ന താളങ്ങൾ ഇവയാണ്

ഗണപതി താളം - തുള്ളൽ തുടങ്ങുമ്പോൾ ചുവടുവെയ്ക്കുന്നത് ഈ താളത്തിനനുസരിച്ചാണ്.
ചമ്പ താളം - 10 അക്ഷര താളം. വായ്ത്താരി ഇപ്രകാരമാണ്
"തത്തിന്തത്താ കിടധീ ധിതി ത്തിത്തൈ"
ചെമ്പട താളം, 8 അക്ഷരതാളം, കൂടാതെ മർ‌മ്മതാളം, ലക്ഷ്മീ താളം, കുംഭതാളം, കാരികതാളം, കുണ്ടനാച്ചിതാളം തുടങ്ങിയ വയും ഉണ്ട്.

വാദ്യങ്ങൾ👇
മദ്ദളത്തിന്റെ ചോറിട്ട ഭാഗത്ത് അതായത് വലതുഭാഗത്ത് "തി""ന്നാം"എന്നും ഇടതു ഭാഗ ത്ത് """തോം"എന്നും പാഠക്കൈകൾ ഉള്ള തൊപ്പിമദ്ദളവും, ഓടുകൊണ്ടുണ്ടാക്കിയിരിയ്ക്കുന്ന ഘന വാദ്യമായ കുഴിത്താളവും ആണ് തുള്ളലിൽ ഉപയോഗിയ്ക്കുന്ന വാദ്യങ്ങൾ.


Kalamandalam Geethanandan


Kalyana sougandhikam thullal



ശീതങ്കൻ തുള്ളൽ
കേരളത്തിലെ ക്ഷേത്രകലാരൂപമായ തുള്ളലി ന്റെ ഒരു രൂപമാണ്. ശീതങ്കൻ തുള്ളൽ. തുള്ളൽകഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേ ണ്ടത് ഓട്ടൻ തുള്ളലിനാണെങ്കിൽ, ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ.
ശീതങ്കൻ തുള്ളൽ അവതരണക്രമം
പൊതുവെ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറ്. തുള്ളൽ അവതരിപ്പിക്കു ന്നതിന് മൂന്ന് പേർ ആവശ്യമാണ്‌. വേഷം കെട്ടുന്ന നടനാണ് ഒരാൾ. അദ്ദേഹമാണ് തുള്ളൽക്കഥ പാടി അഭിനയിച്ച് കാണിക്കുന്നത്. മറ്റൊരാൾതൊപ്പി മദ്ദള ക്കാരൻ. ഇനിയുമൊരാൾ താളക്കാരൻ അഥവാ കൈമണിക്കാരൻ. തുള്ളൽ പകലോ രാത്രിയിലോ അവതരിപ്പിക്കാം. രംഗത്ത് വിളക്ക് വയ്ക്കാറില്ല.

ശീതങ്കൻ തുള്ളൽ വേഷവിധാനം
തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട്കെട്ടി കണ്ണും പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ള ലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതുപോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ അവതരിപ്പിച്ച് കാണുന്നു.ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ്‌ കാകളി

Seethankan Thullal


Kalyana Sougandhikam




റയൻ തുള്ളൽ
പറയൻ തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്‌. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന്‌ പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിന്നാണ്മല്ലിക എന്നസംസ്കൃതവൃത്തമാണ്‌ ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത്
പറയൻ തുള്ളൽ വേഷക്രമം
പറയൻ തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്‌‍. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻനാഗപടത്തോടുകൂടിയുള്ള കിരീടമാണ്‌ ധരിക്കുന്നത്.
ഇതിന് സര്‍പ്പത്തിമുടി പ്രത്യേകമുണ്ട്. ചെമന്ന പട്ടും തൊങ്ങലും ചാര്‍ത്തുന്നു. ചിലമ്പ് ഒറ്റക്കാലില്‍ മാത്രമേ പാടുള്ളൂ. അതു വലത്തെ ക്കാലിലായിരിക്കും. കെച്ചമണിയും അതേ കാലില്‍ മാത്രമാണ് കെട്ടുന്നത്.കഴുത്തില്‍ മാല ചാര്‍ത്തും, ചന്ദനം പൂശും, മുഖത്തു തേപ്പും മിനുക്കുമില്ല, കണ്ണെഴുതുക മാത്രമേ ചെയ്യൂ. കാലത്താണ് പറയന്‍തുള്ളല്‍ നടത്തുന്നത്. ഒറ്റക്കാലിലേ നൃത്തമുളളൂ. അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും.

Parayan Thullal


Kalamandala Prabhakaran




കുഞ്ചൻ നമ്പ്യാർ
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യ കവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.

നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യ മായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസി നടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കല ക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.

ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-
ചെമ്പകനാട്ടിന്നലങ്കാരഭൂതനാം
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം
കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം

1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.
കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ
എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷ ബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ
നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയ പ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാ ധാരണമായ നർമ്മബോധവും കൗതുകമുണർ ത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയ പ്പെട്ട ഭാഗമായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കല ക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.

കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ താൻ നിർമ്മിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശിൽപഭംഗി വർണ്ണിച്ചെഴുതാനായി കൊട്ടാര ത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവി കൾ അലങ്കാരഭംഗി നിറഞ്ഞ ശ്ളോകങ്ങൾ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേൾപ്പിച്ചു. തന്റെ ഊഴം വന്നപ്പോൾ നമ്പ്യാർ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവിക ളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു
ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യർഥ ഏഷാം ശ്ളോകാനാം
അല്ലാതൊന്നും ന വിദ്യതേ
കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യ സ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടി ക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടാ യിരുന്ന കലവറക്കാരൻ പണ്ടാല വിശദീകര ണവും കൊടുത്തു. ഇതിൽ പ്രതിഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാ വിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-
രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും
ഈ പ്രതിഷേധം രാജാവിന് ബോദ്ധ്യ മായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കട നിവൃത്തി വരുത്തി എന്നുമാണ് കഥ.
ശ്രീല കെ ആര്‍


