✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ആഗസ്റ്റ് 13 മുതൽ 26 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ശിവശങ്കരൻ മാഷ്
(തിരുവാലി GHSS)
( അവലോകന ദിവസങ്ങൾ_വ്യാഴം,വെള്ളി)
പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..
കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരുലാലിGHSSലെ ശിവശങ്കരൻ മാഷുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..
കേരളം ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ പ്രകൃതിദുരന്തത്തെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്താൽ അതിജീവിച്ച...അതിജീവിക്കുന്ന... ആഴ്ചകളായിരുന്നു ഇക്കഴിഞ്ഞുപോയത്.ഈ ദുരന്തത്തിൽ ജീവിതം പൊലിഞ്ഞവർക്ക് കണ്ണീർപ്രണാമം🙏🙏
സ്വജീവിതം മറന്നും കൂടപ്പിറപ്പുകളെ ജീവന്മരണപോരാട്ടത്തിലൂടെ രക്ഷപ്പെടുത്തിയ...പ്രയത്നിച്ച ഏവർക്കും ഹൃദയത്തിന്റെ അകക്കാമ്പിൽ നിന്നുള്ള അഭിവാദ്യങ്ങൾ🤝🤝🤝
ഈ ആഴ്ച നമ്മുടെ ഗ്രൂപ്പ് രണ്ട് അഭിമാനമുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോയത്..
നമ്മുടെ തിരൂർ മലയാളം ഇനി മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ഇരുന്നൂറിലേറെ രാജ്യങ്ങളിലെ മലയാളികൾക്ക് വായിക്കാം...അനുഭവിക്കാം..
അതുപോലെ അശോക്സാർ ചെയ്തുകൊണ്ടിരിക്കുന്ന എഴുത്താശാൻ എന്ന ബ്ലോഗും ഗൂഗിൾ പ്ലേ സ്റ്റോറിലൂടെ ലഭ്യമായി
ഇതിനുവേണ്ടി യത്നിച്ച അശോക് മാഷിനും പ്രവീൺ വർമ്മ മാഷിനും അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകൾ💐💐💐💐💐💐💐💐💐
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും(ബുധൻ ഒഴികെ) ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ്
ഇനി അവലോകനത്തിലേക്ക് ..
നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..
🏵🌸🏵🌸🏵🌸🏵🌸🏵🌸
ആഗസ്റ്റ് 13_തിങ്കൾ
സർഗസംവേദനം
📔📕📔📕📔📕📔📕📔
അവതരണംരതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
📖📖📖📖📖📖📖📖📖
ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ അവതാരകൻ രണ്ടു പുസ്തകമാണ് പരിചയപ്പെടുത്തിയത്.
1) നൂറു സിംഹാസനങ്ങൾ
2) ഭീമസേനൻ
🌷 ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ നമുക്കായി പരിചയപ്പെടുത്തിയത് കരുപ്പടന്ന സ്ക്കൂളിലെ ധന്യ ടീച്ചർ ആണ്.ഔവയാർ തമിഴ് സാഹിത്യം അതിന്റെ വായനകളിലും പുനർവായനകളിലും സഞ്ചരിക്കുന്ന ഈ ആധുനിക കാലത്തും ഔവയാറിന്റെ കവിതകളിലൂടെ അധകാര സ്ഥാനങ്ങളോട് കലഹിക്കുന്ന ജയമോഹൻ എന്ന മലയാളിയായ തമിഴ് എഴുത്തുകാരന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് നൂറ് സിംഹാസനങ്ങൾ കാപ്പൻ എന്ന ധർമ്മപാലൻ എെ.എ.എസ് ഓഫീസറായ കഥ/ജീവിതമായ ഈ കൃതിയുടെ വായനക്കുറിപ്പിൽ ടീച്ചർ കൃതിയെ വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നു. നോവലിലെ ജാതീയമായ പരിപ്രേക്ഷ്യം,ആഖ്യാനം,നോവലിലെ ജാതിരാഷ്ട്രീയങ്ങൾ എന്നിവയിലൂടെ വിശദമായി കടന്നു പോകുന്ന ഈ കുറിപ്പ് കൃതിയെ രണ്ടാമതും വായിച്ച ഫലം നൽകുന്നു.
