25-06-18b





നീന ജനീവ്
(കെ.എം.എൻ.എസ്‌.എസ്. തവനൂർ)
മക്കൾ:
അയന ( software  Engineer)
അമൃത (MBBS  student,) 
നിവേദ് (+2)



📗📗📗📗📗📚📚📚📚📚
മുറിവുകൾ
സൂര്യ കൃഷ്ണമൂർത്തി
📗📗📗📗📗📚📚📚📚📚

എനിക്ക് പ്രിയപ്പെട്ടതായി കുറേ പുസ്തകങ്ങളുണ്ട്:മാധവിക്കുട്ടിയുടെ  എന്റെ  ബാല്യകാലസ്മരണകൾ,കൃഷ്ണമൂർത്തിയുടെ  മുറിവുകൾ, ആരാച്ചാർ, മറവിയുടെപാഠങ്ങൾ,.... അങ്ങനെ ഒരുപാട്
അതിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കുമ്പോൾ മുറിവുകൾക്കാണ് നറുക്കു വീഴുന്നത് .മറ്റുള്ളവയോട് ഇഷ്ടം കുറഞ്ഞിട്ടല്ല, ആളുകൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട് എന്ന ആഗ്രഹത്തിൽ നിന്നുണ്ടായ തെരഞ്ഞടുപ്പെന്ന് വേണമെങ്കിൽ കരുതാം
🌾🌾🌾🌾🌾🌾

       കല തന്നെ ജീവിതമെന്നു വിചാരികുന്ന സൂര്യ കൃഷ്ണമൂർത്തി യുടെ നീണ്ട ജീവിതയാത്രക്കിടയിൽ കാലത്തിനുണക്കാനാവാതെ പോയ ആഴമേറിയ  മുറിവുകളാകാം  "മുറിവുക" ളായി പിറവിയെടുത്തത്.

        ഇ തിലെ ഇരുപത്താറ് അദ്ധ്യായങ്ങളും ഓരോ വായനക്കാരിനലും നന്മയുടെയും സ്നേഹത്തിന്റെയും തിരുമുറിവുകൾ സൃഷ്ടിച്ചു കൊണ്ടാണ് കടന്നു പോകുന്നത്.

   കാ ണികളാരുമി ല്ലാതിരുന്നിട്ടും ഗുരുവായൂരമ്പലത്തിൽ നേരം പുലരുവോളം കൃഷ്ണനാട്ടം ആടുന്ന കലാകാരൻ, നാടിന്റെ നന്മക്കുവേണ്ടി നെറ്റി വെട്ടിപ്പിളർന്ന് ചോര വീഴ്ത്തി ഉറഞ്ഞു തുള്ളുന്ന വെളിച്ചപ്പാട്,
   നാട്ടിൽ വസൂരി രോഗം വരാതിരിക്കാനായി തെയ്യം കെട്ടി കനലാട്ടം ആടുന്ന കാലാകാരൻ, അർജുന നൃത്തം പാടിപഠിപ്പിക്കുന്ന പി.എസ്.കുമാരന്റെ ജീവിതം
   ഇവരെ വായിക്കുമ്പോൾ ഈ മുറിവുകൾ എന്റേയും " എന്ന് മനസ്സ് മന്ത്രിക്കുന്നുവെന്ന് ഒ.എൻ.വി. പറഞ്ഞത് വെറുതേയല്ല.
ഒരു രാജ്യത്ത് എന്ന അദ്ധ്യായത്തിൽ മുപ്പത് സ്ത്രീകൾ എയർപോർട്ടിൽ വച്ച് അനുഭവിക്കുന്ന ക്രൂരമായ അപമാനം, കൊലയാളിയായ സ്ത്രീ, ഐമുറിവുകൾ പ്രശസ്തരുടെ വാക്കുകളിലൂടെ..സ് വിൽക്കുന്ന കുട്ടി, അമ്മയുടെ ചിതാഭസ്മ നിമഞ്ജനം, സൂര്യകൃഷ്ണമൂർത്തി എന്ന യഥാർത്ഥ മനുഷ്യ സ്നേഹിയുടെ ഓരോ ഘട്ടത്തിലേയും ഇടപെടലുകൾ. അതെ ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലക്കുന്ന  പ്രക്ഷുബ്ധമായ
അനുഭവങ്ങളിലൂടെയുള്ള ആത്മ സഞ്ചാരം എന്ന് മുറിവുകളെ വിശേഷിപ്പിക്കാം.


