27-02


സുഹൃത്തുക്കളെ,
       കാഴ്ചയിലെ വിസ്മയത്തിൽഅറുപത്തിയേഴാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം വെള്ളാട്ട്

കേരളത്തിൽ തെക്കൻ മലബാറിലെ (കോഴിക്കോട്, മലപ്പുറം ജില്ലകൾ) കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം. ദേവപ്രീതിക്കായികോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ  കലാരൂപമാണ്‌ തിറയാട്ടം.
ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലംതിറയാട്ടത്തെ വെള്ളാട്ട് തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ്‌ ചാന്തുതിറക്കുള്ളത്.

വെള്ളാട്ട് ...👇
കാവിലെ ദേവതാ സങ്കൽപ്പം അനുസരിച്ച് ഒന്നോ ഒന്നിലധികമോ വെള്ളട്ടുകൾ നടത്താറുണ്ട്‌ .മനുഷ്യ ജീവിതവുമായി ബന്ധിപ്പിച്ച് ദേവതയുടെ കൗമാരത്തെ സൂചിപ്പിക്കുന്നതാണ് വെള്ളാട്ട് ഉൽത്സവദിവസം ഉച്ചക്ക് ശേഷമാണ്‌ കാവിൽ വെള്ളാട്ട് ആരംഭിക്കുന്നത്. തിറയെ അപേക്ഷിച്ച താരതമ്യേന ലളിതമായ വേഷവിധാനങ്ങളാണ് വെള്ളാട്ടിനുള്ളത് . കാവിലെ ദേവഭാവത്തിലുള്ള മൂർത്തികൾക്കും കുടിവെച്ച മൂർത്തികൾക്കും വെള്ളാട്ട് നടത്തും. ഗുരുമൂർത്തി, ഭഗവതി, ഭദ്രകാളി, നാഗകാളി, കരുമകൻ, കാരിയാത്തൻ, കരിവില്ലി, മൂർത്തി, എന്നിവ ജനപ്രിയ വെള്ളാട്ടുകളാണ്. പുറപ്പാട് , പ്രദക്ഷിണം, ഇളകിയാട്ടം, ദർശനം, സമർപ്പണം എന്നീ അഞ്ച് ഘട്ടങ്ങളാണ് വെള്ളാട്ടിനുള്ളത്. എല്ലാ കോലങ്ങൾക്കും പുറപ്പടിൻറെ താളങ്ങളും ചുവടുകളും ഒരുപോലയാണ്. പുറപ്പാടിൽ തൊഴുതു കുബിടൽ എന്ന താളനിബദ്ധമായ ചുവടുകൾ ഏറെ ആകർഷകമാണ്‌. കെട്ടിയാട്ടക്കാരൻറെ പ്രാഗൽഭ്യം തെളിയിക്കുന്നതും ഇവിടെയാണ്.

