29-01b

വെൻഡിംഗ് മെഷിനിൽ നിന്നുള്ള കഥകൾ - അനീസ് സലിം
വിവർത്തനം - ചിഞ്ജു പ്രകാശ് 
കോഴിക്കോട് 
വില: 225/-
അനീസ് സലിം :
ഒട്ടേറെ വായനക്കാരുള്ള ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ. മലയാളിയെങ്കിലും രചനകൾ ഇംഗ്ലീഷിൽ. 1990 മുതൽ അഡ്വർടൈസ്മെന്റ് രംഗത്ത് പ്രവർത്തിക്കുന്നു. ഇപ്പോൾ കൊച്ചി യിലെ Draft FCB Ulka എന്ന സ്ഥാപന ത്തിലെ ക്രിയേറ്റീവ് ഹെഡാണ്. പൊതുവേദി കളോട് വിമുഖനാണ്. ആദ്യമായി ഒരഭിമുഖം തരപ്പെട്ടത് മാധ്യമം ആഴ്ചപ്പതിപ്പിനാണ്. വീടും ഓഫീസുമാണ് പ്രവർത്തന മേഖലകൾ. അടിയന്തിരാവസ്ഥ ബാധിച്ച ചില ജീവിതങ്ങളുടെ നേർക്കാഴ്ച വിഷയമാക്കിയ വിക്സ് മാംഗോ ട്രി ആദ്യ നോവൽ. ഒരു കുടുംബം, അതിന്റെ വികാസ പരിണാമങ്ങൾ, തകർച്ച, നിലനില്പിനായുള്ള പോരാട്ടം, ചതി, ചതിയുടെ ബാക്കി പത്രം എന്നിവയുടെ ആഖ്യാനമായ അന്ധയുടെ അനന്തരാവ കാശികൾ രണ്ടാമത്തെ നോവൽ.

വിവർത്തക - ചിഞ്ജുപ്രകാശ് :-
മലയാള സാഹിത്യത്തിൽ ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാ നന്തര ബിരുദവും നേടി. 2010 മുതൽ 2014 വരെ കുട്ടികളുടെ പ്രസിദ്ധീകരണ വിഭാഗ ത്തിൽ ജോലി നോക്കി. ഇപ്പോൾ ഫ്രീലാൻ സ്ഡ് റൈറ്ററായി പ്രവർത്തിക്കുന്നു. അനീസ് സലിമിന്റെ മുൻ നോവലുകൾ പരിഭാഷ പ്പെടുത്തി.

വെൻഡിംഗ് മെഷിനിൽ നിന്നുള്ള കഥകൾ

പൈലറ്റ്, ഈ വിമാനം റാഞ്ചപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്രയും വേഗം എഞ്ചിൻ റൂം തുറന്നില്ലെങ്കിൽ യാത്രക്കാരെ ഓരോരുത്തരെ യായി ഞാൻ കൊല്ലും.  ഉടനടി ഞാൻ യാത്രക്കാരുടെ ദൃശ്യം കിട്ടുന്ന സ്ക്രീൻ ഓൺ ചെയ്യുകയായി.

