മഴച്ചാറ്റലിൽ കുതിർന്ന പച്ചമണ്ണിന്റെ നനുത്ത ഗന്ധത്തോടൊപ്പം നാട്ടുപാതകളിൽ ഇഴുകി ചേർന്ന വാമൊഴിവഴക്കങ്ങൾ...
നാട്ടുസംഗീതത്തിന്റെ ഹൃദ്യത നിലനിർത്തുന്ന ഗ്രാമവിശാലത ക ൾ.
ഓരോ നാടിന്റെയും കാവൽനിധികളായി മാറുന്ന നാട്ടുസംഗീതത്തിന്റെ തുടുപ്പ്..
നാട്ടുസംഗീതത്തനിമ നിലനിർത്തുന്ന മാലിദ്വീപിന്റെ പരമ്പരാഗത നാട്ടുസംഗീതത്തെ പരിചയപ്പെടാം.... ഇന്ന്.
മാലിദ്വീപിൽ ഏഴുവർഷമായി അധ്യാപകനായ സുരേഷ് സോമയാണ്.. ആദ്യമായി പത്തനംതിട്ടയിൽ ഈയടുത്ത കാലത്ത് അവതരിപ്പിച്ചു...
അങ്ങനെ അതിരുകൾ മായ്ച്ച്... ബോഡുബെറു.... സംഗീതം... കേരളത്തിലും എത്തി....
Bodu beru
The bodu beru is a Maldivian drum, made of wood from coconut tree trunk, and often grouped in trios..] The instrument is used to accompany a dance of the same name, the Boduberu.
Boduberu . is similar to some of the songs and dances found in east and south west Africa. It is likely that the music was introduced to The Maldives by sailors from the Indian Ocean region. It may be said that Boduberu first made an appearance in The Maldives in the 11th Century AD, or possibly before that.
അയഞ്ഞ ഈണത്തിൽ പതിഞ്ഞ താളത്തോടെ തുടങ്ങിയ ബോഡുബെറോ നാട്ടു സംഗീതം മധ്യാഹ്നത്തിനു മേലെ കത്തിക്കയറിയപ്പോൾ ആസ്വാദകർ പ്രായം മറന്ന് ഗായകനൊപ്പം ചുവടുവച്ചു. ആദ്യമായാണ് മാലദ്വീപിലെ പരമ്പരാഗത നാട്ടുസംഗീതം ജില്ലയിൽ അവതരിപ്പിക്കുന്നത്.
ദിവേഹി ഭാഷയിലെ നാട്ടു ശീലുകളാണ് ഏഴു വർഷമായി അവിടെ അധ്യാപകനായ സുരേഷ് സോമ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ചത്. വേദിയും സദസ്സും ഒന്നിക്കുന്ന ഫോക് തെറാപ്പി ഇഫക്ടിലൂടെ വേറിട്ട അവതരണ ശൈലിയാണ് ഇതിൽ പിന്തുടരുന്നത്.
മകൻ പവൻ സോമയുടെ കൈകളിലെ ആഫ്രിക്കൻ തുടിയുടെ അകമ്പടിയോടെ ഹിമാചലിലെ പഹാഡി, കൂടാതെ തെലുഗു, കന്നഡ, തമിഴ് ഭാഷകളിലെ നാടൻ പാട്ടുകളും വായ്ത്താരികളും കടന്ന് മലയാളത്തിലെ നാടൻപാട്ടിലെത്തിയപ്പോൾ ഒപ്പമുള്ളവർ ആവേശത്തിന്റെ പരകോടിയിലെത്തി.
മാലദ്വീപിലെ വീട്ടിലെ ജോലിക്കാരന്റെ മൂളിപ്പാട്ടിൽ തോന്നിയ കൗതുകം ആ നാടിന്റെ പ്രാദേശിക സംഗീതത്തെക്കുറിച്ചുള്ള ഗഹനമായ പഠനത്തിനു വഴി തെളിച്ചു. ആയിരം വർഷത്തിലധികം പഴക്കമുള്ള ഗാന പാരമ്പര്യം, ആഫ്രിക്കൻ നാവികർ വഴി എത്തിയ ഈണങ്ങൾ, സവിശേഷമായ വാദ്യോപകരണങ്ങൾ.
വാദ്യോപകരണങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു. ദുബായിലെ ഗ്ലോബൽ വില്ലേജിലെ നിന്നു വാങ്ങിയ ആഫ്രിക്കൻ തുടിയാണ് സുരേഷ് സോമ ഉപയോഗിക്കുന്നത്.
തനതായ ആ സംഗീത പാരമ്പര്യത്തെ ലോകത്തിനു മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് സുരേഷ്. മത്സ്യ ബന്ധനത്തിനു പോകുന്ന ദ്വീപ് നിവാസികൾ ഇപ്പോളും വാമൊഴിയായി പകർന്നു കിട്ടിയ പാട്ടുകൾ പാടാറുണ്ട്. പക്ഷേ ഗാനശാഖയെ പരിപോഷിപ്പിക്കാൻ വേണ്ടത്ര പ്രോത്സാഹനം ഒരിടത്തു നിന്നും ലഭിക്കുന്നില്ല.
ബോഡുബെറോയിൽ നിന്നു പ്രചോദനമുൾക്കൊണ്ട് സുരേഷ് സോമ ഇന്ത്യയിലെ 22 ഭാഷകളിലെ നാട്ടു സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണിപ്പോൾ. ഇതിലൂടെ രാജ്യത്തിന്റെ വൈവിധ്യമായ സാംസ്കാരിക പാരമ്പര്യത്തിലേക്ക് കൂടുതൽ വെളിച്ചം വീശാൻ കഴിയും എന്നദ്ദേഹം പ്രതീക്ഷിക്കുന്നു. നിലവിൽ പന്ത്രണ്ടോളം ഭാഷകളിലെ പഠനം പൂർത്തിയായിക്കഴിഞ്ഞു. പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തൊണ്ണൂറുകളിലെ സൗഹൃദ കൂട്ടായ്മയോടനുബന്ധിച്ചാണ് ബോഡുബെറോ നാട്
പത്തനംതിട്ട കാതോലിക്കറ്റ് കോളജിലെ തൊണ്ണൂറുകളിലെ സൗഹൃദ കൂട്ടായ്മയോടനുബന്ധിച്ചാണ് ബോഡുബെറോ നാട്ടു സംഗീതം ജില്ലയിൽ അരങ്ങേറിയത്.