27-10-17

🎺🎸🎻🎷🎺🎸🎻🎷🎺🎸
 💽സംഗീത സാഗരം💽 
 💽രജനി💽
🎺🎸🎻🎷🎺🎸🎻🎷🎺🎸

ഇന്ന്.. സംഗീത സാഗരത്തിൽ.. ബാവുളിന്റെ.... മാസ്മര ലഹരി.....🌸🌸.
 🌼🌼ഏവരേയും.. ക്ഷണിച്ചു കൊള്ളുന്നു...

ബാവുൾ സംഗീതം
ഇ­ന്ത്യൻ നാ­ടോ­ടി സം­സ്‌­കാ­ര­ത്തി­ലെ അവ­ധൂ­ത­പാ­ര­മ്പ­ര്യ­മു­ള്ള ഒരു­വി­ഭാ­ഗ­മാ­ണ്‌ ബാ­വുൾ. ഇവ­രു­ടെ സം­ഗീ­ത­ത്തി­നാ­ണ്‌ ബാ­വുൾ ­സം­ഗീ­തം­ എന്ന്‌ പറ­യു­ന്ന­ത്‌. ­ബാ­വു­ലു­കൾ­ക്ക്‌ ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി-താ­ന്ത്രി­ക്ക്‌ ദർ­ശ­ന­ങ്ങൾ­ക്ക­നു­സ­രി­ച്ചു­ള്ള വ്യ­ത്യാ­സ­ങ്ങ­ളു­ണ്ട്‌. അതി­ന­നു­സ­രി­ച്ച്‌ പതി­നാ­യി­ര­ക്ക­ണ­ക്കി­ന്‌ പാ­ട്ടു­ക­ളു­മു­ണ്ട്. അടു­ത്ത­കാ­ലം വരെ ജീ­വി­ച്ചി­രു­ന്ന ലാ­ലൻ ഫക്കീർ എന്ന കവി­യാ­ണ്‌ നി­ല­വി­ലു­ള്ള എൺ­പ­ത്‌ ശത­മാ­ന­ത്തോ­ളം പാ­ട്ടു­കൾ എഴു­തി­യി­ട്ടു­ള്ള­ത്‌. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
പതിന്നാറാം നൂ­റ്റാ­ണ്ടിൽ ചൈ­ത­ന്യ­ദേ­വ­ന്റെ കാ­ല­ത്താ­ണ്‌ ബാ­വു­ലു­കൾ ഉത്ഭ­വി­ച്ച­തെ­ന്ന്‌ കരു­ത­പ്പെ­ടു­ന്നു. ബാ­വു­ൽ എന്ന വാക്കിന് ഭ്രാ­ന്ത്‌ (mad) എന്ന അർ­ത്ഥ­മാ­ണ്‌ സാ­ധാ­ര­ണ­യാ­യി ഉപ­യോ­ഗി­ച്ചു­വ­രു­ന്ന­ത്‌. ഭ്രാ­ന്ത്‌ എന്നർ­ത്ഥ­മു­ള്ള ബാ­തുൽ (batul meaning divinely inspired insanity) എന്ന സം­സ്‌­കൃ­ത­പ­ദ­ത്തിൽ നി­ന്നാ­ണ്‌ ബാ­വുൽ (baul) എന്ന വാ­ക്കു­ണ്ടാ­യ­ത്‌. ഇവർ ഗ്രാ­മീണ ബം­ഗാ­ളി­ലെ കു­ടി­ലു­ക­ളിൽ വസി­ക്കു­ക­യും, ഗ്രാ­മാ­ന്ത­ര­ങ്ങ­ളിൽ അല­ഞ്ഞു­ന­ട­ന്ന്‌ പാ­ടി­യും ആടി­യും ഉപ­ജീ­വ­നം കഴി­ക്കു­ക­യും ചെ­യ്യു­ന്നു. ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി ദർ­ശ്ശ­ന­ങ്ങ­ളു­ടെ ആഴ­ത്തി­ലു­ള്ള സ്വാ­ധീ­നം അവ­രു­ടെ പാ­ട്ടു­ക­ളി­ലു­ണ്ട്. ആചാ­രാ­നു­ഷ്‌­ഠാ­ന­ങ്ങ­ളു­ടെ­യും മത­പ്രാർ­ത്ഥ­ന­ക­ളു­ടേ­യും ­മു­ദ്ര­ക­ളെ ബാ­വു­ലു­കൾ നി­രാ­ക­രി­ക്കു­ന്നു.
ബാവുൾ ഒരു സമൂഹമാണ്‌. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്‌. സമർപണവും സൗഹാർധവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കു.സത്യ­മെ­ന്ന­ത്‌ തി­രി­ച്ച­റി­യ­ല­ല്ല, വ്യ­ക്തി­കൾ­ക്കു­ള്ളിൽ സ്‌­നേ­ഹ­പ്പെ­ടു­ന്ന സ്വ­യം­ബോ­ധ­മാ­ണെ­ന്ന്‌ ബാ­വു­ലു­കൾ വി­ശ്വ­സി­ക്കു­ന്നു­. രതി­യെ മത­പ­ര­മായ ആചാ­ര­മാ­യാ­ണ്‌ ബാ­വു­ലു­കൾ കരു­തു­ന്ന­ത്‌. കൂ­ടാ­തെ മദ്യ­പാ­നം മനു­ഷ്യ­ന്റെ എല്ലാം മറ­ക്കു­ന്ന­തി­നു­ള്ള ഉപാ­ധി­യാ­യാ­ണ്‌ കാ­ണു­ന്ന­ത്‌. ബാവുൽ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട്‌ തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ്‌ ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകൾ ഉപയോഗിക്കാറുണ്ട്‌. നീട്ടിവളർത്തിയ തലമുടിയാണ്‌ ഇവരുടെ മറ്റൊരുപ്രത്യേകത.
ബാവുൾ സംഗീതോപകരണമായ ഏക് താര (ഒറ്റ തന്ത്രി വീണ)

മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ്‌ ബാവുൾ സംഗീതം. നാ­ടൻ സം­ഗീ­തോ­പ­ക­ര­ണ­ങ്ങ­ളായ ഏക്‌­താ­ര(ഒ­റ്റ­ത­ന്ത്രി­വീ­ണ), ദു­താ­ര(ഇ­രു­ത­ന്ത്രി­വീ­ണ), ഡു­ഗ്ഗി, ഗോ­ബ, കോൾ, ഡു­പ്‌­കി ഡ്രം, ഓടക്കുഴൽ, കൈ­മ­ണി, കാൽ­ചി­ല­ങ്ക തു­ട­ങ്ങി­യ­വ­യാ­ണ്‌ പ്രധാന വാ­ദ്യ­ങ്ങൾ.മ­ധ്യ­കാല ഇന്ത്യ­യി­ലെ ഭക്തി­കാ­വ്യ പ്ര­സ്ഥാ­ന­ത്തി­ന്റെ ഒരു വലിയ പാ­ര­മ്പ­ര്യ­ത്തി­ന്റെ തു­ടർ­ച്ച കൂ­ടി­യാ­ണ്‌ ഈ പാ­ട്ടു­കൾ. ബാ­വുൽ ഗാന ങ്ങ­ളി­ലെ അലൗ­കിക-കാ­ല്‌­പ­നി­ക­പ്ര­ണ­യ­ത്തി­ന്റെ ഏക­താ­നത എന്ന സന്ദേ­ശം ടാ­ഗോ­റി­നെ­യും, ക്വാ­സി നസ്രുൾ ഇസ്ലാ­മി­നേ­യും പോ­ലെ യു­ള്ള ദേ­ശീയ കവി­ക­ളെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ട്‌. രബീ­ന്ദ്ര സം­ഗീ­ത­മെ­ന്ന ഗാ­ന­ശാ­ഖ­യു­ടെ ഉത്ഭ­വ­ത്തി­ലും ശക്ത­മായ സ്വാ­ധീ­നം ബാ­വുൽ ഗീ­തി­കൾ­ക്കു­ണ്ട്‌.
ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ബാവുൾ സംഗീതത്തിന്റെ ലാളിത്യവും അഗാധമായ തത്ത്വശാസ്ത്രങ്ങൾ തുളുമ്പുന്ന വരികളും ടാഗോറിന് മേലും സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം ഒരിക്കലെഴുതി :

“ഒരിക്കൽ ബാവുൾ വിഭാഗത്തിൽപ്പെട്ട ഒരു യാചകൻറെ ഗാനം കേട്ടു. ആ ലളിതമായ ഗാനത്തിൽ എന്നെ സ്വാധീനിച്ചത് അതിലെ ഭക്തിപ്രഭാവമാണ്. അത് കുടികൊളളുന്നത് മനുഷ്യനിലാണ്, ക്ഷേത്രത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല. ചിത്രങ്ങളിലോ ബിംബങ്ങളിലോ അല്ല. ഞാൻ അവരുടെ സംഗീതത്തിലൂടെ അവരെ മനസ്സിലാക്കാൻ ശ്രമിച്ചു. അതാണവരുടെ ആരാധനാ സമ്പ്രദായം.”

ഇനി കേരളത്തിന്റെ മരുമകൾ പാർവതി ബാവുൽ...🌸
പാടുക, ഹേ ബാവുൽ ഗായികേ!
പാർവതി ബാവുൽ/ എം.എസ്. അനുപമ

ജടകെട്ടി കണങ്കാല്‍വരെ ചിതറിവീണുകിടക്കുന്ന തലമുടി. കഴുത്തിലും കൈയിലും രുദ്രാക്ഷമാലകള്‍. ഒരു യോഗിനിയുടെ ചൈതന്യംനിറഞ്ഞ മുഖം. കൈയില്‍ ഏക്താര എന്ന ഒറ്റക്കമ്പി വീണ. അരയില്‍ ദുഗ്ഗി എന്ന ചെറിയ തബലപോലെയുള്ള ഉപകരണം. കാല്‍ച്ചിലമ്പ്. ഈശ്വരനിലേക്ക് ഒരു പാത എന്നുതോന്നിപ്പിക്കുന്ന ആലാപനം. പരമാനന്ദത്തിന്റെ  തുടര്‍ച്ച എന്നപോലെ നൃത്തം. ഇതാണ് പാര്‍വതി ബാവുല്‍ എന്ന ബാവുല്‍ ഗായിക.  പരമശിവനില്‍നിന്നാണ് ബാവുല്‍ ആരംഭിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. പ്രപഞ്ചത്തിന്റെ തന്നെ ആദിമനാദമായ ഓംകാരമാണ് ഏക്താരയുടെ ശ്രുതിയും. അതുകൊണ്ടാകാം, ഒരുപക്ഷേ, പാര്‍വതി എന്ന പേരു സ്വീകരിച്ച ബംഗാളി ഗായിക ഭാഷ യ്ക്കപ്പുറമുള്ള ഒരു സ്വീകാര്യത ഈ കലാരൂപത്തിനു കേരളത്തിലും നേടിക്കൊടുത്തതും. നാടോടിജീവിതം അത്ര പരിചയമുള്ള സംസ്‌കാരമല്ല മലയാളിയുടേത്. അത്തരം അലച്ചിലുകള്‍ ആത്മീയമായ തേടലുകളാകുന്ന ചരിത്രം അതിലും എത്രയോ വിര ളമാണ്. ഊരുചുറ്റി നടന്നു പാട്ടുപാടിയിരുന്ന പാണന്മാര്‍പോലും വടക്കന്‍പാട്ടുകളില്‍ വീരന്മാരുടെ ആണത്തവും ചേകവന്മാരുടെ ചന്തവും വര്‍ണിക്കാനാണ് ശ്രമിച്ചിരുന്നത്. അങ്ങനെയുള്ള നാട്ടിലേക്കാണ് ഈശ്വരചൈതന്യവും ആത്മചൈതന്യവും തേടിയുള്ള യാത്രകള്‍ക്കിടെ പത്തൊമ്പതുകാരിയായ ഒരു ബംഗാളി പെണ്‍കുട്ടി വന്നുചേരുന്നത്. മൗഷുമി പര്യാല്‍ എന്ന ആ സുന്ദരിക്കുട്ടി പിന്നീട് കേരളത്തിന്റെ മരുമകളായി, പാര്‍വതി ബാവുല്‍ എന്ന ലോകപ്രശസ്ത കലാകാരിയായി. നാടോടി സംഗീതനൃത്ത കല, കഥനശൈലി, ഉപാസന എന്നൊക്കെ പല വ്യാഖ്യാനങ്ങളുള്ള ബാവുലിനെ പാര്‍വതി കേരളത്തിലെ സാധാരണക്കാര്‍ക്കു പരിചയപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാട്ടുള്ള മുക്കോലയ്ക്കല്‍ എന്ന സ്ഥലത്ത് ഭര്‍ത്താവും പ്രശസ്ത പാവകഥകളി കലാകാരനുമായ രവി ഗോപാലന്‍ നായരുമായി ചേര്‍ന്ന് അവര്‍ 1997ല്‍ 'ഏകതാര കളരി' ആരംഭിച്ചു. പതിനാറുവയസ്സുമുതല്‍ തുടങ്ങിയ സംഗീത തപസ്സിന്റെ കഥ പാര്‍വതിയുടെ വാക്കുകളിലൂടെ...

