27-03

സുഹൃത്തുക്കളെ,
       ദൃശ്യകലയുടെ വരമൊഴിയിണക്കത്തിന്റ എഴുപത്തിയൊന്നാം ഭാഗമായി ഇന്ന് നമുക്ക് അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കലാരൂപം പരിചയപ്പെടാം_ ബലിക്കള

ഇന്ന് കാഴ്ചയിലെ വിസ്മയം എന്ന് എനിക്ക് പറയാൻ കഴിയില്ല....അറിയാത്ത കലാരൂപങ്ങൾ തേടി പോകുമ്പോൾ അവയുടെ ചിത്രങ്ങളും വീഡിയോയും ലഭ്യമാകാതെ വരുന്നു.😔
എന്നാലും നമുക്ക് ആ കലാരൂപത്തിന്റെ ചരിത്രത്തിലൂടെ ഒന്ന് സഞ്ചരിക്കാം...

ബലിക്കള...👇

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാനകലാരൂപമാണ്  ബലിക്കള. തെയ്യാട്ടിനോട്സാമ്യമുള്ള ഈ ചടങ്ങ് സ്ത്രീകളുടെഗർഭസംരക്ഷണത്തിനായിനടത്തിവരുന്നു

പാണന്‍, മുന്നൂറ്റാന്‍, പുലയന്‍, പറയന്‍ എന്നീ സമുദായക്കാര്‍ ഗര്‍ഭിണികളെ പുരസ്‌കരിച്ചുചെയ്യുന്ന അനുഷ്ഠാന ബലിക്കര്‍മം. കോഴിക്കോടുജില്ലയിലാണ് ‘ബലിക്കള’യ്ക്ക് കൂടുതല്‍ പ്രചാരം. ഗര്‍ഭിണികളെ ബാധിക്കുന്ന ദുര്‍ദേവതകളെ ഉച്ചാടനം ചെയ്യുവാനാണ് ബലിക്കള നടത്തുന്നത്.

ബലിക്കളയുടെ ചടങ്ങുകൾ...👇
സ്ത്രീകൾ ഗർഭംധരിക്കുന്നതു മുതൽ, അതിനെ സംരക്ഷിക്കുകയാണ് ഈ ചടങ്ങ് നടത്തുന്നതിന്റെ വിശ്വാസം. ഭർത്താവിന്റെ വീട്ടിലാന് സാധാരണ ബലിക്കള നടത്തുക.പുളികുടി കഴിഞ്ഞ് ഏഴാം നാൾ ഭാര്യയെ ഭർത്താവും കൂട്ടരും തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവരും. ഉച്ചനേരത്ത് തുടങ്ങുന്ന ചടങ്ങുകൾ അടുത്ത ദിവസം പുലർച്ച വരെ നീളും.ഗന്ധർവ്വൻ,ഭൈരവൻ,ഭദ്രകാളി,കുട്ടിച്ചാത്തൻ,ചാമുണ്ഡി എന്നീ ദേവതകളുടെ കളം വരയ്ക്കുന്നു.തുടർന്ന് ,ബലിയർപ്പിക്കാനുള്ള പൂവൻകോഴി ,കോത്തിരി (തെങ്ങോലയുടെ മടലിൽ തുണി ചുറ്റിയ ചെറിയ പന്തം.)എന്നിവ കയ്യിലെടുത്ത ഒരു പുരുഷനും (കളത്തിൽ കമ്മൾ എന്ന് സ്ഥാനപ്പേര് )പിണിയാളും, കുടുംബാംഗങ്ങളോ മറ്റോ ആയ ഏതാനും കന്യകമാരും കളത്തിന് പ്രദക്ഷിണം വയ്ക്കുന്നു. തത്സമയം

വലമിടേ ,വലമിടെന്റെ...ആകാശഗന്ധർവ്വാ...
വലമിടേ ,വലമിടെന്റെ ബലിക്കളം തന്നിലോ, ആ ആ ...
വലമിടേ ,വലമിടെന്റെ പൂമാലഗന്ധർവ്വാ ...
വലമിടേ ,വലമിടെന്റെ ബലിക്കളം തന്നിലോ, ആ ആ ...
എന്നാരംഭിക്കുന്ന തോറ്റംപാട്ട് മുഖ്യ കാർമ്മികൻ പാടിക്കൊടുക്കുകയും,കൂടെയുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യും.

