✴✴✴✴✴✴✴✴✴✴
ജൂലെെ 23മുതൽ 29 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🔸🔹🔸🔹🔸🔹🔸🔹🔸🔹
അവതരണം
പ്രജിത.കെ.വി
( GVHSS ഫോർ ഗേൾസ്.തിരൂർ )
അവലോകനസഹായം
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
അവലോകന ദിവസങ്ങൾ_തിങ്കൾ, ചൊവ്വ
ശിവശങ്കരൻ മാഷ്
( GHSS.തിരുവാലി )
(അവലോകനദിവസങ്ങൾ_വ്യാഴം, വെള്ളി)
🔹🔸🔹🔸🔹🔸🔹🔸🔹🔸
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി.തിരുവാലി ഹയർസെക്കന്ററി സ്ക്കൂളിലെ ശിവശങ്കരൻ മാഷിന്റെ യും അടയ്ക്കാക്കുണ്ട് ക്രസന്റ് HSS ലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചത്.
തിരൂർ മലയാളം കേരളമെമ്പാടും ചർച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ഇന്നലെ..അതിനുവേണ്ടി മുന്നിലിറങ്ങി പ്രവർത്തിച്ച പ്രവീൺ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐
ഇത്തവണ ശനിയാഴ്ച പംക്തി നഷ്ടമായി. ചിത്രസാഗരം, ലോകസിനിമ എന്നീ രണ്ട് പംക്തികൾ പുതുതായി ആരംഭിച്ചു..
ബാക്കിയുള്ള എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .
ഇനി അവലോകനത്തിലേക്ക് ..
നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
♦♦♦♦♦♦♦♦♦♦
ജൂലെെ 23 തിങ്കൾ
📘 സർഗസംവേദനം 📘
അവതാരകൻ_രതീഷ് മാഷ്(MSMHSS കൽപ്പകഞ്ചേരി)
ഗ്രൂപ്പിലെ സർഗതാളലയമായ സർഗ്ഗ സംവേദനത്തിൽ ഇന്ന് രതീഷ് മാഷ് കെ പി സുധീരയുടെ 'ആരോ ഒരാൾ എന്ന കൃതിക്ക് വായനയുടെ പുതുനാമ്പായ റമീഷജബിനും, ലിജി മാത്യുവിന്റെ ദൈവാ വിഷ്ടർ ക്ക് കുരുവിള ജോണും തയ്യാറാക്കിയ ആസ്വാദനങ്ങളാണ് പങ്കുവെച്ചത്..
📘പതിനഞ്ച് ചെറുകഥകളുള്ള' ആരോ ഒരാളിലെ 'ഏടത്തി എന്ന കഥയാണ് 'സൂം ' ചെയ്ത് പരിചയപ്പെടുത്തിയത്. ദൈവാ വിഷ്ടർ ദൈവപുത്രൻ യേശു എന്ന പൗരാണിക സങ്കല്പത്തെ തച്ചുടച്ചു കൊണ്ട് രചിക്കപ്പെട്ട ഒരു ഭാവനാസൃഷ്ടിയാണ്.. 📘പ്രജിത ടീച്ചർ ഇതേ കൃതിയുടെമറ്റൊരു ആസ്വാദനക്കുറിപ്പ് കൂടി പങ്കുവെച്ചു... 106 പേർ അഗോചരമായും ശിവശങ്കരൻ മാഷ് ഗോചരമായും സർഗ സംവേദന മാസ്വദിച്ചു...
📘 പ്രിയ പുസ്തകം ഇത്തവണ ഇല്ലാത്തതിന്റെ കാരണം രതീഷ് മാഷ് പറയാൻ തുനിഞ്ഞെങ്കിലും പൂർത്തിയാക്കിയില്ല....