?ബാവുല്‍ എന്ന വാക്കിന്റെ അര്‍ഥങ്ങളില്‍ ഒന്ന് ഭ്രാന്ത് എന്നാണല്ലോ. വൈരാഗി എന്നും പറഞ്ഞുകേള്‍ക്കുന്നു. ബംഗാളിലെ നാടോടിസമൂഹത്തിന്റെ ഈ സംഗീതം, നൃത്തം, കഥനം... ഇവയില്‍ ശരിക്കും എന്താണ് ബാവുല്‍... ബാവുല്‍ സംഗീതം എന്നതിനു രണ്ടു ഘടകങ്ങളുണ്ട്. സാധനയും മനനവും. ഓരോ ബാവുല്‍ ഗായ കന്റെയും അന്തരാത്മാവിന്റെ സാധനയാണ് ബാവുല്‍ സംഗീതം. അതു സ്വന്തം മനസ്സിലേക്കു സ്വീകരിക്കുക, സ്വാംശീകരിക്കുക എന്നതാണ് മനനം. ഇതില്‍ വിവിധ ശ്രേണികളുണ്ട്. കഥനം എന്നത് വൈഷ്ണവ് സര്‍വേഷ് എന്ന ഒരു ശ്രേണിയുടെ ഭാഗമാണ്. എന്റെ ഗുരു പിന്തുടര്‍ന്നിരുന്ന പാത അതായിരുന്നു. ഞാനും അതുതന്നെ പിന്തുടരുന്നു. ചിത്രകലയില്‍ പരിശീലനം നേടിയതുകൊണ്ടാകാം, പശ്ചാത്തലങ്ങളും എന്റെ പ്രകടനത്തിനൊപ്പം വലിയ കാന്‍വാസില്‍ വരച്ചുചേര്‍ക്കാന്‍ ഞാന്‍ തയാറായത്. പക്ഷേ, ഈ കാണുന്നതിന് ഒക്കെ അപ്പുറം ബാവുല്‍ എന്നത് ആത്മജ്ഞാനത്തിലേക്കുള്ള ഒരു പാതയാണ്. ബാവുലിന്റെ അടര്‍ത്തിമാറ്റാനാകാത്ത ഭാഗമാണ് യാത്രകള്‍. പുറംലോകത്തു നടത്തുന്ന യാത്രകള്‍പോലെ, അല്ലെങ്കില്‍ അതിലേറെ പ്രധാനപ്പെട്ടതാണ് ഓരോ ബാവുല്‍ കലാകാരനും സ്വന്തം മനസ്സിലേക്കു നടത്തുന്ന യാത്രകളും. പരമശിവനെപ്പോലെ ഭൂമിയിലെ ഏതുസ്ഥലവും സ്വന്തം വീടായി ബാവുലുകള്‍ കരുതുന്നു.

?ശാന്തിനികേതനില്‍ കലാഭവനില്‍ ചിത്രകല പഠിച്ചിരുന്ന പെണ്‍കുട്ടി പെട്ടെന്നൊരുനാള്‍ ബാവുല്‍ ഗായിക ആകാന്‍ തീരുമാനിക്കുന്നു. എന്തായിരുന്നു ആ തീരുമാനത്തിലേക്കു നയിച്ച സന്ദര്‍ഭം... പതിനാറാംവയസ്സിലാണ് ബാവുല്‍ പാതയിലൂടെ എന്റെ യാത്ര ആരംഭിക്കുന്നത്. ശാന്തിനികേതനിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് അന്ധനായ ഒരു ബാവുല്‍ഗായകന്റെ പാട്ടുകേള്‍ക്കുന്നത്. ആ ഗാനത്തിനു പിന്നാലെയുള്ള യാത്ര ബാവുല്‍ എന്ന ലോകത്തേക്ക് എന്നെ എത്തിച്ചു. ഫൂല്‍മാല ദാസി എന്ന ബാവുല്‍ ഗായികയോടൊപ്പം അലഞ്ഞുതിരിയുകയും ബാവുല്‍ അഭ്യസിക്കുകയും ചെയ്തു. പിന്നീട് കലാഭവനില്‍ ഇടയ്ക്ക് എത്തുമായിരുന്ന ഗുരു സനാതന്‍ദാസ് ബാവുല്‍ എന്റെ ഗുരുവാണെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ എത്തുകയായിരുന്നു. ഏറെ നാള്‍ എടുത്തു എനിക്ക് ബാവുല്‍ പാതയോടുള്ള ആത്മാര്‍ഥത അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍. വര്‍ഷങ്ങളുടെ ശിക്ഷണത്തിനുശേഷം ഗുരു ശശാങ്കോ ഗോസായിയുടെയും ശിഷ്യയായി.