തിറയുടെ ആദ്യ ദിവസം നടക്കുന്ന അനുഷ്ഠാന കര്‍മ്മങ്ങളെ വെള്ളാട്ട് എന്നാണ് പറയുന്നത്. വെള്ളാട്ടിനെ 'A SOLOMAN DANCE' എന്നാണ് ഗുണ്ടര്‍ട്ട് വിശേഷിപ്പിച്ചിട്ടുള്ളത്. തലക്ക് കെട്ടുവാനുള്ള ഒരു മുണ്ട് സ്ഥാനത്തു നിന്നുകൊടുക്കുകയും അമ്പലമുന്നില്‍ വെച്ച് ഈ വെള്ളമുണ്ട് തലക്ക് കെട്ടുന്നതി നെയാണ് വെള്ളകെട്ട് - വെള്ളാട്ട് എന്നും പറഞ്ഞു വരുന്നു.(രണ്ടും ഒന്നല്ല എന്ന അഭിപ്രായവും കേട്ടു) നൃത്തങ്ങളും അരുളപ്പാടുകളും തിറയിലെതുപോലെ ആണെങ്കിലും വെള്ളാട്ടിന് വേഷവിധാനങ്ങള്‍ കുറവാണ്. മൂര്‍ത്തികളുടെ ഉല്പത്തിയും വീരപരാക്രമങ്ങളും സഞ്ചാരഗതികളും വര്‍ണ്ണിക്കുന്ന പാട്ടുകള്‍ (തോറ്റം) പാടി ഉറഞ്ഞുതുള്ളി നര്‍ത്തനം ചെയ്ത് ജനങ്ങളെ ഭയപ്പെടുത്തി വിധേയരാക്കുകയാണ് കോലം ചെയ്യുന്നത്. വറുത്തുപൊടിച്ച ഉണക്കലരി, പൂവന്‍പഴം, ശര്‍ക്കര, കര്‍പ്പൂരം, രാമച്ചം, പനിനീര്‍, ഇളനീര്‍ മുതലായവ കൊണ്ടാണ് ചാന്തുണ്ടാക്കുന്നത്. മഞ്ഞള്‍, അരിച്ചാന്ത്, മനയോല, കടുംചുവപ്പ് ചായില്യം, മഷി ചെങ്കല്ല് എന്നിവയാണ് മുഖത്തെഴുത്തിന് ഉപയോഗിക്കുന്നത്. മുരിക്കുമരത്തിന്റെ പല മഞ്ഞളില്‍ പുഴുങ്ങി എടുത്താണ് ചട്ടങ്ങള്‍ ഉണ്ടാക്കുന്നത്. ഇത്തരം ആശയം തികച്ചും ജന്മിയുടെതായിരിക്കാം. മുഖത്തെഴുത്തിലെ സവിശേഷത കോലങ്ങളിലെ പണികള്‍ ഒന്നും ലളിതമല്ല. എന്നാല്‍ കേരള ത്തിലെ ക്ഷേത്രനിര്‍മ്മിതികളും ബിംബപ്രതിഷ്ഠകളും ബ്രാഹ്മാണാ ധിനിവേശത്തോടെയാണ് ആരംഭിച്ചത് എന്ന് ചരിത്രപണ്ഡിതന്മാര്‍ പറഞ്ഞു കാണുന്നു. കേരളോല്‍പത്തിയില്‍ - പരശുരാമന്‍ നൂറ്റിഎട്ട് ഈശ്വരപ്രതിഷ്ഠകളും നൂറ്റിഎട്ട് ദുര്‍ഘാപ്രതിഷ്ഠകളും നടത്തിയിട്ടുള്ളതായി പറഞ്ഞുകാണുന്നു. ബ്രഹ്മാണാധിനി വേശ ത്തോടുകൂടി ജന്മിത്തരീതി ഉറപ്പിച്ചു നിര്‍ത്താന്‍ കാവുകളും സ്ഥാനങ്ങളും ഉണ്ടാക്കപ്പെടുകയും അവിടങ്ങളില്‍ മനുഷ്യരിലൂടെ ദൈവം വെളിപ്പെട്ട് അരുളിച്ചെയ്യുന്നതായുള്ള സമ്പ്രദായം കൊണ്ടുവന്നതാകാം.

ഇന്ത്യൻ നാട്യവേദിക്ക് മകുടോദാഹരണമാണ്‌ തിറയാട്ടം. സൂക്ഷ്മമായി പരിശോധിച്ചാൽ തിറയാട്ടത്തിലെ അഭിനയരീതിയിലും അവതരണ സബ്രദായങ്ങളിലും ശക്തമായ ഒരു നാട്യവേദിയുടെ അടിസ്ഥാനം നമുക്ക് കാണാൻ കഴിയും.കാവുപരിസരവും വാദ്യക്കാരും കോമരങ്ങളും ബഹുജനങ്ങളും എല്ലാം ഈ നാട്യവേദിയുടെ അവിഭാജ്യ ഘടകങ്ങളാണ്

വാദ്യങ്ങൾ👇
ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുറുങ്കുഴൽ എന്നിവയാണ് വാദ്യങ്ങൾ. ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുല നൃത്തം ചെയ്യുന്ന കോലങ്ങൾ കാണികളിൽ അവാച്യമായ അനുഭൂതി ഉളവാക്കുന്നു

