25-04



തിരുവള്ളുവർ
തിരുവള്ളുവർ അണു തുളച്ച് അതിനുള്ളിൽ എഴു കടലും ഉള്ളടക്കി ,ആ അണു കണ്ടിച്ച് ഒരു കഷണം നമുക്ക് തരുന്നു - അതാണ് തിരുക്കുറൾ
തിരുവള്ളുവരുടെ സഹോദരിയെന്നു കരുതപ്പെടുന്ന കവയിത്രി ഔവൈയാർ പറഞ്ഞ വാക്കുക ഓണിവ.
ലോക സാഹിത്യത്തിൽ മറ്റേത് കൃതി പരിചയപ്പെടുന്നതിനും മുമ്പ് നാം പരിചയപ്പെടേണ്ട കൃതിയാണ് തിരുവള്ളുവരുടെ  തിരുക്കുറൾ
രണ്ടായിരത്തിലേറെ വർഷം മുമ്പാണ് അദ്ദേഹം ജീവിച്ചത്. പക്ഷേ കോടിക്കണക്കിന് ജനതയുടെ ഹൃദയത്തിൽ ഇന്നും തിരുവള്ളുവർ അമരനായി വാഴുന്നു.
തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ്‌ തിരുവള്ളുവർ . തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടാം നൂറ്റാണ്ടാണ്.
തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന  തിരു  എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്‌.
കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
പുരാതനമായ തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു.
കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ്‌ വള്ളുവർ ഇത് രചിച്ചിരിക്കുന്നത്.
“നന്ദി മറക്കുക നന്നല്ല, നന്നല്ലവ
അന്നേ മറക്കുക നന്നേ”
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ്‌ നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ്‌ അദ്ദേഹം ഉപദേശിക്കുന്നത്.
 ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്.
കപിലർ, പരണർ, നക്കീരൻ, മാമൂലർ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്. സംഘകാലത്തെ കീഴ്‌കണക്ക് വിഭാഗത്തിൽ പെടുന്ന പുസ്തകമാണ്. മേൽകണക്ക് എന്ന ഇതര വിഭാഗത്തിൽ പെടുന്നത് വെൺപാ, ആശിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുൾപ്പാ എന്നീ അഞ്ചു തരം കവിതകളുറ്റെഹ് സംഘാതമാണ്.
 കീഴ്‌കണക്ക് ധർമ്മം, അർത്ഥം, കാമം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നതും വെൺപാ, കുറൾ തുടങ്ങിയ സൂത്രണങ്ങളിൽ രചിക്കപ്പെട്ട കൃതികളുമാണ്.
 18 കൃതികളാണിതിലുള്ളത്.
മുറയേ, മുപ്പാൽ (തിരുക്കുറൽ), നാലടിയാർ, നാന്മണിക്കടികൈ, ഇനിയവൈ നാല്പത്, ഇന്നാ നാല്പത്, കാർ നാല്പത്, കളവഴി നാല്പത്, എന്തിണൈ നാല്പത്, ഐന്തിണൈ എഴുപത്, തിണൈമൊഴി അൻപത്, തിണൈ മാലൈ നൂറ്റി അൻപത്, തിരികടുകം, ആചാരക്കോവൈ, പഴമൊഴി, ചെറുപഞ്ചമൂലം, കാഞ്ചി, ഏലാതി, കൈന്നിലൈ എന്നിവായാണ് അവ. തിരുക്കുറൾ  ഈ വിഭാഗത്തിലെ ആദ്യഗ്രന്ഥമാണ്.
“ആലും വേലും പല്ലുക്കറുതി
നാലും രണ്ടും ചൊല്ലുക്കറുതി”
അതായത് ആലിൽ നിന്നു വീഴുന്നതും കരുവേല മരത്തിലെ വേരും പല്ലിനെ ശുദ്ധിയാക്കും
അതേ പോലെ നാലടി, ഈരടി പാട്ടുകൾ പദങ്ങളെ ശുദ്ധിവരുത്തും
എന്ന തമിഴ് ചൊല്ലിൽ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ്‌ വാക്കുകളുടെ ഉന്നതിയിൽ നിൽകുന്നതെന്നു മനസ്സിലാക്കാം.
 അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങൾക്കുടമകളായിരുന്നു ദ്രാവിഡർ എന്നതിനു കനത്ത തെളിവാണ്‌ ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറൾ.
133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ്‌ തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്‌. ഏഴുപദങ്ങൾ കൊണ്ടാണ്‌ ഒരോ കുറലുകളും രചിച്ചിരിക്കുന്നത്.

കുറൾ
തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ്‌ കുറൾ എന്ന പേരിൽ അറിയപ്പെടുന്നത്. തിരു ശ്രീ എന്നത് അതിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നു. കുറളിലെ ആദ്യവരിയിൽ നാല് പദങ്ങളും രണ്ടാമത്തേതിൽ മൂന്ന് പദങ്ങളും അടങ്ങിയിരിക്കും. തിരുക്കുറൾ 12 പേരുകളിൽ അറിയപ്പെടുന്നുണ്ട്. മുപ്പാൽ(ധർമ്മം, അർത്ഥം, കാമം എന്നിവയടങ്ങിയതിനാൽ), പൊയ്യാമൊഴി (എക്കാലവും ധർമ്മം ഓതുന്നതിനാൽ) വായുറൈ വാഴ്ത്ത്(ഔഷധഗുണമുള്ളത്), ഉത്തരവേദം (വേദങ്ങളുടെ സത്ത ഉള്ളത്) ദൈവനൂൽ (ദൈവികത്തമുള്ളത്) തിരുവള്ളുവം (വള്ളുവർ രചിച്ചത്) തമിഴ് മറൈ (തമിഴ് വേദം) പൊതുമറൈ (ഏതു ജാതിക്കുമുള്ള വേദം) തിരുവള്ളുവപ്പയൻ (തിരുവള്ളുവർ രചിച്ചത്) പൊരുളുരൈ (സാഗരം പോലെ വിശാലമായ പല അർത്ഥങ്ങൾ ഉള്ളത്) മുതുമൊഴി (പഴമയുള്ള വാക്കുകൾ ചേർന്നത്)


വിഭാഗങ്ങൾ
അറത്തുപ്പാൽ (ധർമ്മമാർഗ്ഗം), പൊരുട്പ്പാൽ (അർത്ഥമാർഗ്ഗം), കാമത്തുപ്പാൽ (കാമമാർഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ്‌ തിരുവള്ളുവർ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്.
 കീഴ്ക്കണക്ക് വിഭാഗത്തിൽ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്.
ഈ വിഭഗങ്ങളിലായി ജീവിതദർശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധർമ്മം ഉണർത്തുന്ന ധർമ്മമാർഗ്ഗം ഏത് ജാതിയില്പ്പെട്ട(ധർമ്മം സ്വീകരിച്ചവർ)വർക്കും ജീവന്റെ സത്യം ഉണർത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ധർമ്മമാർഗ്ഗം തിരുക്കുറളിൽ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധർമ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതിൽ സാധാരണക്കാരനാണ്‌ പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കർമ്മങ്ങൾ ചെയ്യാനാണ്‌, അതിൽ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുടെ കർമ്മത്തിനാണ്‌. അതിനാൽ ആദ്യമായി ഗൃഹസ്ഥാശ്രമധർമ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കർമ്മമാർഗ്ഗങ്ങളും ഉപദേശിക്കുന്നു. അർത്ഥമാർഗ്ഗത്തിൽ രാജാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമമാർഗ്ഗം മൂന്നാമത്തേതാണ്‌. അന്നത്തെ ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട ദൈവികപ്രേമത്തിനെ വിവരണമായാണ്‌ കാമമാർഗ്ഗത്തെ ദർശിക്കാവുന്നത്. തിരുക്കുറൾ ലോകധർമ്മം ഉദ്ഘോഷിക്കുന്ന ഗ്രന്ഥമാണ്. ഏതു മതം സ്വീകരിച്ചവരായാലും ഏതു ജനതയായാലും അവർക്കൊക്കെ ജീവന്റെ സത്യവും ലക്ഷ്യവും ദർശനയോഗ്യമാക്കി ജീവിതം സഫലമാക്കുവാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ജീവിതബന്ധിയായ ധർമ്മം, അർത്ഥം, കാമം എന്നീ മൂന്ന് തത്ത്വങ്ങൾ എന്താണെന്നും അവ എങ്ങനെ കൈവരിക്കാമെന്നും സാരോപദേശരൂപേണ ഇതിൽ പ്രതിപാദിക്കുന്നു.