  നീന ജനീവ്
📚📚📚📚📚📚📚📚📚📚
മുറിവുകൾ പ്രശസ്തരുടെ വാക്കുകളിലൂടെ..
സൂര്യ കൃഷ്ണമൂർത്തിയുടെ 'മുറിവുകൾ' എന്ന രചനയെക്കുറിച്ചു് എനിക്കുപറയാൻ ഇത്രമാത്രം. ഞാൻ പത്തറുപതു് കൊല്ലത്തിലേറെക്കാലം പ്രസംഗിച്ചതും വിമർശിച്ചതുമെല്ലാം നിസ്സാരമായെന്നു തോന്നിപ്പിക്കുന്ന ഈ കൃതി വായിക്കേണ്ടിയിരുന്നില്ല. പക്ഷേ, ഇതു വായിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ ശ്രേഷ്ഠമായ ഒരനുഭവം നഷ്ടമായേനെ! (സുകുമാർ അഴീക്കോട്)

♦ അനുഭവബീജങ്ങൾ പൊട്ടിക്കിളിർത്തു് ഈരില വിരിഞ്ഞുനിൽക്കുന്നതിന്റെ ഭംഗിയുള്ള ഈ കുറുങ്കഥകൾ കേൾക്കുമ്പോൾ, 'ഈ മുറിവുകൾ എന്റേതും...' എന്നു് മനസ്സു് മന്ത്രിക്കുന്നു. (ഒ.എൻ.വി)

♦ കല തന്നെ ജീവിതമെന്നു് വിശ്വസിക്കുന്ന ഒരാളുടെ നീണ്ട ജീവിതയാത്രകൾക്കിടയിൽ മനസ്സിലേറ്റ മുറിവുകൾ രേഖപ്പെടുത്തുകയാണു് ഈ ഗ്രന്ഥത്തിൽ കൃഷ്ണമൂർത്തി ചെയ്യുന്നതു്. കാലത്തിനു് ഉണക്കാനാവാതെപോയ പല മുറിവുകളിലും ഇപ്പോഴും ചോര പൊടിയുന്നുണ്ടു്. വായിക്കുമ്പോൾ അതു് നമുക്കു് മനസ്സിലാവുന്നു. (എം.ടി.വാസുദേവൻനായർ)

♦കൃഷ്ണമൂർത്തി തന്റെ പേനകൊണ്ടു് ഗന്ധങ്ങളും സ്മൃതികളും സ്വപ്നങ്ങളുടെ ഉടഞ്ഞ ചില്ലുകളും കയ്പും മധുരവും കലർന്നുലഞ്ഞു ചിതറിക്കിടക്കുന്ന കുറെ നിമിഷങ്ങളുടെ ചിത്രങ്ങൾ വരച്ചുകാട്ടുകയാണു് ഈ കൃതിയിലൂടെ. (സുഗതകുമാരി)


ഹൃദയത്തിന്റെ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓർമ്മകളുടെ അടിയൊഴുക്കുകൾകൊണ്ടു് പ്രക്ഷുബ്ധമായ അനുഭവങ്ങളിലൂടെ ഒരാത്മസഞ്ചാരം നടത്തിയതുപോലെയാണു് സൂര്യ കൃഷ്ണമൂർത്തിയുടെ 'മുറിവുകൾ'. (പെരുമ്പടവം)