♦♦♦♦♦♦♦♦♦♦
ജൂലെെ 24_ചൊവ്വ
☄ ചിത്രസാഗരം ☄
ചിത്ര സാഗരത്തിലാകട്ടെ പ്രജിത ടീച്ചർ മനുഷ്യ സംസ്കാര പൈതൃകത്തിന്റെ ദൃഷ്ടാന്തങ്ങളായ ഗുഹാ ചിത്രങ്ങളാണ് പരിചയപ്പെടുത്തിയത്.. ലോക പുരാവസ്തു പ്രദേശങ്ങളിൽ പ്രധാനപ്പെട്ട ഭീംബേട്ക, അജന്ത എല്ലോറ, കേരളത്തിലെ എടക്കൽ,തൊവരി, അങ്കോട്, മറയൂർ, തെൻമല എന്നീയിടങ്ങളിലെ ഗുഹാ ചിത്രങ്ങളെക്കുറിച്ചുളള സമഗ്രമായ പഠനംതന്നെ യായിരുന്നു അത്. ചിത്രങ്ങളും ചിത്രകലാ ദ്ധ്യാപകനായ രാജൻ കാരയാട് മാഷുമായുള്ള അഭിമുഖത്തിന്റെ ഓഡിയോ ലിങ്കും വീഡിയോ ലിങ്കുകളും ചിത്ര സാഗരത്തിന് വർണ്ണപ്പകിട്ടേകി.
രതീഷ് മാഷ്, സുദർശൻ മാഷ്, വർമ്മ മാഷ്, പ്രമോദ് മാഷ്, നെസി ടീച്ചർ, രവീന്ദ്രൻ മാഷ്, വാസുദേവൻ മാഷ്, വെട്ടം ഗഫൂർ മാഷ്, രജനി ടീച്ചർ, കല ടീച്ചർ തുടങ്ങിയവർ സജീവമായി വേദിയിലുണ്ടായിരുന്നു..
♦♦♦♦♦♦♦♦♦♦
ജൂലെെ 25 ബുധൻ
📚 ലോകസാഹിത്യം 📚
അവതരണം _ വാസുദേവൻമാഷ്( MMMHSS കൂട്ടായി)
'തിരൂർ മലയാളം' എല്ലാ ബുധനാഴ്ചയും കാത്തിരിക്കുന്ന ബമ്പർ സമ്മാനത്തിനുള്ള ചോദ്യവുമായി കൃത്യം 7.10 ന് അവതാരകൻ വേദിയിലെത്തി. ഒരു ഗ്രന്ഥം കൊണ്ടു തന്നെ ലോകപ്രസിദ്ധനായ ഭാരതീയ ആചാര്യനാര്? എന്ന ചോദ്യത്തിന് ഭരതമുനി എന്ന ഉത്തരവുമായി റീത്ത ടീച്ചറും അംശുമാഷും ആദ്യമേ എത്തി..പിന്നെയാരും വരാത്തതിനാലാകാം വാസുദേവൻമാഷ് രണ്ടാം പുരുഷാർത്ഥം എന്ന സൂചനയും കൊടുത്തു.ഉടൻ തന്നെ റീത്തടീച്ചറും കൃഷ്ണദാസ് മാഷും കൃത്യമായ ഉത്തരവുമായി എത്തി ബമ്പർ സമ്മാനത്തിന് തുല്യപരിഗണന നേടി.🌹🌹
♦ മനുഷ്യസമൂഹത്തിന് അഗമ്യമെന്ന് പൊതുവെ കരുതിയ ഒരു വിഷയത്തെ സംബന്ധിച്ച ഗൗരവമുള്ളതും,ശാസ്ത്രീയവുമായ നിബന്ധനയായി കരുതാവുന്ന കാമസൂത്രം,അതിന്റെ രചയിതാവ് വാത്സ്യായനൻ_ ഇതായിരുന്നു ഇന്നത്തെ ലോകസാഹിത്യ വിഷയം.