ഗീതങ്ങൾ👇
അഞ്ചടികളും തോറ്റങ്ങളും തിറയാട്ടത്തിലെ പ്രധാന ഗീതങ്ങളാണ്. കൂടാതെ പോലിച്ചു പാടൽ,

വെള്ളാട്ട് പത്രവാർത്തയിലൂടെ...👇
പാട്ടും തുടിയുമായി വെള്ളാട്ട്
ഒറ്റപ്പാലം: ചിനക്കത്തൂര്‍ പൂരത്തിന് മുളയിട്ടതോടെ പാട്ടും തുടിതാളവും നൃത്തച്ചുവടുകളുമായി വെള്ളാട്ട് തട്ടകത്തിലെ വീടുകളിലെത്തിത്തുടങ്ങി. കാലില്‍ ചിലമ്പണിഞ്ഞ്, അരയില്‍ തുണി കോര്‍ത്തുണ്ടാക്കിയ പുറംശീല ചുറ്റി, കൈയില്‍ വിശറിയുമായാണ് വെള്ളാട്ടിന്റെ വരവ്. കഴുത്തില്‍ വെള്ളമുണ്ട് ചുറ്റി അതില്‍പ്പിടിച്ചാണ് വെള്ളാട്ട് ആടിത്തുടങ്ങുന്നത്. അരത്താലിയും മാര്‍ത്താലിയും പീലിത്തലപ്പാവും കൈയിലെ കടകവും തണ്ടയും കാലിലെ കാല്‍ക്കട്ടിയും കാല്പടയുമാണ് മറ്റ് വേഷവിധാനങ്ങള്‍. മുഖത്ത് അരിമാവുകൊണ്ട് കോലം വരച്ചിട്ടുണ്ടാവും. വെള്ളാട്ട് ദേവിയുടെ ഭൂതഗണങ്ങളിലൊന്നാണെന്നാണ് സങ്കല്പം. വിശറികൊണ്ട് വീശാന്‍ നിയോഗിക്കപ്പെട്ടവരാണെന്നും വിശ്വസിക്കപ്പെടുന്നു. പാണന്‍ സമുദായക്കാരാണ് വെള്ളാട്ട് കെട്ടുന്നത്. ചിനക്കത്തൂര്‍ പൂരം കൊടിയേറിയാല്‍ പാട്ടും തുടിയുമായി പത്തുദിവസം ഇവര്‍ ദേവിയുടെ അനുഗ്രഹവുമായി വീടുകളിലെത്തും. കുമ്മാട്ടിദിവസവും താലപ്പൊലിദിവസവും രാത്രി കാവിലെത്തി കളിക്കും. പൂരദിവസം കാവിലെത്തി ദേവിയെ വണങ്ങും.

 ഭഗവതി വെള്ളാട്ട് 
കുട്ടിച്ചാത്തൻ വെള്ളാട്ട്
കരുമകൻ വെള്ളാട്ട്

https://youtu.be/e5aEgLg6Tm8
https://youtu.be/XJ3FmrrRFUM
https://youtu.be/zo9qoxcz5Ng
https://youtu.be/X3EEn2M7zFs
https://youtu.be/u7TaYCWR5EE