?മൗഷുമി പര്യാല്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് പാര്‍വതി ബാവുല്‍ എന്ന ഗായികയിലേക്കുള്ള പരിണാമം. എന്തായിരുന്നു  കുടുംബത്തിന്റെ പ്രതികരണം... ബാവുലിന്റെ പാത തിര ഞ്ഞെടുത്ത എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുക കുടുംബത്തിന് എളുപ്പമായിരുന്നില്ല. മറ്റു കലകളില്‍നിന്നു വ്യത്യസ്തമായി ബാവുല്‍ ഒരു ജീവിതരീതി കൂടിയായതുകൊണ്ടാകാം, കലാപരമായ വേരുകളുള്ള കുടുംബമായിരുന്നിട്ടുകൂടി അവര്‍ക്ക് എന്റെ വഴിയില്‍ വിശ്വാസം വരാന്‍ സമയമെടുത്തു. ഒരു ദിവസംകൊണ്ടോ, ഒരു വര്‍ഷം കൊണ്ടോ ഒരാള്‍ നല്ല ബാവുല്‍ ഗായിക ആകുമോ എന്നു തീരുമാനിക്കുന്നത് അസാധ്യമാണ്. വര്‍ഷങ്ങളുടെ സാധ നയുടെ, ധ്യാനത്തിന്റെ ഫലമാണ് ബാവുല്‍ സംഗീതം. അനിശ്ചിതമായ ഭാവി, അസാധാരണമായ ആത്മാര്‍പ്പണം. ഇവ രണ്ടും ആവശ്യപ്പെടുന്ന ഒരു പാത മകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ആശങ്കയായി മാത്രമേ ഞാനതിനെ കാണുന്നുള്ളൂ.
?സ്ത്രീകള്‍ അധികം കടന്നുവരാത്ത ഒരു മേഖലയില്‍, ഗുരുക്കന്മാരായി സ്ത്രീകളെ ലഭിക്കാത്ത സാഹ ചര്യത്തില്‍, ഒരു സ്ത്രീ എന്ന നില യില്‍മാത്രം നേരിട്ട സംശയങ്ങള്‍, സന്ദേഹങ്ങള്‍... ഇവയൊക്കെ പാര്‍വതി എങ്ങനെ എടുത്തു... സ്ത്രീകള്‍ ഇപ്പോഴും ഈ മേഖലയില്‍ അധികമായി കടന്നുവരുന്നില്ല എന്നതു സത്യമാണ്. ധ്യാനത്തെപ്പറ്റി, സാധനയെപ്പറ്റി ഒക്കെ ചില സംശയങ്ങള്‍ നേരിട്ട ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. അത്തരം സമയങ്ങളില്‍ എന്റെ ഗുരുപത്‌നിമാരാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഇതില്‍ ഗുരു ശശാങ്കോ ഗോസായിയുടെ പത്‌നി വളരെയധികം എന്നെ വഴിനടത്തി. വനമാലാ ദാസ് എന്നായിരുന്നു അവരുടെ പേര്. ഗുരുമാ എന്നാണ് അവരെ വിളിച്ചിരുന്നത്. ഒരു പെണ്‍കുട്ടിയെ ശിഷ്യയായി സ്വീകരിക്കാന്‍ ഏറെ വൈമുഖ്യംകാണിച്ചിരുന്ന ഗുരുവില്‍നിന്നും മാത്ര മല്ല ഗുരു മായില്‍നിന്നും എനിക്ക് ഏറെ പഠിക്കാനായി. ഗുരുവാണ് ഓരോ ബാവുല്‍ കലാകാരനെയും അയാളുടെ വഴിനടത്തുന്നത്. ശിഷ്യന് എത്ര പഠിക്കാനാകും എന്നു ഗുരു തീരുമാനിക്കുന്നു. ശിഷ്യന്‍ ആ പാത പിന്തുടരുന്നു.
?ഭക്തിസൂഫി പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനിന്നിട്ടുള്ള പാരമ്പര്യമാണ് ബാവുലിനുള്ളത്. ഈശ്വരന്‍ എന്ന ഒറ്റ ശ്രോതാവിനായുള്ള പ്രകടനമാണ് ബാവുല്‍ എന്നതാണോ അതിന്റെ പ്രത്യേകത... ആത്മീയമായ പാത പിന്തുടരുന്നു എന്നതാണ് ബാവുല്‍ സംഗീതവും മറ്റ് കലാരൂപങ്ങളും തമ്മിലുള്ള വ്യത്യാസം. ഈശ്വരചൈതന്യത്തോട് പൂര്‍ണമായും വിലയം പ്രാപിച്ചുകൊണ്ടാണ് ബാവുല്‍ സംഗീതം ഉണ്ടാകുന്നത്. ഈശ്വരനോടുള്ള ആ കീഴടങ്ങല്‍ ഇല്ല എങ്കില്‍ ഇതു വെറും സംഗീതം മാത്രമാണ്. ആത്മജ്ഞാനത്തിന്റെ സംഗീതംകൂടിയാണ് ബാവുല്‍. വ്യക്തിതലത്തിലെ അനുഭവങ്ങള്‍ പലപ്പോഴും ബാവുല്‍ സംഗീതത്തെ സ്വാധീനിക്കാറുണ്ട്. പക്ഷേ, വ്യക്തിതലത്തിനപ്പുറം പോകുക എന്നതാണ് ബാവുലിന്റെ ലക്ഷ്യംതന്നെ. പുരാണകഥകള്‍, ഗുരുക്കന്മാരുടെ കഥകള്‍ എന്നിവയൊക്കെയാണ് ബാവുലില്‍ പറയുന്നത്. ശ്രീകൃഷ്ണന്റെ ലീലകളും ചൈതന്യമഹാപ്രഭുവിന്റെ കഥകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
?മൗഷുമി പര്യാല്‍ എങ്ങനെയാണ് കേരളത്തില്‍ എത്തുന്നതും രവി ഗോപാലന്‍ നായര്‍ എന്ന കലാകാരനെ കാണുന്നതും? ഏകതാര കളരി എന്ന പ്രസ്ഥാനം ആരംഭിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു... നിരന്തരമായ യാത്രകളുടെ ഒരു ഘട്ടത്തില്‍ പത്തൊമ്പതാം വയസ്സിലാണ് ഇരിങ്ങാലക്കുടയില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലെത്തുന്നത്. പാവകഥകളി അഭ്യസിക്കുന്നതിനായി രവിയും അവിടെയുണ്ടായിരുന്നു. ആ കാഴ്ചയാണ് വിവാഹത്തിലേക്കും കലാജീവിതത്തില്‍ ഒരുമിച്ചുള്ള യാത്രകളിലേക്കും നയിച്ചത്. പിന്നീടാണ് ബാവുല്‍ പാരമ്പര്യമനുസരിച്ച് പാര്‍വതി ബാവുല്‍ എന്ന പുതിയ പേരു സ്വീകരിക്കുന്നതും രവിയുടെ സ്വദേശമായ നെടുമങ്ങാട് ഏകതാര കളരി എന്ന ബാവുല്‍ പഠനകേന്ദ്രം ആരംഭിക്കുന്നതും. പ്രധാനമായും രണ്ടു കാരണങ്ങള്‍കൊണ്ടാണ് കളരി ആരംഭിക്കുന്നത്. ബാവുല്‍ സാധനയുടെ ഭാഗമായി യോഗ, പ്രാണായാമം, സാധകം, ധ്യാനം, നൃത്തപരിശീലനം എന്നിവയ്ക്കായി ഒരു സ്ഥലം എന്നതായിരുന്നു ഒരു ലക്ഷ്യം. മറ്റൊന്ന്, വിവിധ ദേശങ്ങളില്‍നിന്നായി ബാവുല്‍ ഗുരുക്കന്മാരെ കേരളത്തിലെത്തിക്കുക
, സംഗീത പരിപാടികള്‍ അവതരിപ്പിക്കുക എന്നതും. കേരളത്തില്‍ ഞാന്‍ വളരെയധികം സ്വസ്ഥയാണ്. ഈ നാടിനെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു.

