✴✴✴✴✴✴✴✴✴✴
വാരാന്ത്യാവലോകനം
🌹🌻🌹🌻🌹🌻🌹🌻🌹🌻
ഒക്ടോബർ22മുതൽ 28 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌹🌻🌹🌻🌹🌻🌹🌻🌹🌻
അവതരണം
➖➖➖➖➖
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
➖➖➖➖➖➖➖➖
ജ്യോതിടീച്ചർ
(ക്രസന്റ് HSS അടയ്ക്കാക്കുണ്ട്)
(അവലോകനദിവസങ്ങൾ തിങ്കൾ, ചൊവ്വ)
🌹🌻🌹🌻🌹🌻🌹🌻🌹🌻
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
ബുധനാഴ്ച പ്രെെടെെം അവതരണത്തിനിടെ അല്പം പ്രശ്നം നേരിട്ടെങ്കിലുംഅവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതിൽ സന്തോഷം😊🙏
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 22_തിങ്കൾ
📝സർഗ്ഗസംവേദനം📝
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
🏵തിങ്കളാഴ്ച സർഗ്ഗ സംവേദനത്തിൽ പ്രണയത്തിന്റെയും നഷ്ടസ്വപ്നങ്ങളുടെയും രാജകുമാരി'' ജഹനാര''യ്ക്ക് (വിവർത്തനം-- എം എൻ സത്യാർത്ഥി ) ജോയി ഷ് ജോസിന്റെ ആസ്വാദനക്കുറിപ്പാണ് രതീഷ് മാഷ് ആദ്യം പങ്കുവെച്ചത്...
🏵മുഗൾ രാജ വംശത്തിന്റെ ദുഃഖപുത്രിയായ ജഹനാ രയുടെ മൂടി വെച്ച മനോഹരമായ പ്രണയവും തേങ്ങലുകളും, കൊട്ടാരത്തിലെ അധികാര വടംവലികളും അറുകൊലകളുമെല്ലാം ഈ കൃതിയിൽ അനാവരണം ചെയ്യപ്പെടുന്നു. ജഹ നാര സ്വന്തം കൈപ്പടയിലെഴുതിയ ആത്മകഥയുടെ കൈയ്യെഴുത്തുപ്രതി ആ ഗ്രാകോട്ടയിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആൻഡ്രിയ ബുട്ട സെൻ എന്ന ഫ്രഞ്ചു വനിതയാണത്രേ കണ്ടെത്തി പ്രസിദ്ധീകരിച്ചത്.
🏵പിന്നീട് കെയ്റ്റ് മോസസിന്റെ മൃത്യു യാനത്തിന് (വിവർത്തനം - ജോളി വർഗീസ്) ഗിരീഷ് എ.എസിന്റെ വായനക്കുറിപ്പാണ് പരിചയപ്പെടുത്തിയത്
ഇംഗ്ലീഷ് സാഹിത്യകാരിയായ സിൽവിയ പ്ലാത്തിന്റെ ദുഃഖവും സന്തോഷവും ഇഴപിരിയുന്ന ജീവിതമാണ് വിൻഡറിങ്ങ് അഥവാ മൃത്യുയാനത്തിൽ കെയ്റ്റ് വരച്ചുകാട്ടുന്നത്. മരണത്തിലേക്ക് നടന്നു പോകാൻ അവരെ പ്രേരിപ്പിച്ച പ്രണയ ദുരന്തവും പ്രക്ഷുബ്ധമായ ജീവിതവും അവരുടെ മറ്റു പ്രശസ്ത കൃതികളുടെ രചനാസ വിശേഷതകളുമെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതായിരുന്നു വായനക്കുറിപ്പ്
🏵ശ്രീല ടീച്ചർ, യൂസുഫ് മാഷ്, പ്രമോദ് മാഷ്, നീ നടീച്ചർ, സുദർശൻ മാഷ്, വിജു മാഷ്, സജിത്ത് മാഷ്, രജനി സുബോധ്, രജനിടീച്ചർ, ശിവശങ്കരൻ മാഷ്, മഞ്ജുഷ ടീച്ചർ, വെട്ടം ഗഫൂർ മാഷ്, മിനി ടീച്ചർ, സീതാദേവി ടീച്ചർ, വാസുദേവൻ മാഷ്, സുമേഷ് മാഷ് തുടങ്ങിയവർ അഭിവാദ്യങ്ങളുമായെത്തിയപ്പോൾ പ്രജിത ടീച്ചർ സന്ദർഭോചിതമായ കൂട്ടിച്ചേർക്കലുകളുമായെത്തി സംവേദനത്തെ സർഗ്ഗാത്മകമാക്കിത്തീർത്തു... 💐💐💐🤝🤝🤝