ഹോ... ആ കാഴ്ച എന്റെ വയറെരിയാൻ തുടങ്ങി. രണ്ടു കൈകളും തലയ്ക്ക് മുകളിൽ ഉയർത്തിപ്പിടിച്ചു നില്ക്കുന്ന വൃദ്ധൻ. അയാളുടെ പിന്നിൽ തോക്ക് ചൂണ്ടി മറ്റൊരു മനുഷ്യൻ....... .........
"സ്വപ്നം കാണുകയാണോ".... കഠോരമായ ഒരു ശബ്ദത്താൽ ഞാൻ വിറച്ചു. ഞാൻ പറ ത്തിയ വിമാനവും റാഞ്ചിയും എവിടെ... .....
ഇത് ഹസീനാ മൻസൂർ, എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലെ വെൻഡിംഗ് മെഷിനിൽ ചായയും കാപ്പിയും കൊടുക്കാൻ ആ മെഷീന്റെ ഉടമസ്ഥൻ ഹാജി ഉസ്മാൻ രണ്ടു വർഷത്തോളമായി നിറുത്തിയിരിക്കുന്ന പെൺകുട്ടി.
പണ്ട് എന്നാൽ വളരെ പണ്ട്..... ആനയും അമ്പാരിയും കാറും ബംഗ്ലാവും തോട്ടങ്ങളും ഉണ്ടായിരുന്നു എന്നാണ് ഹസീന മൻസൂർ അവകാശപ്പെടുന്നത്.
എന്നാൽ ഇന്നോ.....
ട്രഷറിയുടെ പരിസരത്തുള്ള പഴയ ഒരു തുണിക്കട. വലിയ ശബ്ദമുണ്ടാക്കുന്ന രണ്ടു തയ്യൽ മെഷീൻ.
പിന്നെ അർദ്ധ സഹോദരിയുമായി വർഷ ങ്ങളായി കേസു നടത്തുന്ന ഇരുനില കെട്ടിടത്തിന്റെ പാതി.
വിദ്യാഭ്യാസം തീരയില്ല. എന്നാൽ അഹങ്കാര ത്തിന് ഒരു കുറവുമില്ല. അവിടുന്നും ഇവിടുന്നും കിട്ടുന്ന കാലിഞ്ച്, അരയിഞ്ച് വിവരങ്ങൾ ഏച്ചുകെട്ടി കൂട്ടത്തിൽ കുറെ നുണയും ചേർത്ത് അവതരിപ്പിക്കുന്നതാണ് ഹസീനയുടെ പരിപാടി.
ഏക സഹോദരനെ പൈലറ്റാക്കാനാണ് മോഹം. ആദ്യം അവനെ നാലാം ക്ലാസ്സിൽ നിന്ന് ജയിപ്പിക്കാൻ നോക്കൂ എന്നു പറഞ്ഞ , അവന് ലേണിംഗ് ഡിസെബിലിറ്റിയുണ്ട്
(എൽ.ഡി) എന്നു പറഞ്ഞ ക്ലാസ് ടീച്ചർ അ തോടെ ഹസീനയുടെ ശത്രുവായി.
ചെരുപ്പ് പോലും ധരിക്കാതെ, നീളൻ കുപ്പായം ധരിച്ചു വന്ന ഒരാളോട് ഇവിടെ ചായയ്ക്ക് നാല്പതു രൂപയാണ്. വിമാനത്തിൽ ഫ്രീ ആണ് എന്ന് ഹസീന പറഞ്ഞു. ചായ കൊടു ക്കുന്നതിനു മുൻപ് വില പറയരുത് എന്ന ഹാജി ഉസ്മാന്റെ നിർദ്ദേശം തെറ്റിച്ചു. അതും പോട്ടെ.... താൻ പെയിന്ററാണ് എന്നു പറഞ്ഞ ആ വൃദ്ധനോട്, അമ്മാവാ.... ഈ വയസ്സു കാലത്ത് വലിയ കെട്ടിടങ്ങളുടെ മുകളിൽ പെയിന്റിംഗിന് പോകണോ എന്നു കൂടി ഹസീന ചോദിച്ചു.
വൃദ്ധൻ സാക്ഷാൽ എം. എഫ്. ഹുസൈൻ ആയിരുന്നു എന്ന വിവരം പിന്നീടാണ് ഹസീന അറിഞ്ഞത്. പക്ഷേ ഹസീനയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം അത്രമാത്രം വിവരമുണ്ടായിരുന്നു.
നിന്റെ വൊക്കാബുലറി മെച്ചപ്പെടുത്തണം. അതിന് ഒരു ഡിക്ഷ്ണറിയാണ് ഈ പിറന്നാൾ സമ്മാനമായി ഞാൻ വാങ്ങിത്തരുന്നത് എന്നു പറഞ്ഞ കാമുകനോട് അത് വേണ്ട ഐ പ്രോഡ് മതി എന്നാണ് ഹസീന മൻസൂർ പറഞ്ഞത്.
വിവരക്കുടുതൽ.......!!!!
അതോടെ കാമുകൻ ശത്രുവായി.
സ്വന്തം ഉമ്മയുടെ കുളിമുറിയിൽ എത്തി നോക്കി എന്നുവരെ ഹസീന ആരോപിച്ചു. കൂടാതെ അവന്റെ ബാപ്പയെ ഫോണിൽ വിളിച്ചു പല നുണകളും പറഞ്ഞു കൊടുത്തു. എന്നിട്ട് മുകളിലെ നിലയിൽ അവൻ കൊള്ളുന്ന തല്ലുകൾ എണ്ണി നിർവൃതിയടയും. .....
അങ്ങനെ നുണക്കഥകൾ ഒരുപാട്.......
രക്ഷപെടണം. കുടുംബം സാമ്പത്തികമായി ഉയരണം. അതിന് ഡിഗ്രി പാസായ ഇരട്ട സഹോദരി ഷംലയ്ക്ക് ഗൾഫിൽ പോകാൻ അവസരമൊത്തു. എല്ലാത്തിനും ഹസീന കൂടെ നിന്നു....
 പക്ഷേ ..... അവസാനം

നുണകളുടെ രാജകുമാരി വിമാനം കയറി..............
എങ്ങനെ.......?????
നുണകൾ മാത്രമല്ല..... വിവരക്കേട് മറച്ചു വെച്ച് വലിയ വിവര ശാലികൾ എന്നു ഭാവിക്കുന്നവരെക്കൂടി രൂക്ഷമായ പരിഹാസത്തിന് ഈ നോവലിൽ വിധേയ മാക്കുന്നു.
മനശാസ്ത്രപരമായ സമീപനമാണ് ഈ നോവലിൽ. നായിക നമ്മോട് സംസാരിക്കുന്ന രീതിയിലാണ് നോവലിന്റെ ആഖ്യാനം.
ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോൾ സംഭവിച്ചിരിക്കുന്ന വർണ്ണനാപരമായ ചില പിശകുകൾ ഒഴിച്ചാൽ വളരെ നല്ല നോവലാണ് വെൻഡിംഗ് മെഷിനിൽ നിന്നുള്ള കഥകൾ
ഉപഭോഗ സംസ്കാരത്തിന്റെ ഇരകളായി മാറുമ്പോൾ ബന്ധങ്ങളോ അവയുടെ വിലയോ സ്ഥാനമോ മറന്നു പോകുന്ന ഒരു തലമുറയെ സ്ഥാനപ്പെടുത്തുന്നതാണ് ഈ നോവൽ