തുടർന്ന് കളംപൂജ തുടങ്ങിയ ചടങ്ങുകളാണ്.ഓരോന്നിനും പ്രത്യേകം തോറ്റങ്ങൾ ഉണ്ടാകും.ഒടുക്കം പൂവൻകോഴിയെ ബലിയർപ്പിക്കുന്നു.തുടർന്ന് ആവശ്യത്തിനും,സാമ്പത്തിക ശേഷിക്കും അനുസരിച്ച് ദേവതകളുടെ കെട്ടിയാട്ടങ്ങളുണ്ടാവും.പാണ സമുദായക്കാരുടെ ബലിക്കള അവസാനിക്കുന്നത് ഗുളികനെ കെട്ടിയാടുന്നതോടു കൂടിയാണ്.

പഞ്ചവര്‍ണപ്പൊടിക്കൊണ്ട് ദേവതാരൂപങ്ങള്‍ കളമായി കുറിക്കും. പിണിയാളെ ‘കള’ത്തിനു മുന്നിലിരുത്തി കൈയില്‍ കുരുതി കൊടുക്കും. കുട്ടിച്ചാത്തന്‍, ഭൈരവന്‍, ഗന്ധര്‍വന്‍, ഭദ്രകാളി, ചാമുണ്ഡി എന്നീ ദേവതകളെ സംബന്ധിക്കുന്ന തോറ്റങ്ങളും കീര്‍ത്തനങ്ങളും ദേവകന്നിത്തോറ്റവും മാന്ത്രികര്‍ പാടും. കര്‍മസമാപനത്തില്‍ കുരുതി ഉഴിഞ്ഞുകളയും. ബലികര്‍മവും കളംകുറിയും ഇതില്‍ പ്രധാനമായതുകൊണ്ടായിരിക്കണം ‘ബലിക്കള’ എന്ന പേര് സിദ്ധിച്ചത്. ‘ബലിക്കള’ത്തിനു പാടുന്ന ഗാനങ്ങളില്‍ മുഖ്യമായവയാണ് ബലിക്കളത്തോറ്റങ്ങള്‍.

ബലിക്കളയുടെ എെതിഹ്യം...👇
ഇന്ദ്രപുത്രിയായ ദേവകന്യയുടെജീവിതവുമായി ബന്ധപ്പെട്ട ഒരുഐതിഹ്യമാണ് ഈ ആച ാരത്തിന് പിന്നിൽ പ്രചരിക്കുന്നത്.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന ദേവകന്യ, ദേഹശുദ്ധിവരുത്താനായി അടുത്തുള്ള മണിപൊയ്കയിലേയ്ക്ക് പോയി.മധുരിതമായ ശബ്ദത്തിൽ ആ പൊയ്കയിലെ ഗംഗയെ വിളിച്ചുണർത്തുന്ന സമയത്ത്, അവളുടെ അലൗകികമായ സൗന്ദര്യം ആ വഴി പോയപഞ്ചമൂർത്തികളെ ആകർഷിച്ചു. തങ്ങൾക്ക് വസിക്കാൻ ഇതിലും യോജിച്ച മറ്റൊരിടമില്ല എന്നവർ മനസ്സിലാക്കി.

അടുത്ത നിമിഷം പഞ്ചമൂർത്തികൾ ഒരേസമയം അവളെ ആവേശിച്ചു.കുട്ടിച്ചാത്തൻ മുഖത്ത് കുടിയേറിയപ്പോൾ മാറിടമാണ് വിഷ്ണുമൂർത്തിതിരെഞ്ഞെടുത്തത്. ഉദരത്തിൽഭൈരവനും മുലയിലും മടിയിലുംചാമുണ്ഡിയും പ്രവേശിച്ചു.അവളുടെ ശരീരത്തിൽ പിന്നെ ഒരിടവും അവശേഷിക്കുന്നില്ലെന്ന് മനസ്സിലാക്കിയഭദ്രകാളി അടിതൊട്ട് മുടിയോളം നിറഞ്ഞ് കയറി. അതിശക്തരായ പഞ്ചമൂർത്തികളുടെ സാനിധ്യം ദേവകന്യയുടെ പിഞ്ചുശരീരത്തിന് താങ്ങാനാതെ അവളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ബാധയുടെ സാന്നിധ്യം മൂലം അവൾ അനുദിനം മെലിഞ്ഞു.