മുത്തപ്പനും..തിരുവപ്പനയും...  വെള്ളാട്ട്


ഈ രണ്ട് ദൈവക്കോലങ്ങളെക്കുറിച്ചും വ്യത്യസ്തമായ വിശദീകരണങ്ങൾ ലഭ്യമാണ്.പൊതുവായി കണക്കാക്കപ്പെടുന്ന വിശ്വാസം അയ്യങ്കര ഇല്ലത്ത് വാഴുന്നവർ വളർത്തിയ കുട്ടിതിരുവപ്പന എന്നും അദ്ദേഹത്തിന്റെ യാത്രക്കിടയിൽ ലഭിച്ച ശൈവാംശമുള്ള ചങ്ങാതിയാണ് മുത്തപ്പൻ എന്നുമാണ്.തിരുവപ്പൻ വെള്ളാട്ടത്തെ പുരളിമലയിൽ വെച്ച് കണ്ടെത്തിയപ്പോൾ "വാചെറുക്കാ" എന്നു മൊഴിഞ്ഞു സഖ്യത്തിലാക്കി എന്നാണു പുരാവൃത്തം. അതിനാൽ കുന്നത്തൂർ പാടിയിൽ ഇവ രണ്ടും ഒന്നിച്ച് കെട്ടിയാടിക്കുന്നില്ല.പക്ഷെ തിരുവപ്പനെയും മുത്തപ്പൻ എന്നു വിളിക്കാറുണ്ട്. തിരുവപ്പന്റെ ചെറുപ്പംപുതിയ മുത്തപ്പൻ എന്ന കോലരൂപത്തിലും, കൊഉമാരം പുറങ്കാല മുത്തപ്പൻ എന്ന രൂപത്തിലും, യുവരൂപം നാടു വാഴിശ്ശൻ തെയ്യം ആയും പിന്നീടുള്ള രൂപം തിരുവപ്പനആയും കെട്ടിയാടിക്കുന്നു.കൂട്ടുകാരനായി കിട്ടിയ മുത്തപ്പനെ (അത് ഒരു വിളിപ്പേരാകാം) ചെറുക്കൻ എന്നാണു വിളിക്കുക.നരച്ച മീശയും വൈക്കോൽ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് ശരിക്കുമുള്ള മുത്തപ്പൻ തെയ്യം..ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം.പക്ഷെ തെയ്യം ആരൂഢസ്ഥാനങ്ങളിലുംമടപ്പുരകളിലും,പൊടിക്കലങ്ങളിലും മാത്രം കെട്ടിയാടിക്കും. ഇതു കെട്ടാനുള്ള അവകാശം പെരുവണ്ണാൻസമുദായക്കാർക്ക് മാത്രം. എന്നാൽ തിരുവപ്പന എന്ന വലിയ മുടിയും പൊയ്ക്കണ്ണുമുള്ള തെയ്യക്കോലം കെട്ടുന്നത് അഞ്ഞൂറ്റാൻ എന്ന സമുദായക്കാരാണ്.മുത്തപ്പൻ ഈ കോലത്തെ നായനാർ എന്നാണ്സംബൊധന ചെയ്യുക.തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം.വൈഷ്ണവ അംശവും ശൈവാംശവും ഉള്ള തിരുവപ്പനെ മുത്തപ്പൻ എന്നു വിളിക്കുന്നതിന്നാൽ ഈ തെയ്യക്കോലങ്ങളുടെ പേരുകൾ വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.തിരുവപ്പൻ എന്ന യദാത്ഥ ശക്തി രൂപത്തിനു വെള്ളാട്ടം സാധാരണമല്ല.പറശ്ശിനിക്കടവിൽ മുത്തപ്പനെന്ന ...പേർ വെള്ളാട്ടത്തെയാണു കുറിക്കുന്നത്. ഇത് ശൈവാംശമാണ്. പക്ഷെ കുന്നത്തൂരിൽ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പൻ എന്ന സഹായിയെ എല്ലാ കാര്യത്തിനും ജോലി ഏൽപ്പിക്കുന്നതിനാൽ തിരുവപ്പനു പകർമായാണു മുത്തപ്പൻ വെള്ളാട്ടത്തേ കെട്ടിയാടിക്കുന്നത്

കോഴിക്കോട്ടു ജില്ലയില്‍ തിറകളുടെ വെള്ളാട്ടത്തിന് ‘വെള്ളാട്ട്’ എന്നാണ് പേര്‍ പറയുക. തിറയ്ക്കു മുമ്പെ വെള്ളാട്ടം പുറപ്പെടും. ചെറിയമുടി, മാലകള്‍, ഉടുത്തുകെട്ട് എന്നിവയാണ് വേഷവിധാനം. വെള്ളാട്ടുകഴിഞ്ഞാല്‍. ചിലതിന് ‘വെള്ളക്കെട്ട്’ എന്നൊരു ചടങ്ങ് പതിവുണ്ട്.തെയ്യത്തിന്റെ ചെറിയ രൂപമാണ്‌വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർ‌വ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ. തോറ്റവേഷമുള്ള തെയ്യത്തിന്‌ പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന്‌ പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്‌. വെള്ളാട്ടത്തിന്‌ തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ്‌ തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്‌. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്‌.