?മൗഷുമി പര്യാല്‍ എന്ന പെണ്‍കുട്ടിയില്‍ നിന്ന് പാര്‍വതി ബാവുല്‍ എന്ന ഗായികയിലേക്കുള്ള പരിണാമം. എന്തായിരുന്നു  കുടുംബത്തിന്റെ പ്രതികരണം... ബാവുലിന്റെ പാത തിര ഞ്ഞെടുത്ത എന്റെ തീരുമാനത്തെ ഉള്‍ക്കൊള്ളുക കുടുംബത്തിന് എളുപ്പമായിരുന്നില്ല. മറ്റു കലകളില്‍നിന്നു വ്യത്യസ്തമായി ബാവുല്‍ ഒരു ജീവിതരീതി കൂടിയായതുകൊണ്ടാകാം, കലാപരമായ വേരുകളുള്ള കുടുംബമായിരുന്നിട്ടുകൂടി അവര്‍ക്ക് എന്റെ വഴിയില്‍ വിശ്വാസം വരാന്‍ സമയമെടുത്തു. ഒരു ദിവസംകൊണ്ടോ, ഒരു വര്‍ഷം കൊണ്ടോ ഒരാള്‍ നല്ല ബാവുല്‍ ഗായിക ആകുമോ എന്നു തീരുമാനിക്കുന്നത് അസാധ്യമാണ്. വര്‍ഷങ്ങളുടെ സാധ നയുടെ, ധ്യാനത്തിന്റെ ഫലമാണ് ബാവുല്‍ സംഗീതം. അനിശ്ചിതമായ ഭാവി, അസാധാരണമായ ആത്മാര്‍പ്പണം. ഇവ രണ്ടും ആവശ്യപ്പെടുന്ന ഒരു പാത മകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക ആശങ്കയായി മാത്രമേ ഞാനതിനെ കാണുന്നുള്ളൂ.
?സ്ത്രീകള്‍ അധികം കടന്നുവരാത്ത ഒരു മേഖലയില്‍, ഗുരുക്കന്മാരായി സ്ത്രീകളെ ലഭിക്കാത്ത സാഹ ചര്യത്തില്‍, ഒരു സ്ത്രീ എന്ന നില യില്‍മാത്രം നേരിട്ട സംശയങ്ങള്‍, സന്ദേഹങ്ങള്‍... ഇവയൊക്കെ പാര്‍വതി എങ്ങനെ എടുത്തു... സ്ത്രീകള്‍ ഇപ്പോഴും ഈ മേഖലയില്‍ അധികമായി കടന്നുവരുന്നില്ല എന്നതു സത്യമാണ്. ധ്യാനത്തെപ്പറ്റി, സാധനയെപ്പറ്റി ഒക്കെ ചില സംശയങ്ങള്‍ നേരിട്ട ഘട്ടങ്ങള്‍ ഉണ്ടായിരുന്നു. അത്തരം സമയങ്ങളില്‍ എന്റെ ഗുരുപത്‌നിമാരാണ് എന്നെ സഹായിച്ചിട്ടുള്ളത്. ഇതില്‍ ഗുരു ശശാങ്കോ ഗോസായിയുടെ പത്‌നി വളരെയധികം എന്നെ വഴിനടത്തി. വനമാലാ ദാസ് എന്നായിരുന്നു അവരുടെ പേര്. ഗുരുമാ എന്നാണ് അവരെ വിളിച്ചിരുന്നത്. ഒരു പെണ്‍കുട്ടിയെ ശിഷ്യയായി സ്വീകരിക്കാന്‍ ഏറെ വൈമുഖ്യംകാണിച്ചിരുന്ന ഗുരുവില്‍നിന്നും മാത്ര മല്ല ഗുരു മായില്‍നിന്നും എനിക്ക് ഏറെ പഠിക്കാനായി. ഗുരുവാണ് ഓരോ ബാവുല്‍ കലാകാരനെയും അയാളുടെ വഴിനടത്തുന്നത്. ശിഷ്യന് എത്ര പഠിക്കാനാകും എന്നു ഗുരു തീരുമാനിക്കുന്നു. ശിഷ്യന്‍ ആ പാത പിന്തുടരുന്നു.