മകളുടെ ദയനീയാവസ്ഥ ദേവേന്ദ്രന്റെസ്വസ്ഥത കെടുത്തി. ജ്ഞാനദൃഷ്ടികൊണ്ട് ദുരവസ്ഥയുടെ കാരണം കണ്ടെത്തിയ ദേവേന്ദ്രൻ ബാധയെ ഒഴിപ്പിക്കാനുള്ള വഴികൾ സ്വീകരിച്ചു. പേരെടുത്ത മന്ത്രവാദികളെ വരുത്തി പലകുറി പ്രശ്നവിചാരണ നടത്തി.തന്ത്രിയോഗിമാരെയും പഴംപാണൻന്മാരെയും ഉത്തമ മധ്യമ അധമസ്ഥാനങ്ങളിൽ നിര്ത്തി പ്രശ്നവിചാരണ ചെയ്തിട്ടും ബാധകൾ തെല്ലനങ്ങുകപോലുമുണ്ടായില്ല. വിയർത്തൊലിച്ച പ്രശ്നകൻ ഒടുവിൽ മുന്നൂറ്റാൻ എന്ന സമുദായത്തിന്റെ സാധ്യത കണ്ടത്തി. മുന്നൂറ്റാനെ വരുത്തി, കോടിമുണ്ടും പൂവൻകോഴിയും കൊടുത്ത്, വരെച്ചെടുത്ത കളത്തിനു നടുക്കിരുത്തി ഉറയിച്ചു. ആ ഉറഞ്ഞുതുള്ളലിന്റെ ശക്തിയെ പ്രഷിരോധിക്കാനാവതെ, ദേവകന്യയുടെ ദേഹത്ത് നിന്ന് പുറത്തെത്തി മാപ്പിരന്ന പഞ്ചമൂർത്തികളെ അടുത്തുള്ള പാലമരത്തിൽ മുന്നൂറ്റാൻ തളച്ചു.

ഈ ഐതിഹ്യമനുസരിച്ച് ഗർഭിണികളുടെ ദേഹത്തുള്ള സർവ്വബാധകളെയുംബലിക്കളയനുഷ്ടിച്ച് പുറത്ത് ചാടിക്കാനാവുമെന്നാണ് വിശ്വാസം. കളംകെട്ടൽ, കളംപാടൽ, പിണിയാളുകളുടെ കളംവാഴൽ, വിവിധതോറ്റങ്ങൾ, തിറകൾ എന്നിവ ബലിക്കളയുടെ ഭാഗമാണ്.


