28-03


വില്യം ഗോൾഡിംഗ്

വില്യം ഗോൾഡിംഗ് (ജനനം - 1911  സെപ്റ്റംബർ 19, മരണം - 1993 ജൂൺ 19) ബ്രിട്ടീഷ് നോവലിസ്റ്റും നാടകകൃത്തും കവിയും 1983-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമാണ്. ‘ഈച്ചകളുടെ തമ്പുരാൻ‘ (ലോർഡ് ഓഫ് ദ് ഫ്ലൈസ്) എന്ന കൃതിയിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് 'റൈറ്റ്സ് ഓഫ് പാസ്സേജ്’ എന്ന കൃതിക്ക് 1980-ലെ ബുക്കർ സമ്മാനം  ലഭിച്ചു.

ഇംഗ്ലണ്ടിലെ കോൺ‌വാൾ എന്ന സ്ഥലത്ത് 1911 സെപ്റ്റംബർ 19 നു ഗോൾഡിംഗ് ജനിച്ചു. അദ്ദേഹം ഏഴു വയസ്സു പ്രായമുള്ളപ്പോൾ എഴുതിത്തുടങ്ങി. ഒരു ചെറുപ്പക്കാരനായിരിക്കേ തന്നെ കോർണിഷ് ഭാഷ പഠിച്ചു. അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനും ചിന്തകനുമായിരുന്നു. രാഷ്ട്രീയമായും മതപരമായും ഉറച്ചവിശ്വാസങ്ങൾ ഉള്ളയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛൻ. മാൾബറോ വ്യാകരണ വിദ്യാലയത്തിലും പിന്നീട് ഒക്സ്ഫോർഡ് സർവകലാശാലയിലും അദ്ദേഹം പഠിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്ത്കം - ഒരു കവിതാ സമാഹാരം - അദ്ദേഹത്തിനു ബിരുദം ലഭിക്കുന്നതിന് ഒരുവർഷം മുൻപ് പ്രസിദ്ധീകരിച്ചു.

അദ്ദേഹം ആൻ ബ്രൂക്ഫീൽഡ് എന്ന രസതന്ത്രജ്ഞയെ 1939-ൽ വിവാഹം കഴിച്ചു. അദ്ദേഹം സാലിസ്ബറിയിലെ ബിഷപ് വേഡ്സ്‌വർത്ത് വിദ്യാലയത്തിൽ ഇംഗ്ലീഷ്, തത്വചിന്ത എന്നീ വിഷയങ്ങളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

രണ്ടാം ലോകമഹായുദ്ധകാലത്ത് അദ്ദേഹം ബ്രിട്ടീഷ് നാവികസേനയിലെ ഒരു നാവികനായി ജോലിചെയ്തു. ബിസ്മാർക്ക്  എന്ന ജർമനിയുടെ പ്രശസ്തമായ യുദ്ധക്കപ്പൽ മുക്കുന്നതിൽ അദ്ദേഹം ഒരു പങ്കുവഹിച്ചു. നോർമാണ്ടി  ആക്രമണത്തിലും യുദ്ധത്തിന്റെ അവസാന ദിവസത്തെ ആക്രമണങ്ങളിലും (ഡി-ഡേ) അദ്ദേഹം പങ്കുവഹിച്ചു. യുദ്ധത്തിനുശേഷം അദ്ദേഹം എഴുത്തിലേക്കും അദ്ധ്യാപനത്തിലേക്കും ശ്രദ്ധതിരിച്ചു.

1961-ൽ അദ്ദേഹം അദ്ധ്യാപനം ഉപേക്ഷിച്ച് ഒരു വർഷത്തോളം വിർജീനിയയിലെ ഹോളിൻസ് കോളെജിൽ ‘റൈറ്റർ ഇൻ റസിഡൻസ്‘ എന്ന പദവിയിൽ ജോലിചെയ്തു. അതിനുശേഷം അദ്ദേഹം ഒരു മുഴുവൻ സമയ എഴുത്തുകാരനായി.

ഹൃദയ സംബന്ധമായ അസുഖങ്ങൾ കാരണം 1993 ജൂൺ 19-ന് ഇംഗ്ലണ്ടിലെ സ്വഭവനത്തിൽ വെച്ച് അന്തരിച്ചു.