♦ എ.ഡി.2നും 4 നും ഇടയിൽ ജീവിച്ചിരുന്ന വാത്സ്യായന്റെ ജീവിതം...പുരുഷാർത്ഥങ്ങളിൽ ഒന്നായ കാമം സാക്ഷാത്ക്കരിക്കുന്നതിനു വേണ്ടി അദ്ദേഹം രചിച്ച കാമസൂത്രം എന്ന കൃതിയുടെ ഉള്ളടക്കം,തത്ത്വശാസ്ത്രം,എെതിഹ്യം..എന്നിവ വളരെ ഒതുക്കത്തോടെ..,സഭ്യമായി...ഭംഗിയായി..അവതരിപ്പിച്ച വാസുദേവൻമാഷിന് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ💐💐
♦പ്രമോദ് മാഷ് തന്നെ ആദ്യാഭിപ്രായവുമായി രംഗത്തെത്തി 👍.കാമത്തിലൂടെ പ്രയാണം ചെയ്ത് മോക്ഷത്തിലെത്തുന്ന വാത്സ്യായന രചനയ്ക്ക് രജനി ടീച്ചറും, സഭ്യമായി..ഭംഗിയായി അവതരിപ്പിച്ചതിന് കൃഷ്ണദാസ് മാഷും അഭിപ്രായം രേഖപ്പെടുത്തി.
♦പുരുഷന്റെ കാഴ്ചപ്പാടിലൂടെയുള്ള രചനയാണിതെന്ന അവതാരകന്റെ അഭിപ്രായത്തിന് സ്ത്രീപക്ഷരീതിയിലും ഈയൊരു രചന ഉണ്ടായി എന്ന് പ്രമോദ്മാഷ് അഭിപ്രായപ്പെട്ടു..
♦ഗ്രൂപ്പിലെ കാവ്യറാണി കലടീച്ചറുടെ ശ്ലോകം ഗംഭീരം🙏👏..ഗഫൂർമാഷും,രവീന്ദ്രൻ മാഷും,സീതയും വാഗ്ധോരണികളിലൂടെ അവതാരകനെ അഭിനന്ദനം അറിയിച്ചപ്പോൾ പ്രജിതയും കവിത ടീച്ചറും അഭിനന്ദനം ഇമോജിയിലൊതുക്കി..
♦സമ്മാനദാനത്തോടെ ഇന്നത്തെ 'ലോകസാഹിത്യ വേദിക്ക് തിരശ്ശീല വീണു.
♦♦♦♦♦♦♦♦♦♦
🔵 ജൂലൈ 26 വ്യാഴം 🔴
🎥 ലോക സിനിമ 📽
അവതരണം : വിജുമാഷ് (MSM HSS കല്ലിങ്ങപ്പറമ്പ്)
കഴിഞ്ഞ കുറേ വാരങ്ങളിലായി വ്യാഴാഴ്ചകളിൽ അവതരിപ്പിച്ചിരുന്ന നാടക ലോകം പംക്തി ഏറെക്കുറെ പൂർത്തിയായതിനാൽ അവതാരകൻ വിജുമാഷ് പുതിയൊരു പംക്തിയിലേക്ക് മാറിയിരിക്കയാണ് ..
ലോകസിനിമാ ലോകത്തേക്ക് ജാലകം തുറക്കുന്ന ലോക സിനിമ
🔊 ഒന്നാം എപ്പിസോഡിൽ തന്നെ എക്കാലത്തെയും മികച്ച 5 ക്ലാസിക് സിനിമകളാണ് മാഷ് പരിചയപ്പെടുത്തിയത് ..
🎹 അലെജാൺഡ്രോ ജൊഡൊറോവ്സ്കി സംവിധാനം ചെയ്ത സ്പാനിഷ് സിനിമയായ എൽ ടോപ്പോ (1970) ആണ് ആദ്യം പരിചയപ്പെടുത്തിയത് .
🎼 തുടർന്ന് എലെം ക്ലിമോവിന്റെ റഷ്യൻ സിനിമയായ കം ആൻഡ് സീ , ഷോൺ റെന്വായുടെ ഫ്രഞ്ച് ഫിലിം ദ ഗ്രാന്റ് ഇല്യൂഷൻ (1937) എന്നിവയെ പരിചയപ്പെടുത്തി ..
🌄 അവസാനമായി ഇംഗ്ലീഷ് സംവിധായകൻ റോബർട്ട് മുള്ളിഗന്റെ 1962 ഫിലിം ടു കിൽ എ മോക്കിംഗ് ബേഡ് , സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ് മാന്റെ ദ വിർജിൻ സ്പ്രിംഗ് (1960) എന്നിവയും പരിചയപ്പെടുത്തി ..
