25-06-18



സീതാ ദേവി (പൊന്നാനി ഉറൂബ്നഗർ കരുവാട്ട് മനയിൽ താമസം)
പൊന്നാനി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക
( ഇപ്പോൾ കുറ്റിപ്പുറംBRC യിൽ ).
ഭർത്താവ്:
രാമദാസൻ ( കെ.പി.നമ്പൂതിരീസ്).
മക്കൾ സ്കൂൾ വിദ്യാർത്ഥിനികൾ
ശ്രീയ  (പത്ത് )
ശ്രീക (മൂന്ന്)



എന്റെ പ്രിയ പുസ്തകം
📚📚📚📚📚📗📗📗📗📗📗
തീക്കടൽ കടഞ്ഞ് തിരുമധുരം
സി.രാധാകൃഷ്ണൻ
🌾🌾🌾🌾🌾🌾📗📗📗📗📗📗
 പുസ്തകങ്ങൾ ഒരുപാട് വായിച്ചെങ്കിലും അതിലിഷ്ടം തോന്നിയ പുസ്തകങ്ങൾ വിരലിലെണ്ണാവുന്നതേ നമുക്കുള്ളു. മനസ്സിനെ തൊട്ടുണർത്തുന്ന നമ്മളുമായി ഏതെങ്കിലും തരത്തിൽ സംവദിക്കുന്ന, ബന്ധപ്പെട്ടു കിടക്കുന്ന ചില പുസ്തകങ്ങളെങ്കിലും ഉണ്ടാകും. അതെ, എന്നെ ആകർഷിച്ച, ചിന്തിപ്പിച്ച ഒരു പുസ്തകത്തെപ്പറ്റിയാണ്, ഇഷ്ടപുസ്തകത്തെപ്പറ്റിയാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒരു യാത്ര പോലെ മനസ്സിനെ കൊണ്ടുപോകുന്ന, സ്നേഹവും, ഭക്തിയും, ആരാധനയും, ആകാംക്ഷയും, അമ്പരപ്പും എന്നിൽ ഉളവാക്കിയ ഒരു കൃതിയെപ്പറ്റിയാണ്  രേഖപ്പെടുത്തുന്നത്

അറിവിന്റെ  അജ്ഞനസൂചികൊണ്ട്  അകക്കണ്ണിലെ അന്ധത നീക്കിത്തന്ന പരമാചാര്യനായ ഭാഷാപിതാവിനെപ്പറ്റി നിളയുടെ കഥാകാരനായ നമ്മുടെ ശ്രീ. സി. രാധാകൃഷ്ണനെഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം  നമുക്ക് തരുന്ന അനുഭൂതി അത്തരത്തിലുള്ളതാണ്. ജീവിതത്തിൽ ഈ കൃതി പലപ്പോഴും എന്നെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

   കേവലം ഒരു മനുഷ്യന് ഒരു ജനതയ്ക്കു വേണ്ട  അക്ഷരവും അക്ഷരമാലയും ഉണ്ടാക്കാൻ കഴിയുക, അത് യുഗാന്ത്യം വരെ നിലനിൽക്കുക തുടങ്ങി പല കാര്യങ്ങളും പലപ്പോഴും എനിക്ക് ചിന്തനീയമായിട്ടുണ്ട്. പഠിക്കുന്ന കാലയളവിൽ പഠനസംബന്ധിയായിപല സഹായക ഗ്രന്ഥങ്ങൾ വായിച്ചെങ്കിലും  ഭാഷാപിതാവിനെ പറ്റിയുള്ള അന്വഷണങ്ങൾക്  അറുതി വരുത്താൻശ്രീ  സി. രാധാകൃഷ്ണന്റെ നോവലിന് സാധിച്ചിട്ടുണ്ട്.ഇതൊരു നോവൽ ആണോ ചരിത്രാ ഖ്യായികയാണോ  എന്ന കാര്യത്തിൽ സംശയമുണ്ടെങ്കിലും മലയാളത്തിന് കിട്ടിയിട്ടുള്ള ഒരു അമൂല്യകൃതി തന്നെയാണ് ഈ ത്രിമധുരം അതിന് കാരണം എഴുത്തുകാരന്റെ താവഴി എന്നവകാശപ്പെടുന്നതോടൊപ്പം തന്നെ ഭാഷാപിതാവിന്റെ നാൾവഴികളെക്കുറിച്ചുള്ള കേട്ടറിവും കണ്ടറിവും രേഖകളും വച്ചു നടത്തിയ അന്വേഷണത്തിന്റെ ആകെത്തുകയാണ്, ചരിത്രമാണ് ഈ നോവൽ.

മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി പുസ്തകരൂപത്തിലായത് 2005 ജനുവരിയിലാണ്.

 ഉള്ളറകളിലേക്ക് പ്രാചീനകവിത്രയങ്ങളെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണ്. ഈ മൂന്നു പേരുടെയും ജീവിതത്തെക്കുറിച്ചു കൃത്യമായ തെളിവുകളും കുറവാണ്. പഴമ ചൂണ്ടിക്കാട്ടി ക്ലാസിക് പദവി നേടിയെടുക്കാൻ മലയാളഭാഷയ്ക്ക് സാധിച്ചെങ്കിലും ഭാഷാപിതാവിന്റെ ഊരും പേരും കുടുബവും കൃത്യമായി യുക്തിസഹമായി കാണിച്ചുതരാൻ ശ്രീ. സി. രാധാകൃഷ്ണന് ഈ കൃതിയിലൂടെ സാധിച്ചിട്ടുണ്ട്. തുഞ്ചത്ത് ആചാര്യനെ അറിയാനും അതിലൂടെ മലയാളത്തെത്തന്നെ തിരിച്ചറിയാനും നോവലിലൂടെ സാധിക്കുന്നു. ഐതിഹ്യത്തിൽ നിന്ന് ചരിത്രത്തിലേക്കുള്ള ദുർഘടമായ ഒറ്റയടിപ്പാതയിലൂടെയാണ്    എഴുത്തുകാരൻ തന്റെ കൃതിക്കായി സഞ്ചരിച്ചത്.
എഴുത്തച്ഛൻ ഓരോ മലയാളിയുടെയും പൂർവികനാണ്. തന്റെ പതിനൊന്നു തലമുറ മുൻപുള്ള കാരണവരായിരുന്നു തുഞ്ചത്താചാര്യനെന്നു ശ്രീ.സി. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. തുഞ്ചത്താചാര്യനെന്ന മഹത് വ്യക്തി  ജീവിച്ചിരുന്ന കാലമെന്ന വിസ്തൃതമായ തീക്കടൽ കടഞ് അതിൽ നിന്ന് ആചാര്യന്റെ മധുരമായ ജീവിതം എടുത്തുനൽകുകയാണ് സി. ചെയ്തത്. ചരിത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ട് പ്രക്ഷുബ്ധമായ ഒരു കാലത്തിന്റെ കാൽപ്പാടുകളെ അദ്ദേഹം ഉയർത്തിക്കാട്ടുന്നു. ജാതിചിന്തയും, ഉച്ചനീചത്വങ്ങളും,സവർണ -അവർണ വിവേചനവും നിലനിന്നിരുന്ന ഒരു കാലത്ത് വേദപുരാണങ്ങളുടെ വാതിലുകൾ കൊട്ടിയടച്ച ആർഷഭാരത സംസ്കാരത്തിന്റെ ഉള്ളറകളെയും തന്റെ കൃതിയിലൂടെ എടുത്തുകാട്ടുന്നു. കീഴാളനും മനുഷ്യനാണെന്നും അവനും അറിവിന്റെ ലോകം തുറന്നിടണമെന്നും ഉള്ള നവോദ്ധാനത്തിൻറെ സന്ദേശം കാലപരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ആഹ്വാനം ചെയ്ത മഹാനാണ് നമ്മുടെ പരമാചാര്യൻ. ഇതിന്റെ പേരിൽ ഒരുപാട് എതിർപ്പുകൾ സഹിക്കേണ്ടിവന്ന ആചാര്യൻ ഭാഷാപിതാവ് എന്നതോടൊപ്പം തന്നെ സാമൂഹ്യപരിഷ്കർത്താവ് കൂടിയല്ലേയെന്നു  ഈ കൃതി വായിച്ചുകഴിഞ്ഞാൽ നമുക്ക് തോന്നും.

