26-07-18

1. El Topo (1970)
എൽ ടോപ്പോ (1970)
ഭാഷ സ്പാനിഷ്
സംവിധാനം അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി
Running time 125 മിനിറ്റ്

കൾട്ട് മൂവിക്ക് പുതിയ മാനം നൽകിയ ചിലിയൻ -ഫ്രഞ്ച് ചലചിത്രകാരനാണ് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി. അമേരിക്കൻ സിനിമ മേഖലയിൽ 'മിഡ്‌നൈറ്റ്‌ മൂവി' പ്രസ്ഥാനത്തിന് കാരണമായത് അലെജാണ്‍ഡ്രോ ജൊഡൊറോവ്‌സ്‌കി  യുടെ എൽ ടോപ്പോയുടെ വരവോടെയാണ്. 'സൈക്കോ- മാജിക്കൽ' എന്ന വിഭാഗത്തിന്റെ അത്യുന്നത പ്രതിഭശാലി എന്നാണ് ലോകം ജോഡോയെ വിളിക്കുന്നത്.

ഒരു ഗൺ ഫൈറ്റർ തന്റെ നഗ്നനായ മകനുമായി യാത്ര തുടങ്ങുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. അധികാരത്തിനു വേണ്ടി അയാൾ ഒരുപാടു പേരെ കൊലചെയ്യുന്നതിലൂടെ കഥ സഞ്ചാരിക്കുന്നു. പിന്നീട് അയാൾ തന്റെ മോഹങ്ങൾക്ക് വേണ്ടി സ്വന്തം മകനെ ഉപേക്ഷിക്കുന്നതും, ഉയരത്തിൽ നിന്നും പടു കുഴിയിലേക്കുള്ള അയാളുടെ വീഴ്ചയും, പിന്നീട് അയാൾക്കുണ്ടാകുന്ന മാറ്റങ്ങളിലൂടെ കഥ സഞ്ചരിക്കുന്നു...


2.Come and See (1985)
 കം ഏന്റ് സീ (1985)
 ഭാഷ റഷ്യൻ
സംവിധാനം എല്ല ക്ലിമോവ്
ദൈർഘ്യം 136 മിനിട്

കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ പോരാടാൻ ഇറങ്ങിതിരിക്കൂന്ന ബാലനായ ഫ്ള്യോറയുടെ കണ്ണിലൂടെയാണ് ക്ലിമോവ് വിവരിക്കുന്നത്. ഈ മൂവി ആരംഭിക്കുന്നത് ഫ്ള്യോറയും വേറൊരു കുട്ടിയും കൂടി ചത്ത സൈനികരുടെ തോക്ക് തപ്പുകയും ഫ്ള്യോറക്ക് ഒരു റൈഫിൾ കിട്ടുകയും അത്വഴി പാർടിസൻ സേനയിൽ ചേരാൻ അവസരമുണ്ടാകൂന്നു.പക്ഷേ അച്ഛനെ പോലെ ഫ്ള്യോറയെ നഷ്ടപ്പെടുമെന്ന ചിന്തകൊണ്ട് അമ്മ സമ്മതിക്കില്ല എന്നാലും ഫ്ള്യോറ പോകുന്നു.അവിടെ ചെന്ന അവനെ റിസർവിലുൾപ്പെടുത്തുകയും അവന്റെ ബൂട്ട് വേറൊരാൾക്ക് കൊടുക്കാനും കമാണ്ടർ പറയുന്നു.അതിൽ വിഷമം തോന്നിയ ഫ്ള്യോറ ഗ്ലാഷയെ പരിചയപ്പെടുകയും പിന്നീട് ജർമ്മൻ സേന ബോംബാക്രമണം നടത്തുകയും അതിൽ കേൾവിക്ക് തകരാർ സംഭവിക്കുന്ന ഫ്ള്യോറയും ഗ്ലാഷയും കൂടി അവന്റെ വീട്ടിലേക്ക് പോകുന്നു അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ക്ലിമോവിന്റെ മികച്ച സംവിധാനവും ക്രാവ്ചെങ്കോയുടെ മികച്ച അഭിനയവും ഈ സിനിമയെ ബ്രില്ല്യന്റാക്കുന്നു.അവസാനം ഹിറ്റ്ലറുടെ ഫോട്ടോക്ക് നേരെ വെടിവെക്കുന്ന ഫ്ള്യോറയുടെ മുഖം ഈ സിനിമയെ മറക്കാൻ സാധിക്കാത്ത ഒന്നാക്കുന്നു