🌷അടുത്ത വായനക്കുറിപ്പ് നമ്മുടെ പ്രിയ അവതാരകന്റെ തന്നെയായിരുന്നു. ആധുനിക ഗുജറാത്തി സാഹിത്യത്തിലെ പ്രമുഖനായ സാഹിത്യകാരൻ കെ.എം.മുൻഷി എഴുതിയ കൃഷ്ണാവതാര സീരീസിലെ നാലാം ഭാഗമായ ഭീമസേന എന്ന കൃതിയുടെ വായനക്കുറിപ്പാണ് രതീഷ്മാഷ് പരിചയപ്പെടുത്തിയത്. ചിരിപ്പിക്കുന്ന മുൻകോപി എന്ന തലക്കെട്ട് തന്നെ ആ കൃതിയെ വായിക്കാൻ പ്രേരിപ്പിക്കുന്നതാണ്👏 നാം മറ്റെവിടെയും കാണാത്ത...വായിക്കാത്ത ഭീമനെ...രസകരമായ പുതുമാനത്തിൽ കാട്ടിത്തരുന്നു ഈ കൃതിയിൽ..
🌷ഇടപെടലുകളാൽ സജീവമായ സർഗസംവേദനമായിരുന്നു ഇന്ന്.. അനീസ് മാഷ്,സുദർശനൻ മാഷ്,ഗഫൂർമാഷ്,വിജുമാഷ്,സ്വപ്നടീച്ചർ, വാസുദേവൻമാഷ്,പ്രജിത,സീത,ശിവശങ്കരൻ മാഷ്,രവീന്ദ്രൻ മാഷ്,പ്രമോദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..
🏵🌸🏵🌸🏵🌸🏵🌸🏵🌸
ആഗസ്റ്റ് 20_തിങ്കൾ
സർഗസംവേദനം
📕📔📕📔📕📔📕📔📔
അവതരണംരതീഷ് കുമാർ മാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
📖📖📖📖📖📖📖📖📖📖
പ്രളയക്കെടുതിയിൽ കേരളം മുങ്ങിയപ്പോൾ നിർത്തിവെച്ച പ്രെെംടെം അവതരണം ഇന്നാണ് പുനരാരംഭിച്ചത്
ഇന്ന് സർഗസംവേദനത്തിൽ
1985 ആഗസ്റ്റ് 12ന് നടന്ന ലോകത്തെ ഞെട്ടിച്ച വിമാനാപകടമായ ജപ്പാൻ എയർലെെൻസ് ക്രാഷ് അപകടത്തെക്കുറിച്ച് റോബിൻ ടോംസ് എഴുതിയ ലേഖനം,ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന കൃതിക്ക് എം.കൃഷ്ണൻ നായർ എഴുതിയ കുറിപ്പ് എന്നിവയായിരുന്നു അവതാരകൻ പോസ്റ്റ് ചെയ്തത്
അറ്റകുറ്റപ്പണിയ്ക്കിടെ സംഭവിച്ച ചെറിയ കെെപ്പിഴ 7 വർഷങ്ങൾക്ക് ശേഷം Rear pressure bulk headന്റെ പൊട്ടിത്തെറി രൂപത്തിൽ 520 പേരുടെ ജീവനെടുത്ത അപകടത്തെക്കുറിച്ചുള്ള കുറിപ്പ് സങ്കടം തിങ്ങുന്ന മനസ്സോടെയല്ലാതെ വായിച്ച് തീർക്കാനാവില്ല
ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന കുറിപ്പ് *ശ്രീ.എം.കൃഷ്ണൻനായർ എഴുതിയതു കൊണ്ടു തന്നെ ആസ്വാദനത്തിന്റെ വ്യത്യസ്ത തലങ്ങൾ കാണാൻ കഴിഞ്ഞു 👍
കാലം അനുകൂലമല്ലാത്തതിനാലാകാം ഇടപെടലുകൾ കാര്യമായി ഉണ്ടായില്ല
🏵🌸🏵🌸🏵🌸🏵🌸🏵🌸
ആഗസ്റ്റ്_14 ചൊവ്വ
🌅 ചിത്രസാഗരം 🌅
ചിത്രകലയിലെ ഫ്രസ്കോ രീതിയിലുള്ള ചുമർച്ചിത്രത്തെയാണ് അവതാരക പ്രജിത ഇന്ന് ചിത്രസാഗരത്തിലൂടെ പരിചയപ്പെടുത്തിയത്.