?ഭക്തിസൂഫി പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനിന്നിട്ടുള്ള പാരമ്പര്യമാണ് ബാവുലിനുള്ളത്. ഈശ്വരന്‍ എന്ന ഒറ്റ ശ്രോതാവിനായുള്ള പ്രകടനമാണ് ബാവുല്‍ എന്നതാണോ അതിന്റെ പ്രത്യേകത... ആത്മീയമായ പാത പിന്തുടരുന്നു എന്നതാണ് ബാവുല്‍ സംഗീതവും മറ്റ് കലാരൂപങ്ങളും തമ്മിലുള്ള വ്യത്യാസം. ഈശ്വരചൈതന്യത്തോട് പൂര്‍ണമായും വിലയം പ്രാപിച്ചുകൊണ്ടാണ് ബാവുല്‍ സംഗീതം ഉണ്ടാകുന്നത്. ഈശ്വരനോടുള്ള ആ കീഴടങ്ങല്‍ ഇല്ല എങ്കില്‍ ഇതു വെറും സംഗീതം മാത്രമാണ്. ആത്മജ്ഞാനത്തിന്റെ സംഗീതംകൂടിയാണ് ബാവുല്‍. വ്യക്തിതലത്തിലെ അനുഭവങ്ങള്‍ പലപ്പോഴും ബാവുല്‍ സംഗീതത്തെ സ്വാധീനിക്കാറുണ്ട്. പക്ഷേ, വ്യക്തിതലത്തിനപ്പുറം പോകുക എന്നതാണ് ബാവുലിന്റെ ലക്ഷ്യംതന്നെ. പുരാണകഥകള്‍, ഗുരുക്കന്മാരുടെ കഥകള്‍ എന്നിവയൊക്കെയാണ് ബാവുലില്‍ പറയുന്നത്. ശ്രീകൃഷ്ണന്റെ ലീലകളും ചൈതന്യമഹാപ്രഭുവിന്റെ കഥകളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
?മൗഷുമി പര്യാല്‍ എങ്ങനെയാണ് കേരളത്തില്‍ എത്തുന്നതും രവി ഗോപാലന്‍ നായര്‍ എന്ന കലാകാരനെ കാണുന്നതും? ഏകതാര കളരി എന്ന പ്രസ്ഥാനം ആരംഭിക്കുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയായിരുന്നു... നിരന്തരമായ യാത്രകളുടെ ഒരു ഘട്ടത്തില്‍ പത്തൊമ്പതാം വയസ്സിലാണ് ഇരിങ്ങാലക്കുടയില്‍ അമ്മന്നൂര്‍ ഗുരുകുലത്തിലെത്തുന്നത്. പാവകഥകളി അഭ്യസിക്കുന്നതിനായി രവിയും അവിടെയുണ്ടായിരുന്നു. ആ കാഴ്ചയാണ് വിവാഹത്തിലേക്കും കലാജീവിതത്തില്‍ ഒരുമിച്ചുള്ള യാത്രകളിലേക്കും നയിച്ചത്. പിന്നീടാണ് ബാവുല്‍ പാരമ്പര്യമനുസരിച്ച് പാര്‍വതി ബാവുല്‍ എന്ന പുതിയ പേരു സ്വീകരിക്കുന്നതും രവിയുടെ സ്വദേശമായ നെടുമങ്ങാട് ഏകതാര കളരി എന്ന ബാവുല്‍ പഠനകേന്ദ്രം ആരംഭിക്കുന്നതും. പ്രധാനമായും രണ്ടു കാരണങ്ങള്‍കൊണ്ടാണ് കളരി ആരംഭിക്കുന്നത്. ബാവുല്‍ സാധനയുടെ ഭാഗമായി യോഗ, പ്രാണായാമം, സാധകം, ധ്യാനം, നൃത്തപരിശീലനം എന്നിവയ്ക്കായി ഒരു സ്ഥലം എന്നതായിരുന്നു ഒരു ലക്ഷ്യം. മറ്റൊന്ന്, വിവിധ ദേശങ്ങളില്‍നിന്നായി ബാവുല്‍ ഗുരുക്കന്മാരെ കേരളത്തിലെത്തിക്കുക, സംഗീത പരിപാടികള്‍ അവതരിപ്പിക്കുക എന്നതും. കേരളത്തില്‍ ഞാന്‍ വളരെയധികം സ്വസ്ഥയാണ്. ഈ നാടിനെ ഞാന്‍ ഏറെ സ്‌നേഹിക്കുന്നു.

