25-10-17

🌸🌸🌸🌸🌸🌸🌸🌸
🦋🦋🦋🦋🦋🦋🦋🦋
     ലോകസാഹിത്യം
നെസി
🦋🦋🦋🦋🦋🦋🦋
📝📝📝📝📝📝📝


📘📘📘📘📘📘📘
ലോക സാഹിത്യ വേദിയിലേക്ക് സ്വാഗതം
📕📕📕📕📕📕📕


ജോർജ്ജ് ബർണാർഡ് ഷാ

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം,അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.വിദ്യാഭ്യാസം, വിവാഹം ,മതം ,ഭരണസം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തി |ന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികൾ.

ജനനം 1856 ജൂലൈ 26
ഡബ്ലിൻ, അയർലന്റ്
മരണം 1950 നവംബർ 2 (പ്രായം 94)
ഹെർട്ഫോർഡ്ഷെയർ, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം
ദേശീയത ഐറിഷ്
തൊഴിൽ നാടകകൃത്ത്,സാഹിത്യവിമർശകൻ, സാമൂഹ്യപ്രവർത്തകൻ
പുരസ്കാര(ങ്ങൾ)
സാഹിത്യത്തിനുള്ള നോബൽ സമ്മാനം(1925),

മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ്(1938)
രചനാ സങ്കേതം ആക്ഷേപഹാസ്യം, Black comedy
സാഹിത്യപ്രസ്ഥാനം Reformist Socialist
സ്വാധീനിച്ചവർ ആർതർ ഷോപ്പൻഹോവർ, റിച്ചാർഡ് വാഗ്നർ, ഇബ്‌സൻ, ഫ്രീഡ്രിക്ക് നീച്ച, ഹെൻറി ജോർജ്ജ്, വില്യം മോറിസ്
സ്വാധീനിക്കപ്പെട്ടവർ സോഷ്യലിസം and ഫേബിയനിസം in the United Kingdom, കോളിൻ വിൽസൺ, Kurt Vonnegut

സോഷ്യലിസത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ,തൊഴിലാളിവർഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയൻ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബൽ സമ്മാനവും(1925) ഓസ്കാർ പുരസ്കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ്‌ ബെർണാർഡ് ഷാ. ബഹുമതികളിൽ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബൽ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവിൽ ഭാര്യയുടെ പ്രേരണയാൽ അതു സ്വീകരിച്ചു.

വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട് Cashel Byron's Profession എന്ന നോവലിലും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്.ഔപചാരികവിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികൾ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെർണാഡ് ഷായ്ക്ക് ഏകദേശം പതിനാറു വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ അമ്മ പെണ്മക്കളോടൊപ്പം ലണ്ടനിലേക്ക് മാറി. ഡബ്ലിനിൽ അച്ഛനോടൊപ്പം കഴിച്ചുകൂട്ടാനായിരുന്നു ഷായുടെ തീരുമാനം.അക്കാലത്ത് ഒരു എസ്റ്റേറ്റ് ഓഫീസിൽ ഗുമസ്തനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1876 ഏപ്രിൽ മാസത്തിൽ അദ്ദേഹം ലണ്ടനിലെത്തി.അവിടെ വച്ച് സാഹിത്യത്തിൽ കൂടുതൽ തത്പരനായ ബർണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രത്തിൽ സംഗീതസംബന്ധിയായ ലേഖനങ്ങളെഴുതാനാരംഭിച്ചു. പിന്നീട് സാറ്റർഡേ റിവ്യു എന്ന വാരികയിൽ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമർശിച്ചും അദ്ദേഹം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.
വായന അദ്ദേഹത്തെ ഒരു സോഷ്യലിസ്റ്റാക്കി മാറ്റി.1884 സെപ്റ്റംബറിൽ ലണ്ടനിൽ വച്ച് പ്രശസ്ത അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞൻ ഹെൻറി ജോർജ്ജ് നടത്തിയ പ്രസംഗം അദ്ദേഹത്തെ ഫാബിയൻ സൊസൈറ്റിയിലേക്ക് ആകർഷിച്ചു. സാവധാനപരിവർത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1884-ൽ നിലവിൽ വന്ന പ്രസ്ഥാനമായിരുന്നു ഫാബിയൻ സൊസൈറ്റി. 1898-ൽ തന്റെ സഹപ്രവർത്തകയായിരുന്ന ഷാർലറ്റ് പയ്ൻ ടൗൺഷൻഡ് എന്ന ഐറിഷ് വനിതയെ അദ്ദേഹം വിവാഹം കഴിച്ചു. 1906-ൽ ഹെർട്ഫോഡ്ഷെയറിലെ വസതിയിൽ അവരിരുവരും താമസമാരംഭിച്ചു.പ്രസ്തുത വസതി ഷാസ് കോർണർ(Shaw's Corner)എന്ന പേരിൽ ഇന്നും പരിരക്ഷിക്കപ്പെടുന്നു.‍

