25-07-18


വിഷയവൈവിദ്ധ്യത്തിന്റെയും സൂക്ഷ്മതയുടെയും വിഭവസന്നദ്ധത കൊണ്ട് വാത്സ്യായനന്റെ 'കാമസൂത്രം ' ചരിത്രത്തിനും മനശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനു പോലും എടുത്തുപറയത്തക്ക സംഭാവനകൾ നൽകിയിരിക്കുന്നു. വിഷയേച്ഛുക്കൾക്കോ കാമ കലാപ്രേമികൾക്കോ വേണ്ടി ലൈംഗീക കാര്യങ്ങളെപ്പറ്റിലഘുവായി എഴുതപ്പെട്ട ഒരു ഗ്രന്ഥമല്ല ഇത്. മറിച്ച് മനുഷ്യ സമൂഹത്തിനു അഗമ്യമെന്നു പൊതുവെ കരുതിയ ഒരു വിഷയത്തെ സംബന്ധിച്ച ഗൗരവമുള്ളതും ശാസ്ത്രീയവുമായ നിബന്ധന കൂടിയാണ്‌ ഇത്‌.
പ്രശസ്ത പാശ്ചാത്യ പാണ്ഡിതൻ എസ്.കെ.ഡെയുടെ അഭിപ്രായമാണിത്.

വാത്സ്യായനൻ
☸☸☸☸☸☸
കാമസൂത്രം എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ധത്തിന്റെ കർത്താവായ മഹർഷിയാണ് വാത്സ്യായനൻ.
 ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. എങ്കിലും ചാണക്യനു ശേഷമാണെന്നും AD രണ്ടാം നൂറ്റാണ്ടിനും നാലാം നൂറ്റാണ്ടിന്നും ഇടയിലാവാമെന്ന് കരുതുന്നു.
 ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ കാമസൂത്രം വിശദീകരിക്കുന്നു.
 ഗൗതമപ്രോക്തമായ ന്യായസൂത്രം എന്ന ന്യായശാസ്ത്രത്തിന്റെ ഭാഷ്യകർത്താവും വാത്സ്യായനൻ ആണ്.
(രണ്ടും ഒരേ വാത്സ്യായനനാണോ എന്ന കാര്യം സംശയമുണ്ട്.)

ജീവിത കാലം
വാത്സ്യായനൻ ജീവിച്ചിരുന്ന കൃത്യമായ കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല.  കാമസൂത്രത്തിൽ ശാതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്; അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം ജീവിച്ചിരുന്നത്. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹദ്സംഹിതത്തിന്റെ 18-ാം അദ്ധ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തിൽ നിന്നാണ്. ഇങ്ങനെ വാത്സ്യായനൻ ജീവിച്ചിരുന്ന ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യ കാലഘട്ടത്തിലാണെന്ന് ഏകദേശം ഊഹിക്കാം.

മല്ലനാഗൻ എന്ന കാമത്തിന്റെ മൂർത്തിയുമായി വാത്സ്യായന്റെ പേരു കൂട്ടിവായിക്കറുണ്ട്. കാമാഖ്യയിലെ യോനി പൂജക്കും വാത്സ്യായനപ്രോക്തമായ തുടക്കമാണ് പറയപ്പെടുന്നത്. കാമത്തിലൂടെ മോക്ഷത്തിലെത്താമെന്ന വാത്സ്യായനശാസ്ത്രം പിന്നീറ്റ് ആചാരരജനീഷിനെപോലുള്ളവരെയും ആകർഷിക്കുകയുണ്ടായി.

കാമസൂത്രം
✡✡✡✡✡✡
പുരുഷാര്‍ത്ഥങ്ങളില്‍ ഒന്നായ കാമം സാക്ഷാത്കരിക്കുന്നതിനുവേണ്ടി പണ്ഡിതരസികനായ മല്ലനാഗ വാത്സ്യായനമഹര്‍ഷി രചിച്ച കൃതിയാണ് കാമസൂത്രം.

