26-1


മാച്ച്

രാജസ്ഥാനിലെ ഖൈൽ തിയേറ്റർ രൂപത്തിൽ നിന്നാണ് മാച്ച് സംഗീതത്തിന്റെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. കൂടാതെ ഉത്തർപ്രദേശിലെ നൗട്ടങ്കി ഹരിയാനയിലെ സ്വാങ് എന്നീ തിയേറ്റർഫോമിൽ നിന്നും മാച്ചിന്റെ ഉത്ഭവമുണ്ടെന്നും പറയപ്പെടുന്നു... മറ്റൊരു അഭിപ്രായം റൂറ കലശ ഗ്രൂപ്പ് എന്ന മഹാരാ ഷ്ട്രയിലെ ജനപ്രിയ കവിതാപ്രചരക ഗ്രൂപ്പിൽ നിന്നുമാണെന്നുമാണ്.... ഇത് മധ്യപ്രദേശിൽ പരിചയപ്പെടുത്തിയത് ഗോപാൽ ജി ഗുരു വാണ്..

ഹിന്ദി വാക്കായ സ്റ്റേജ് എന്നർത്ഥം വരുന്ന മാഞ്ചിൽ നിന്നാണ് മാച്ച് എന്ന പേര് വന്നത്. മതപരവും മതേതരവുമായ തീമുകൾ സമ ന്വയിപ്പിച്ചു കൊണ്ടുള്ള നാടോടി സംഗീത നാടകമാണിത്. ചരിത്ര കഥകൾ ,പ്രാദേശിക ഐതിഹ്യങ്ങൾ, യോദ്ധാക്കളുടെ ധീരത എന്നിവക്കു പുറമെ മഹാഭാരതത്തിൽ നിന്നും രാമായണത്തിൽ നിന്നുമുള്ള കഥകളും മാച്ച് സംഗീത നാടകത്തിൽ ഉൾപ്പെടുന്നുണ്ട്... കൂടാ തെ ഇപ്പോൾ സാക്ഷരതാ പ്രാധാന്യം ഭൂര ഹിത തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്നിവ കൂടി ഉൾപ്പെടുത്തി സമകാലിക മാക്കി മാറ്റിയിട്ടുണ്ട്..

മാച്ചി ലെ പ്രകടനത്തിന്റെ പ്രധാന ഘടകം സംഗീതമാണ്. ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ രാഗങ്ങളിൽ നിന്ന് വിപുലമായി വരികളും വാക്കുകളും ട്യൂണുകളും കടമെടുത്ത് മികച്ച സംഗീതമൊരുക്കുന്ന മാച്ചിൽ സാരംഗി ,ഹാർ മോണിയം, ഡോൽ എന്നീ വാദ്യോപ കരണങ്ങൾ ഉപയോഗിക്കുന്നു..
19-ാം നൂറ്റാണ്ടിലെ മതപരമായ വികാസത്തിനിടക്കു രൂപം കൊണ്ട സംഗീത നാടകമാണിത്... ഹോളി ആഘോഷ ങ്ങളുമായി ബന്ധപ്പെടുത്തിയാണിത് അധി കവും അവതരിപ്പിക്കാറ്. ഇന്ന് മിക്ക അവ സരങ്ങളിലും അരങ്ങേറാറുണ്ട്. അഭിനയ പ്രധാനമാണെങ്കിലും പാട്ടുകളും നൃത്തവും മാച്ചിനെ ആഘോഷമാക്കുന്നു.. തിരശ്ശീലക്കു മുന്നിൽ കളിക്കുന്ന മാച്ചിൽ നൃത്തം ചെയ്യുന്നവർ തന്നെ പാടുകയും വേണം... ഇടയ്ക്കിടക്ക് സംഭാഷണവും ഉണ്ടാകും. പരമ്പരാഗതമായി എല്ലാ വേഷങ്ങളും ആണുങ്ങളാണ് ചെയ്യാറ്..
മാച്ച് സൂര്യാസ്തമയത്തിന് ശേഷം കളി ആരംഭിച്ച് പുലർച്ചെയാണ് അവസാനിക്കുക. ഒരു സൂത്രധാര കഥാപാത്രത്തിലൂടെ ഹാസ്യവും ഈ സംഗീത നാടകത്തിൽ കാണാവുന്ന താണ്. ക്ലൈമാക്സിൽ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ഹോളി ആഘോഷം പോലെ നിറങ്ങളിൽ ആറാടുന്നു...