   യഥാർത്ഥ വിദ്യാഭ്യാസം താളിയോലയിലും ഗ്രന്ഥ കെട്ടിലും ഒതുങ്ങുതല്ലെന്നും വ്യക്തിയുടെ സമഗ്രവികാസത്തിലധിഷിടിദ്ധമാണെന്നും ആണ് വിദ്യാഭ്യാസതത്വം. വേദവും ശാസ്ത്രവും കളരിയിൽ പഠിപ്പിക്കുന്നതിനെതിരെ അന്നത്തെ ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയതിനെ പറ്റി കൃതിയിൽ പരാമർശിച്ചതുകാണാംനോവലിലെ കഥാപാത്രമായ ആചാര്യൻ കഥ പറയുന്ന രീതിയിലാണ് നോവൽ എഴുതിയിരിക്കുന്നത് അക്കാലത്തെ ചരിത്രം, സംസ്കാരം, സമൂഹം, രാഷ്ട്രീയം, തുടങ്ങിയതെല്ലാം നോവലിൽ വിസ്തരിക്കുന്നുണ്ട് അന്നത്തെ കേരളത്തിലെ സമഗ്ര വിദ്യാപീഠങ്ങൾ ആയിരുന്നു കളരികൾ. എഴുത്തും വായനയും ആയോധനവിദ്യയും ആയുർവേദവും വേദാന്തവും കളരികളിൽ പഠിപ്പിച്ചിരുന്നു. അതിനു കൃത്യമായ രീതികളും വ്യവസ്ഥകളും നിഷ്കര്ഷിച്ചിരുന്നു അറി വർജ്ജിക്കാനും അത് പകർന്നുനല്കാനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു എഴുത്തശ്ശന്മാരുടേത്.
ഉള്ളടക്കം ചുരുക്കിപറയട്ടെ

എഴുത്തച്ഛന്റെ ജീവിതഘട്ടങ്ങളെ മുൻനിർത്തി ഗ്രന്ഥത്തെ 4 ഭാഗങ്ങൾ ആക്കി വിഭജിച്ചിട്ടുണ്ട്. ആദ്യ 3 ഭാഗങ്ങൾക് അവയിലെ സംഭവങ്ങൾ നടക്കുമ്പോൾ എഴുത്തച്ഛൻ ജീവിച്ചിരുന്ന സ്ഥലങ്ങളുടെ പേരുകളാണ് കൊടുത്തിട്ടുള്ളത്. അവ ---താന്നിയൂര് (താനൂർ ), തിരുവുർ (തിരൂർ ),ശബരകൊട്ടം (ചമ്രവട്ടം ) എന്നിങ്ങനെയാണ്.
എഴുത്തച്ഛന്റെ നാടുകടത്തലിനു ശേഷമുള്ള ജീവിതം വിവരിക്കുന്ന അവസാനഭാഗത്തിനു മഹാപ്രസ്ഥാനം എന്നാണ് പേര്. ഭാഗങ്ങളെ അദ്ധ്യായങ്ങൾ =ഓലകൾ  എന്നിങ്ങനെ 51 ഓലകൾ (മലയാള അക്ഷരമാലയിലെ എണ്ണം )

താന്നിയൂര്
ഈ ഭാഗത്തിൽ എഴുത്തച്ഛന്റെ ജനനം  വെട്ടത്തുനാട്ടിലെ താന്നിയൂരിൽ ആണ്. കുടുംബ പേര് പഴഞ്ഞാനം
 (പഴയ ജ്ഞാനം )
അമ്മ ലക്ഷ്മി, അച്ഛൻ നാരായണൻ.. സാമൂതിരി യ്ക്കെതിരെ വെട്ടത്തരച്ചനെ പിന്തുണച്ചുകൊണ്ട് കളരി നടത്തുന്നതുകൊണ്ട് ബ്രാഹ്മണ പ്രമാണികളുടെ കരിനിഴലിലായിരുന്നു എഴുത്തശ്ശന്മാരുടെ ജീവിതം
അവിടെ എഴുത്തുകളരി സ്ഥാപിക്കാനായി വള്ളുവക്കോനാതിരി വെ ട്ടത്ത രചന്  അയച്ചുകൊടുത്ത എഴുത്തശ്ശന്മാരുടെ കുടുംബമാണിത്
എഴുത്തച്ഛന് സഹോദരങ്ങളായി ഒരു ജ്യേഷ്ടനും (രാമൻ ), രണ്ടു സഹോദരിമാരും (സീത,ചീരു ) ആണുണ്ടായിരുന്നത്
എഴുത്തച്ഛൻ ജനിക്കുന്നതിനു 17ദിവസം മുൻപ് അദ്ദേഹത്തിന്റെ അച്ഛനെ  സാമൂതിരിയുടെ  ആൾക്കാർ  ചതിച്ചുകൊന്നു. വിവരമറിഞ്ഞു ജ്യേഷ്ടനായ  രാമൻ  തഞ്ചാവൂരെ  പഠനം  നിർത്തി  നാട്ടിലെത്തി കളരിയുടെ  മേൽനോട്ടം
ഏറ്റെടുക്കുകയും അമ്മാവനോടൊപ്പം  അതിനെ   മുന്നോട്ട് നയിക്കുകയും  ചെയ്തു
ഇളയവൻ ആയിരുന്നു എഴുത്തച്ഛൻ. പേര് കൃഷ്ണൻ (അപ്പു ).
ഏറെ താമസിയാതെ  തന്നെ എഴുത്തച്ഛന്റെ അമ്മയും വിഷാദരോഗം വന്നു മരിക്കുന്നു. ചാവേറാവാൻ തീരുമാനിച്ചിരുന്ന ഉണ്ണി(അച്ഛന്റെ മരുമകൻ ) ആയിരുന്നു എഴുത്തച്ഛന്റെ സഹോദരിയായ സീതയെ കല്യാണം കഴിച്ചത്. ദീർഘ ദാമ്പത്യം കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഈ വിവാഹം നടന്നത് അധികം താമസിയാതെ ചാവേറായി പൊരുതി നിലപാടുതറയിൽ തന്നെ ഉണ്ണി മരിച്ചുവീഴുകയും ചെയ്തു. മാമാങ്കശേഷം സാമൂതിരിയുടെ  സൈന്യം  എഴുത്തച്ഛന്റെ  വീടും കളരിയും തീയിട്ട് നശിപ്പിച്ചു.. എല്ലാം നശിക്കുമെന്ന് ഉൾവിളി തോന്നിയപ്പോൾ തന്നെ കാരണവരായ അമ്മാമൻ കളരിയിലെ ഗ്രന്ഥങ്ങളെല്ലാം സുരക്ഷിതമായി തുണിയിൽ കെട്ടി കിണറ്റിൽ താഴ്ത്തുകയും അവസാനം കിണറ്റിൽ ചാടി മരിക്കുകയും ചെയ്തു
   ഇത്രയും  കാര്യങ്ങളാണ് താന്നിയൂർ എന്ന ആദ്യഭാഗത്തിലുള്ളത്