1879നും 1883നും ഇടയിൽ ബെർണാഡ് ഷാ ഏതാനും നോവലുകൾ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകൾ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതൽ അദ്ദേഹം നാടകരചനയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.1892-ലാണ്‌ അദ്ദേഹത്തിന്റെ ആദ്യ നാടകം Widower's Houses അരങ്ങിലെത്തിയത്.ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനുശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി.അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും 2,50,000ത്തോളം എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.1895-ൽ ഫാബിയൻ സൊസൈറ്റിയിലെ തന്റെ സഹപ്രവർത്തകരായിരുന്ന സിഡ്നി വെബ് ,ബിയാട്രിസ് വെബ്, ഗ്രഹാം വല്ലസ് എന്നിവരുമായിച്ചേർന്ന് ബെർനാർഡ് ഷാ ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കൽ സയൻസ് സ്ഥാപിച്ചു.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലെ ലൈബ്രറിയിൽ ഷായുടെ ബഹുമാനാർഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു.1925-ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.]1931മുതൽ 1936 വരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നിരവധി പ്രഭാഷണങ്ങൾ നടത്തി.1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1943 സെപ്റ്റംബർ 12ന്‌ ഷാർലറ്റ് ഷാ അന്തരിച്ചു.
അവസാനകാലം 'ഷാസ് കോർണറി'ലാണ്‌ അദ്ദേഹം ചിലവഴിച്ചത്.1950 നവംബർ 2-ന്‌ 94-ആം വയസ്സിൽ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബർണാഡ് ഷായുടെ അന്ത്യം. അദ്ദേഹത്തിന്റെ ചിതാഭസ്മം പത്നി ഷാർലറ്റ് ഷായുടേതിനൊപ്പം ഷാസ് കോർണറിലെ പൂന്തോട്ടത്തിൽ വിതറി.