ബാവുല്‍ ജീവിതവും സംഗീതവും

വിവർത്തനം : കെ ബി പ്രസന്നകുമാർ
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില : 175 രൂപ

ബാവുല്‍ എന്ന വാക്ക് ഭ്രാന്തിനെയാണത്രെ വിവക്ഷിക്കുന്നത്. സംഗീതത്തില്‍ ഉന്മത്തരായി ഗ്രാമീണതയുടെ സിരകളിലൂടെ അലയുന്ന ഒരു കൂട്ടത്തിന്  ആരാണാവൊ ഇത്ര ദീര്‍ഘവീക്ഷണത്തോടെ ബാവുലുകള്‍ എന്ന് പേരിട്ടത്. ഉപാധികളില്ലാതെ സ്നേഹിക്കുന്നവരുടെ ആ ഭാവഗീതികയ്ക്ക് ബാവുല്‍ സംഗീതമെന്നും..!

ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് സംഗീതത്തിലൂടെ സ്നേഹമൂട്ടുന്ന ബാവുലുകളെ കുറിച്ച്  എവിടെയൊക്കെയോ മുന്‍പ് വായിച്ചിരുന്നത്  വല്ലാതെ ആകര്‍ഷിച്ചിരുന്നതുകൊണ്ടാണ് മിംലു സെന്നിന്‍റെ ‘ബാവുല്‍ ജീവിതവും സംഗീതവും’ വായിക്കണമെന്ന്  ആഗ്രഹിച്ചത്.

ഭാരതസംസ്ക്കാരത്തിന്‍റെ നാഡീമിടിപ്പാണ് ഇക്കൂട്ടര്‍. സംഗീതത്തില്‍ നിന്നും ഉരുവം കൊണ്ടവര്‍ . ആഗ്രഹങ്ങളെ, അത്യാര്‍ത്തിയെ, വൈര്യത്തെ, വൈകാരികതയെ സംഗീതത്തില്‍ തളച്ചിട്ടവര്‍ ; സംഗീതത്തെ മതവും ഉപാസനയുമാക്കിയവര്‍ . ബാവുല്‍ സംഗീതം പോലെ ലാളിത്യമാര്‍ന്നവര്‍.  സംഗീതത്താല്‍ ശ്രോതാവിന്‍റെ വിചാരങ്ങളെ സ്പര്‍ശിക്കുന്നവര്‍ . വരികളാല്‍ ശ്രാവകമനം നീറ്റുന്നവര്‍ . നിയതരൂപമില്ലാത്ത വര്‍ണ്ണാഭമായ ബാവുല്‍ വസ്ത്രങ്ങള്‍പോലെ, ക്രമരാഹിത്യമാര്‍ന്ന ബാവുല്‍ജീവിതം പോലെ അയഞ്ഞതും നിഗൂഢവുമാണ് ആ സംഗീതവും.

വാതുല എന്ന വാക്കില്‍ നിന്നുമാണ് ബാവുല്‍ എന്ന പേരുണ്ടായത്. വാതുലയുടെ അര്‍ത്ഥം കാറ്റിന് കീഴടങ്ങിയവര്‍ എന്നും.  ഭാരതസംസ്കാരത്തിന്‍റെ ഓര്‍മ്മശീലുകളായി ഗ്രാമങ്ങളിലൂടെ, ഉത്സവങ്ങള്‍തോറും ബാവുല്‍ സംഗീതത്തിന്‍റെ മാസ്മരികതയും പേറി ബാവുലുകള്‍ വീശിയടിക്കുമ്പോള്‍ പക്ഷേ ആഴത്തില്‍ അധീനപ്പെടുക പുറംലോകമാണ്.

സ്നേഹവും ത്യാഗവും സമര്‍പ്പണവും സപര്യയാക്കിയ ബാവുല്‍ സമൂഹത്തിന്‍റെ ജീവിതശൈലിപേലെ ലളിതമാണ് അവരുടെ സംഗീതോപകരണങ്ങളും.  അതില്‍നിന്നുമൂര്‍ന്ന് വീഴുന്ന സംഗീതമാവട്ടെ  ബാവുല്‍ ജീവിതം പോലെ നിമ്നതയാര്‍ന്നതും.

ബംഗാളിലാണ് ബാവുലുകളുടെ അടിവേരുകള്‍. വാമൊഴികളിലൂടെയാണ് ബാവുല്‍ സംഗീതത്തിന്‍റെ കൈമാറ്റം. ലളിതവും അര്‍ത്ഥസമ്പന്നവുമാണ് വരികള്‍.  സംഗീതവും ജീവിതവും ഇഴപിരിക്കാനാവാതെ ഒഴുകുന്നുണ്ട് ഓരോ യഥാര്‍ത്ഥ ബാവുല്‍ ഗായകനിലും. അതുകൊണ്ടുതന്നെ ആത്മാവുതിര്‍ക്കുന്ന ആ സംഗീതത്തില്‍ ആകൃഷ്ടരായി ഒരുപാട്പേര്‍ സര്‍വ്വതും ത്യജിച്ച് ഈ സമൂഹത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒഴുകുന്നുണ്ട്, ഒരു തിരിച്ചൊഴിക്കിനെ കുറിച്ച് പിന്നീടൊരിക്കലും ചിന്തിക്കുകയേ ചെയ്യാതെതന്നെ.