തിരുവൂർ
താന്നിയൂരെ കളരി നശിച്ചപ്പോൾ ദുഃഖിച്ച വെട്ടത്തരചൻ പഴഞ്ഞാനത്തു കുടുംബത്തിന് താമസിക്കാൻ തുഞ്ചന്റെ പറമ്പു കൊടുത്തു അവിടെ പുതുതായി വീടും  കളരിയും നിർമിച്ചു കൊണ്ട് എഴുത്തച്ഛന്റെ കുടുംബം താമസം തുടങ്ങി ശത്രുക്കൾ ആകട്ടെ കളരി നശിപ്പിക്കാൻ തക്കം പാർത്തു നടന്നു മലയാളനാട്ടിൽ തമിഴകത്തുണ്ടായിരുന്ന പോലെ ഉന്നത വിദ്യാപീഠങ്ങൾ ഇല്ലാത്തതു കൊണ്ട്,അമ്മാമന്റെയും സഹോദരന്റെയും കീഴിലെ കളരിപഠനം പൂർത്തിയായ ശേഷം എഴുത്തച്ഛൻ തഞ്ചാവൂരിലെ തിരുവാടുതറയിൽ ഉപരിപഠനത്തിനായി പോയി പിന്നീട് ഭാരതപര്യടനവും നടത്തിയതിനു ശേഷമാണ് തിരുവൂരിൽ തിരിച്ചെത്തുന്നതും കളരിയിലെ ജോലി ഏറ്റെടുക്കുന്നതും എഴുത്തച്ഛൻ തന്റെ ഉപരിപഠനകാലത്തെ അനുഭവങ്ങൾ വെച്ച് കളരിയുടെ പ്രവർത്തനശൈലിയിൽ വലിയ മാറ്റങ്ങൾ വരുത്തി സംസ്കൃതപദങ്ങളും ദ്രാവിഡപദങ്ങളും ഒരേ പോലെ എഴുതാൻ പറ്റിയ അക്ഷരമാലയുടെ നിർമിതി അക്കാലത്തു എഴുത്തച്ഛൻ നടത്തി അതോടൊപ്പം മലയാളഭാഷ എഴുതാനുപയോഗിച്ച അക്ഷരങ്ങൾ ചേർത്ത് വട്ടെഴുത്ത് ലിപിയോടൊപ്പം മലയാളത്തിന്റെ തനതു ശബ്ദങ്ങൾ രേഖപ്പെടുത്താൻ ആവശ്യമായറ ഴ തുടങ്ങിയവയുടെ ചിഹ്നങ്ങൾ സ്വീകരിച്ചു അങ്ങിനെ ഗ്രന്ഥലിപിയും വട്ടെഴുത്തും ചേർന്ന് പുതിയ അക്ഷരമാല അമ്പത്തൊന്ന് അക്ഷരങ്ങൾ ചേർന്നത് ആയി ഇത്തരത്തിൽ മലയാളഭാഷയിൽ ഉണ്ടാക്കിയ അക്ഷരങ്ങൾ ഉപയോഗിച്ചാണ് ഹരിനാമകീർത്തനം, ചില ശ്ലോകങ്ങൾ മുതലായവ അദ്ദേഹം എഴുതിയത്.

വ്യക്തിജീവിതത്തിലെ ചില ഏടുകൾ
        എഴുത്തച്ഛൻ തന്റെ  കളരിയിൽ പ്രവർത്തിക്കുന്നതോടൊപ്പം കുടുംബകാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു അതുകൊണ്ട് തന്നെ സഹോദരങ്ങളുടെ നിർദ്ദേശപ്രകാരം അവർതന്നെ കണ്ടെത്തിയ ബുദ്ധിമതിയും വിദുഷിയുമായ എടപ്പാൾ വീട്ടിൽ മാളുവിനെയാണ് വിവാഹം ചെയ്തത് തന്നെക്കൊണ്ട് പറ്റുന്ന വിധത്തിൽ കളരിക്കാര്യങ്ങളിൽ ഭർത്താവിനെ സഹായിക്കാൻ തക്ക സാമർത്ഥ്യം അവർ പ്രകടിപ്പിച്ചിരുന്നു ഏറെ താമസിയാതെ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും പ്രസവത്തെ തുടർന്ന് മരിക്കുകയും ചെയ്തു ഇതോടെ കുഞ്ഞിനെ തന്റെ സഹോദരിമാരെ ഏൽപ്പിച്ചു് കളരി പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപൃതനായി

വിദ്യയെ ജനകീയമാക്കാൻ ഉദ്ദേശിച്ച് പുതിയ അക്ഷരമാലയും എല്ലാവരെയും സമന്മാരായി കാണുന്ന തരത്തിൽ എഴുതപ്പെട്ട ഹരിനാമകീർത്തന ത്തിലെ സമത്വദർശനവും നിമിത്തം എഴുത്തച്ഛൻ ബ്രാഹ്മണരുടെ കണ്ണിലെ കരടായി. ഇതേത്തുടർന്നു ബ്രാഹ്മണരുടെ പരാതി പ്രകാരം ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക്  എഴുത്തച്ഛനെ ശിക്ഷിക്കേണ്ടി വന്നു സാമൂതിരിയുടെ സൈന്യം എഴുത്തച്ഛന്റെ സഹോദരനെ വധിച്ചു എഴുത്തച്ഛനെ ശിരച്ഛേദം ചെയ്യാൻ സാമൂതിരിയുടെ ആളുകൾ തീരുമാനിച്ചിരുന്നെങ്കിലും ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഇടപെടൽ മൂലം ശിക്ഷയിൽ ഇളവുചെയ്തു വെട്ടം പള്ളിപ്പുറത്തെ പതിനെട്ടര കാവുകളിലേക്കു വേണ്ടിവരുന്ന എണ്ണ ശബരകൊട്ടത്തെ ചക്കുപുരയിൽ കാളയില്ലാതെ ആട്ടിയെടുത്ത് കൊടുക്കുകയും അതിൽനിന്നു കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം കഴിക്കാനും കല്പനയായി

 ശബരകൊട്ടം 
ഇവിടെയാണ് എഴുത്തച്ഛന്റെ ജീവിതത്തിലെ നിർണ്ണായകമായ പല സംഭവങ്ങളും നടക്കുന്നത്. അതായത് കിളിപ്പാട്ട് കൃതികൾ രചിക്കുന്നത് ഈ സമയത്താണ്. തീക്ഷ്ണങ്ങൾ ആയ അനുഭവങ്ങൾ കാലാതീതമായ കാവ്യങ്ങൾക് ജന്മം നല്കുമെന്നതിനു തെളിവ് കൂടിയാണ് കിളിപ്പാട്ടുകൾ.

