29-05b


ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ തൊണ്ണൂറ്റിയൊമ്പതാം ഭാഗമായി അവതരിപ്പിക്കുന്നൂ..
കൂത്തുപാട്ട്...

കൂത്തുപാട്ട്...👇👇
കേരളത്തിലെ ഇടുക്കി ജില്ലയിലെആദിവാസികൾക്കിടയിൽ പ്രചാരമുള്ള ഒരു ഗോത്രകലാരൂപമാണ് 'കൂത്തുപാട്ട് ഇടുക്കിയിലെ മന്നാൻവിഭാഗത്തിൽപ്പെട്ടവരാണ് ഈ നൃത്തംഅനുഷ്ഠിക്കുന്നത്.

ഉദ്ദേശ്യം👇👇
കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട നൃത്തമാണ് കൂത്തുപാട്ട്. വിളവ് തന്ന ഭൂമിദേവിയെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ അനുഷ്ഠാനകല അവതരിപ്പിക്കുന്നത്

വേഷം👇👇
ആദിവാസി ജനതയുടെ സാഹചര്യവുമായി പൊരുത്തപ്പെടുന്ന വേഷവിധാനമാണ് കൂത്തുപാട്ടിൽ കാണുന്നത്. മരവുരിയാണ്നർത്തകർ ധരിക്കുന്നത്. ധാന്യമാവുകൊണ്ടും പ്രകൃതിജന്യ വസ്തുക്കൾ കൊണ്ടും മുഖത്തെഴുത്ത്നടത്തുന്നു.

വാദ്യങ്ങൾ👇👇
നാടൻ കലകളിലും ആദിവാസി കലാരൂപങ്ങളിലും പൊതുവേ ഉപയോഗിച്ച് കാണുന്ന ചെണ്ട, തുടി എന്നിവയുംഇലത്താളവും കൂത്തുപാട്ടിൽ ഉപയോഗിക്കുന്നു.

ഗാനം👇👇
വാമൊഴിയായി തലമുറകളിലൂടെ പകർന്നു കിട്ടുന്ന പാട്ട് പാടിയാണ് നൃത്തം ചെയ്യുന്നത്.

നൃത്തം👇👇
ആദിവാസി നൃത്തരൂപങ്ങളിലെല്ലാം പൊതുവേ കാണപ്പെടുന്ന ധൃതതാളത്തിലാണ് കൂത്തുപാട്ടിലെ ചുവടുവെപ്പ്. കാർഷിക വൃത്തിയിലെ മണ്ണൊരുക്കൽ, നിലം കിളക്കൽ, വിത്തിടൽ, കളപറിക്കൽ, വിളവെടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെയെല്ലാം അവതരണത്തോടെയാണ് നൃത്തം തുടരുന്നത്. വിളവ് തന്ന പ്രകൃതിയെ നന്ദിപൂർവ്വം സ്മരിച്ചു കൊണ്ട് ഉരലിൽധാന്യം കുത്തി നിവേദിക്കുന്നതും നൃത്തത്തിലവതരിപ്പിക്കുന്നു.

കൂത്തുപാട്ട്











കൂത്തുപാട്ട് വീഡീയോ ലിങ്ക്...👇👇