ഒരേ സമയം ഓസ്കാർ പുരസ്കാരവും നോബൽ സമ്മാനവും ഏറ്റു വാങ്ങിയ സാഹിത്യകാരൻ ജോർജ്ജ് ബർണാഡ് ഷാ അല്ലാതെ മറ്റാരെങ്കിലുമുണ്ടാകുമോ? ആംഗലേയ സാഹിത്യത്തിൽ ഏറ്റവുമധികം ഹാസ്യം കൊണ്ട് സമകാലിക വിഷയങ്ങൾ അവതരിപ്പിച്ചു കയ്യടി നേടിയെടുത്ത ആളും വേറെ ഉണ്ടാകില്ല. നാടകകൃത്തും, സാഹിത്യ വിമർശകനും, ഗദ്യമെഴുത്തുകാരനും ഒക്കെ ആയിരിക്കുമ്പോഴും അദ്ദേഹത്തിന്റെ കൃതികൾ വായിക്കാത്തവർ പോലും ഷായുടെ പ്രശസ്തമായ വാചകങ്ങൾ സ്വന്തം ലേഖനങ്ങളിലും ഓരോ ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ഉപയോഗിച്ച് കാണാം. ഒരുപക്ഷെ വളരെ ബൃഹത്തായ ഒരു ഷാ വായന ഇല്ലാത്തവർക്ക് പോലും അദ്ദേഹം ഏറെ പരിചിതമായിരുന്നു എന്ന് സാരം. കുട്ടിക്കാലം മുതലേ എഴുത്തു തുടങ്ങിയ ഒരു മുഴുനീള എഴുത്തുകാരനൊന്നുമായിരുന്നില്ല ഷാ. സാമൂഹികമായ ചുറ്റുപാടുകൾ എഴുത്തുകാരനാക്കിയ വിപ്ലവകാരിയാണ് അദ്ദേഹമെന്ന് പറയാം. രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ പദ്ധതികൾ, വെറും സാധാരണക്കാരുടെ ജീവിതം, ചൂഷണങ്ങൾ എന്നിവയിലൊക്കെ മനസ്സ് മടുത്തു പ്രതികരണവും പ്രതിഷേധവും രേഖപ്പെടുത്താനായാണ് ഷാ എഴുത്തു ആരംഭിക്കുന്നത്. ആദ്യം നോവലെഴുത്തിൽ തുടങ്ങിയെങ്കിലും സാഹിത്യ ലോകം ബർണാഡ് ഷാ എന്ന പേര് കേട്ട് തുടങ്ങുന്നത് നാടക രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തിലൂടെയാണ്. അറുപത്തിമൂന്നു നാടകങ്ങൾക്കുപുറമേ രണ്ടു ലക്ഷത്തിലധികം ലഘു പ്രബന്ധങ്ങൾ അദ്ദേഹം എഴുതിയെന്നു കേൾക്കുമ്പോൾ വായനക്കാർ അമ്പരക്കും. എന്നാൽ എഴുത്തിനോട് അത്രയ്ക്ക് ആരാധനയും ഭ്രാന്തുമായിരുന്നു ഷായ്ക്ക്.

ഷായുമായി ബന്ധപ്പെട്ടു നിരവധി തമാശ നിറഞ്ഞ കഥകൾ നിലവിലുണ്ട്. നിലയ്ക്കാത്ത പുകവലിക്കാരനായിരുന്നു ഷാ എന്നത് പൊതു സമൂഹത്തിൽ എല്ലാവർക്കും അറിയുന്ന കാര്യമാണ്. അത്രയധികം സിഗരറ്റുകൾ നിത്യേന വലിച്ചു കൂട്ടിയിരുന്ന അദ്ദേഹത്തോട് ഒരിക്കൽ ഒരു സുഹൃത്ത് പുകവലി നിർത്താൻ ഉപദേശിച്ചപ്പോൾ ഷാ നൽകിയ മറുപടി " പുകവലി നിര്‍ത്താന്‍ വളരെ എളുപ്പമാണ്. ഞാന്‍ തന്നെ ഒരു നൂറ് തവണയെങ്കിലും പുകവലി നിര്‍ത്തിയിട്ടുണ്ട്" എന്നായിരുന്നു. ചോദ്യങ്ങൾക്കു വളരെ കൃത്യമായി ഷാ മറുപടി നൽകിയിരുന്നു.