ശബരകൊട്ടത്തെ  ചക്കുപുരയിൽ എള്ളും തേങ്ങയും ആട്ടി കിട്ടുന്ന വളരെ തുച്ഛമായ വരുമാനത്തിലാണ് എഴുത്തച്ഛനും കുടുംബത്തിലുള്ളവരും കഴിഞ്ഞത്. മഴ കനത്ത പഞ്ഞമാസങ്ങളിൽ പട്ടിണി തന്നെയായിരുന്നു. ആ സമയത്താണ് ചക്കിൽ ചതഞ്ഞു എണ്ണ വേറാകെ ഓരോ എള്ളുമണിയും ജപിക്കുന്നത് രാമനാമമാണെന്ന്  തോന്നിയപ്പോൾ അദ്ദേഹം ഒരു കൃതിയുടെ രചനയ്ക് തുടക്കമിട്ടു.
     അധ്യാത്മരാമായണം  കിളിപ്പാട്ടിന്റെ രചനയുണ്ടായത് ഇങ്ങനെയാണ്. ദാരിദ്ര്യത്തിന്റെയും അധ്വാനത്തിന്റെയും അവഗണനയുടെയും തീച്ചൂളയിൽ നിന്നുകൊണ്ടാണ് എഴുത്തച്ഛന്റെ തത്വചിന്ത ഏറെയും കടന്നുവന്നത്. അതുകൊണ്ട് തന്നെയാണ് കർക്കിടകമാസത്തിൽ രാമായണപാരായണം ചെയ്യുന്നതും. 6 കാണ്ഡങ്ങൾ തീരാൻ 7വര്ഷമെടുത്തതായി രേഖപെടുത്തിയിട്ടുണ്ട്. പിന്നീട് മഹാഭാരതം കിളിപ്പാട്ടും 3കൊല്ലംകൊണ്ട് രചിച്ചു. കേവലം മനുഷ്യനും മറ്റുള്ളവരുടെ കണ്ണിൽ കൊള്ളാത്തവനുമായ തന്നെ പോലൊരാൾ ഇതിഹാസങ്ങൾ എടുത്ത് രചിക്കുമ്പോൾ അറം പറ്റാതിരിക്കാൻ വേണ്ടിയാണു കിളിയെകൊണ്ട് പാടി ക്കുന്ന രീതി എഴുത്തച്ഛൻ സ്വീകരിച്ചതും.
   എന്നാൽ വിധി വൈപരീത്യം പോലെ എഴുത്തച്ഛന്റെ സുഹൃത്തായ കുറ്റിശ്ശേരി നമ്പൂതിരി ആ കൃതികൾ വായിക്കാൻ മേടിക്കയും അദ്ദേഹത്തിന്റെ കൈയിൽ നിന്നും വേറൊരാൾ വായിക്കാൻ വാങ്ങുകയും പിന്നീട് സാമൂതിരിയുടെ കൈകളിൽ എത്തുകയും ചെയ്തു.
   
 വിമര്ശനശരങ്ങളാലും പ്രമാണിമാരുടെ അവഹേളനങ്ങളാലും എഴുത്തച്ഛന് നിൽക്കക്കള്ളിയില്ലാതെയായി. എങ്കിൽ പോലും പതറാതെ കൃതികളുടെ ഓരോ പകർപ്പ് വെള്ളാട്ടിരി, പെരുമ്പടപ്പ്, വെട്ടം തുടങ്ങിയ ദേശകോയ്മകളിൽ എത്തിച്ചു. അവിടങ്ങളിൽ അത് പ്രചരിക്കുകയുംചെയ്തു.  താമസിയാതെ ആഴ്വാഞ്ചേരി തമ്പ്രാക്കൾ അത് വായിക്കുകയും ബ്രഹ്മാണ്ഡപുരാണത്തിനു കൂടി മലയാളഭാഷ്യം ചമയ്ക്കാൻ നിയോഗിക്കുകയും ചെയ്തു. പക്ഷെസാമൂതിരിയുടെ  ആൾക്കാർ  എഴുത്തച്ഛനെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതായറിഞ്ഞ ആഴ്വാഞ്ചേരി തമ്പ്രാക്കൾഅതിൽ  ഇടപെടുകയും ശിക്ഷ ഇളവുചെയ്ത് നാടുകടത്തലാക്കി മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു.. ഇതോടെ ഈ ഭാഗം തീരുകയും മഹാപ്രസ്ഥാനത്തിലേയ്ക് എഴുത്തച്ഛന്റെ യാത്ര തുടരുകയും ചെയ്തു

 മഹാപ്രസ്ഥാനം
സാമൂതിരിരാജാവിന്റെ നടപടി പ്രകാരം എഴുത്തച്ഛനെ നാടുകടത്തുന്നു. എഴുത്തച്ഛൻ താൻ മുൻപ് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന തിരുവാവാ ടുതറയിൽ (തഞ്ചാവൂർ )എത്തുകയും അവിടെ കുറച്ചുകാലം അദ്ധ്യാപകനായി കഴിഞ്ഞതിനുശേഷം പിന്നീട് പാലക്കാട്ടെ ശോകനാശിനിയുടെ തീരത്തെത്തുകയും അവിടം വിദ്യാപീഠത്തിനു പറ്റിയതാണെന്ന് തിരിച്ചറിയുകയും ചെയ്ത എഴുതച്ചൻ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.  ഗുരുകുലത്തിലെ പണി ഏകദേശം പൂർത്തിയായി തുടങ്ങാനിരിക്കുന്ന സമയത്തു രാത്രിയിൽ ശതൃക്കൾ ഗുരുകുലവും  വിലപ്പെട്ട ഗ്രന്ഥങ്ങളും തീ വെച്ച് നശിപ്പിച്ചു. അമൂല്യഗ്രന്ഥങ്ങൾ പലതും തീയിൽ പെടുകയും  ചെയ്തു. എന്നാൽ ഇതിൽ തളരാതെ എഴുത്തച്ഛൻ വീണ്ടും ഗുരുകുലത്തിലെ പണി തുടങ്ങുകയും അവിടെ അധ്യാപകരാകാൻ
 താല്പര്യമുള്ള ബ്രാഹ്മണരെ കണ്ടെത്തി ശോകനാശിനിയിലേയ്ക് എത്തിയ്ക്കുകയും മികച്ച പാഠശാലയായി പ്രവർത്തനം തുടങ്ങുകയും ചെയ്തു. വിദ്യാപീഠ സ്ഥാപനത്തിനുശേഷം(10 വര്ഷം )എഴുത്തച്ഛന് ശാരീരിക അവശതകൾ തന്നെ അലട്ടാൻ തുടങ്ങി എന്ന് മനസിലാക്കിയ
 എഴുത്തച്ഛൻ ഹരിനാമത്തിൽ അഭയം കണ്ടെത്തി. ശോകനാശിനിയുടെ തീരത്തു ആ മഹാജ്യോതിസ് സമാധിസ്ഥനാവുകയും ചെയ്തു 🙏🏻

   എഴുത്തച്ഛനെ പറ്റി പഠിക്കുന്ന നമുക്ക് എന്തുകൊണ്ടും പ്രചോദനം നൽകുന്ന ഒരു ഗ്രന്ഥമാണ് ശ്രീ. സി. രാധാകൃഷ്ണന്റെ ഈ തിരുമധുരം.
 അതോടൊപ്പം വാശിയുടെയും വീറിന്റെയും *മാമാങ്ക* ചരിത്രമുറങ്ങുന്ന നമ്മുടെ പൂർവികരെ പറ്റി ഓർക്കാനും മൺമറഞ്ഞുപോയ ഒരു കാലഘട്ടത്തിന്റെ അനുഭവങ്ങൾ അയവിറക്കാനും കൂടി ഇത് വായിക്കുമ്പോൾ സാധിക്കുന്നു.

