26-12

കാഴ്ചയിലെ വിസ്മയം
പ്രജിത

സുഹൃത്തുക്കളെ,
        കാഴ്ചയിലെ വിസ്മയത്തിൽ അമ്പത്തിയെട്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്ന കലാരൂപം കമ്പളനൃത്തം

വയനാട്ടിലെ ആദിവാസികളിൽ പെട്ട പണിയസമുദിയക്കാരുടെ കൊയ്ത്തുത്സവത്തോടനുബന്ധിച്ചുള്ള കലാരൂപമാണ് കമ്പളനൃത്തം

കമ്പളനാട്ടിയുടെ സമയത്താണ് കമ്പളനൃത്തം അരങ്ങേറുക

കമ്പള നൃത്തം

കമ്പള കളിപ്പാ പോകുണുമില്ല....
നല്ല നല്ല ആടുനെ ആടുണുമില്ല....
എന്ന ഗോത്രഗാനത്തോടെ വേദിയില്‍ കമ്പള നൃത്തമാടി.
സാമ്പത്തിക ശേഷി കുറഞ്ഞ ജന്മിമാര്‍ക്ക് പാടത്ത് കൃഷി ഇറക്കാന്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവപ്പെടുന്ന സാഹചര്യത്തില്‍, സാമ്പത്തിക ശേഷിയുള്ള ജന്മിമാരും പ്രദേശത്തെ ജനങ്ങളും ചേര്‍ന്ന് ഒരു ദിവസം കൊണ്ട് വയലില്‍ വിത്ത് വിതക്കുമ്പോള്‍ അവര്‍ക്ക് ആവേശം പകരാന്‍ സ്ത്രീകള്‍ പാടുന്ന പാട്ടാണ് കമ്പളനൃത്തപ്പാട്ട്. ഒരു കൂട്ടര്‍ വിത്ത് വിതച്ചും മറ്റു കൂട്ടര്‍ ആവേശം തുടിക്കുന്ന കമ്പളപ്പാട്ടു പാടിയും, മറ്റുള്ളവര്‍ തുടി കൊട്ടി നൃത്തം ചെയ്തുമാണ് ഒരൊറ്റ ദിവസം കൊണ്ട് വയലില്‍ വിത്തു വിതയ്ക്കുക.
ഇത്തരം ആചാരങ്ങള്‍ മറഞ്ഞുപോയെങ്കിലും ഓര്‍മ്മ പുതുക്കാനെന്നോണം അടിയാന്മാര്‍ ഇപ്പോഴും വര്‍ഷത്തിലൊരിക്കല്‍ പാടത്ത് തുടികൊട്ടി, നൃത്തം ചെയ്ത് കമ്പളപ്പാട്ടുകള്‍ പാടി തുടി ഉണര്‍ത്താറുണ്ട്.
കമ്പളനാട്ടിഎന്ന ആചാരം👇

മുമ്പ്‌ വയലിൽ ഞാറ്‌ നടുമ്പോൾ കൃഷിക്കാർ ഇവരെകൊണ്ട്‌ ‘കമ്പളനാട്ടി’ എന്ന ചടങ്ങ്‌ സംഘടിപ്പിക്കാറുണ്ടായിരുന്നു. തുടിയുടെയും കുഴലൂത്തിന്റെയും താളത്തിൽ പണിയ സ്‌ത്രീകൾ പ്രത്യേക താളത്തിൽ വളരെ വേഗം ഞാറ്‌ നടുന്നതാണിത്‌. ഞാറ്‌ നട്ട്‌ കഴിയുമ്പോൾ ആഘോഷമായി സദ്യയുമുണ്ടാക്കും

കമ്പളനാട്ടിയുടെ പുനരാവിഷ്ക്കാരത്തെ കുറിച്ചു വന്ന പത്രവാർത്ത👇


തുടിയും താളവും കമ്പളനാട്ടിക്കുള്ള കേളികൊട്ടാണ്‌.

തുടിയും ചീനിക്കുഴല്‍ വിളിയും മണിനാദവും ഉച്ചത്തില്‍  മുഴങ്ങുന്നതോടെ മുട്ടോളമെത്തുന്ന മുണ്ടുടുത്ത ആദിവാസി സ്ത്രീകള്‍ ഞാറ് കൈയ്യിലെടുത്ത് കൈകള്‍പൊക്കി ആകാശത്തെ വലയംചെയ്ത് വട്ടക്കളി താളത്തില്‍ ചുവടു വെച്ചു  അതിവേഗത്തില്‍ ഞാറ് നാട്ടുന്നു.

 വരമ്പില്‍ നിൽക്കുന്ന പുരുഷന്മാര്‍ ഒന്നിച്ചു പാടി
'താലേക്ക് ലേലാ ലേലാല കമ്പള നാട്ടിക്ക് കുമ്പളക്കറി താലേക്ക് ലേലാ ലേലാല.....' ആടിയും പാടിയും അവര്‍ ഞാറ് നടുന്നു.
ഒറ്റദിവസം കൊണ്ട് നട്ട് തീര്‍ക്കുന്നത് ചിലപ്പോൾ നാലേക്കര്‍ പാടം വരെ ആകാം.
ഏഴെട്ടുകൊല്ലം മുമ്പ് സബ്ജില്ല കലാമേളകളിൽ കമ്പളനാട്ടി...എന്നു തുടങ്ങുന്ന ഒരു നാടോടിനൃത്തം എെറ്റമുണ്ടായിരുന്നു.കമ്പളനാട്ടിയിൽ കമ്പളനൃത്തം കളിക്കാൻ പോകേണ്ടി വന്ന പ്രസവിച്ചു കിടന്ന ആദിവാസി സ്ത്രീ..കുട്ടിക്ക് സുഖമില്ലാഞ്ഞിട്ടും കമ്പളനൃത്തമാടി തിരിച്ച് കുടിയിലെത്തുമ്പോൾ കുഞ്ഞ് മരിച്ചുകിടക്കുന്നു...അതിഭാവുകത്വം എന്ന് അന്ന് തോന്നിയിരുന്നു.ഇന്ന് കമ്പളനൃത്തം ഗ്രൂപ്പിലെത്തിക്കാൻ വിവരങ്ങൾ ശേഖരിക്കുമ്പോളാണ് അതിന്റെ യഥാർത്ഥ മുഖം മനസിലാകുന്നത്.