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 23_ചൊവ്വ
🏖ചിത്രസാഗരം🏖
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_പ്രജിത.കെ.വി
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
🏵ചൊവ്വാഴ്ച ചിത്ര സാഗരത്തിൽ ഡച്ച് കാരനായ ലോകോത്തര ചിത്രകാരൻ ജോഹന്നാസ് വെർമിറിനെയാണ് പ്രജിത ടീച്ചർ ഗ്രൂപ്പിലേക്ക് കൂട്ടിക്കൊണ്ട് വന്നത്. 34 ചിത്രങ്ങളിലൂടെ ലോകപ്രശസ്തനായിത്തീർന്ന വെർമിറിന്റെ ജീവിതം, ചിത്രങ്ങളുടെ പൊതു സവിശേഷതകൾ, ചിത്രങ്ങൾ, ഓഡിയോ ക്ലിപ്പ്, വീഡിയോ ലിങ്കുകൾ, ഫോട്ടോ ഗ്രഫിയെന്ന കലയെ വിശദമായി പരിചയപ്പെടുത്തുന്ന കുറിപ്പ് സഹിതം ചിത്രകാരനെ ഹൃദ്യമായി പരിചയപ്പെടുത്തി,സുധീഷ് കോട്ടേമ്പ്രവുമായുള്ള അഭിമുഖവുമുണ്ടായിരുന്നു. കൂടാതെ ക്യാമറ ഒബ്സ് ക്യൂറ എന്ന ഫോട്ടോഗ്രഫി തന്ത്രവും അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളായ ദി ഗേൾ വിത്ത് പേൾ ഇയറിങ്ങ്സ്, ദി പ്രോക്യുർസ്, ദി മിൽക്ക് മെയ്ഡ്, ദി ജ്യോഗ്രഫർ, ദി മേൻ വിത്ത് ഗിറ്റാർ എന്നിവയുമെന്തെന്നറിയാൻ കഴിഞ്ഞു
🏵പ്രജിത ടീച്ചർക്ക് അഭിനന്ദന പൂച്ചെണ്ടുകളുമായി എംവിആർ, വിജു മാഷ്, രതീഷ് മാഷ്, വെട്ടം ഗഫൂർ മാഷ്, സലൂജ ടീച്ചർ, മിനി ടീച്ചർ, മണ്ജുഷ ടീച്ചർ, സുദർശൻ മാഷ്, കല ടീച്ചർ, അശോക് മാഷ്, വർമ്മ മാഷ്, ശിവശങ്കരൻ മാഷ്, സീതാദേവി ടീച്ചർ,വാസുദേവൻ മാഷ് ,സുജാതടീച്ചർ, പ്രമോദ് മാഷ്, രജനി പ്രകാശ്, തുടങ്ങിയവരെത്തിച്ചേർന്നു....
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 24_ബുധൻ
📕ലോകസാഹിത്യം📕
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_വാസുദേവൻമാഷ് (MMMHSSകൂട്ടായി)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അസുഖവും യാത്രയും കാരണം കുറച്ചായി മുടങ്ങിക്കിടക്കുന്ന ലോകസാഹിത്യവേദി സജീവമാക്കാൻ വെെകീട്ട് തന്നെ ലോകസാഹിത്യവേദിയിൽ ഇന്നാര്?എന്ന ചോദ്യവുമായി വാസുദേവൻ മാഷ് വന്നു.ചിത്രച്ചോദ്യമായിരുന്നു.ചിത്രം കണ്ടിട്ട് ആരും ഉത്തരം നൽകാത്തതിനാൽ അടുത്ത സൂചനകൂടി മാഷ് കൊടുത്തു.പ്രജിത സ്കോട്ട് എന്ന് ഉത്തരവും കൊടുത്തു.ഈ പാവം ഞാൻ ഉത്തരം ശരിയാകുമോ?...സമ്മാനമടിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരുന്നത വെറുതെയായി😔...ഏതോ ഒരു ബഗ് മാഷ് തയ്യാറാക്കിയ മാറ്റർ മുഴുവൻ ഒറ്റയടിക്ക് തിന്നു കളഞ്ഞു...