സീതാദേവി
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

തീക്കടൽ കടന്ന് തിരുമധുരം
(ചക്കുപുരക്കൽ ) സി.രാധാകൃഷ്ണൻ

ആവശ്യത്തിന് സാമഗ്രികൾ ഇല്ലാതെ ചരിത്രം അന്വേഷിക്കുന്നതൊരു തീക്കടൽ! ജാതി വെറി മറികടക്കുന്നത് മറ്റൊരു തീക്കടൽ ഇരു തീക്കടലുകളും കടന്നു നീന്തുകയാണൊരാൾ.

   "ചമ്പത്തിൽ  മന്നാടിയാരിൽ നിന്നാണ് ഗുരുമഠം സ്ഥാപിക്കാനുള്ള സ്ഥലം  ആചാര്യൻ വാങ്ങിയത് പാലക്കാട് ജില്ലയിലെ കൂറ്റനാടിനടുത്തുള്ള  ആമ ക്കാവിലെ എടപ്പാൾ വീട്ടിൽ നിന്നുമാണ് അദ്ദേഹം വിവാഹം കഴിച്ചത് .ശ്രീദേവി എന്നൊരു പുത്രിയും ഉണ്ടായിരുന്നു.. എടപ്പാൾ ശൂലപാണി വാര്യരുടെ ഗുരു കോപ്പനൻ എഴുത്തച്ഛൻ ( ഗോപാലൻ) അതിന്റെ പിൻതുടർച്ചയിൽ വിരുന്നു" .
കെ പി നാരായണപ്പിഷാരടി

ഭാഷാപിതാവിന്റെ ജീവിതകഥ എന്നാണു തീക്കടൽകടഞ്ഞ് തിരുമധുരത്തെ സി രാധാകൃഷ്ണൻ വിശേഷിപ്പിക്കുന്നത്.
ഓടക്കുഴൽ അവാർഡ് ജ്ഞാനപ്പാന പുരസ്കാരം അമൃതകീർത്തി പുരസ്കാരം സഞ്ജയൻ പുരസ്കാരം കെ പി നാരായണ പിഷാരടി പുരസ്കാരം , മൂർത്തിദേവി പുരസ്കാരം എന്നിവയ്ക്ക് ഈ നോവൽ  അല്ലെങ്കിൽ ജീവിത കഥ പാത്രമായിട്ടുണ്ട് .അറിവിന്റെ അഞ്ജന സൂചികൊണ്ട് അകക്കണ്ണിന്റെ  കാഴ്ച തെളിവേകിയ പരമ ആചാര്യ കാരുണ്യത്തിന് തിരുമുൽക്കാഴ്ച വയ്ക്കുന്നു ,ഈ പുസ്തകം. ധാരാളം ചരിത്രരേഖകളുടെ പരിശോധനയ്ക്കുശേഷമാണ് ഈ നോവൽ എഴുതിയതെന്ന്

രതീഷ്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തീക്കടൽ കടഞ്ഞ് തിരുമധുരം 
നോവൽ-സി. രാധാകൃഷ്ണൻ 
പ്രസാ : ഹൈടെക് ബുക്സ് , കൊച്ചി. വില 390/- ക.

എഴുത്തുകാരൻ  :
1935 ഫെബ്രുവരി 15 ന് ജനനം.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ പഠനം.
കൊടൈക്കനാൽ അസ്ട്രോ ഫിസിക്കൽ ഒബ്സർവേറ്ററി, പൂനെ സെസ്മോളജി സെന്റർ എന്നിവയിൽ ജോലി. ടൈംസ് ഓഫ് ഇന്ത്യ,  ദി പാട്രിയറ്റ്, ലിങ്ക് വാരിക, വീക്ഷണം,  ഭിഷാപോഷിണി എന്നിവയിൽ പ്രവർത്തിച്ചു.
അഗ്നി,  കനലാട്ടം, ഒറ്റയടിപ്പാതകൾ, പുഷ്യരാഗം എന്നീ ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തു.

പുരസ്കാരങ്ങൾ: 
കേരള സാഹിത്യ അക്കാദമി അവാർഡ് 1962, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് 1989, വയലാർ അവാർഡ് 1990, അബുദാബി മലയാളി സമാജം അവാർഡ് 1988, ഓടക്കുഴൽ അവാർഡ്,  ജ്ഞാനപ്പാന പുരസ്കാരം,  അമൃതകീർത്തി പുരസ്കാരം,  സഞ്ജയൻ പുരസ്കാരം,  കെ. പി. നാരായണ പിഷാരടി പുരസ്കാരം,  മൂർത്തിദേവീ പുരസ്കാരം. ( അവസാനത്തെ ആറു പുരസ്കാരങ്ങളും ലഭിച്ചത് തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതിക്കാണ്.)

പ്രധാന രചനകൾ:  
നോവലുകൾ 👇
മുൻപേ പറക്കുന്ന പക്ഷികൾ,  എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളി നക്ഷത്രങ്ങളും, സ്പന്ദ മാപിനികളെ നന്ദി,  ഇവിടെ  എല്ലാവർക്കും സുഖം തന്നെ,  കുറേക്കൂടി മടങ്ങി വരാത്തവർ, അമൃതം, കരൾ പിളരും കാലം, ഒറ്റയടിപ്പാതകൾ
കഥാ സമാഹാരങ്ങൾ 👇
അവിൽ പൊതി, ആകാശത്തിൽ ഒരു വിടവ്, ഘോഷയാത്ര,  കരടി, ഉണരും വരെ, തച്ചനാർ
നാടകങ്ങൾ 👇
ദ്വീപ്,  വലിയ ലോകങ്ങൾ, നായാട്ട്, ഇത്തിക്കണ്ണി.
ഇംഗ്ലീഷിലും എഴുതുന്നു. 
ധാരാളം വിവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