ഗോൾഡിംഗിന്റെ സാഹിത്യം ഉപമകൾ നിറഞ്ഞതാണ്. പലപ്പോഴും സാഹിത്യത്തിൽ ക്ലാസിക്കൽ സാഹിത്യം, പുരാണങ്ങൾ (മിഥോളജി), ക്രിസ്ത്യൻ പ്രതീകാത്മകത (സിംബോളിസം) എന്നിവയോട് ഗോൾഡിംഗിന്റെ സാഹിത്യം ഉപമിക്കുന്നു. ഗോൾഡിംഗിന്റെ എല്ലാ കൃതികളും തമ്മിൽ ബന്ധപ്പെടുത്തുന്ന കണ്ണികൾ ഇല്ല എങ്കിലും പ്രധാ‍നമായും കൃതികൾ തിന്മ എന്ന സങ്കല്പത്തെ കൈകാര്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കൃതികളിൽനിന്ന് ഒരുതരം ഇരുണ്ട ശുഭാപ്തിവിശ്വാസം ഊറിവരുന്നു എന്നു പറയാം. ഗോൾഡിംഗിന്റെ ആദ്യത്തെ പുസ്തകം (ലോഡ് ഓഫ് ദ് ഫ്ലൈസ് - 1954, 1963-ലും 1990-ലും സിനിമ ആയി നിർമിച്ചു) മനുഷ്യരാശിയിൽ അന്തർലീനമായ തിന്മയും മനുഷ്യവംശത്തിന്റെ സംസ്കാരവും തമ്മിലുള്ള യുദ്ധത്തെ കാണിക്കുന്നു. തിന്മ മനുഷ്യരാശിയിൽ പുറത്തുനിന്നുള്ള ഒരു സ്വാധീനമല്ല, മറിച്ച് മനുഷ്യനിൽ അന്തർലീനമാണ് എന്ന സന്ദേശമാണ് ഈ പുസ്തകം നൽകുന്നത്. അവകാശികൾ (ദ് ഇൻ‌ഹറിറ്റേഴ്സ് - 1955) ചരിത്രാതീത കാലത്തോളം പിന്നോട്ടുപോയി എങ്ങനെ മനുഷ്യൻ തിന്മകൊണ്ടും ചതികൊണ്ടും നിഷ്കളങ്കരായ സമൂഹത്തിന്റെ മുകളിൽ ആധിപത്യം സ്ഥാപിക്കുന്നു എന്നു കാണിക്കുന്നു. പിൻ‌ചർ മാർട്ടിൻ (1956), ഫ്രീ ഫാൾ (1959) എന്നീ കൃതികളിൽ നിലനില്പിന്റെ മൂലപ്രശ്നങ്ങൾ - മനുഷ്യ സ്വാതന്ത്ര്യം, നിലനിൽപ്പ് തുടങ്ങിയവ - സ്വപ്നാടനത്തിലൂടെയും തിരനോട്ടങ്ങളിലൂടെയും വിശകലനം ചെയ്യുന്നു. ഗോപുരം (ദ് സ്പൈർ (1964)) എന്ന കൃതി മുഖ്യകഥാപാത്രത്തിന്റെ ഭവിക്ഷ്യത്തുകൾ ആലോചിക്കാതെയുള്ള പള്ളി ഗോപുരം പണിയുവാനുള്ള അദമ്യമായ അഭിനിവേശം ബിംബാത്മകമായി കാണിക്കുന്നു. ഗോൾഡിംഗിന്റെ പിൽക്കാല നോവലുകൾക്ക് ആദ്യകാല നോവലുകൾക്കു ലഭിച്ച അതേസ്വീകരണം ലഭിച്ചില്ല. അവസാന നോവലുകളിൽ കാണപ്പെടുന്ന അന്ധകാരം‍ (1979), ലോകത്തിന്റെ അറ്റംവരെ എന്ന പുസ്തക ത്രയം എന്നിവ ഉൾപ്പെടുന്നു.

അദ്ദേഹത്തിന് 1988-ൽ സർ പദവി ലഭിച്ചു.