ഭഗവദ്ഗീത കഴിഞ്ഞാല്‍ ഇന്ത്യയ്ക്കുവെളിയില്‍ ഏറ്റവുമധികം വായിക്കപ്പെടുകയും പരാമര്‍ശിക്കപ്പെടുകയും ചെയ്യുന്ന ഭാരതീയ കൃതി എന്ന മേന്മയും ഇതിനുണ്ട്. ഡോ.രാധാകൃഷ്ണന്‍ പറയുന്നു, 'കാമം എന്നാല്‍ മനുഷ്യന്റെ വൈകാരികസത്തയാണ്. അവന്റെ വികാരങ്ങളും ആഗ്രഹങ്ങളുംതന്നെ.
ഒരാള്‍ക്ക് തന്റെ വൈകാരിക ജീവിതം നിഷേധിക്കപ്പെട്ടാല്‍ അയാള്‍ പിന്നെ എല്ലാം അടിച്ചമര്‍ത്തി അന്തര്‍മുഖനായി ധാര്‍മികപീഡനത്തിനിരയായിത്തീരും. അതിന്റെ പ്രതിപ്രവര്‍ത്തനം ആരംഭിച്ചാല്‍ മാനസികവും ശാരീരികവുമായ നാശം വരുത്തുന്ന ഒരു പ്രാകൃതലഹരിയിലേക്ക് അയാള്‍ പതിക്കുകയുംചെയ്യും.' രതിയുടെ മാനസികവും ശാരീരികവുമായ സമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന കൃതികളുടെ നീണ്ട പട്ടികയില്‍ ഏറ്റവും പ്രശസ്തമാണ് കാമസൂത്രം.
കാമസൂത്രം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം എല്ലാക്കാലത്തും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പുസ്തകമാണ്. ഒരു പാട് സിനിമകള്‍, നാടകങ്ങള്‍, സര്‍ഗ്ഗാത്മകകൃതികള്‍ കാമസൂത്രയെ അധികരിച്ച് പുറത്തിറങ്ങിയിട്ടുണ്ട്.

വാത്സ്യായന മഹർഷി രചിച്ച കാമസൂത്രം രതിലീലകൾ, വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.


ഉള്ളടക്കം
🕎🕎🕎🕎
ഏഴ് അധികരണങ്ങളിലായി 37 അദ്ധ്യായങ്ങളുള്ള കാമസൂത്രം, ശൃംഗാര കലയിൽ ചർച്ച ചെയ്യാത്ത വിഷയങ്ങൾ ഒന്നും തന്നെയില്ല. സംസ്കൃതത്തിലാണ് കാമസൂത്രം രചിച്ചിരിക്കുന്നത്.

 സംസ്കൃതത്തിൽ ‘കാമം’ എന്നാൽ മോഹം, അഭിനിവേശം, താൽപ്പര്യം എന്നൊക്കെ അർത്ഥമാക്കാം. ‘സൂത്രം’ എന്നാൽ നിയമങ്ങൾ അല്ലെങ്കിൽ ചിട്ടകൾ എന്നും പറയാം.