🔵 പ്രജിത ടീച്ചർ ഈ സിനിമകളുടെ വീഡിയോ ലിങ്ക് പരിചയപ്പെടുത്തി
രജനി ,പ്രമോദ് ,രതീഷ് ,ഗഫൂർ മാഷ് എന്നിവർ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി
🌹 വിജു മാഷേ ... ഈ പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും
♦♦♦♦♦♦♦♦♦
🔲 ജൂലൈ 27 വെള്ളി 🔲
🎷 സംഗീത സാഗരം 🎷
അവതരണം : രജനി ടീച്ചർ (GHSS പേരശ്ശനൂർ)
വെള്ളിയാഴ്ചയിലെ സംഗീത സാഗര ത്തിൽ രജനി ടീച്ചർ നാടോടിപ്പാട്ടുകളിലെ ഒരു വിഭാഗമായ വയലേലപ്പാട്ടുകളാ ണ് അവതരിപ്പിച്ചത് .
🎺 വിശദമായ വിവരണത്തോടൊപ്പം വീഡിയോ ലിങ്കുകളും പരിചയപ്പെടുത്തി ..
ആരും പ്രതികരിച്ചില്ലെങ്കിൽ പംക്തി നിർത്തും എന്ന ഭീഷണിയോടെയാണ് ടീച്ചർ അവസാനിപ്പിച്ചത്
🔴 ഭീഷണി ഫലിച്ചെന്നു തോന്നുന്നു ..
വർഗീസ് മാഷ് ഒരു pdf ഫയൽ കൂട്ടിച്ചേർക്കലായി പോസ്റ്റ് ചെയ്തു
രതീഷ് ,സീത ,വിജു ,പ്രിയ ,കൃഷ്ണദാസ് ,അംശു മാഷ് ,സജിത് ,ഗഫൂർ ,ശിവശങ്കരൻ ,പ്രമോദ് ,ഷമീമ ,വാസുദേവൻ മാഷ് ,അശോക് സാർ എന്നിവരുടെ നിര തന്നെ അഭിപ്രായങ്ങളുമായെത്തി ..
കല ടീച്ചറുടെ ശ്ലോകവും വന്നു
♦♦♦♦♦♦♦♦♦♦
ഇനി താര വിശേഷങ്ങളിലേക്ക്....
ഈ ആഴ്ചയിലെ മാത്രമല്ല..നിത്യതാരമായ നമ്മുടെ പ്രവീൺ വർമ്മ മാഷ് തന്നെയാകട്ടെ ഈ ആഴ്ചയിലെ താരം🌟🌟
തിരൂർ മലയാളം ഗ്രൂപ്പിനെ കേരളത്തിലാകമാനം ചർച്ചാവിഷയമാക്കാൻ മുൻകയ്യെടുത്തു പ്രവർത്തിച്ച
പ്രവീൺമാഷെ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐
ഇനി പോസ്റ്റിലേക്ക്....
ഇന്നലെ വരെ ആകെ സംശയത്തിലായിരുന്നു ഏതാണ് ശ്രദ്ധേയമായ പോസ്റ്റെന്ന്..ഇന്ന് ആ സംശയം മാറി.ഒരാഴ്ചയിലെ ഇന്നറിയാൻ പംക്തി ഫോൺപ്രശ്നം കാരണം മുടങ്ങിയ കുറവ് ഇന്നൊറ്റ ദിവസം കൊണ്ട് അരുൺ മാഷ് തീർത്തു.അതെ.... ഇന്നത്തെ അരുൺമാഷ്ടെ പോസ്റ്റുകൾ എല്ലാം സമഗ്രമായി പരിഗണിച്ച് ബെസ്റ്റ് പോസ്റ്റ് ഓഫ് ദ വീക്ക് ആയി ആ പോസ്റ്റുകൾ തെരഞ്ഞെടുക്കുന്നു
അരുൺമാഷേ.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു
🙏🙏🙏🙏🙏🙏🙏