29-05c


ദൃശ്യകലയുടെ വരമൊഴിയിണക്കത്തിൽ ഇനി നൂറാം ഭാഗം
ഭാഗവത സപ്താഹം
ഭക്തിഗ്രന്ഥപാരായണം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഭാഗവത സപ്താഹം ഇന്ന് ഒത്തിരി ദൃശ്യവല്ക്കരണ ചടങ്ങുകളോടെ ആഘോഷമായി മാറിയിരിക്കുന്നു.
ഇതേക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ...

ഭാഗവതസപ്താഹയജ്ഞം👇👇
കേരളത്തിൽ നടത്തിവരുന്ന ഒരു ഹൈന്ദവആചാരമാണ് ' ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽപ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്.

പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.മദ്ധ്യ കേരളത്തിലെ ഏറ്റവും വലിയ സപ്താഹ യജ്ഞം നടക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറൻമുള, കോട്ട ശ്രീദേവീ ക്ഷേത്രം . ഭക്തർ അർപ്പിക്കുന്ന നിറപറകൾ ഏഴു ദിവസം യജ്ഞ ശാലയിൽ അനക്കം കൂടാതെ വയ്ക്കുകയാണ് പതിവ്

ഉദ്ഭവം👇
ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽപരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.

ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.

നിയമങ്ങൾ👇👇
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത്  :

🔹പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ
🔹സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല
🔹യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.
🔹മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.

ഭാഗവതസപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള...ഓരോ ദിവസത്തെയും വായനയുമായി ബന്ധപ്പെട്ടുള്ള കലാപ്രകടനങ്ങളെക്കുറിച്ച്   സപ്താഹവായനാ ദിവസങ്ങളിൽ വളരെ ആഹ്ലാദത്തോടെയാണ് ക്ലാസിലെ മക്കൾ എന്നോട് പറയുക...ശ്രീകൃഷ്ണാവതാര കഥ പറയുന്ന ദിവസത്തെ തൊട്ടിലിലാട്ടൽ...തിരുവാതിര..മറ്റുനൃത്തങ്ങൾ..രുഗ്മിണീസ്വയംവരം ഘോഷയാത്ര..

   ഭാഗവതസപ്താഹയജ്ഞത്തിന്റെ ഈ ദൃശ്യാവിഷാക്കാരത്തെക്കുറിച്ച് കൂടുതലറിയണമെന്ന ആഗ്രഹത്തോടെ ഭാഗവതസപ്താഹവായനാ രംഗത്ത് പ്രശസ്തരായ രണ്ടു വ്യക്തികളെ സമീപിച്ചു....ഈ അഭിമുഖങ്ങളിൽ എന്റെ ഭാഗത്തുനിന്ന് പാളിച്ചകളുണ്ടാകാം..തുടക്കക്കാരിയാണ്..ക്ഷമിക്കുക..🙏

പ്രശസ്ത സപ്താഹമ യജ്ഞാചാര്യൻ ആയടം കേശവൻ നമ്പൂതിരി മാഷുമായി നടത്തിയ 
അഭിമുഖത്തിൽ നിന്നും... ഇവിടെ ക്ലിക്ക്
















തലശ്ശേരി കണ്ണംവെള്ളി ഇല്ലത്തെ ശ്രീഹരി നമ്പൂതിരിയുമായുള്ള 
അഭിമുഖത്തിൽ നിന്നും  ഇവിടെ ക്ലിക്ക്

ഭാഗവതം സപ്താഹം വായന ആധുനികവത്ക്കരിക്കപ്പെട്ടതിന്റെ...ഭക്തിമാർഗം എന്ന ലക്ഷ്യം വിട്ട് ശ്രോതാവ് കാണിയായി മാറിയതിന്റെ ആശങ്ക ഇരുകൂട്ടരും പങ്കുവെയ്ക്കുന്നുണ്ട്..
ഭാഗവതസപ്താഹയജ്ഞവുമായി ബന്ധപ്പെട്ട ഏതാനും ചിത്രങ്ങൾ...👇👇




































ഭാഗവതസപ്താഹയജ്ഞവുമായി ബന്ധപ്പെട്ട ഏതാനും വീഡിയോ ലിങ്കുകൾ... ഇതിൽ രുഗ്മിണീസ്വയംവരം ഘോഷയാത്ര തന്നെ രണ്ടു തലത്തിൽ കാണാം...👇👇






കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണേ എന്ന അഭ്യർത്ഥനയോടെ.....🙏🙏🙏