എനിക്ക് ലഭ്യമായ ബലിക്കളയുടെ ചടങ്ങിലെ ഒരു ചിത്രം👇

















2009ൽ വന്ന ബലിക്കളയെക്കുറിച്ചുള്ള ഒരു പത്രവാർത്ത👇
ബലിക്കള'യുടെ പുനരാവിഷ്‌കാരം വിസ്മയമായി
നീലേശ്വരം: അന്യം നിന്ന അനുഷ്ഠാന കലാരൂപമായ 'ബലിക്കള'യുടെ പുനരാവിഷ്‌കാരം പുതിയ തലമുറയ്ക്ക് വിസ്മയമായി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നീലേശ്വരത്ത് നടത്തിവരുന്ന 'ഉത്സവം'-നാടന്‍ കലോവത്സവത്തിലാണ് ശനിയാഴ്ച രാത്രി രാജാസ് ഹൈസ്‌കൂളില്‍ കോഴിക്കോട് ബാലുശ്ശേരിയിലെ ഗോപിയും സംഘവും ബലിക്കള പുനരാവിഷ്‌കരിച്ചത്. ഗര്‍ഭിണികള്‍ക്ക് ബാധയുടെ ഉപദ്രവങ്ങള്‍ ഇല്ലാതാക്കാനും സുഖപ്രസവത്തിനും കുടുംബത്തിന്റെ ഐശ്വര്യ സമൃദ്ധിക്കുമായി മധ്യകേരളത്തില്‍ മാത്രം നടത്തിവരാറുള്ള ആചാരാനുഷ്ഠാന കലാരൂപമാണ് ബലിക്കള. പഞ്ചമൂര്‍ത്തികളായ ഗന്ധര്‍വ്വന്‍, ഭൈരവന്‍, ചാമുണ്ഡി, കുട്ടിച്ചാത്തന്‍, ഭദ്രകാളി എന്നീ ദൈവങ്ങളെ ആദ്യം പഞ്ചവര്‍ണ പൊടികള്‍ കൊണ്ട് തറയില്‍ താന്ത്രിക രീതിയില്‍ രൂപങ്ങള്‍ തീര്‍ക്കും. തുടര്‍ന്ന് പഞ്ചമൂര്‍ത്തികളുടെ കോലധാരികള്‍ പ്രത്യക്ഷപ്പെടുകയും ഓരോരുത്തരായി അവരുടെ ഇതിവൃത്തം തോറ്റംപാട്ടിലൂടെ വാദ്യമേളങ്ങള്‍ക്ക് അനുസരിച്ച് സവിശേഷരീതിയില്‍ ആടി തീര്‍ത്ത് അരങ്ങൊഴിയും. പഞ്ചമൂര്‍ത്തികളുടെ തോറ്റംപാട്ടും ചുവടുവെപ്പും പൂര്‍ത്തിയാക്കി ഓരോ കോലങ്ങളും പിന്‍വാങ്ങുന്നതോടെ ബലിക്കള പൂര്‍ണമാകും. ഗര്‍ഭകാലത്തിന്റെ ഏഴാം മാസത്തില്‍ വീടുകളിലാണ് ബലിക്കള ചടങ്ങുകള്‍ നടത്തുന്നത്. ഗര്‍ഭിണിയെ വീട്ടുമുറ്റത്ത് ഇരുത്തി അവര്‍ക്ക് മുമ്പിലാണ് പഞ്ചമൂര്‍ത്തികള്‍ കോലം തുള്ളുന്നത്. പണ്ടുകാലങ്ങളില്‍ ഹൈന്ദവഗൃഹങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ പതിവാണെങ്കിലും ഇന്ന് പൂര്‍ണമായും അന്യമായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ വിനോദസഞ്ചാര വകുപ്പിന്റെ വേദികളില്‍ മാത്രമായി ബലിക്കള ഒതുങ്ങിക്കഴിഞ്ഞു.
13th December 2009 06:39:53 PM

ബലിക്കളയുടെ ചടങ്ങുകളിലൂടെ കടന്നു പോകുന്ന ഒരു കഥ കൂടി....👇
അന്നെനിക്ക് ഉറക്കമേ വന്നില്ല, മുറ്റത്തെ മാവിലെ പുള്ളൂന്നിപടര്‍പ്പുകളില്‍ കള്ളൂണികള്‍കലമ്പുന്നു, കടിപിടികൂടുന്നു, ഇണചേരുന്നു.. എന്നിട്ടും ഉറക്കംവരാന്‍ കിടന്നു നോക്കി. പക്ഷെ മനസ്സ്വെറുതെ പൂര്‍വ്വകഥകളുടെ കെട്ടഴിച്ചിടുകയാണ്, ഉള്ളില്‍ കടലിരമ്പം പോലെ ഓര്‍മ്മകള്‍,ഇനിഅലച്ചിലിന്ടെയും അനാഥത്വത്തിന്ടെയും നഗരകഥകളില്‍അഭിരമിച്ചുപോകാറുള്ള  മനസ്സ് കണ്ണീരു കണ്ടേ അടങ്ങൂ.  അതൊരു പതിവാണ്. കരച്ചില്‍വരും മുന്‍പ് പുറത്തിറങ്ങണം.  ഇല്ലങ്കില്‍ ഓരോശ്വാസമിടിപ്പിന്ടെയും അളവറിയുന്ന ഭാര്യയുംകൂടെ കരയും, മക്കള്‍ ഉണരും, ആരുമറിയാതെകണ്ണീരുകൊണ്ട് കഴുകിക്കളയാന്‍കൊതിച്ചതെല്ലാം വെറുതെയാകും.

ഒന്ന് പുറത്തിരിക്കാന്‍ നോക്കേ കതകുതുറന്നു കോലായിലേക്ക് ഭാര്യയുംവന്നു. ഞങ്ങളെ കണ്ടതും പുള്ളൂണിപ്പടര്‍പ്പുകള്‍ നിശ്ചലമായി.