ഇസ്‌ലാം മതത്തെ കുറിച്ച് വളരെ ആഴത്തിൽ പഠിക്കുകയും ഇസ്‌ലാമിനെ പ്രകീർത്തിച്ചു സംസാരിക്കുകയും ചെയ്യുന്ന ആളായിരുന്നു ഷാ. പിന്നെന്തുകൊണ്ടു നിങ്ങൾ മുസ്‌ലിം ആകുന്നില്ല എന്നൊരിക്കൽ ഒരു സുഹൃത്ത് ചോദിച്ചപ്പോൾ, താൻ ഇസ്‌ലാമിനെ കുറിച്ചാണ് സംസാരിക്കുന്നത് മുസ്ലീമിനെ കുറിച്ചല്ല എന്ന് ഷാ മറുപടിയും നൽകി. ഒരുപക്ഷെ വർഷങ്ങൾക്ക് മുൻപ് പറഞ്ഞതെങ്കിലും ഏറെ സമകാലീക പ്രസക്തി അദ്ദേഹത്തിന്റെ വാചകത്തിനുണ്ട്.  പ്രവാചകനെ കുറിച്ച് ഷാ പറഞ്ഞത് ഇപ്രകാരമാണ്,  "ലോകത്തെ ഏതെങ്കിലും ഒരു സ്വേഛാധിപതി മുഹമ്മദിനെപ്പോലെ ആയിത്തീരുമെങ്കില്‍ അയാള്‍ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് സമാധാനവും സന്തോഷവും കൈവരിക്കുന്നതില്‍ വിജയിക്കും. അന്തിക്രിസ്തു എന്ന നിലയ്ക്കല്ല, ഞാനദ്ദേഹത്തെ നിരീക്ഷിച്ചത്. അതുകൊണ്ടുതന്നെ മാനവരാശിയുടെ രക്ഷകനാണദ്ദേഹം. ഇന്നിന്റെ യൂറോപ് സ്വീകരിക്കുന്നതിനേക്കാള്‍ വര്‍ധിതാവേശത്തോടെ നാളെയുടെ യൂറോപ് മുഹമ്മദിന്റെ സന്ദേശങ്ങളെ സ്വീകരിക്കുമെന്നെനിക്കുറപ്പുണ്ട്."

എഴുത്തുകാരൻ മാത്രമായിരുന്നില്ല ബർണാഡ് ഷാ, മികച്ച ഒരു ഫൊട്ടോഗ്രാഫർ കൂടിയാണെന്ന് ലണ്ടൻ നാഷണൽ ട്രസ്റ് സൂക്ഷിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിളിച്ചു പറയുന്നു. 1890 കൾ മുതൽ ഇങ്ങോട്ട് രാജ്യങ്ങൾ സന്ദർശിയ്ക്കാനിറങ്ങുമ്പോൾ അദ്ദേഹം കയ്യിൽ ഒരു ക്യാമറയും കരുതുമായിരുന്നു. അത്തരത്തിൽ ഷാ എടുത്ത ഇരുപതിനായിരത്തിലധികം ചിത്രങ്ങളുണ്ട് ട്രസ്റ്റിന്റെ ശേഖരത്തിൽ. ഇതിലുമെത്രയോ ഷാ എടുത്തിരിക്കാമെന്നും ചരിത്രകാരന്മാർ പറയുന്നു. 

100 വിശ്വപ്രസിദ്ധരുടെ ഫലിതങ്ങള്‍ എന്ന പുസ്തകത്തിൽ ബർണാഡ്‌ഷായുടെ ഫലിതം അടയാളപ്പെടുത്തിയിരിക്കുന്ന, അദ്ദേഹം പൊങ്ങച്ചക്കാരിയായ ഒരു സ്ത്രീയുമായി നടത്തിയ സംഭാഷണ രൂപത്തിലാണ്, തന്റെ പ്രായം എത്രയെന്നു കൃത്യമായി പറയാനാകുമോ എന്ന ഷായോടുള്ള സ്ത്രീയുടെ ചോദ്യത്തിന്, തെല്ലുനേരം ആ സ്ത്രീയെ നിരീക്ഷിച്ചശേഷം ഷാ പറഞ്ഞു:“നിങ്ങളുടെ പല്ലുകള്‍ കണ്ടാല്‍ ഒരു പതിനെട്ടു വയസ്സു മാത്രമേ തോന്നൂ. നിങ്ങളുടെ ചുരുണ്ട്ബ്രൗണ്‍നിറത്തിലുള്ള മുടി കണ്ടാല്‍ 19 വയസ്സ് തോന്നിക്കും. എന്നാല്‍ നിങ്ങളുടെ നടത്തവും ഭാവവും കണ്ടാല്‍ പതിന്നാല് വയസ്സില്‍ കൂടുതല്‍ തോന്നില്ല.’’ എന്ന ഉത്തരത്തിൽ സന്തുഷ്ടയായി സ്ത്രീ പ്രായം പറയൂ എന്ന് വീണ്ടും ഓർമ്മിപ്പിച്ചപ്പോൾ ഇവയെല്ലാം കൂട്ടിയാൽ കിട്ടുന്നതാണ് നിങ്ങളുടെ പ്രായം എന്ന ഫലിതം തുറന്നു പറയാൻ ധൈര്യം കാട്ടിയ വ്യക്തിയുമായിരുന്നു. ഇത്തരം നിരവധി ഫലിത വാക്യങ്ങൾ പലയിടങ്ങളിലായി പല പുസ്തകങ്ങളിലായി ഷായുടേതായി ചിതറിക്കിടക്കുന്നുമുണ്ട്.

