29-01

അഗ്രഗാമി - സൈമൺ ബ്രിട്ടോ

അഗ്രഗാമി
നോവൽ
സൈമൺ ബ്രിട്ടോ.
വീൽച്ചെയറിലിരുന്ന് എഴുതിയ നോവൽ.
ചോര പൊടിയുന്ന അനുഭവങ്ങളിലൂടെ കടന്നു പോയ ഒരെഴുത്തുകാരന്റെ ,
പൊതുപ്രവർത്തകന്റെ അനുഭവങ്ങൾ.....
നോവലായ് ........
നോവായ് ......
നമുക്ക് മുന്നിൽ....
അഗ്രഗാമി
പ്രസാ : സാഹിത്യ പ്രവർത്തക സഹകരണ സംഘം
വില : 220/-

സൈമൺ ബ്രിട്ടോ
കലാലയ രാഷ്ടീയത്തിന്റെ ജീവിക്കുന്ന രക്ത സാക്ഷി.എറണാകുളത്ത് വടുതലയിൽ ജനനം. സെന്റ് ആൽബർട്സ് കോളേജ്, ബീഹാറി ലെ മിഥില യൂണിവേഴ്സിറ്റി, തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. എൽ. എൽ. ബി. പഠനം പൂർത്തിയാക്കിയില്ല. 1983 ൽ നട്ടെല്ല്, കരൾ, ശ്വാസകോശം, ഹൃദയം എന്നിവിട ങ്ങളിൽ കുത്തേറ്റ് അരയ്ക്കു കീഴെ തളർന്നു. എസ് എഫ് ഐ സംസ്ഥാന വൈസ്പ്രസി ഡന്റ്, കേരള ഗ്രന്ഥ ശാലാ സംഘം സംസ്ഥാ ന പ്രതിനിധി, കേരള യൂണിവേഴ്സിറ്റി വിദ്യാർഥി കൗൺസിൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി കേരള നിയമസഭാ അംഗമായിരുന്നു.

അഗ്രഗാമി
ആദ്യ പതിപ്പ് 2002 ലും രണ്ടാം പതിപ്പ് 2008 ലും മൂന്നാം പതിപ്പ് 2012 ലും പുറത്തിറങ്ങി.
ഇത് ഓർമ്മപ്പെടുത്തലുകളുടെ ചുവന്ന നിറമുള്ള ആഖ്യായികയാണ്. സംസ്കാരത്തിന്റെയും സമ രങ്ങളുടെയും വീരചരിത രക്തം വീണു ചുവന്ന മണ്ണും അദ്ധ്വാനിക്കുന്ന ജനതയും ഈ നോവലിന് തേജസ്സ് നല്കുന്നു. (പ്രസാധക കുറിപ്പ്)