നോവലിലേക്ക് :
ഭാഷാ പിതാവായ തുഞ്ചത്താചാര്യന്റെ ജീവിതമാണ് ഈ കൃതിക്ക് ആധാരം. നോവൽ എന്നു വിളിക്കുന്നതിലും, ശ്രീ സി. രാധാകൃഷ്ണൻ ഇഷ്ടപ്പെടുക ഭാഷാ പിതാവിന്റെ ജീവിത കഥ എന്നു പറയുവാനാണ്.
താളിയോലകളിൽ ഗ്രന്ഥരചന നടത്തിയിരുന്ന കാലത്തെ അനുസ്മരിക്കുന്നതിന് 'ഓലക്രമം' എന്ന രീതിയിൽ നാലു ഭാഗങ്ങളായി ആചാര്യരുടെ ജീവിതം രേഖപ്പെടുത്തുന്നു.
വിദ്യയും വേദങ്ങളും ബ്രാഹ്മണർക്കു മാത്രം  എന്ന വൈദീകാധിപത്യം പതുക്കെ പിടിമുറുക്കുന്ന കാലം....
കൂട്ടിരിപ്പുകാരായും , സംബന്ധക്കാരായും, ചില നാടുവാഴികളുടെ പിതൃസ്ഥാനം കരസ്ഥമാക്കിയും ........
വൈദികർ,
രാജ ശാസനങ്ങളിലൂടെ, കല്പനകളിലൂടെ, വേദവും വിദ്യയും സവർണ്ണരിലേക്ക് മാത്രമായി ഒതുക്കാൻ തുടങ്ങിയ കാലഘട്ടം......
അതിനു തൊട്ടു മുൻപ് മെയ്ക്കളരിയായും ( ആയുധ പരിശീലനം,  എഴുത്തു കളരിയായും ( പാഠശാല) എല്ലാവരും തന്താങ്ങളുടെ കഴിവനുസരിച്ച്  വിദ്യ നേടിയിരുന്നു.  അതിൽ എഴുത്തു കളരി  നടത്തിയിരുന്ന ഒരു മരുമക്കത്തായ തറവാട്ടിലെ കണ്ണിയാണ് ആചാര്യൻ  എന്നു പറഞ്ഞു വയ്ക്കുന്നു.
സാമൂതിരിയുടെ കോയ്മ അംഗീകരിക്കാൻ വിസമ്മതിച്ച വെട്ടത്തു നാടും വള്ളുവനാടും നിലപാടു തറയിൽ  മാമാകം (മാമാങ്കം) നടത്താൻ ചാവേറുകളെ അയക്കുന്ന കാലം. വൈദിക കുതന്ത്രങ്ങളുടെ ചതിയിൽ പെട്ട് പ്രാണൻ പോയ അച്ഛന്റെ മകനായി ജനനം. താൻ ജനിക്കുന്നതിനു മുൻപ് കടന്നുപോയ അച്ഛൻ. അച്ഛൻ തന്നെ  ഈശ്വരനെന്നും, എല്ലാം തന്നെ ഈശ്വരനെന്നും നന്നേ ചെറുപ്പത്തിൽ തിരിച്ചറിയുന്നു. സ്നേഹ നിധിയായ അമ്മാവനും, കുട്ടേട്ടൻ എന്ന രാമനെഴുത്തച്ഛൻ  എന്ന ഏട്ടനും ( രാമാനുജൻ എന്ന പേരിന്റെ  ഉല്പത്തി സമർത്ഥിക്കുന്നു.) പകർന്ന അറിവ്.
മൗനത്തിലൂടെ മനോവിഭ്രമത്തിലും, പതുക്കെ മരണത്തിന്റെ വിശ്രാന്തിയിലും അഭയം തേടിയ അമ്മ.
ജീവിതം മുഴുവൻ വേദനകളുടേതായിരുന്നു.
അമ്മാവനും, കുട്ടേട്ടനും ബാല പാഠങ്ങൾ നല്കി. തുടർ പഠനത്തിനായി തഞ്ചാവൂരിലെ ആദീനത്തിലേക്ക്.
പഠനശേഷം നാടുമുഴുവൻ കണ്ടു തിരിച്ചെത്തി.
പറയും പോലെ എഴുതുകയും, എഴുതുംപോലെ വായിക്കുകയും ചെയ്യണമെന്ന ആഗ്രഹത്താൽ ലിപി പരിഷ്കരിക്കുന്നു. അത് സമാന കളരികളിലേക്ക് പകർത്തിയയച്ചു.
വേദങ്ങൾ,  വിദ്യ എന്നിവ താഴ്ന്നവർക്കു പകരുന്ന ഏർപ്പാടിനെതിരെ ചില വൈദിക സങ്കേതങ്ങൾ തർക്കം  ഉന്നയിക്കുന്നു.
ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഇടപെടലിലൂടെ തത്കാലം രക്ഷപ്പെടുന്നു.
കാലം മാറുന്നു. ചതിയിലൂടെ വെട്ടത്തു നാട് സാമൂതിരിയുടെ അധീനതയിലാകുന്നു. വധശിക്ഷയാണ് ആചാര്യന് വിധിച്ചത്......
മരണം മുന്നിൽ കണ്ട നിമിഷം......
കളരിയിലെ പഴയ ശിഷ്യനും കാര്യസ്ഥനുമായ ഒരാളുടെ തന്ത്രപരമായ ഇടപെടലിലൂടെ ജീവരക്ഷ. പകരം ക്ഷേത്രാവശ്യത്തിനുള്ള എള്ളെണ്ണ ചക്കിലാട്ടി കൊടുക്കണം. അതിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ഉപജീവനം കഴിക്കുക.
ചക്കുന്തി വട്ടം തിരിയുമ്പോഴും പുരാണേതിഹാസങ്ങൾ നാവിലും മനസ്സിലും ഉരുക്കഴിച്ചു. രാത്രിയിൽ കുടുംബത്തിലെ സ്ത്രീകളുടെ സഹായത്താൽ ഓലയിലാക്കുന്നു.
'ചക്കുന്തി' കാവ്യരചന നടത്തി. വൈദീക കോപം ഉയർന്നു. വീണ്ടും വിചാരണ. ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഇടപെടലിലൂടെ തത്കാലം രക്ഷപ്പെട്ടു.  പക്ഷേ  നാടു വിടണം. അലഞ്ഞു.  തഞ്ചാവൂരിലെ കളരിയിൽ വച്ച് സന്ദേഹിയായ ഒരുവനെ തുണ ലഭിച്ചു.  ആ തുണയുമായി പിന്നീട് യാത്ര.
സാമൂതിരിയുടെ ഭരണത്തിനു വെളിയിൽ പാലക്കാടിലെ വനത്തിനു നടുവിൽ  ശോകനാശിനി പുഴയുടെ തീരത്ത്  പാഠശാല
തുടങ്ങുന്നു. അതും വൈദിക ബ്രാഹ്മണർ തീവെച്ചു നശിപ്പിച്ചു.
ജാതിയിൽ താഴ്ന്നവനും വേദമോതാം എന്ന ഉയർന്ന ചിന്ത പുലർത്തിയ ചില ആചാര്യന്മാരുടെ സഹായത്താൽ പുനഃസ്ഥാപിക്കുന്നു.....
തുടർന്ന് പഠനവും അഭ്യസനവും ഈശ്വരപൂജയുമായി ശിഷ്ടകാലം.......

