2000-ല്‍ പുറത്തിറങ്ങിയ "American Psycho" ക്ക് ശേഷം Christian Bale ചെയ്ത "സൈക്കോ" ത്രില്ലെര്‍ ആണ് 2004-ലെ “The Machinist”. ട്രെവോര്‍ റെസ്നിക്ക് എന്ന മെഷിനിസ്റ്റിന്റെ ജീവിതമാണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ തുറന്നുകാട്ടുന്നത്. ഒരു വര്‍ഷമായി ഉറക്കം നഷ്ടപ്പെട്ടു ജീവിക്കുന്ന വ്യക്തിയാണ് 'ട്രെവോര്‍ റെസ്നിക്ക്'. വിരസമായ അയാളുടെ ജീവിതത്തില്‍ നിറഞ്ഞു നില്ക്കുന്നത് ഒരു വേശ്യയും, ഒരു കോഫിഷോപ്പ് ജീവനക്കാരിയുമാണ്. ഇവരൊക്കെ അയാളോട് പറയുന്നുണ്ട് "If you were any thinner, you wouldn't exist". ഇതിനിടെ അയാളുടെ അനാസ്ഥ മൂലമുണ്ടാകുന്ന ഒരപകടത്തില്‍ കൂടെ ജോലിചെയ്യുന്ന ഒരാളുടെ കൈ നഷ്ടമാകുന്നു. മറ്റാരും കാണാത്ത ഒരു വ്യക്തി ഇയാളുടെ മുന്‍പില്‍ നിരവധി തവണയായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്രിഡ്ജില്‍ കാണപ്പെടുന്ന കുറിപ്പും, മറ്റാരും കാണാത്ത മനുഷ്യനും ട്രെവോറിന്റെ മനസ്സില്‍ പലതരത്തിലുള്ള ചിന്തകള്‍ക്കും വഴിയൊരുക്കുന്നു ...
ആത്മസമര്‍പണമാണ് ഒരു കലയുടെ വിജയം. ഒരു നടന് സ്വന്തം കഥാപാത്രത്തിന്റെ പൂര്‍ണതയ്കുവേണ്ടി ഏതറ്റവും വരെ പോകാം എന്ന് കാട്ടിതരുന്ന ചിത്രമാണ് “ദി മെഷിനിസ്റ്റ്”. പോസ്റ്ററിലെ മെലിഞ്ഞുണങ്ങിയ Christian Bale [ട്രെവോര്‍ റെസ്നിക്ക്] ശരിക്കും അമ്പരപ്പ് ഉളവാക്കിയിരുന്നു . ആരോഗ്യമുള്ള ശരീരം ഏതൊരുവന്റെയും സ്വപ്നമാണ്. തന്റെ സുന്ദരമായ ശരീരം ഈ വിധം നശിപ്പിക്കാനുള്ള ആ തന്റേടം മാത്രം മതി ഈ നടനെ അംഗികരിക്കാന്‍...
പരിഭാഷ: : Josy Joy
സമയദൈര്‍ഘ്യം : 101 മിനിട്ട്
FPS : 23.976
# Info :9fb6ce0a7282eb8ca1443a2e41c87ab725133a38
Download Link
The Machinist (2004) Opensubtitles
The Machinist (2004) Dropbox