28-02


വോൾ സോയിങ്ക
🖋🖋🖋🖋🖋🖋
(ജനനം 13 ജൂലായ് 1934).നൈജീരിയൻ നാടകകൃത്തും കവിയും.1986 ലെ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു. ഈ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ആഫ്രിക്കകാരനാണ് അദ്ദേഹം.

വോൾ സോയിങ്ക
1986ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹനായ നൈജീരിയക്കാരനാണ് വോള്‍ സോയിങ്ക .ഈ ബഹുമതി നേടുന്ന ആദ്യത്തെ ആഫ്രിക്കക്കാരനുമാണ്.തന്റെ 24ആമത്തെ വയസ്സില്‍ എഴുതിയ നാടകമാണ് 'ലയണ്‍ ആന്‍റ് ജൂവല്‍ 'ഇത് ഡോ.സി.പി.സുകുമാരന്‍ ''ശിങ്കത്താനും മിന്നിക്കല്ലും ''എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി .1987ല്‍  കോഴിക്കോട്ടുള്ള മള്‍ബറി ബുക്സ് പുസ്തകം പ്രസിദ്ധീകരിച്ചു.അതില്‍ അനുബന്ധമായി,1986ഡിസംബര്‍ 8നു സ്റോക്ക് ഹോമില്‍ വെച്ച് നോബല്‍ സമ്മാനം സ്വീകരിച്ച ശേഷം സോയിങ്ക ചെയ്ത പ്രസംഗം കൊടുത്തിട്ടുണ്ട്.നെല്‍സന്‍ മണ്ടേല ക്കാണ് പ്രസംഗം സമര്‍പ്പിച്ചിരിക്കുന്നത്.അതില്‍ നിന്നും ചേര്‍ക്കുന്നു.

 ഒരാഫ്രിക്കക്കാരന്‍ ,ഒരു കറുത്ത മനുഷ്യന്‍ ,ഈ ആതിഥേയ രാജ്യത്തിലെ പുരോഗാമിയായ ,പ്രധാനമന്ത്രി വധിക്കപ്പെട്ട അതെ വര്‍ഷത്തിലെ ,മാനുഷ്യകത്തിന്നാകെ വിനവിതച്ച വര്‍ണ്ണമേധാവിത്വസിദ്ധാന്തത്തിന്‍റെ ഭൂതഗണം സമോറോ മാഷേലിനെ നിലം പറ്റിച്ച അതേ വര്‍ഷത്തിലെ ,ഈ ദിവസം ഇവിടെ നില്‍ക്കുന്നതില്‍ നടുക്കുന്ന ഔചിത്യമാണുള്ളത് .ഒളോഫ് പാമേയുടെ മരണം സംബന്ധിച്ചുള്ള വസ്തുതകള്‍ എന്തുമായിക്കോട്ടെ .അദ്ദേഹത്തിന്‍റെ ജീവിതത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല.മനുഷ്യ സമൂഹത്തിലെ ഒരു വന്‍ വിഭാഗത്തെ വര്‍ഗപരമായി അടിച്ചമര്‍ത്തുന്നകാര്യത്തില്‍ ഒളോഫ് പാമേ നിര്‍ണായകമാംവണ്ണം 'പാടില്ല'എന്ന് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്;തദനുസൃതം യത്നിച്ചിട്ടുണ്ട് .ഒരു പക്ഷെ ഈ വര്‍ണ്ണവെറിയന്‍ ചെയ്തികളുടെ കര്‍ത്താക്കള്‍ ഒരു വ്യക്തിയുടെ വധം കൊണ്ട് അയാളുടെ വിശ്വാസപ്രമാണങ്ങളുടെ മുന്നായാതെ തടയാന്‍ കഴിയും എന്ന് കരുതുംവണ്ണം ഹ്രസ്വ ദൃഷ്ടികളാവാം .ഒരു പക്ഷെ ഈ ചെയ്തി ഇന്ന് യുക്തിക്കല്ലാതെ നടുക്കത്തിന് മാത്രം വല്ല സംഭാവനയും നല്‍കുന്ന ഭീകരതാ മഹാമാരിക്ക് ഒരു ഉദാഹരണമാവാം .