അങ്ങനെ  അവരിലേക്ക് അലിഞ്ഞുചേര്‍ന്ന് പ്രയാണമാരംഭിച്ച ഒരാളാണ് മിംലു സെന്‍. അവരുടെ കഥയാണ്, അവര്‍ ജീവിക്കുന്ന ബാവുല്‍ സമൂഹത്തിന്‍റെ കഥയാണ്, അവരുടെ വികാരവിചാരങ്ങളുടെ കഥയാണ് “ബാവുല്‍ ജീവിതവും സംഗീതവും’. 

കല്‍ക്കത്തയിലെ തടവറരാത്രികളിലൊന്നില്‍ ഉറങ്ങാതെയിരുന്ന രചയിതാവിന്‍റെ കാതുകളെ തേടിയെത്തിയ ബാവുല്‍ സംഗീതത്തിന്‍റെ മനോജ്ഞവീചികള്‍  പ്രശാന്തതയേകിയത്  കേവലം ആ നാഴികകള്‍ക്ക് മാത്രമായിരുന്നില്ല, പിന്തുടര്‍ന്ന ജീവിതത്തിന് മുഴുവനായിരുന്നു. വിദേശത്തെ  ആഡംബരപരമായ ജീവിതം ത്യജിച്ച് തീര്‍ത്തും സ്ഥൂലമായ ബാവുല്‍സംഗീതത്തിലവര്‍ അലിഞ്ഞുചേര്‍ന്നത് ആ സംഗീതത്തോടുള്ള അളവറ്റ ഔത്സുക്യം കൊണ്ടായിരുന്നു. അതുകൊണ്ട് പിന്നീടുള്ള ഗമനങ്ങളൊന്നുംതന്നെ, അതെത്ര കാഠിന്യപരമായിരുന്നാലും, അവരെ ചപലയാക്കിയതേയില്ല. ബാവുല്‍ സംഗീതത്തെ ജീവിതവും മതവും ആത്മാവുമായി അനുഭവിക്കുന്ന പബന്‍ ദാസ് ബാവുലിനോട് ചേര്‍ന്ന് അവരുടെ തീര്‍ത്ഥാടനം ഇന്നും തുടരുന്നു..

ബാവുലുകള്‍ ഗ്രാമീണരായ സ്തുതിപാഠകരാണ്.  പക്ഷേ വികസനം ഗ്രാമസമൂഹങ്ങളെ പിഴുതെറിയുമ്പോള്‍ ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ വേദനകളാണ് ബാവുലുകളെ  ഭിക്ഷാടകരേക്കാള്‍ കൃപണരാക്കിയത്. ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് ആടിയും പാടിയും സഞ്ചരിച്ചിരുന്ന ഈ വൈഷ്ണവ-ബൌദ്ധ-സൂഫിക്കൂട്ടങ്ങള്‍ക്ക് ഗ്രാമങ്ങളുടെ തിരോഭാവമേകുന്ന പകപ്പ് ചെറുതല്ല. അവര്‍ക്കില്ലാതാവുന്നത് തലമുറകളായി ഉണ്ടാക്കിയെടുത്ത വേറിട്ട് നില്‍ക്കുന്ന ഒരു സംസ്കൃതിയാണ്. അതിനെ തിരികെ
പിടിക്കാനുള്ള ശ്രമത്തിലാണ് പബന്‍ ദാസിനെ പോലെ, സുബനെ പോലെ പല ബാവുലുകളും.

 നിഗൂഢവശ്യതയാര്‍ന്ന ബാവുല്‍ സംഗീതം ആത്മാവിലലിഞ്ഞ് ചേരാന്‍ മാത്രം വശ്യമാണ്. നിശ്ചിതനിയമങ്ങള്‍ ഈ സംഗീതശാഖയ്ക്കില്ല. ഭൂപ്രകൃതിപോലെ വന്യവും ക്രമരഹിതവുമാണ് ബാവുല്‍ ജീവിതശൈലി. മതജാതീയതകള്‍ക്കും  ഉപചാരങ്ങള്‍ക്കുമെല്ലാം അധീതമാണ് ബാവുലുകള്‍. സംഗീതത്തിലൂടെ മാത്രം വ്യത്യസ്തമായ രീതിയില്‍ സ്നേഹവും ആത്മീയതയും വിശ്വാസവും പ്രകടിപ്പിക്കുന്നവര്‍.

പുസ്തകത്തിന്‍റെ പുറംച്ചട്ടയില്‍ ഇങ്ങിനെ എഴുതിയിരിക്കുന്നു “മരവും കളിമണ്ണും കൊണ്ട് നിര്‍മിച്ച വാദ്യോപകരണങ്ങള്‍ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ആവാഹിച്ച് പാടുന്ന ബാവുലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്‍റെ ജ്ഞാനവും നര്‍മവും ആചാരമായിത്തീര്‍ന്ന ക്രമരാഹിത്യവും നിത്യനൂതനമെന്ന പോലെ വിവരിക്കുന്ന പുസ്തകം” എന്ന്.

ബാവുല്‍ സംഗീതം പോലെ അഴകാര്‍ന്ന ഈണത്തില്‍ അക്ഷരങ്ങളുതിര്‍ത്തിട്ടിരിക്കുന്ന ആ പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമം മാത്രമാണിത്. കാരണം അതില്‍ പറഞ്ഞുവെച്ചിരിക്കുന്ന ബൃഹത്ത്ചിന്തകളിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങാന്‍ കഴിയുമെന്ന   ശങ്കയെനിക്കുണ്ട്. പറഞ്ഞതില്‍ കൂടുതല്‍ പറയാനുള്ളവയാണ്, നിങ്ങളുടെ വായനയിലൂടെ അനുഭവങ്ങളുടെ ആ ദേശാടനം സാക്ഷാത്കരിക്കുക..