പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ... ചിത്രസാഗരം പംക്തിയുടെ ആറാം ഭാഗത്തിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🙏😊
ഇതുവരെ ഈ പംക്തിയിലൂടെ പരിചയപ്പെട്ടവ...പരിചയം പുതുക്കിയവ താഴെ കൊടുക്കുന്നു..
🌅 ഗുഹാചിത്രങ്ങൾ
🌅 കൊത്തുചിത്രങ്ങൾ
🌅 കളമെഴുത്ത്
🌅 കോലമെഴുത്ത്
🌅 പദ്മങ്ങൾ
🌅 മുഖാലങ്കരണങ്ങൾ
🌅 ചുമർച്ചിത്രകലയിലെ ഫ്രസ്കോ സങ്കേതം
🌅 ചുമർച്ചിത്രകലയിലെ മ്യൂറൽ സങ്കേതം
ഇന്ന് നമ്മൾ ചിത്രസാഗരത്തിലൂടെ പരിചയപ്പെടുന്നു...ശില്പചിത്രങ്ങൾ
ചുമർച്ചിത്രം പരിചയപ്പെടുത്തിയ സ്ഥിതിക്ക് ശില്പച്ചിത്രങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യം എന്ന് കരുതിയതുകൊണ്ടാണ് ശില്പച്ചിത്രങ്ങൾക്കായി ഈ ഒരു എപ്പിസോഡ് നീക്കിവെയ്ക്കുന്നത്
ചുമർച്ചിത്രകലയെ പോലെത്തന്നെ കേരളത്തിലുള്ള ഒരു ചിത്രകല രചനാസങ്കേതമാണ് ശില്പച്ചിത്രങ്ങൾ.വടക്കെ മലബാറിലെ കിടാരി സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു ദാരുശില്പങ്ങളിലെ ചിത്രവർണനം
ചുമര്‍ചിത്രകലാരംഗത്തുനിന്നും ശില്പച്ചിത്രകലാരംഗത്തത്തിയ പ്രശസ്തനായ ശ്രീ. ജഗദീഷ് പാലയാട്ട് നമ്മോടൊപ്പം...തൊഴിലിനോടൊപ്പം പാരമ്പര്യവർണ്ണനം എന്ന വിഷയത്തിൽ വിഷ്വൽആർട്സിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് വർഷങ്ങളായി ഇദ്ദേഹം ഈ രംഗത്ത് ..
കുഞ്ഞിക്കണ്ണൻ കിടാരി വീരാളി വരയ്ക്കുന്നു☝☝
വടക്കേ മലബാറിലെ കിടാരി സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു ദാരു ശില്പങ്ങളിലെ ചിത്ര രചന. ഇത് ചുമർച്ചിത്രവുമായി ബന്ധമുണ്ടെങ്കിലും വർണങ്ങളുടെ നിർമ്മാണത്തിലും രചന ശൈലിയിലും വലിയ വ്യത്യാസം ഉണ്ട്. ചുമർചിത്രങ്ങൾ ജലമുപയോഗിച്ചു ചെയ്യുമ്പോൾ എണ്ണയാണ് ശില്പ ചിത്രങ്ങളിൽ ഉപയോഗിക്കുന്നത് പ്രകൃതിയിൽ നിന്നും ശേഖരിക്കുന്ന ധാതുക്കളാണ് ശില്പ ചിത്രങ്ങൾക്ക് ഉപയോഗിക്കുന്നത്. ചായില്യം മനയോല തുടങ്ങിയ ധാതുക്കളാണ് പ്രധാനമായും ദാരു ശില്പങ്ങളിലെ വർണ്ണന പ്രവർത്തിക്കായി ഉപയോഗിക്കുന്നത്. വടക്കെ മലബാറിൽ തെയ്യത്തിന്റെ കോപ്പ് മിനുക്കാനും ക്ഷേത്രങ്ങളിലെ ദാരുശില്പങ്ങൾക്ക് വർണ്ണങ്ങൾ നൽകാനുമാണ് പ്രധാനമായും അങ്ങാടിച്ഛായങ്ങൾ എന്ന് പേരുള്ള ഈ വർണ്ണങ്ങൾ ഉപയോഗിക്കുന്നത്.
ചുമർച്ചിത്രങ്ങളിലെ ചായങ്ങൾ അപകടം ഉണ്ടാക്കുന്നില്ല എന്നാൽ ദാരു ശില്പങ്ങൾക്ക് ഉപയോഗിക്കുന്ന അങ്ങാടി ചായങ്ങൾ വിഷാംശം ഉള്ളതായത് കൊണ്ട് വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ. ഇരുണ്ട നിറത്തിൽ കാണപ്പെടുന്ന ചായില്യം അമ്മിയിൽ അരച്ചു വരുമ്പോൾ അതിൽ രാസ പ്രവർത്തനം വരുകയും വളരെ ഭംഗിയേറിയ ചുവപ്പ് നിറം ലഭിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെയാണ് മനയോലയുടെ നിറമാറ്റവും.നീല നിറം ഉണ്ടാക്കുന്നത് മുൻകാലങ്ങളിൽ വെള്ള വസ്ത്രങ്ങളുടെ മാറ്റു കൂട്ടാൻ ഉപയോഗിച്ചിരുന്ന കട്ട നീലം അരച്ചെടുത്തു അതിന്റെ കൂടെ വെള്ള മഞ്ഞ നിറങ്ങൾ ഉപയോഗിച്ച് ആവശ്യാനുസരണം പ്രയോഗിച്ചിരുന്നു..കറുപ്പ് നിറം നിർമ്മിച്ചിരുന്നത് ചുമർച്ചിത്രത്തില് ഉപയോഗിക്കുന്ന വിളക്കിന്റെ കരി തന്നെയാണ്. വെള്ള നിറത്തിനു ശംഖ് കുമ്മായം നാഗ ഭസ്മം മുതലായവ ഉപയോഗിച്ചിരുന്നു. ചുമർ ചിത്രങ്ങൾക്ക് വേപ്പിൻ കറ കൂട്ടായി ഉപയോഗിക്കുമ്പോൾ ശില്പ ചിത്രങ്ങൾക്ക് മരക്കറകൾ പ്രത്യേകിച്ചും പെെൻമരത്തിന്റെ കറ എണ്ണയിൽ ലയിപ്പിച്ചാണ് ഉപയോഗിക്കുന്നത്.