വാസുദേവൻമാഷേ...ഈയാഴ്ച എന്തായാലും വരണം ട്ടോ...
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 25_വ്യാഴം
🎪ലോകസിനിമ🎪
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപ്പറമ്പ്)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇന്ന് അവതാരകൻ ലോകസിനിമിവേദിയിലെത്തിയത്.അഞ്ചു അന്യഭാഷാ സിനിമകളാണ് ഇന്ന് പരിചയപ്പെട്ടത്
🏵 THE MACHINIST
🏵 THE LAST TEMPTATION OF CHRIST
🏵 PLANET EARTH
🏵 THE GREEN MILE
🏵 BATTLESHIP POTEMKIN
കഥയുടെ വിവരണം ലോകസിനിമയുടെ ഭംഗികൂട്ടി.പോസ്റ്ററുകളും👌👌
വീഡിയോ ലിങ്കുകൾ കൂടി ആകാമായിരുന്നു..(ഒരുപാട് ഞാനും ശ്രമിച്ചു...ലിങ്ക് കൂട്ടിച്ചേർക്കാൻ...നെറ്റ് ശരിയായില്ല
🏵 രതീഷ് മാഷ്,കല ടീച്ചർ,പ്രമോദ് മാഷ്,വാസുദേവൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 26_വെള്ളി
🎷സംഗീതസാഗരം🎷
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണം_രജനിടീച്ചർ (GHSSപേരശ്ശന്നൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
🏵 അന്ധനായിരുന്നിട്ടും ആഫ്രിക്കൻ അമേരിക്കൻ സംഗീതലോകം കീഴടക്കിയ റേ ചാൾസിനെയും,ആഫ്രിക്കൻ അമേരിക്കൻ സംഗീതത്തെയുമാണ് രജനി ടീച്ചർ ഇന്ന് സംഗീതസാഗരത്തിലൂടെ പരിചയപ്പെടുത്തിയത്
🏵 ലോകത്തിന്റെ എല്ലായിടത്തും അടിച്ചമർത്തലുകളിൽ നിന്നാണ് നാടൻപാട്ടുകൾ ഉണ്ടായതെന്ന് വ്യക്തമാക്കുന്നതു തന്നെയാണ് ആഫ്രിക്കൻ അമേരിക്കൻ സംഗീത ചരിത്രവും ..വർണവെറിയിൽ തളച്ച ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൽ നിന്ന് സംഗീതം കൊണ്ട് അതിരുകളെല്ലാം മറികടന്ന റേയുടെ ജീവിതം സമഗ്രമായി തന്നെ ടീച്ചർ അവതരിപ്പിച്ചു
അനുബന്ധമായി വീഡീയോ ലിങ്കുകൾ പോസ്റ്റു ചെയ്തിരുന്നു
🏵 വിജുമാഷ്,പ്രമോദ് മാഷ്,ഗഫൂർമാഷ്,രജനി സുബോധ്,സീത,കല ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. പ്രജിത റെ യുടെ ഫോട്ടോ പോസ്റ്റ് ചെയ്തു
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഒക്ടോബർ 27_ശനി
📕നവസാഹിതി📕
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
അവതരണംസ്വപ്നാറാണി ടീച്ചർ(ദേവധാർHSSതാനൂർ)
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
ഇന്നത്തെ നവസാഹിതി നെറ്റിലെ റെയ്ഞ്ച് പ്രശ്നം കാരണം 8.55നാണ് തുടങ്ങിയത്.ഇന്ന് അവതരിപ്പിച്ച സൃഷ്ടികൾ ഇതെല്ലാമാണ്👇👇👇
🏵 യാത്രയുടെ അന്ത്യം_അസെെനാർ P U
🏵 കാണുക__ലാലു
🏵 പേരില്ലാക്കവിത_ ബുഷറ.വി
🏵 യിൻ ലിച് വാൻ കവിതകൾക്ക് പി.രാമൻ തയ്യാറാക്കിയ പരിഭാഷ
🏵 നിന്നെ കേൾക്കുന്ന 24മണിക്കൂറിന്റെ കോശങ്ങൾ__അർഷ
🏵 ഇലമുളച്ചി__രതീഷ് കൃഷ്ണ
🏵 എന്റെ കുമ്പസാരക്കൂട്__സുനിതാ ഗണേഷ്
🏵പേരില്ലാക്കവിത__ സജീവൻ പ്രദീപ്
🏵 പേരില്ലാക്കവിത__ ജോയസ് രാജ
🏵 പേരില്ലാക്കവിത__ റൂബി നിലമ്പൂർ
🏵 ഓഫ് __ശീല അനിൽ
🏵ഇന്ന് അവതരിപ്പിച്ചവയിൽ ജോയ്സിന്റെ കവിതയൊഴിച്ച് ബാക്കിയെല്ലാം തന്നെ ദു:ഖച്ഛവി കലർന്നൂന്നൊരു തോന്നൽ...