നോവലിലേക്ക് :
കേരളത്തിൽ നിന്ന്പാർട്ടി പ്രവർത്തനം ബീഹാറിലേക്ക് പറിച്ചു നട്ട പീതാംബര പണി ക്കർ എന്ന കമ്യൂണിസ്റ്റ്കാരൻ. അദ്ദേഹ ത്തിന്റെ സഹോദരി ഓമന. കാവും കുളവും പ്രാർത്ഥനാ മന്ത്രങ്ങളും ഉയർന്നിരുന്ന തറവാ ട്ടിലെ അമ്പലത്തിലെ പ്രതിഷ്ഠ പുഴക്കി കുളത്തിൽ എറിഞ്ഞ ധീരനാണ് പീതാംബര പണിക്കർ.
അമ്മ ആ പ്രതിഷ്ഠ പുനർസ്ഥാപിച്ചെങ്കിലും അദ്ദേഹത്തിന്റെ ധാരണകളെ പുനഃസ്ഥാപി ക്കാൻ ഒന്നിനും കഴിഞ്ഞില്ല. പാർട്ടിക്കു വേണ്ടി മാത്രം ജീവിച്ച പണിക്കർ, പ്രാണനായി കരുതിയ സഹോദരിയെ പാർട്ടിയെ ഏല്പി ക്കുന്നു. ഓമന അദ്ദേഹത്തിന്റെ പാർട്ടിക്കൂറ് അംഗീകരിക്കുമ്പോൾ തന്നെ ചില ആത്മീയ വിശ്വാസവും പുലർത്തിയിരുന്നു.
പണിക്കരുടെ മരണത്തോടെ അനാഥയായ ഓമനയെ ഡോ. രാമവതാർ വിവാഹം കഴി ക്കുന്നു.
ആത്മസ്നേഹിതയായ ഡോ. കലിയയോ ടൊപ്പം രാമവതാറിന്റെ ഭവനത്തിൽ, ഗംഗ യുടെ കരയിൽ ഓമന ജീവിച്ചു. പാവങ്ങളാ യവർക്ക് സൗജന്യ ചികിത്സ നൽകി.
കാലം കടന്നു പോയി. സുവർണ എന്ന മകൾ പിറന്നു. രോഗ ബാധിതയായി ഓമന മരിച്ചു. സ്നേഹിതയായ കലിയയെയും മകൾ സുവർ ണയെയും ഡോ. രാമവതാറിന്റെ കരങ്ങളിൽ ഏല്പിച്ചാണ് ഡോ. ഓമന മരിക്കുന്നത്.
സുവർണ വളർന്നു.
കേരളത്തിലെ ഒരു നാട്ടിൻപുറത്തെ തോമസ് എന്ന ചെറുപ്പക്കാരൻ നിയമ വിദ്യാർത്ഥി യായി ബീഹാറിൽ എത്തുന്നു.
രാഷ്ട്രീയ ബോധം കലാശാലകളെ കലാപ ഭൂമിയാക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. തോമസും വിപ്ലവ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചുര പ്രചാരം നേടിയ കാലം.
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാ പിച്ചു. തോമസും വിദ്യാർത്ഥികളും അതിനെ തിരെ പ്രവർത്തിച്ചു. ജയിലിലടക്കപ്പെട്ടു.
അടിയന്തിരാവസ്ഥയ്ക്കു ശേഷം ജനതാ പാർട്ടി അധികാരത്തിൽ വന്നു. തോമസ് മോചിത നായി.
പക്ഷേ ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഒന്നും വന്നില്ല. എന്നും പട്ടിണി തന്നെ.
തോമസും കൂട്ടാളികളും പല തലങ്ങളിൽ പ്രവർത്തനം വിപുലപ്പെടുത്തി.
എന്നാൽ കരുത്തരായ ഭൂസ്വാമിമാരെ നേരിടാൻ അവർക്ക് കഴിഞ്ഞില്ല.
കൂടെ പഠിക്കുന്ന സുവർണയുടെ ചപലമായ പെരുമാറ്റം തോമസിനെ വിഷമിപ്പിച്ചു. തോമസ് സുവർണയുടെ വീട്ടിൽ എത്തുന്നു. ഭാര്യ, ഓമനയുടെ നാട്ടുകാരൻ എന്ന സ്നേഹം രാമവതാർ തോമസിനു നല്കി. സുവർണയുടെ പെരുമാറ്റം സഹിക്കാതെ നാടുവിട്ടു പോയ ഡോ. കലിയയെ തേടാൻ ഡോക്ടർ രാമവതാർ തീരുമാനിക്കുന്നു.
അതിനിടയിൽ പ്രണയ നൈരാശ്യം മൂലം സുവർണ ആത്മഹത്യ ചെയ്തു. എല്ലാം നഷ്ടപ്പെട്ട രാമവതാർ കലിയയെ തിരക്കി ഇറങ്ങുന്നു. തോമസ് സഹചാരിയായി കൂടെ യുണ്ട്.
ഗംഗയുടെ കരയിലെ ഒരാശ്രമത്തിൽ രാമവതാർ താമസിക്കുന്നു. തോമസ് തന്റെ പ്രവർത്തനങ്ങളിലേക്ക് മടങ്ങി പോരുന്നു.
ഭൂദാന പ്രക്രിയയിൽ വഞ്ചിതരായ ഗ്രാമവാസികളെ സംഘടിപ്പിച്ചു സമരം ചെയ്യുന്നു. സമരം കലാപമായി മാറുന്നു.
ജന്മിയുടെ ഗുണ്ടകളുടെ വെടിയേറ്റ് തോമസിനും കൂട്ടാളികൾക്കും ആഴത്തിൽ മുറിവേല്ക്കുന്നു. .......
രക്തസാക്ഷികൾ ഏതു കലാപത്തിലും ഉണ്ടാകും..........
ധീരനായ ഒരു രക്തസാക്ഷിയുടെ ശവവും ഏറ്റുവാങ്ങി ഗംഗ പിന്നെയും ഒഴുകി........
പൂർണമായും കേരളത്തിനു വെളിയിലാണ് ഈ നോവൽ സംഭവിക്കുന്നത്.
ഗംഗയുടെ കരയിലെ ജീവിതങ്ങൾ, ബീഹാറിൽ നിലനിന്ന ഉച്ചനീചത്വങ്ങൾ, വിദ്യാർത്ഥി രാഷ്ട്രീയം. ദേശീയ രാഷ്ട്രീയം, എന്നിവ ഈ നോവലിൽ ഇതൾവിരിയുന്നു.
ചില ജന്മങ്ങൾ അനുഭവിച്ച ത്യാഗവും വേദനയുമാണ് ഇന്ന് നാം അറിഞ്ഞനു ഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും സുഖത്തി ന്റെയും അടിസ്ഥാനം.
പ്രതികരിക്കാൻ തയ്യാറാകുന്ന ഒരു തലമുറ അന്നുണ്ടായിരുന്നു.
പച്ചയായ പക്ഷപാത രാഷ്ട്രീയം പറയുന്നില്ലെങ്കിലും ഇടതുപക്ഷ രാഷ്ട്രീയമാണ് നോവലിന്റെ ചേതന.
കൂടെ തിരസ്കൃതരായ , മറവിയിലാണ്ട ഒരു പിടി ജീവിതങ്ങളും.....
മൂന്നു പതിപ്പുകൾ ഇറങ്ങി എങ്കിലും ശരിയായ എഡിറ്റിംഗിന്റെ അഭാവം ഈ നോവലിന്റെനല്കേണ്ടിടത്ത് ചുരുക്കിയതും എന്നാൽ ചിലത് വലിച്ചു നീട്ടി പറയുന്നതു പോലെയും തോന്നി.
സൈമൺ ബ്രിട്ടോയുടെ അവസ്ഥയിൽ നിന്ന് നോക്കിയാൽ പൂർണമായ ഒരു നോവൽ. തന്റെ രാഷ്ട്രീയം അളന്നിടാൻ, സ്ഥാനപ്പെടു ത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.