3. La Grande Illusion (1937)
ദ ഗ്രാന്‍റ് ഇല്യൂഷൻ (1937)
ഭാഷ ഫ്രെഞ്ച്
സംവിധാനം ഷോൺ റെന്വാ  
Running time 113 മിനിറ്റ്

വിഖ്യാത ഫ്രഞ്ച് സംവിധായകൻ, ഷോൺ റെന്വായുടെ സംവിധാന മികവിൽ, 1937ൽ പുറത്ത് വന്ന ചിത്രമാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. ഒന്നാം ലോക മഹായുദ്ധകാലത്ത്, ജർമൻ തടവിലാക്കപ്പെടുന്ന ഫ്രഞ്ച് സൈനികരിലൂടെ... അവരുടെ രക്ഷപെടൽ ശ്രമങ്ങളിലൂടെ... യുദ്ധങ്ങളുടേയും, അതിർത്തികളുടേയും അർത്ഥശൂന്യത സംവിധായകൻ വരച്ചിടുന്നു. സ്ഥല-കാലങ്ങളെ ഭേദിക്കാനുള്ള പ്രമേയ തീവ്രതയും, ആഖ്യാന കൗശലവും ഈ ചിത്രത്തിനുണ്ട്. ലളിതമായ പ്രമേയത്തിനു പിന്നിൽ മാനവികതയുടേയും, രാഷ്ട്രീയത്തിന്റേയും, ആഴമേറിയ സാമൂഹിക നിരീക്ഷണളുടേയും കടലിരമ്പങ്ങൾ നമുക്ക് കേൾക്കാം. സിനിമ ആസ്വാദകരും, സിനിമ വിദ്യാർത്ഥികളും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് ദ ഗ്രാന്‍റ് ഇല്യൂഷൻ. എക്കാലത്തേയും മികച്ച സിനിമകളിലൊന്നായി ഇത് പരിഗണിക്കപ്പെടുന്നു.എമ്പയർ മാഗസിൻ നടത്തിയ അഭിപ്രായ സർവേയിൽ മുപ്പത്തഞ്ചാം സ്ഥാനമാണ് ഈ സിനിമയ്ക്കുള്ളത്...







4. To Kill a Mockingbird (1962) 
ടു കിൽ എ മോക്കിങ്ങ്ബേർഡ് (1962) 
ഭാഷ ഇംഗ്ലീഷ്
സംവിധാനം റോബർട്ട് മുള്ളിഗന്‍
Running time 129 മിനിറ്റ്

1962ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് റ്റു കിൽ എ മോക്കിങ്ങ്ബേർഡ്. ഹാർപ്പർ ലീയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സംവിധാനം ചെയ്തത് റോബർട്ട് മുള്ളിഗനാണ്. ഹോർടൺ ഫൂട്ട് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഗ്രിഗറി പെക്ക്, മേരി ബധാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആറ്റിക്കസ് ഫിഞ്ചിനെയും സ്കൗട്ടിനെയും അവതരിപ്പിച്ചിരിക്കുന്നു. ചരിത്രത്തിലെത്തന്നെ മികച്ച ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റ്റു കിൽ എ മോക്കിങ്ങ്ബേർഡ് സാമ്പത്തികമായും വൻവിജയമായിരുന്നു. എട്ടു അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം, മികച്ച നടൻ, മികച്ച കലാസംവിധാനം, മികച്ച അവലംബിത തിരക്കഥ എന്നീ അവാർഡുകൾ സ്വന്തമാക്കിയിരുന്നു.







5. The Virgin Spring (1960) 
ദി വിർജിൻ സ്പ്രിങ് (1960) 
ഭാഷ സ്വീഡിഷ് 
സംവിധാനം ഇങ്മർ ബർഗ്‌മൻ
Running time 86 മിനിറ്റ്

വിഖ്യാത സ്വീഡിഷ് സംവിധായകൻ ഇങ്മർ ബർഗ്‌മൻ സംവിധാനം ചെയ്ത് 1960ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ദ വിർജിൻ സ്പ്രിങ്. തന്റെ മകളെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരോടുള്ള പിതാവിന്റെ പ്രതികാരത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ധാർമികത, നീതി, മതങ്ങൾ തുടങ്ങിയ പ്രമേയങ്ങളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച് ഈ സിനിമ 1961ലെ ഓസ്കാർ പുരസ്കാര വേളയിൽ മികച്ച് അന്യഭാഷാ ചിത്രത്തിനുള്ള പുരസ്കാരം നേടി. കൂടാതെ 1972ൽ പുറത്തിറ്ങ്ങിയ ദ ലാസ്റ്റ് ഹൌസ് ഓൺ ദ ലെഫ്റ്റ് എന്ന ചിത്രത്തിനു അടിസ്ഥാനവുമായി.