ഫ്രസ്കോ രീതിയുടെ മൂന്ന് അവാന്തരവിഭാഗങ്ങൾ,ചിതരകാരന്മാർ,ചിത്രങ്ങൾഎന്നിവ ലോകംഇന്ത്യകേരളം എന്ന ക്രമത്തിൽ പരീക്ഷ ചയപ്പെടുത്തി.കുറച്ചുകൂടി വ്യക്തതയ്ക്കായി രാജൻമാഷ്ടെ അഭിമുഖവും ഉൾപ്പെടുത്തിയിരുന്നു.
രതീഷ് മാഷ്,ഗഫൂർ മാണ്,സീത,രജനി സുബോധ് ടീച്ചർ, രമ ടീച്ചർ, സുദർശനൻ മാഷ്, ഗഫൂർമാഷ് കാസർഗോഡ്, പ്രിയ ടീച്ചർ, പ്രവീൺ മാഷ്, പ്രമോദ് മാഷ്, വാസുദേവൻമാഷ്,അശോക്സർ, ബിജു മാഷ്,വിജു മാഷ്,ശ്രീല ടീച്ചർ,രജനി ടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. കല ടീച്ചറുടെ വക ഭുജംഗപ്രയാതത്തിലെ ശ്ലോകത്തോടെ ഇന്നത്തെ പ്രെെംടെെം അവസാനിച്ചു.
🏵🌸🏵🌸🏵🌸🏵🌸🏵🌸
ആഗസ്റ്റ്21ചൊവ്വ
🌅 ചിത്രസാഗരം🌅
ഇന്ന് അവതാരക ചുമർച്ചിത്രകലയുടെശരണ്ടാമത്തെ സങ്കേതമായ മ്യൂറൽ രചനയെ ആണ് പരിചയപ്പെടുത്തിയത്.മ്യൂറൽ സങ്കേതത്തിന്റെ തുടക്കം,murus എന്ന പദം,കേരളത്തിലെ ചുമർച്ചിത്രകല,ചുമർച്ചിത്രകലയുടെ അവസാനവാക്കായ ശെഖാവതി എന്ന രാജസ്ഥാനി ചിത്രകല,അജന്തയിലെ ജാതക കഥാവിഷ്ക്കാരം എന്നിവ ഉൾപ്പെട്ട വിശദമായ അവതരണത്തോടൊപ്പം വായനക്കാർക്ക് കുറച്ചുകൂടി വ്യക്തത വരാൻ താഴെ പറയുന്നവരുമായുള്ള അഭിമുഖവും ഉൾപ്പെടുത്തിയിരുന്നു.
1). രാമചന്ദ്രൻനമ്പൂതിരി മാഷ്_ചിത്രകാരൻ,റിട്ട.ചിത്രകലാദ്ധ്യാപകൻ
2) പ്രിൻസ് തോന്നയ്ക്കൽ_ചുമർച്ചിത്രകലാകാരൻ
3) ജഗദീഷ് ഏറാമ്മല_ചുമർച്ചിത്രകലാകാരൻ
തുടങ്ങാൻ ഒന്നരമണിക്കൂർ വെെകിയിരുന്നു(അഭിമുഖം തയ്യാറാക്കൽ,നെറ്റു പ്രശ്നം).അതിനാൽ ഇന്ന് രതീഷ് മാഷ്,ഗഫൂർ മാഷ്,പ്രമോദ് മാഷ്,സബുന്നിസ ടീച്ചർ എന്നിവർ മാത്രമാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
🏵🌸🏵🌸🏵🌸🏵🌸🏵🌸
2⃣3⃣ 0⃣8⃣ 2⃣0⃣1⃣8⃣
വ്യാഴം
🎥 സിനിമാലോകം 🎥
🔲 അവതരണം: വിജു എം രവീന്ദ്രൻ 🔲
(MSMHSS കല്ലിങ്ങപ്പറമ്പ്)
ലോക സിനിമയിലേക്ക് വാതായനങ്ങൾ തുറക്കുന്ന വിജു മാഷിന്റെ സിനിമാ ലോകം കൃത്യ സമയത്തു തന്നെ ആരംഭിച്ചു .