7 അധികരണങ്ങൾ താഴെ പറയുന്നവ ആണ്:
സാധാരണം (സാധാരണ വിഷയങ്ങൾ - ആമുഖം)
സാമ്പ്രയോഗികം (ആലിംഗനം, ചുംബനം,നഖച്ഛേദ്യം, ദശനച്ഛേദ്യം, സംവേശനം തുടങ്ങിയവയെക്കുറിച്ച്)
കന്യാസമ്പ്രയുക്തകം (പുരുഷനും സ്ത്രീയും തമ്മിലുള്ള ആകർഷണം, യോഗം, വിവാഹം എന്നിവയെക്കുറിച്ച്)
ഭാര്യാധികാരികം (ഭാര്യയെ കുറിച്ച്)
പാരദാരികം  (മറ്റുള്ളവരുടെ ഭാര്യമാരെ കുറിച്ച്)
വൈശികം (വേശ്യകളെക്കുറിച്ച്)
ഔപനിഷദികം (മറ്റൊരാളെ തന്നിലേക്ക് ആകർഷിക്കാനുള്ള രീതികളെക്കുറിച്ച്)
ഉത്തർപ്രദേശിലെ വാരണാസിയിൽ ജീവിച്ചിരുന്ന വാത്സ്യായന മഹർഷിയെയാണ് ഇതിന്റെ കർത്താവായി കരുതുന്നത്.
ബീഹാറിലെ പാടലിപുത്രത്തിൽ‍ (Paliputra) (ഇന്നത്തെ പറ്റ്ന) ജീവിച്ചിരുന്ന ബ്രഹ്മചാരിയും പണ്ഡിതനുമായിരുന്നു വാത്സ്യായാന മഹർഷി. ലഭ്യമായ വിവരങ്ങൾ ശരിയാണെങ്കിൽ അദ്ദേഹം ജീവിച്ചിരുന്നത് ഗുപ്തന്മാരുടെ കാലഘട്ടത്തായിരിക്കണം. വാത്സ്യായന മഷർഷി ഒരു ചാർവാകനായിരുന്നു (Materialist) എന്നും കാമസൂത്രം കൂടാതെ "ന്യായസൂത്രഭാഷ്യം" എന്ന പേരിൽ മറ്റൊരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു.

സ്നേഹപ്രകടനങ്ങൾ
❤🧡💛💚💙💜💔💓
വാത്സ്യായനന്റെ അഭിപ്രായത്തിൽ, എട്ട് വിധത്തിൽ സ്നേഹം പ്രകടിപ്പിക്കാനാകും. ഓരോ സ്നേഹ പ്രകടനവും എട്ട് സ്ഥാനങ്ങളിലൂടെയും പ്രകടിപ്പിക്കാം.
അങ്ങനെ 64 ..രീതികളെ (.. Positions) കുറിച്ച് കാമസൂത്രം വിശദമാക്കുന്നു.
ഈ 64 രീതികളെ "64 കലകൾ" എന്നാണ് വാത്സ്യായാന മഹർഷി വിശേഷിപ്പിച്ചിരുക്കുന്നത്. 40 തരം ചുംബനങ്ങളെക്കുറിച്ചും കാമസൂത്രം പ്രതിപാദിക്കുന്നുണ്ട്. ഇതിൽ, 10 ചുംബന രീതികൾക്കൊപ്പം ചുംബിക്കുമ്പോൾ നടത്തേണ്ട 4 മുറകളെ കുറിച്ചും പറയുന്നുണ്ട്.

( സന്ധിവാതം, നടുവേദന, ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവയുള്ളവർ ഇതിലെ സ്ഥാനങ്ങൾ ചെയ്യാൻ ശ്രമിക്കരുതെന്ന് വാത്സ്യാനൻ മുന്നറിയിപ്പും നൽകുന്നുണ്ട്.)

കാമസൂത്രയിൽ ഉപയോഗിച്ചിരിക്കുന്ന പ്രച്ഛന്നഭാഷണം അത്ഭുതമുളവാക്കുന്നതാണ്. അതുപോലെ തന്നെ പ്രണേതാവുമായുള്ള കൂടിക്കാഴ്ച സാധ്യമാക്കുന്നതിനുള്ള സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നതിന് സ്ത്രീകൾ രഹസ്യഭാഷ ശൈലി പഠിക്കണമെന്നും കാമസൂത്ര അനുശാസിക്കുന്നുണ്ട്.
 മയിലിന്റേയോകാട്ടുനായയുടെയോ അസ്ഥി സ്വർണ്ണത്തിൽ പൊതിഞ്ഞ് വലത്തെ കൈയ്യിൽ കെട്ടിയാൽ ഏതു സ്ത്രീയെയും കീഴടക്കാൻ പുരുഷന് സാധിക്കുമെന്ന് കാമസൂത്ര വിശ്വസിക്കുന്നു.❗❗❗

 ലൈംഗികവിഷയങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന കാമസൂത്ര ഏകപത്നീവ്രതത്തെയാണ് പിന്താങ്ങുക, എങ്കിലും മറ്റൊരുവന്റെ ഭാര്യയെ വശീകരിക്കേണ്ടതെങ്ങനെ എന്നതിനെപ്പറ്റി ഒരദ്ധ്യായം തന്നെയുണ്ട്.
❗❗❗❗❗

കാമസൂത്രവും അശ്ലീലവും
ഒഡീഷയിലെഭുവനേശ്വറിലെ മുക്തേശ്വർ ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുള്ള ഒരു ശില്പം
മുപ്പത്തേഴ് അദ്ധ്യായങ്ങളുള്ള കാമസൂത്രത്തിൽ 20 ശതമാനം വരുന്ന ഭാഗത്ത് മാത്രമേ ലൈംഗികസ്ഥാനങ്ങളെ കുറിച്ചും സംഭോഗരീതികളെ കുറിച്ചും പറയുന്നുള്ളൂ. ബാക്കിയുള്ള 80 ശതമാനവും ലൈംഗികജീവിതത്തിൽ അത്യന്താപേക്ഷിതമായി അറിഞ്ഞിരിക്കേണ്ടതും അടിയന്തരമായി ചെയ്യേണ്ടതുമായ വിഷയങ്ങളാണ് കാമസൂത്രം ചർച്ച ചെയ്യുന്നത്.

 ഇവിടെ "കാമം" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈംഗികത മാത്രമല്ല, മറിച്ച് പാട്ടുപാടൽ, വായന, നൃത്തം തുടങ്ങിയ എല്ലാ കലകളെയും ഉദ്ദേശിക്കുന്നു.

എങ്ങനെ നല്ല പൗരനാവാം, സ്ത്രീയും പുരുഷനും തമ്മിൽ എങ്ങനെ മികച്ച ബന്ധമുണ്ടാക്കാം, ഗൃഹ സജ്ജീകരണം, ലൈംഗിക ജീവിതത്തിലെ ഭക്ഷണക്രമം, ജീവിതത്തിലെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ, ജ്ഞാന സമ്പാ‍ദനം, ഭാര്യയുടെ ചുമതലകളും അവകാശങ്ങളും, ധനം ഉണ്ടാക്കാനുള്ള വഴികൾ, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയ അനുദിനജീവിതത്തിൽ നിന്ന് മാറ്റി നിർത്താനാവാത്ത ഒട്ടനവധി വിഷയങ്ങളെക്കുറിച്ച് കാമസൂത്രം ചർച്ച ചെയ്യുന്നു. അതിനാൽ തന്നെ, കാമസൂത്രയെ ഒരു അശ്ലീലപുസ്തകമായി ഗണിക്കാനാവില്ല.


തത്ത്വശാസ്ത്രം,
☮☮☮☮☮☮
ഹൈന്ദവ വിശ്വാസമനുസരിച്ച് ജീവിതത്തെ നാല് പ്രധാന അവസ്ഥകളായി ചിലർ കാണുന്നു.
ധർമ്മം
അർത്ഥം
കാമം
മോക്ഷം
ജീവിതത്തിലെ സുപ്രധാന ലൿഷ്യങ്ങളിൽ ഒന്നാണ് കാമം.
ധാർമ്മികമായ ജീവിതത്തെയാണ് ധർമ്മം എന്നതുകൊണ്ട് ഉദ്യേശിക്കുന്നത്. അർത്ഥമാകട്ടെ ലൌകിക സമൃദ്ധിയെന്നും, മോക്ഷമെന്നത് സാക്ഷാത്കാരമെന്നും പറയാം.
ഓരോ മനുഷ്യനും ഈ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയേ മതിയാവൂ. നാല് ആശ്രമങ്ങളിലൂടെയാണ് ഇത് സംഭവിക്കുക. ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം എന്നീ നാല് ആശ്രമങ്ങളിലൂടെയും കടന്നുപോകുന്ന ഒരു വ്യക്തി, ധർമ്മം, അർത്ഥം, കാമം എന്നീ ഘട്ടങ്ങളിലൂടെ മോക്ഷത്തിലെത്തിച്ചേരുന്നു. ഇതൊരു പ്രയാണമാണ്. ബാല്യത്തിൽ നിന്ന് മരണത്തിലേയ്ക്കുള്ള പ്രയാണമെന്നതു പോലെ അപക്വതയിൽ നിന്ന് പക്വതയിലേയ്ക്ക്, അജ്ഞതയിൽ നിന്ന് ജ്ഞാനത്തിലേയ്ക്ക്, മറ്റുള്ളവരിൽ നിന്ന് എന്നിലേയ്ക്ക്, ജനന മരണങ്ങളിൽ നിന്ന് മുക്തിയിലേയ്ക്കുള്ള യാത്ര.
ഇവിടെ ഓരോരുത്തരും അവർ ആയിരിക്കുന്ന അവസ്ഥയിൽ അവരുടെ ധർമ്മം ചെയ്തേ മതിയാവൂ.