എന്റെ വീക്ഷണം: 
2005 -ൽ ആദ്യ പതിപ്പ് ഇറങ്ങിയ നാൾ മുതൽ  ഈ പുസ്തകം ചിലരെ രോഷം കൊള്ളിച്ചു.  ആചാര്യന്റെ ജന്മം അവകാശപ്പെടുന്ന സവർണ്ണ  മേധാവിത്വം.....
ഇതിലെ വൈദിക നിഷേധം...
ഇവയുടെ പേരിൽ തമസ്കരിക്കപ്പെട്ടു.
ഇത് ഏഴാം പതിപ്പാണ്. ഇപ്പോൾ ഈ കൃതി വിപുലമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പണ്ട് കുഞ്ഞുങ്ങൾക്ക് കഥയും കവിതയും ചൊല്ലിക്കൊടുത്തിരുന്നത് മുത്തച്ഛനും മുത്തശ്ശിയുമാണ്.
എന്നാൽ ഇന്നവർ വൃദ്ധസദനങ്ങളിലാണ്.
ശ്രീ. സി. രാധാകൃഷ്ണന്റെ പല പുസ്തകളും വായിക്കുമ്പോൾ കഥ പറയുന്ന ഒരു മുത്തച്ഛന്റെ സാന്നിധ്യം അനുഭവപ്പെടുന്നു.
21-ആം നൂറ്റാണ്ടിൽ നിന്നുകൊണ്ട് പതിനഞ്ച്,  പതിനാറ് നൂറ്റാണ്ടിലെ കഥ പറയുമ്പോൾ ഭാഷയുടെ സംക്രമണം ഒരു വലിയ വെല്ലുവിളി തന്നെയാണ്.
അന്നത്തെ നാട്ടു ഭാഷയും, ശൈലിയും, ആചാരങ്ങളും  രീതികളും ചികഞ്ഞെടുത്ത് നോവലിന്റെ ഘടകമാക്കി മാറ്റിയിരിക്കുന്നു.  ഈ പ്രയത്നം അഭിനന്ദനം അർഹിക്കുന്നു.
ഒരുപാട് ഒതുക്കലുകൾക്ക് വിധേയനായ എഴുത്തുകാരൻ.
അർഹിക്കുന്ന അംഗീകാരം,  കൈരളി ശ്രീ സി. രാധാകൃഷ്ണന് നല്കിയിട്ടില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ഭാഷാ പിതാവിന്റെ പാവന സ്മരണക്കും സി. രാധാകൃഷ്ണൻ എന്ന എഴുത്തുകാരന്റെ അദ്ധ്വാനത്തിനും ഗവേഷണത്തിനും പ്രണാമം അർപ്പിക്കുന്നു.

കുറിപ്പ് തയ്യാറാക്കിയത് : കുരുവിള ജോൺ 
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

 മലയാളഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണന്‍ എഴുതിയ ജീവചരിത്രാഖ്യായികയാണ് തീക്കടല്‍ കടഞ്ഞ് തിരുമധുരം. ഈ കൃതി കെട്ടുകഥയല്ലെന്നും 'ഭാഷാപിതാവിന്റെ' ജീവിതത്തെക്കുറിച്ച് മുത്തച്ഛനിലും മുത്തച്ഛിയില്‍ നിന്നും കിട്ടിയ ചിത്രവും ദീര്‍ഘകാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളുമാണ് ഇതിലുള്ളതെന്നും ഗ്രന്ഥകാരന്‍ പറയുന്നു. എഴുത്തച്ഛന്‍ തന്റെ കുടുംബത്തിന്റെ പൂര്‍വികന്മാരില്‍ ഒരാളായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു.
    മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ ഖണ്ഡശ്ശ വെളിച്ചം കണ്ട 'തീക്കടല്‍ കടഞ്ഞ് തിരുമധുരം', ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്, 2005 ജനുവരി മാസത്തിലാണ്.
എഴുത്തച്ഛന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു ഭാഗങ്ങള്‍ക്ക് അവയിലെ സംഭവങ്ങള്‍ നടക്കുമ്പോള്‍ എഴുത്തച്ഛന്‍ ജീവിച്ചിരുന്ന സ്ഥലങ്ങളെ പിന്തുടര്‍ന്ന് താന്നിയൂര്‍ (താനൂര്‍), തിരുവൂര്‍(തിരൂര്‍), ശബരകൊട്ടം (ചമ്രവട്ടം) എന്നീ പേരുകളാണ്. സാമൂതിരിയുടെ അധികാരകോയ്മയില്‍ നിന്നുള്ള എഴുത്തച്ഛന്റെ നാടുകടത്തലിനു ശേഷമുള്ള ജീവിതം വിവരിക്കുന്ന അവസാന ഭാഗത്തിന് മഹാപ്രസ്ഥാനം എന്നാണ് പേര്. ഭാഗങ്ങള്‍ ഓരോന്നും അദ്ധ്യായങ്ങളായും തിരിച്ചിട്ടുണ്ട്. അദ്ധ്യായങ്ങള്‍ക്ക് 'ഓല' എന്നാണ് പേരിട്ടിരിക്കുന്നത്. നാലു ഭാഗങ്ങളിലും കൂടിയുള്ള 'ഓല'കളുടെ എണ്ണം, എഴുത്തച്ഛന്‍ രൂപം കൊടുത്തതായി കരുതപ്പെടുന്ന മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളുടെ സംഖ്യയായ 51 ആണ്.
    ജീവിതസായാഹ്നത്തില്‍ ചിറ്റൂര്‍ പ്രദേശത്ത് പാപനാശിനി നദിയുടെ കരയിലിരുന്ന് എഴുത്തച്ഛന്‍ നടത്തുന്ന അനുസ്മരണത്തിന്റെ രൂപത്തിലാണ് 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' എഴുതിയിരിക്കുന്നത് .
വെട്ടത്തുനാട്ടിലെ താന്നിയൂരിലാണ് (താനൂര്‍) എഴുത്തച്ഛന്‍ ജനിച്ചത്. അവിടെ എഴുത്തുകളരി സ്ഥാപിക്കാനായി പുരാതനകാലത്ത് വള്ളുവക്കോനാതിരി വെട്ടത്തരചന് അയച്ചുകൊടുത്ത എഴുത്താശാന്മാരുടെ ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റെ താവഴി. കുടുംബപ്പേര് 'പഴഞ്ഞാനം' (പഴയ ജ്ഞാനം) എന്നും അമ്മയുടെ പേര് ലക്ഷ്മി എന്നും ആയിരുന്നു. മെയ്ക്കളരി ആശാനായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്‍ നാരായണന്‍, പിലാക്കാട്ടീരി കുടുംബക്കാരനായിരുന്നു. സാമൂതിരിക്കെതിരെ വെട്ടത്തരചനെ പിന്തുണച്ചതിനാല്‍ സാമൂതിരിയുടേയും, അറിവിന്റെ മേലുള്ള ബ്രാഹ്മണരുടെ കുത്തകയ്ക്കു ഭീഷണിയായ കളരികള്‍ നടത്തയതിനാല്‍ ബ്രാഹ്മണമേധാവികളുടേയും ശത്രുതയുടെ നിഴലിലായിരുന്നു ഈ കുടുംബങ്ങള്‍. അച്ഛനമ്മമാരുടെ നാലു മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹത്തിന്റെ പേര് കൃഷ്ണന്‍ എന്നും വിളിപ്പേര് അപ്പു എന്നും ആയിരുന്നു. ഏറ്റവും മൂത്തതായി രാമന്‍ എന്ന പേരില്‍ ഒരു സഹോദരനും അയാള്‍ക്കു താഴെ, സീത (സീതോപ്പ), ചീരു (ചീരുവോപ്പ) എന്നീ പേരുകളില്‍ രണ്ടു സഹോദരിമാരും എഴുത്തച്ഛനുണ്ടായിരുന്നു. സഹോദരന്‍ രാമന്റെ വിളിപ്പേര് കുട്ടന്‍ എന്നായിരുന്നു.
    സാമൂതിരിയുടെ കിങ്കരന്മാര്‍ എഴുത്തച്ഛന്റെ ജനനത്തിനു പതിനേഴുനാള്‍ മുന്‍പ് അദ്ദേഹത്തിന്റെ അച്ഛനെ ചതിയില്‍ വിഷം കൊടുത്തു കൊന്നു. അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ തഞ്ചാവൂരെ ആധീനത്തില്‍ പഠനം നടത്തിയിരുന്ന കുട്ടന്‍, തുടര്‍ന്ന് അവിടുത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ നാട്ടിലേയ്ക്കു മടങ്ങി. ഭര്‍ത്താവിന്റെ മരണത്തിനു ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വിഷാദരോഗം മൂത്ത് സമനില നഷ്ടപ്പെട്ടിരുന്ന എഴുത്തച്ഛന്റെ അമ്മ മരിച്ചു. എഴുത്തച്ഛന്‍ ജനിക്കുമ്പോള്‍ കാരണവരായിരുന്നത് അദ്ദേഹത്തിന്റെ അമ്മാവന്‍ രാമന്‍ ആയിരുന്നു. പരദേശത്ത് (തമിഴ്‌നാട്ടില്‍) വിദ്യാഭ്യാസം നേടിയ ഒരു പണ്ഡിതനായിരുന്നു ആ അമ്മാവന്‍. എഴുത്തച്ഛന് പ്രാഥമിക വിദ്യാഭ്യാസം നല്‍കിയതും അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിന് അടിത്തറയിട്ടതും അദ്ദേഹത്തിന്റെ സര്‍ഗ്ഗവാസനയെ ആദ്യം തിരിച്ചറിഞ്ഞതും എഴുത്തുകളരിയാശാനായ ആ അമ്മാവനായിരുന്നു. അമ്മാവന്‍ തിമിരബാധിതനായിരുന്നതുകൊണ്ട്, ക്രമേണ എഴുത്തുകളരിയുടെ ചുമതല എഴുത്തച്ഛന്റെ സഹോദരന്‍ കുട്ടന്‍ ഏറ്റെടുത്തു. എഴുത്തച്ഛന്റെ തുടര്‍പഠനത്തില്‍ ഗുരു സഹോദരനായിരുന്നു.
    എഴുത്തച്ഛന്റെ അച്ഛന്റെ മരണത്തെ തുടര്‍ന്ന് അനന്തരവന്‍, ഉണ്ണി എന്നു വിളിപ്പേരുള്ള കുമാരന്‍, കാരണവന്മാരുടെ സമ്മതമില്ലാതെ, ഭഗവതിയുടെ മുമ്പില്‍ ചാവേര്‍ വ്രതമെടുത്തിരുന്നു. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ തിരുനാവായയില്‍ നടക്കാറുള്ള മാമാങ്കത്തില്‍, അതിന്റെ സംരക്ഷകനായ സാമൂതിരിയെ നിലപാടുതറയിലെത്തി കൊല്ലുകയോ, അതിനുള്ള ശ്രമത്തില്‍ കൊല്ലപ്പെടുകയോ ചെയ്യുമെന്ന പ്രതിജ്ഞയായിരുന്നു അത്. എഴുത്തച്ഛന്റെ മൂത്ത സഹോദരി സീത(സീതോപ്പ)യുടെ പ്രതിശ്രുത വരനായിരുന്നു ഉണ്ണി. ഉണ്ണിയുടേയും സീതയുടേയും വിവാഹം കഴിഞ്ഞ് ഏറെത്താമസിയാതെ ഉണ്ണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം എഴുത്തച്ഛന്റെ പിതാവിന്റെ കൊലയില്‍ പങ്കാളികളായിരുന്നവരെ കൊന്നു. സാമൂതിരിയുടെ സൈന്യം താന്നിയൂരെ വെട്ടത്തുകോവിലകം ആക്രമിച്ചപ്പോള്‍ അതിന്റെ പ്രതിരോധത്തിനു നേതൃത്വം കൊടുത്തത് ഉണ്ണി ആയിരുന്നു. സമര്‍ത്ഥമായ ആ പ്രതിരോധത്തില്‍ ആക്രമണം പരാജയപ്പെട്ടെങ്കിലും വെട്ടത്തുനാടിന്റെ 'അമ്മത്തമ്പുരാട്ടി'യെ അക്രമികള്‍ പിന്നില്‍ നിന്ന് വിഷം പുരട്ടിയ അമ്പെയ്തു കൊന്നു. തന്റെ ചാവേര്‍ നിശ്ചയത്തില്‍ ഉറച്ചു നില്‍ക്കാന്‍ അത് ഉണ്ണിക്കു പ്രേരണ നല്‍കി. മകള്‍ എച്ചുവിന്റെ ജനനം കഴിഞ്ഞ് ഏറെ വൈകാതെ വന്ന അടുത്ത മാമാങ്കത്തില്‍ ചാവേറുകള്‍ക്കൊപ്പം പോയ ഉണ്ണി നിലപാടു തറവരെ പൊരുതിയെത്തി അവിടെ വെട്ടേറ്റു മരിച്ചു.

    മാമാങ്കം കഴിഞ്ഞ് സാമൂതിരിയുടെ പടയ്ക്ക് തിരുനാവായയില്‍ നിന്ന് സ്വദേശത്തേയ്ക്ക് മടങ്ങേണ്ടിയിരുന്നത് വെട്ടത്തുനാട്ടിലൂടെ ആയിരുന്നു. മാമാങ്കത്തിലേയ്ക്ക് ഉണ്ണിയെ അനുഗമിച്ചിരുന്ന എഴുത്തച്ഛനും സഹോദരനും മടങ്ങി വന്നപ്പോള്‍, താന്നിയൂരെ വീടും എഴുത്തുകളരിയും സാമൂതിരിയുടെ സൈന്യം പ്രതികാരബുദ്ധിയോടെ തീവച്ചു നശിപ്പിച്ചിരിക്കുന്നതായി കണ്ടു. അപകടസാധ്യത കണ്ട് കുടുംബത്തിലെ സ്ത്രീകളും കുട്ടികളും താന്നിയൂര്‍ കോവിലകത്തേയ്ക്ക് പോയെങ്കിലും, കളരി വിട്ടുപോകാന്‍ അമ്മാവന്‍ വിസമ്മതിച്ചിരുന്നു. അപകടം കണ്ട അദ്ദേഹം, കളരിയില്‍ സൂക്ഷിച്ചിരുന്ന അമൂല്യ ഗ്രന്ഥങ്ങളെ തുണിയില്‍ പൊതിഞ്ഞ് കിണറ്റില്‍ ഇട്ട് രക്ഷപ്പെടുത്തിയെങ്കിലും ഒടുവില്‍ എങ്ങനെയോ അദ്ദേഹവും കിണറ്റില്‍ വീണു മരിച്ചിരിക്കുന്നതായി കാണപ്പെട്ടു.സി.രാധാകൃഷ്ണന്റെ ദാർശനികതലം ഇത്ര തെളിഞ്ഞു വിളങ്ങുന്ന മറ്റൊരു കൃതി ഉണ്ടോ എന്ന ശങ്കയോടെ ....