ഉണ്ണായി വാര്യര്‍, പ്രസിദ്ധനായ കുഞ്ചന്‍ നമ്പ്യാരുടെ സഹജീവിയായിരുന്നു. നമ്പ്യാരും വാര്യരും ഒന്നിച്ചു വളരെക്കാലം തിരുവനന്തപുരത്ത്‌ രാജസഭയില്‍ താമസിച്ചിരുന്ന കാലത്തെപ്പറ്റി പല ഐതിഹ്യങ്ങളുമുണ്ട്‌. ഈ മഹാകവികള്‍ തങ്ങളില്‍ കണ്ടറിഞ്ഞുതുതന്നെ വളരെ വിചിത്രമായിട്ടാണ്‌. യദൃച്ഛയാ രണ്ടുപേരും പത്മതീര്‍ഥക്കരയില്‍വെച്ചു തങ്ങളില്‍ സന്ധിച്ചു. അപ്പോള്‍ ഒരു തറവാട്ടുകാരിയായ സ്ത്രീ രൂപവതിയായ ദാസിയെക്കൊണ്ട്‌ എണ്ണയും താളിയും എടുപ്പിച്ചുകൊണ്ട്‌ ആ വഴിയെ കടന്നുപോകുകയുണ്ടായി. ഇതു കണ്ടിട്ട്‌ കവികളില്‍ ഒരുവന്‍
"കാതിലോലാ" എന്ന്‌ യജമാനത്തിയുടെ കുണ്ഡലത്തെ അഭിനന്ദിക്കുന്നമട്ടില്‍ പറഞ്ഞു. അതിന്‌ ഉത്തരമായി മറ്റേയാള്‍ "നല്ലതാളി" എന്നുദാസിയുടെ കൈയിലിരുന്ന അഭ്യംഗോപകരണങ്ങളെപ്പറ്റി പ്രസ്താവിച്ചു. ഈ ചോദ്യോത്തരങ്ങളിലെ വ്യംഗ്യാര്‍ത്ഥത്തിന്റെ ഔചിത്യം പ്രമാണിച്ച്‌ അവര്‍ തങ്ങളില്‍ ചോദിച്ചറിഞ്ഞു എന്നാണുകഥ. ഇതില്‍ ചോദ്യം ഇന്നാരുടേതെന്നും ഉത്തരം ഇന്നാരുടെതെന്നും നല്ല തീര്‍ച്ചയില്ല. വ്യംഗ്യത്തില്‍ കാ (ഏവള്‍) അതിലോല (അധികം സുന്ദരി) എന്നുഭാഷ ശുദ്ധസംസ്കൃതമായിരിക്കുന്നതിനാല്‍ ചോദ്യം പണ്ഡിതരായ
വാര്യരുടേതും
, നല്ലത്‌ ആളി (തോഴി)എന്നുള്ള സരളമായ മലയാളവാചകം സരസകവിയായ നമ്പ്യാരുടെയും പേരില്‍ സ്ഥാപിക്കേണ്ടിയിരിക്കുന്നു. മഹാരാജാവ്‌ ഒരിക്കല്‍ ഒരാനയെ ഇറക്കി കുളം കലക്കിച്ചതിന്റെശേഷം അന്നു മുഖം കാണിക്കാന്‍ ചെന്നകവികളോട്‌ എല്ലാവരോടും അന്നത്തെ വിശേഷങ്ങള്‍ ചോദിച്ചതില്‍ ഉണ്ണായിവാര്യര്‍ "ഒരു കരി കലക്കിയ കുളം കണ്ടു" എന്നും കുഞ്ചന്‍ നമ്പ്യാര്‍ "ഒരു കളഭം കലക്കിയ കുളം കണ്ടു" എന്നും അറിയിച്ചതായിട്ടാണ്‌ മറ്റൊരു കഥ.
ഈവക കേട്ടുകേള്‍വികള്‍ പരമ്പരയാ വന്നിട്ടുള്ളതാണ്‌. അതുകളില്‍ വാസ്തവം സ്വല്‍പം അതിശയോക്തികൊണ്ടു മിനുക്കി കാണും. ചോദ്യോത്തരം പരിചയപ്പെട്ടതിന്റെ ശേഷം ഇക്കവികള്‍ തങ്ങളില്‍ ഒരിക്കലുണ്ടായ സംഭാഷണമേ ആയിരുന്നുള്ളൂ എന്നുവന്നേയ്ക്കാം. മറ്റേതിലും സന്ദര്‍ഭം കുറച്ചുമാറിപ്പോയി എന്നു വരാമെന്നുള്ളതല്ലാതെ പ്രധാന സംഗതിയില്‍ ഭേദം വരാനിടയില്ല. അന്നത്തെക്കാലത്തു വിദ്വാന്മാര്‍ക്ക്‌ ആത്മാഭിമാനവും പരസ്പരബഹുമാനവും രാജാവിന്‌ അവരുടെമേല്‍ ഗൌരവബുദ്ധിയും പ്രതിപത്തിയും അത്രത്തോളമുണ്ടായിരുന്നു.ഈ വക കഥകളില്‍നിന്നും രണ്ടുപേരുടെയും ബുദ്ധിചാതുര്യത്തിന്റെ ഗതി നമുക്ക്‌ ഊഹിക്കാം. വാര്യര്‍ക്ക്‌ കരി കലക്കിയ കുളം എന്ന്‌ എന്തെങ്കിലും രണ്ടര്‍ത്ഥമുള്ള വാചകം പറയണമെന്നേയുള്ളൂ. നമ്പ്യാര്‍ക്ക്‌ അത്രയും പോരാ. താന്‍ പറയുന്ന വാക്ക്‌ രാജാവിന്റെ പ്രശംസയില്‍ പരിണമിക്കണമെന്നുകൂടിയുണ്ട്‌. അതാണ്‌ "കളഭം കലക്കിയത്‌" എന്നുപറയുന്നത്‌. രാജാവിന്റെ പ്രവൃത്തികൊണ്ട്‌ കുളത്തിന്‌ ദോഷമാണുണ്ടായത്‌ എന്നല്ലയോ വാര്യരുടെ വാക്കില്‍നിന്നുഫലിക്കുന്നത്‌? നമ്പ്യാര്‍ അതുകൂടെ കരുതി ഗുണത്തെ എടുത്തുകാണിക്കുന്നു. അതിനാല്‍ ഒരാള്‍ ഗുണഗ്രാഹിയും മറ്റേയാള്‍ പുരോഭാഗിയും ആണെന്നുവരുന്നു.
നമ്പ്യാര്‍ ഒരു വാസനകവിയും വാര്യര്‍ ഒരു വലിയ പഠിത്തക്കാരനും ആയിരുന്നുവെന്നുള്ളതിലേക്ക്‌ അവരുടെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. കുഞ്ചന്റെ തുള്ളല്‍ കഥകള്‍ സരളപ്രസന്ന മധുരദ്രുതഗതിയോടെ തുള്ളിച്ചാടിക്കുതിക്കും; ഉണ്ണായിയുടെ കഥകളിയാകട്ടെ പ്രൌഢഗംഭീരതാളമേളത്തോടെ പതിഞ്ഞ ആട്ടമാണ്‌. ഒരാളുടെ ഫലിതങ്ങളെല്ലാം പാമരന്മാര്‍ക്കുപോലും സുഗ്രഹങ്ങളാണ്‌. മറ്റേയാളുടെ നേരമ്പോക്കുകള്‍കൂടി ഗാംഭീര്യം കലശലാണ്‌. ഗ്രന്ഥവിസ്താരഭയത്താല്‍ ഉദാഹരണങ്ങളെ എടുത്തുകാണിക്കുന്നില്ല. വാര്യര്‍ മലയാളത്തിലെ ശ്രീഹര്‍ഷന്‍ അല്ലെങ്കില്‍ മില്‍ട്ടണും, നമ്പ്യാര്‍ കാളിദാസന്‍ അല്ലെങ്കില്‍ ഷേക്‍സ്പിയറും ആണെന്നുപറഞ്ഞാല്‍ ഏറെ തെറ്റുകയില്ല.