🎬 പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതും ഏറെ ചർച്ചകൾക്കു വിധേയമായതുമായ അഞ്ച് ലോക സിനിമകളാണ് മാഷിന്ന് പരിചയപ്പെടുത്തിയത്
📹 1960 ൽ പുറത്തിറങ്ങിയ ജോർജ് ഫ്രാഞ്ചുവിന്റെ ഫ്രഞ്ച് ചിത്രം "ഐസ് വിതൗട്ട് എ ഫേസ്" , സ്റ്റാൻലി കുബ്രികിന്റെ ഇംഗ്ലീഷ് ഫിലിം "ലോലിത" (1962) ,മിലോസ് ഫോർമാന്റെ ഇംഗ്ലീഷ് ചിത്രം " വൺ ഫ്ലൂ ഓവർ കുക്കൂസ് നെസ്റ്റ് " (1975) , ഫ്രാങ്ക്ലിൻ ജെ ഷാഫ്നർ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം " പാപ്പിയോൺ " (1973) , മൈക്കൽ കാക്കോയാനിസിന്റെ ഗ്രീക്ക് ചിത്രം "സോർബ ദ ഗ്രീക്ക് " (1964) എന്നിവയാണ് ഇന്ന് സിനിമാലോകത്തിലൂടെ പരിചയപ്പെടുത്തിയത്
📟 സിനിമകളുടെ വീഡിയോ ലിങ്കുകളുമായി പ്രജിതയും കടന്നു വന്നു
പ്രമോദ് മാഷ് ,രജനി ടീച്ചർ, രതീഷ് മാഷ് ,വാസുദേവൻ മാഷ് എന്നിവർ അഭിപ്രായങ്ങളും രേഖപ്പെടുത്തി
🍇 ഇതിനകം ഇരുപത് ലോക ക്ലാസിക് സിനിമകൾ പരിചയപ്പെടുത്തിയ വിജു മാഷിന് പ്രത്യേകം അഭിനന്ദനങ്ങൾ .
🌹🌹🌹🌹
🏵🌸🏵🌸🏵🌸🏵🌸🏵🌸
2⃣4⃣ 0⃣8⃣ 2⃣0⃣1⃣8⃣
വെള്ളി
🎼🎼 സംഗീതസാഗരം 🎼🎼
🔲 അവതരണം: രജനിടീച്ചർ 🔲
(GHSS പേരശ്ശനൂർ)
വെള്ളിയാഴ്ച രാവുകളെ സംഗീത സാന്ദ്രമാക്കുന്ന രജനി ടീച്ചർ ഇസ്ലാമിക ഗാനങ്ങളുടെ മധുര ധാരയുമായാണ് ഇന്ന് രംഗത്തെത്തിയത് ..
🎹 ഇസ്ലാമിക ഗാനരംഗത്ത് ശ്രദ്ധേയമായ ഗവേഷണപഠനങ്ങൾ നടത്തുകയും ഈ സംഗീത ശാഖയെ ഏറെ ജനകീയമാക്കുകയും ചെയ്ത ഡോ.ജമീൽ അഹമ്മദി ന്റെ ലേഖനം പരിചയപ്പെടുത്തിക്കൊണ്ടാണ് ടീച്ചർ തുടങ്ങിയത് .
🎷 ഇസ്ലാമിക ഗാനങ്ങളുടെ ചരിത്രവും വളർച്ചയും സൂക്ഷ്മമായി അവതരിപ്പിക്കാനും ടീച്ചർക്കായി
📺 ഗാനങ്ങളുടെ നിരവധി യൂട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി .
📹 ഗഫൂർ മാഷ് പോസ്റ്റ് ചെയ്ത ഓഡിയോ ഗാനങ്ങൾ മികച്ച കൂട്ടിച്ചേർക്കലുമായി
🔵 രതീഷ് മാഷ് ,വിജു മാഷ് ,സുദർശൻ മാഷ്,പ്രജിത എന്നിവർ അഭിപ്രായങ്ങളും രേഖപ്പെടുത്തി ..
🏵🌸🏵🌸🏵🌸🏵🌸🏵🌸
ആഗസ്റ്റ് 25_ശനി
📕 നവസാഹിതി📕
📖📖📖📖📖📖📖📖📖
അവതരണംസ്വപ്നറാണി ടീച്ചർ(ദേവധാർHSSതാനൂർ)
നെറ്റ് കവറേജ് പ്രശ്നം കാരണം ഇന്ന് അല്പം വെെകിയാണ് നവസാഹിതി ആരംഭിച്ചത്.ഓണം പ്രളയത്തിൽ മുങ്ങിയ ഓണമായി മാറിയ ഈ തിരുവോണനാളിൽ അതുമായി ബന്ധപ്പെട്ട സാഹിത്യസൃഷ്ടികൾ തന്നെയാണ് ടീച്ചർ ഇന്ന് പോസ്റ്റ് ചെയ്തത്.