ഒരിക്കലും വെള്ളമേനോക്കികള്‍ തങ്ങളുടെ വിധേയരും മനുഷ്യരാണെന്ന കാര്യം ഉള്ളാലെ അറിഞ്ഞിടില്ല .വിധേയരുടെ യാഥാര്‍ഥ്യത്തെ ,അവര്‍ മനുഷ്യജന്തുക്കളാണെന്ന   യാഥാര്‍ഥ്യത്തെ,വ്യക്തമായും അനുഭവിച്ചിട്ടില്ല .സാമ്രാജ്യങ്ങള്‍ പൊട്ടിത്തകരാന്‍ വേണ്ടിയാണ് നിലവില്‍ വന്നതെന്ന് ,സംസ്കാരങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടിയാണ് നൂറ്റാണ്ടുകള്‍ പിടിച്ചുനിന്നതെന്ന് ഈ മേനോക്കികള്‍ക്ക് ശരിക്കറിയാം .ആകയാല്‍ അവര്‍ തങ്ങളുടേത് വെറും സംസ്കരണ ദൌത്യമാണെന്ന് വരുത്താന്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു.ഇത് പക്ഷെ ഇമ്പീരിയല്‍ ദുരാഗ്രഹത്തിന്റെ കേക്കിന്മേലുള്ള യുക്തിവല്‍ക്കരണത്തിന്‍റെതായ ഐസിടല്‍ മാത്രമായിരുന്നു.ഇമ്പീരിയലിസത്തിന്‍റെ കല്‍പ്പനകള്‍ ഏറ്റെടുത്തു നടത്തിയവര്‍ (വെള്ള വന്‍കരയില്‍ നിന്നുള്ള സമാന്തര വ്യക്തികളെ എടുത്താല്‍ എറിക്മാനെപ്പോലെയുള്ളവര്‍), അവര്‍ ബ്യൂറോക്രാറ്റുകളാവട്ടെ ,സാങ്കേതിക വിദഗ്ദ്ധരാവട്ടെ ,ക്യാമ്പ് ഗവര്‍ണര്‍മാരാവട്ടെ ,അവരുടെ തലയില്‍ കറുത്തവനും മനുഷ്യനാണെന്ന ആശയം കൊള്ളിക്കാനുള്ള ഇടം ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം.കഴിഞ്ഞ ശതകത്തിന്റെ തുടക്കം മുതല്‍ ഇന്നുവരെ ഒരു ശരാശരി തെക്കേ ആഫ്രിക്കന്‍ വെള്ളക്കാരന് ചേരുന്ന രോഗ നിദാന ശാസ്ത്രമാണ് ഇതെന്ന് കരുതുന്നത് ശരിയായിരിക്കും .ഇവിടെയിതാ ഉദാഹരണത്തിന് ,ആ നാട്ടിലെ ഒരു വിപ്ലവാത്മക മനസ്സിന്‍റെ തുറന്നടിച്ച കുറ്റസമ്മതം :

QUOTES
The greatest threat to freedom is the absence of criticism.
The man dies in all who keep silent in the face of tyranny.
Books and all forms of writing are terror to those who wish to suppress the truth.


ജനനം
13 ജൂലൈ 1934 (വയസ്സ് 83)
Abeokuta, Nigeria Protectorate (now Ogun State, Nigeria)
ദേശീയത
Nigerian
തൊഴിൽ
Author, poet, playwright
പുരസ്കാര(ങ്ങൾ)
Nobel Prize in Literature
1986
Academy of Achievement Golden Plate Award
2009



ട്രംപിന്‍െറ വിജയത്തില്‍ പ്രതിഷേധിച്ച് വോള്‍ സോയിങ്ക ഗ്രീന്‍കാര്‍ഡ് ഉപേക്ഷിച്ചു

ജൊഹാനസ്ബര്‍ഗ്: ഡോണള്‍ഡ് ട്രംപിന്‍െറ ഭരണത്തില്‍ ജീവിക്കാനാവില്ളെന്നറിയിച്ച് നൊബേല്‍ സമ്മാന ജേതാവായ ആദ്യ ആഫ്രിക്കക്കാരന്‍ വോള്‍ സോയിങ്ക യു.എസിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍കാര്‍ഡ് ഉപേക്ഷിച്ചു. 1986ലാണ് നൈജീരിയക്കാരനായ വോള്‍ സോയിങ്കക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. 20 വര്‍ഷത്തിലേറെയായി യു.എസില്‍ ജീവിക്കുന്ന സോയിങ്ക ഹാര്‍വഡ്, കോര്‍ണല്‍, യേല്‍ തുടങ്ങി അമേരിക്കയിലെ പ്രമുഖ സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നു.

വംശീയ -കുടിയേറ്റ നയങ്ങളില്‍ പ്രതിഷേധിച്ച്  തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ട്രംപ് പ്രസിഡന്‍റായാല്‍ രാജ്യം വിടുമെന്ന് സോയിങ്ക പ്രഖ്യാപിച്ചിരുന്നു. ‘എന്താണോ പറഞ്ഞത് അത് ചെയ്തിരിക്കുന്നു. വന്നിടത്തേക്കുതന്നെ മടങ്ങുകയാണ് ’-82 കാരനായ സോയിങ്ക പ്രതികരിച്ചു.
ആരെങ്കിലും ഗ്രീന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ നിരാശപ്പെടുത്തുകയില്ളെന്നും എന്നാല്‍, ട്രംപ് ഭരിക്കുന്ന അമേരിക്കയെ ഉപേക്ഷിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://youtu.be/36uFqc9X2mM