ക്ഷേത്രങ്ങളിലെ നമസ്കാര മണ്ഡപത്തിന്റെ മച്ചിൻ മുകളിൽ കാണുന്ന ആയിരകണക്കിന് ചെറു ശില്പങ്ങൾക്ക് വർണ്ണങ്ങൾ നൽകിയിരുന്നത് ഇത്തരം വർണ്ണ സമ്പ്രദായത്തിലൂടെ ആയിരുന്നു
1683 ൽ ഫ്രാൻസിൽ നിർമ്മിച്ച ശില്പച്ചിത്രം
ശില്പച്ചിത്രം_മംഗോളിയയിൽ നിന്നും
പുരി കാന്റർ ടെമ്പിൾ,ഇൻഡോനേഷ്യയിലെ ശില്പച്ചിത്രം
ശില്പച്ചിത്രം_കൊറിയയിൽ നിന്നും..
തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ ശില്പച്ചിത്രങ്ങൾ..
ഒഡിഷയിലെ ജഗന്നാഥപുരിയിലെ വിഗ്രഹങ്ങളും ദാരുശില്പങ്ങളിൽ വർണനം ചെയ്തതാണ്...
മനയോല
ചായില്യം
കട്ടനീലം
ഭൂട്ടാനിൽ നിന്നുമുള്ള ശില്പച്ചിത്രങ്ങള്‍
ഒരു പത്രവാർത്ത കൂടി പോസ്റ്റിയിട്ട് ഇന്നത്തെ പംക്തി അവസാനിപ്പിക്കാം...പ്രകൃതിദത്തനിറങ്ങൾക്കുപകരം കൃത്രിമനിറങ്ങൾ ഉപയോഗിച്ചതിനാൽ നശിച്ചുകൊണ്ടിരിക്കുന്ന ശില്പച്ചിത്രങ്ങളെക്കുറിച്ച് വന്ന വാർത്ത
മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ ശില്‍പങ്ങള്‍ ചിതലെടുത്തു
( മെയ് 27, 2015)
കാഞ്ഞങ്ങാട് : അത്യുത്തര കേരളത്തിലെ പ്രധാന ക്ഷേത്രമായ മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ ദാരുശില്‍പങ്ങള്‍ സംരക്ഷണമില്ലാതെ നശിക്കുന്നു. പടിഞ്ഞാറെ ഗോപുരം, കുളമണ്ഡപം എന്നിവിടങ്ങളിലാണ് മധുര മീനാക്ഷി ക്ഷേത്രങ്ങളിലേതിന് സാദൃശ്യമുള്ള ശില്‍പങ്ങള്‍ കൊത്തിവച്ചത്. കുളമണ്ഡപത്തിലെ ദാരുശില്‍പങ്ങളാണ് പ്രധാനമായും നാശം നേരിടുന്നത്. പന്ത്രണ്ട് രാശി, നവഗ്രഹ ദേവതകള്‍, കിരാതം തുടങ്ങിയവയാണ് കുളമണ്ഡപത്തിലെ ദാരുശില്‍പങ്ങള്‍. അഞ്ച്നൂറ്റാണ്ടുമുമ്പ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയില്‍ നിര്‍മിച്ചതെന്ന് കരുതുന്ന ശില്‍പങ്ങള്‍ 1136ല്‍ മാവില ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കുളമണ്ഡപത്തിലേക്ക് മാറ്റിയെന്നാണ് ചരിത്രരേഖ. കാട്ടില്‍നിന്ന് ശേഖരിക്കുന്ന പച്ചിലച്ചാറുകളില്‍ തയ്യാറാക്കുന്ന നിറങ്ങളില്‍ മിനുക്കേണ്ട ദാരുശില്‍പങ്ങള്‍ സില്‍വര്‍ പെയിന്റ് ഉപയോഗിച്ച് മിനുക്കിയതോടെ കേടുപാട് സംഭവിച്ചു. ശില്‍പങ്ങളുടെ പലഭാഗവും ചിതലെടുത്ത് ദ്രവിച്ചു. പടിഞ്ഞാറെ ഗോപുരത്തില്‍ കൊത്തിവച്ച അമൃതമഥനം, കാളിയമര്‍ദനം, മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍, പാമ്പുകള്‍, പറവകള്‍, വാനരന്മാര്‍, രതിക്രീഡകള്‍, കാമോത്സുഖ ബാഹ്യലീലകള്‍ എന്നിവയുടെ ശില്‍പങ്ങളും നശിക്കുകയാണ്.
നീല അമരി _ഇതിന്റെ ചാറ് നിറക്കൂട്ടിന് ഉപയോഗിക്കും