💦 ശ്രീ.തിരുനെല്ലൂർ കരുണാകരൻ എഴുതിയ ഓണം എന്ന കവിതയാണ് ആദ്യം പരിചയപ്പെടുത്തിയത്. എന്നും ഓണത്തെ..ഓണത്തിന്റെ നന്മകളെ നിലനിർത്താൻ ആഗ്രഹിക്കുന്ന ഒരു നല്ല മലയാളിയുടെ ചിന്തകൾ ഈ കവിതയിൽ കാണാം.
💦 ഷാജു എഴുതിയ പേരില്ലാക്കവിതയിൽ അടയാളങ്ങൾ അവശേഷിപ്പിക്കാതെ അപ്രതീക്ഷിതമായി അഭയാർത്ഥികളായി മാറുന്നവരുടെ അവസ്ഥ😔😔നമ്മുടെ നാടും ഇന്ന് ആ അവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്നു...
💦 ഡി. വിനയചന്ദ്രൻ എഴുതിയ കവിതമനസ്സിലാകാത്തവരോട് എന്ന കവിതയിലെ ഓരോ വരിയും ഓരോ അർത്ഥതലങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു..
💦 ആധുനിക കവി ലാലു കെ.ആർ എഴുതിയ പോയ് വരിക എന്ന കവിത 👌👌ഉത്രാടപ്പൂനിലാവിനോട് മടങ്ങിക്കോളൂ എന്ന് കവി പറയുന്നു.പൂവിളിക്ക് പകരം തേങ്ങലുയരുന്ന വീഥികളിൽ അടുത്തയാണ്ട് പൂത്തുതളിർത്ത നിലാവിനോട് വരാൻ കവി പറയുന്നു.
💦 കലവൂർ രവികുമാർ എഴുതിയ പകരം 👍 ഇലകളും മുളയ്ക്കും മാമരമായ് ചിലപ്പോൾ..ഒന്നും ഒന്നിനും പകരമാവില്ലെങ്കിലും തണലാകും തീർച്ച👍🙏
💦 സലിം ചിനാം എഴുതിയ പോയ് വരിക യും ആനുകാലികം🙏
💦 രജനി ടീച്ചർ, ഗഫൂർ മാഷ്, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..
🏵🌸🏵🌸🏵🌸🏵🌸🏵🌸
ഇനി താര വിശേഷത്തിലേക്ക്....
നമ്മുടെ ഗ്രൂപ്പ് ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമാക്കാൻ മുൻകയ്യെടുത്ത അശോക് സാർ ആണ് ഇക്കഴിഞ്ഞ ആഴ്ചകളിലെ താരം. (പ്രവീൺമാഷ്ടെ കെെത്താങ്ങ് മറക്കുന്നില്ല)
അശോക് സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ💐💐💐
🏵🌸🏵🌸🏵🌸🏵🌸🏵🌸
ഇക്കഴിഞ്ഞ ആഴ്ചയിലെ മികച്ച പോസ്റ്റായി ഏതാണ് തെരഞ്ഞെടുക്കുക.....കേരളം പ്രളയത്തിൽ മുങ്ങിയ സമയം മുതലുള്ള ദുരിതാശ്വാസസഹായിയായ പോസ്റ്റുകൾ,കഥകൾ,കവിതകൾ,ലേഖനങ്ങൾ..... വ്യത്യസ്ത തലങ്ങളിലുമ തരത്തിലുമുള്ള പോസ്റ്റുകളിൽ നിന്ന് മികച്ചത് തെരഞ്ഞെടുക്കൽ ശരിയല്ല എന്ന് തോന്നിയതിനാൽ ഈയാഴ്ച ആ ഒരു താരപദവി ഒഴിവാക്കട്ടെ.ക്ഷമിക്കണേ🙏🙏
🏵🌸🏵🌸🏵🌸🏵🌸🏵🌸
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു🙏🙏
🏵🌸🏵🌸🏵🌸🏵🌸🏵🌸🏵🌸🏵🌸🏵🌸