🏵അനാഥയായ ഒരു വൃദ്ധശവം ഉണ്ടാക്കുന്ന തിരിച്ചറിവ് യാത്രാന്ത്യത്തിലുണ്ടാകുന്നു അസെെനാർ കഥയിൽ....ലാവലുവിന്റെ കവിതയാകട്ടെ ദെെവമെന്നാൽ മനുഷ്യസ്നേഹംതന്നെയാണ് എന്ന സന്ദേശം കെെമാറുന്നു...ബുഷറയുടെ കവിതയിൽ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് എത്തിക്കാൻ മുൻതലമുറ നടത്തിയ പരിശ്രമങ്ങളെ പാടേ മറന്നുകൊണ്ട് പിറകോട്ട് നടക്കുന്ന മനുഷ്യർ😏😏😏
കടലിന്റെ നീലിമയിൽ ദു:ഖം ഒളിപ്പിക്കുന്നു കുമ്പസാരക്കൂട് എന്ന കവിതയിൽ.. പ്രണയവർണച്ചിറകുകൾ വിരിച്ച് ഒരു പ്യൂപ്പയുടെ ശലഭത്തിലേക്കുള്ള അവസ്ഥാന്തരം ജോയ്സ് മനോഹരമായി വരച്ചുകാണിക്കുന്നു..ശ്രീ...യുടെ കുറച്ചു ദിവസത്തെ ആശുപത്രവാസം ഒരുകവിതയ്ക്കുതന്നെ നിമിത്തമായി.....
🏵 യൂസഫ് മാഷ്,കവിത ടീച്ചർ,രജനി ടീച്ചർ,സീത,സുദർശനൻ മാഷ്,വിജുമാഷ്,പ്രജിത.... ഇവരെല്ലാം അഭിപ്രായങ്ങൾ രേഖപ്പെടുത്തി
🌹🌻🌹🌻🌹🌻🌹🌻🌹🌻🌹
ഇനി താരവിശേഷങ്ങളിലേക്ക്....
ഈയാഴ്ചയിലെ മിന്നും താരമായി തെരഞ്ഞെടുത്തത് സംഗീതസാഗരത്തിലൂടെ സോൾ സംഗീതശാഖയുടെ ഉപജ്ഞാതാവും അന്ധഗായകനുമായ റേ ചാൾസിനെ പരിചയപ്പെടുത്തിയ രജനി ടീച്ചറെയാണ്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ രജനി ടീച്ചർ...🤝🤝💐💐
🏵🏵🏵🏵🏵🏵🏵🏵🏵🏵🏵
ഇനി ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ് ഏതെന്ന് നോക്കാം...
ശ്രദ്ധേയമായ പോസ്റ്റുകളായി അനുസ്മരണക്കുറിപ്പുകൾ,കവിതകൾ...എല്ലാമുണ്ടായിരുന്നെങ്കിലും ഒരു സിനിമയെ അത് കാണാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ കുറിപ്പായിരുന്നു 96 സിനിമയെക്കുറിച്ച് ശ്രീല ടീച്ചർ എഴുതിയത്... ഒക്ടോബർ 26ന് പോസ്റ്റ് ചെയ്ത 96സിനിമയുടെ ആസ്വാദനക്കുറിപ്പാണ് ഈയാഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്
ശ്രീല ടീച്ചറെ.....ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝🙏🙏🙏
🏵🏵🏵🏵🏵🏵🏵🏵🏵🏵
അവലോകനം ഇവിടെ പൂർണമാകുന്നു.വായിക്കുക...വിലയിരുത്തുക