 പ്രമുഖ ഇംഗ്ളീഷ് എഴുത്തുകാരനുമായ വില്യം ഗോൾഡിംഗ് എഴുതിയ ഒരു നോവലാണ് ലോർഡ് ഓഫ് ദി ഫ്ളൈസ്'. 1954-ൽ എഴുതപ്പെട്ട ഈ പുസ്തകം ഒരു ഡിസ്ടോപ്പ്യൻ സമൂഹത്തിന്റെ കഥ പറയുന്നു. ആൾത്താമസമില്ലാത്ത ഒരു ദ്വീപിൽഅകപ്പെടുന്ന ഒരു കൂട്ടം ബ്രിട്ടീഷ്ആൺകുട്ടികൾ സ്വയം ഭരിക്കുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിന്റെ ഇതിവൃത്തം. മനുഷ്യരുടെ പ്രകൃതം, പൊതു നന്മ തുടങ്ങിയ വിഷയങ്ങളിൽ തികച്ചും വിവാദപരമാണ് ഈ നോവലിന്റെ കാഴ്ചപ്പാട്. ആർ.എം. ബാലന്റൈൻ എഴുതിയ ദി കോറൽ ഐലൻഡ്എന്ന പുസ്തകത്തിനുള്ള മറുപടിയായിരുന്നു ഇത്.

ലോഡ് ഓഫ് ദ ഫ്ലൈസ് ഗോൾഡിംഗിന്റെ ആദ്യ പുസ്തകം കൂടിയാണ്. തുടക്കത്തിൽ വലിയ ശ്രദ്ധ ആകർഷിക്കാതിരുന്ന നോവൽ 1960കൾ ആയപ്പോഴേക്കും വളരെ പ്രചാരം നേടി. പല സ്കൂളുകളും സർവകലാശാലകളും ഇത് നിർബന്ധിത വായനയാക്കി മാറ്റുകയും ചെയ്തു. ഈ നോവലിനെ ആധാരമാക്കി രണ്ട് ഇംഗ്ലീഷ് സിനിമകളും ഒരു ഫിലിപ്പിനോ സിനിമയും പുറത്തിറങ്ങിയിട്ടുണ്ട്.
..................................

ഒരു നൂക്ലിയർ യുദ്ധത്തിന്റെ കാലത്താണ് കഥ നടക്കുന്നത്. ആളുകളെ ഒഴിപ്പിക്കുന്നതിന്റെ ഇടയിൽ ഒരു ബ്രിട്ടീഷ് വിമാനം ആളൊഴിഞ്ഞ ഒരു പസഫിക് ദ്വീപിൽ തകർന്നു വീഴുന്നു. ഏകദേശം 6 മുതൽ 12 വരെയുള്ള ആൺകുട്ടികൾ മാത്രമാണ് രക്ഷ പെട്ടവർ. ഇവരിൽ റാൽഫ്, പിഗ്ഗി എന്നു വിളിക്കപ്പെടുന്ന മറ്റൊരു കുട്ടി ഇവർ മുൻകൈ എടുത്ത് എല്ലാവരെയും വിളിച്ചുകൂട്ടൂന്നു. റാൽഫിനെ 'ചീഫ്' ആയി തിരഞ്ഞെടുത്ത കുട്ടികൾ പിന്നീട് റാൽഫിന്റെ നേതൃത്വത്തിൽ ദ്വീപിൽ ഒരു തീ കത്തിച്ച് രക്ഷപ്പെടാൻ ശ്രമിക്കണമെന്നു തീരുമാനിക്കുന്നു. ഭക്ഷണത്തിനായി വേട്ടയാടാൻ നിയോഗിക്കപ്പെടുന്നവരാണു റാൽഫ്, ഒരു കൊയർ സംഘത്തിന്റെ നേതാവായ ജാക്ക്, പിന്നെ സൈമൺ എന്നിവർ. പെട്ടെന്നു തന്നെ കുട്ടികളുടെ ലോകത്തിന്റെ താളം തെറ്റുകയാണു പിന്നീട് സംഭവിക്കുന്നത്. റാൽഫിന്റെ നേതൃത്വത്തെ ജാക്ക് ചോദ്യം ചെയ്യുകയും, സംഘത്തെ പിളർത്തുകയും ചെയ്യുന്നു. കാട്ടിൽ താമസിക്കുന്ന ഒരു ഭീകരജീവി കുട്ടികൾക്കൊരു പേടിസ്വപ്നമാവുന്നു. ഒരു മരിച്ചു പോയ പൈലറ്റിന്റെ കാറ്റിൽ ഇളകുന്ന പാരച്ചൂട്ടോടുകൂടിയ ശവശരീരമാണ് ഭീകരജീവി എന്നു കണ്ടൂപിടിക്കുന്ന സൈമൺ അതു മറ്റ് കുട്ടികളെ അറിയിക്കുന്നതിനു മുൻപു തന്നെ കുട്ടികളുടെ കൈയ്യാൽ മരിക്കുകയാണ്. കുട്ടികൾ ഭക്ഷണത്തിനായി കൊന്ന ഒരു പന്നിയുടെ തലയിൽ ഈച്ചകൾ കൂടിയിരുന്നതു കണ്ട് സൈമൺ കാണുന്ന ഒരു സ്വപ്നദർശനത്തിൽ നിന്നാണു 'ലോഡ് ഓഫ് ദ ഫ്ലൈസ്' എന്ന പേരു പുസ്തകത്തിനു ലഭിക്കുന്നത്. ജാക്കിന്റെ നേതൃത്വത്തിൽ കുട്ടികൾ ഒരു കാടൻ ഗോത്രം പോലെയായി മാറുന്നു. കുട്ടികളെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്ന റാൽഫും പിഗ്ഗിയും ആക്രമിക്കപ്പെടുകയും പിഗ്ഗി കൊല്ലപ്പെടുകയും ചെയ്യുന്നു. റാൽഫ് രക്ഷപെടുന്നത് കരയിലടുത്ത ഒരു കപ്പലിലെ ഓഫിസർ കുട്ടികളെ തഥാസമയത്ത് കണ്ടതു കൊണ്ടാണ്