പുറത്തു നിലാത്തെളി,  നിലാവിന്ടെതടാകങ്ങളില്‍ നീന്തിത്തുടിക്കുന്നതെങ്ങോലകള്‍,  മുരിക്കില്‍ പടര്‍ന്ന മുല്ലയില്‍ നിറയെ പൂക്കളുണ്ട്‌,  ഇളംകാറ്റുണ്ട്‌, കാറ്റില്‍  രാപ്പൂക്കളുടെഗന്ധമുണ്ട്. സുരഭിയായി നിന്ന് ഒരുഗന്ധര്‍വ്വവിരുന്നിനുള്ള പതിവൊരുക്കത്തിനെന്ന പോലെ പാതിര.

അമ്മ ഉണര്‍ന്നാല്‍ അസമയത്തെ ഈഇരുപ്പിനെ പഴിക്കും... ഒരുഗന്ധര്‍വ്വരാത്രി വിഫലമാവും!

പെട്ടന്ന്, ദൂരെ മുണ്ടിയോടുമലയില്‍ നിന്നുംകാറ്റിലൂടെ അലഞ്ഞു വരുന്ന ഒറ്റച്ചെണ്ടയുടെനേര്‍ത്ത സ്വരം കേട്ടു തുടങ്ങി.

മുണ്ടിയോടുമല ഒരുപാടകലെയാണ്, ആ ദൂരമത്രയും താണ്ടി  ചെണ്ടയെത്തുമ്പോള്‍പേടി ആകേണ്ടതാണ്, പക്ഷെ

ഈചെണ്ടയടിയില്‍ ഉള്ളില്കിടന്നൊരു ബാല്യം ഉറഞ്ഞു  തുള്ളുകയാണ്.ഭ്രാന്തു പിടിക്കുകയാണ്.

'ഇത് ബലിക്കളയാണ്, ഞാനൊന്ന്കണ്ടുവരട്ടെ?' പാതിരാവില്‍ ഒറ്റയ്ക്ക് കാടുംമേടും കുന്നുകളും താണ്ടി ബലിക്കളകാണാന്‍പോകാനുള്ള അനുവാദം ഏതു ഭാര്യയാണ് തരിക? പ്രതീക്ഷിച്ച മറുപടി തന്നെ ഉണ്ടായി.

'നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ?'അത്തമൊരു മറുചോദ്യംആദ്യമായിട്ടായിരുന്നു. പക്ഷെ എനിക്കുഭ്രാന്തായിരുന്നു.

ബലിക്കളയുടെ ചെണ്ടയടി കേള്‍ക്കുമ്പോള്‍ഒക്കെ എനിക്കുഭ്രാന്തു പിടിക്കാറുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ്ഇത്തരം ഗന്ധര്‍വ്വരാവുകളില്‍ ഇങ്ങനെ ചെണ്ടയടിച്ചാണ് എന്റെ അമ്മയില്‍ ഗണകന്മാര്‍ആരോപിച്ച ബാധ ഒഴിപ്പിക്കാന്‍ബലിക്കള നടത്തിയത്. ഇല്ലാത്ത കുറ്റങ്ങള്‍ആരോപിച്ചു ഗന്ധര്‍വ്വകൊപമെന്നു വരുത്തിയിരുന്നു.  വിളക്കു  തെറ്റിച്ചതിനാല്‍, ചിട്ടവട്ടങ്ങള്‍തെറ്റിച്ചതിനാല്‍ വീട്ടില്‍ ആപത്തുവരുമെന്നുകല്‍പ്പിച്ചിരുന്നു... അതിന്ടെപ്രതിവിധിയായാണ് ബാലക്കള.

ബലിക്കളയില്‍  ഇരിക്കാന്‍ അമ്മവ്രതമെടുത്തിരുന്നു,വ്രതകാലങ്ങളില്‍ ബാധയേറ്റാലെന്നപോലെഅമ്മയുടെ കണ്ണുകള്‍ കൂമ്പിയിരുന്നു.ചിന്തകള്‍ തളം കെട്ടിയിരുന്നു, അശ്രദ്ധയാല്‍മുടിയഴിച്ചിട്ടിരുന്നു. സൌന്ദര്യംചോര്‍ന്നുപോയിരുന്നു. നടത്തത്തില്‍ആലസ്യവും അശ്രദ്ധയും നിഴലിച്ചിരുന്നു.കാണുമ്പോള്‍ അമ്മയല്ലെന്നു തോന്നിയിരുന്നു