 ബ്രഹ്മചര്യത്തിൽ പഠനം, ഗാർഹസ്ഥ്യത്തിൽ കുടുംബ ജീവിതം, വാനപ്രസ്ഥത്തിൽ തീർത്ഥാടനം, പിന്നെ സന്ന്യാസത്തിൽ ആത്മാന്വേഷണം.

കുടുംബ ജീവിതത്തിൽ ചെയ്യേണ്ട ധർമ്മം എന്ത്? ഒരു ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്ന നിലയിൽ എന്തൊക്കെ ചെയ്യണം? കാമസൂത്രം അതാണ് കാട്ടിത്തരുന്നത്.
കാമം പരമമാണെന്ന് കാണിക്കുന്നതിനു പകരം അത് ജീവിതത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ അർഹമായ പരിഗണന കൊടുക്കുകയാണ് കാമസൂത്രത്തിലൂടെ ചെയ്യുന്നത്.

 ലൈംഗികതയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിനാണ് വാത്സ്യായനൻ ശ്രമിച്ചിരിക്കുന്നത്.

ഐതീഹ്യം
🛐🛐🛐🛐🛐
ഉമാമഹേശ്വര സാനിദ്ധ്യം എല്ലാ ഗ്രന്ഥങ്ങളിലും കാണാം.
ഇവിടെയും
ശിവപാർവതിമാരുടെ സംഭാഷണത്തിൽ നിന്നും ലഭിച്ച കാമതയെ പറ്റിയുള്ള അറിവുകൾ നന്ദികേശൻ വാത്സ്യായന മഹർഷിക്ക് ഉപദേശിച്ചതാണെന്നും അതാണ് കാമസൂത്രരചനക്ക് അടിസ്ഥാനമായതെന്നും ഒരു കൂട്ടർ വിശ്വസിക്കുന്നു.

 ജീവന്റെ നിലനിൽപ്പിന് അടിസ്ഥാനം ആയ ലൈംഗികത ഒരു പാപം അല്ലെങ്കിൽ അശ്ലീലം എന്നതിൽ ഉപരിയായി ഭാരതത്തിൽ ചില ദൈവീകമാനങ്ങൾ കല്പ്പിച്ചു കൊടുത്തിരുന്നതായി മനസിലാക്കാം. (കുണ്ഡലിനീയോഗയിൽ രതിമൂർച്ഛ ഉണ്ടാകുമ്പോൾ ദൈവീകമായ ലൈംഗിക ഊർജം മൂലാധാരത്തിൽ തുടങ്ങി സഹസ്രാരത്തിൽ ലയിക്കുകയും സാധകന് മോക്ഷപ്രാപ്തി ഉണ്ടാകുകയും ചെയ്യുന്നു എന്നൊരു താന്ത്രിക ആചാരവും കാണാൻ സാധിക്കും.)
ഇത് അറിയുന്നവർ വിശദീകരിക്കട്ടെ.🙏🏽🤝🏼