(കടപ്പാട്)


ഈച്ചകളുടെ തമ്പുരാന്‍.......

നോബല്‍ ജേതാവ് വില്യം ഗോള്‍ഡിംഗ് എഴുതിയ ലോര്‍ഡ്‌ ഓഫ് ദി ഫ്ല്യ്സ്
(''Lord of the Flies ' ) വായിച്ചവര്‍ ഒരു വിറയലോടെ മാത്രമേ ആ പുസ്തകം വായിച്ചു അവസാനിപ്പിക്കൂ. സ്നേഹം, കരുണ തുടങ്ങിയ വികാരങ്ങള്‍ സാഹചര്യങ്ങള്‍ കൊണ്ടും കൂട്ടായ്മ കൊണ്ടും എങ്ങിനെ നഷ്ടമാക്കപ്പെടുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു നോവല്‍
നന്മ തിന്മ ഘടകങ്ങള്‍ തകിടം മറിയുന്ന ചുറ്റുപാടുകള്‍ ഗോള്‍ഡിംഗ് തീവ്രമായ രീതിയില്‍ നോവലില്‍ പറയുന്നു. കുട്ടികളാണ് നായകരും പ്രതിനായകരും. അതും കൌമാരത്തിലേക്ക് കടക്കാന്‍ പോലും പ്രായംആകാത്തവര്‍
ബ്രിട്ടീഷ് കുട്ടികള്‍ അവര്‍ ഒരു വിമാനം തകര്‍ന്നു രക്ഷപ്പെട്ടു ഒരു ദ്വീപില്‍ അകപ്പെടുന്നു. ചിതറി വീഴപ്പെട്ട അവര്‍ ഒരുമിക്കുന്നു. അവരറിയാതെ അവര്‍ക്കിടയില്‍ നേതാക്കള്‍ ഉണ്ടാകുന്നു, നേതാക്കള്‍ക്ക് ശിങ്കിടികളും, ഒപ്പം വളരുന്ന സ്വാര്‍ത്ഥമായ മനസ്സ്. അവരില്‍ ഉറങ്ങിക്കിടക്കുന്ന മൃഗം ഉണരുന്ന കാഴ്ചകള്‍ വായനക്കാരനെ ഞെട്ടിക്കും.