അങ്ങേയ്‌ക്ക് ഒരു പുനർജ്ജന്മം ഉണ്ടെങ്കിൽ ആരായി ജനിക്കണം?
വലിയ വലിയ മോഹങ്ങളും സ്വപ്നങ്ങളും ഇടകലർത്തി ഉത്തരം പറയാൻ കഴിയുന്ന ചോദ്യം. എന്നാൽ ബർണാഡ് ഷാ ഇതിനു മറുപടി നൽകിയത് മറ്റൊരു മനുഷ്യനായി ജനിക്കണം എന്ന് പറഞ്ഞുകൊണ്ടാണ്. ഈ ജന്മത്തിലെ എല്ലാ കർമ്മങ്ങളും പ്രവൃത്തികളും മനോഹരമായി ചെയ്തു തീർത്തിട്ടുണ്ട്, അപ്പോൾ അടുത്ത ജന്മത്തിൽ മറ്റൊരു മനുഷ്യനായി ജനിച്ചു അയാളുടെ കർമ്മങ്ങൾ ചെയ്തു തീർക്കാമല്ലോ എന്ന ഏറ്റവും ലളിതവും എന്നാൽ ഉദാത്തവുമായ ഉത്തരമായിരുന്നു ഷായുടേത്. സമൂഹത്തിന്റെ എല്ലാ മേഖലയും തൊട്ടു കടന്നു പോകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഹാസ്യ തലങ്ങൾ. അവയിൽ പൊങ്ങച്ചക്കാരിയായ സ്ത്രീകൾ മുതൽ ഏറ്റവും ഉയർന്ന തലത്തിലുള്ളവർ വരെ ഇരകളുമായിരുന്നു. എന്നാൽ അനീതികൾക്കും ഉച്ച നീചത്വങ്ങൾക്കുമെതിരെ പ്രതികരിക്കുന്ന ഷായുടെ ഭാഷ തന്നെയായിരിക്കാം അദ്ദേഹത്തെ ലോക പ്രശസ്തനായ എഴുത്തുകാരനാക്കി മാറ്റിയത്. വായനക്കാർക്ക് സുപരിചിതങ്ങളായ ഇത്തരം കഥകളിലൂടെയാണ് അദ്ദേഹം ജീവിക്കുകയും ചെയ്യുന്നതും.

☄☄☄☄☄☄☄☄

ഏറെ പരിചിതനായ ഒരു ബഹുമുഖ പ്രതിഭയാണ് ബർനാഡ് ഷാ.... എങ്കിലും അദ് ദേഹത്തിന്റെ സാഹിത്യ ലോകം അതായത് പുസതകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ അധികമൊന്നും ലഭ്യമല്ല. കൂട്ടിച്ചേർക്കാൻ ഗ്രൂപ്പംഗങ്ങൾക്കായി വേദി നൽകുന്നു.🙏