ബലിക്കള ദിവസം മെടഞ്ഞ ഓലയുംഈന്തിന്‍ പട്ടയും കൊണ്ടു പറമ്പുനിറയെപന്തലുകെട്ടി. കുട്ടികളായ ഞങ്ങളന്നുസ്കൂളില്‍ പോകാതെ ചെത്തിയുംചെമ്പരത്തിയും  പറിക്കാന്‍ നാടാകെഅലഞ്ഞു. സന്ധ്യക്ക്‌ മുന്‍പേ ദൂരെനിന്നുംകുടുംബക്കാര്‍ കുട്ടികളുമായി എത്തി. പഴവുംഅവള്‍ കുഴച്ചതും പാലോഴിക്കാത്തചായയുമായി അടുത്ത വീട്ടിലെ പെണ്ണുങ്ങള്‍അവരെ സല്‍ക്കരിച്ചു. ഉടുത്തുമാറ്റാന്‍കൊടിയും തോര്‍ത്തുമുണ്ടും കൊടുത്തു. സന്ധ്യയോടെ ചെണ്ടയും തൂക്കി പണിക്കന്മാരുംകുടുംബങ്ങളും വന്നു.അവരുടെ കയ്യിലെ കോട്ടയില്‍ പൂവന്‍ കോഴികള്‍  മുറു മുറുത്തു, ഇടക്ക് നിലവിട്ടു കൂവി.പുറത്തു ദേഹണ്ണപുരയോരുങ്ങി, അവിടെസാമ്പാറും

വെള്ളരിക്കറികളും  വെന്തു. അകംപുറം കല്യാണവീടുപോലെആളുകള്‍  നിറഞ്ഞു.


ചാണകം മെഴുകി കണ്ണാടിപോലെ വെച്ചമുറ്റത്തു ചെക്കപ്പന്‍ പണിക്കര്‍ കളം വരയ്ക്കാന്‍ തുടങ്ങി. പരികര്‍മ്മികള്‍ തിരിതെരുത്തും കുരുത്തോല മുറിച്ചും വാഴപ്പോളകള്‍ വെട്ടി തട്ടുകള്‍ തീര്‍ത്തും ചെറുതോറ്റങ്ങള്‍ചൊല്ലിയും മുഖ്യകര്‍മ്മിയെ സഹായിച്ചുനിന്നു.  മുറ്റത്തു കുടം പോലെ കുഴിയെടുത്തു. അതില്‍ ബലിക്കൊഴിയെ ഇറക്കി.കുഴിമൂടി കോല്‍ത്തിരിനാട്ടി. കുഴിക്കുള്ളില്‍ധ്യാനത്തില്‍ നിന്നപോലെ കോഴി ഇരുന്നു,ഇടയ്ക്ക് ഭൂതകാലത്തില്‍ നിന്നെന്നപോലെകൂവി നോക്കി.

ഇനി ചെണ്ടയും തോറ്റംപാട്ടുംചേര്‍ന്ന് അമ്മയെ ഉറഞ്ഞു തുള്ളിക്കും,തുള്ളലില്‍ അമ്മ ഭ്രാന്തിയെപ്പോലെ അലറിവിളിക്കും, കിതയ്ക്കും, മനോനിലതെറ്റികൊത്തിരിയില്‍ പിടിക്കും, കര്‍മ്മിയുടെശാസനയില്‍ അനുസരണയോടെതലകുലുക്കും കുഴഞ്ഞുവീഴും.ദൂരെമാരിനില്‍ക്കുന്ന പുരുഷാരംകാഴ്ചകളില്‍ കൌതുകം കാണും, എന്നാല്‍കണ്ണുകളില്‍  അടര്‍ന്നുവീഴാന്‍ പാകത്തില്‍കണ്ണീരുമായി അനുജനും ഞാനുംഏങ്ങിയേങ്ങി കരയും... കണ്ണീരില്‍ കാഴ്ച്ചകള്‍മങ്ങും, അറിയാതെ ഉറങ്ങിപ്പോകും... പിറ്റേന്ന്പുലരുവോളം ബലിക്കളയില്‍ ഒരമ്മ...

ഈ പാതിരാവില്‍ മുണ്ടിയോടു മലകയറാന്‍എന്തിനെന്നെ തോന്നിപ്പിച്ചു? എന്നെപ്പോലെനിലവിളിക്കുന്ന ഒരു കുഞ്ഞിന്റെ മുന്‍പില്‍ചെന്ന് കെട്ടിപ്പിടിച്ചു കരയാനാവുമോ