ഒടുവില്‍ വേട്ടയാടലിന്റെ ഹരം. കൂട്ടുകാരനെ വേട്ടയാടി കൊല്ലുന്നതിലേക്ക് നയിക്കപ്പെടുന്ന വന്യമായ ഒരു അവസ്ഥ.
ഇന്നിത് ഓര്‍ക്കാന്‍ കാരണം, ഈയിടെ അത്തരം വന്യതയിലേക്ക് പോയില്ലെങ്കിലും ഞങ്ങള്‍ താമസിക്കുന്ന ഈ ഭാഗത്ത്‌ നടന്ന ഒരു സംഭവം ആണ്.
മക്കളെ നന്നാക്കാന്‍ അവരെ ട്യൂഷന്‍ എടുക്കുന്ന അധ്യാപകനോടു രക്ഷകര്‍ത്താക്കള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. പക്ഷെ കുട്ടികള്‍ക്ക് സ്വന്തം അഹംഭാവത്തിനു മുന്നില്‍ മറ്റൊന്നും കാണാന്‍ സാധിച്ചില്ല. അധ്യാപകനോടുള്ള വിരോധം തീര്‍ക്കാന്‍ അദ്ദേഹവും കുടുംബവും വീട്ടില്‍ ഇല്ലാത്ത സമയം നോക്കി അധ്യാപകന്റെ കാര്‍ കുത്തിയും ചില്ല് കേടാകിയും വാതിലുക ചവിട്ടി ഞെളുക്കിയും അവര്‍ പ്രതികാരം തീര്‍ത്തു. തികച്ചും സിനിമയിലെത് പോലെ തന്നെ. ആരെങ്കിലും ഈ സംഭവം പുറത്തു പറഞ്ഞാല്‍ അവരെ അടിച്ചു ശെരിയാക്കുമെന്ന ഗ്രൂപ്പ് തലവന്റെ ഭീഷണിയും,. ഈ സ്വഭാവം കൂടിയാല്‍ ഒരുപക്ഷേ ഒരാളെ ഒളിഞ്ഞിരുന്നു ആക്രമിക്കുവാനും അവര്‍ മടിക്കില്ല എന്ന അവസ്ഥയില്‍ ഏതാനും മതി. തേനീച്ച കഷ്ടപ്പെട്ടു ത്തേന്‍ ശേഖരിക്കും പോലെ കഷ്ടപ്പെട്ടു ഒരു കാര്‍ ഉണ്ടാക്കിയ ഒരു സാധാരണക്കാരന്റെ അവസ്ഥ നമ്മല്‍ക്കൂഹിക്കാവുന്നതെ ഉള്ളൂ .. ആ കാര്‍ തകര്‍ത്തവരെ അദ്ധ്യാപകന്‍ കണ്ടെത്തി. അവരുടെ മാതാപിതാകള്‍ , കാര്‍ നന്നാക്കാന്‍ ചെലവായ ത്തുക നല്കാം എന്നു സമ്മതിച്ചു ഏതായാലും. മക്കള്‍ നന്നായാല്‍ മാതാപിതാക്കള്‍ക്ക് തന്നെ ഗുണം. അല്ലാതെന്തു പറയാന്‍. . പക്ഷേ ചില അമ്മമാരും അച്ഛന്‍മാരും മക്കള്‍ ഹരിശ്ചന്ദ്രന്മാരെക്കാള്‍ സത്യസന്ധര്‍ ആണെന്ന് വാദിക്കുകയും ചെയ്തു. പക്ഷേ കൂട്ടുപ്രതികള്‍ സത്യം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് പിടിച്ച് നില്ക്കാന്‍ ആയില്ല.

കുട്ടികള്‍, പലപ്പോഴും കൂട്ട് കൂടലുകളില്‍ പെടുമ്പോള്‍ നമ്മള്‍ കരുതുന്നതിനെക്കാള്‍ അപ്പുറത്തേക്ക് കടക്കും. ഒരു തരം അക്രമ വാസന അവരില്‍ ഉടലെടുക്കുകയായി. കാലം കലികാലം. എന്ന് മാത്രം പറയാം.

https://m.youtube.com/watch?v=puglTctwozM



https://m.youtube.com/watch?v=IMBoYBapi8g



https://m.youtube.com/watch?v=5fK1h4HPT5M


ദീപൻ ശിവരാമൻ ഈച്ചകളുടെ തമ്പുരാൻ നാടകമാക്കിയിട്ടുണ്ട്.