 ധർമാത്ഥകാമങ്ങളെക്കുറിച്ചുള്ള അറിവു നേടുകയും കർമ്മങ്ങളിലൂടെ ആ അറിവ് സഫലമാക്കുകയുമാണ് ജന്മ സാഫല്യം നേടാനുള്ള മാർഗ്ഗമെന്നും അതുതന്നെയാണ് അറിവ് എന്നും ജന്മം കൊണ്ട് ആത്മാവുമായി ശരീരം അഭിരമിച്ച് കർമ്മം ചെയ്യ്ത് തീർക്കുന്നതാണ് പുരുഷാർത്ഥധർമ്മം എന്നും തിരുക്കുറൾ ഉപദേശിക്കുന്നു. ഇവ മൂന്നും ചേർന്നല്ലതെ ഒറ്റക്കൊറ്റക്കായോ മറ്റൊന്നുമായി ചേർന്നോ നിലനില്പ് നിഷിദ്ധമത്രെ.
കാലത്തിന്റെ മറവില്‍ എന്നോ ബ്രാഹ്മണീകരിക്കപ്പെട്ട ചരിത്രത്തില്‍ നിന്നാണ്‌ അടിസ്ഥാനവര്‍ഗ കവിശ്രേഷ്‌ഠനായ തിരുവള്ളുവരുടെ ചരിത്രം പഠിച്ചെടു ക്കേണ്ടത്‌. വേദേതിഹാസങ്ങള്‍ക്ക്‌ തുല്യമായ തിരുക്കുറല്‍ വരികളില്‍ അടങ്ങിയിരിക്കുന്ന ആത്മസത്തയും അര്‍ത്ഥവ്യാപ്‌തിയും പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തിലാണ്‌. സംഘകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആചാര്യ കവിശ്രേഷ്‌ഠനാ യിരുന്നു വള്ളുവ (പുലയ ) കുലജാതനായ തിരുവള്ളുവര്‍. ഏകദേശം 5 നൂറ്റാണ്ടുകള്‍ക്കുമുമ്പ്‌ രചിക്ക പ്പെട്ടതായി കരുതപ്പെടുന്ന ജാഞാനാമൃതം എന്ന തമിഴ്‌ കാവ്യത്തില്‍ നിന്നാണ്‌ തിരുവള്ളുവരുടെ ജനനത്തെക്കുറിച്ച്‌ അറിവ്‌ ലഭിക്കുന്നത്‌.
കാളി കുവറ്റാണ്ടു മറതിപ്പ്‌ലൈച്ചി
കാതര്‍ ചരണിയാകി മേതിനി
യിന്നി ചൈ യെഴുവര്‍യന്തോളിണ്ടേ
ഈ വരികളില്‍ തിരുവള്ളവരും രണ്ടു സഹോദരന്മാരും നാല്‌ സഹോദരിമാരും കാളിദത്തന്റെയും കരുതിയെന്ന പുലയസ്‌ത്രീയുടെയും മക്കളാണെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. അതേസമയം തമിഴ്‌ജ്ഞാനം എന്ന ആദിവാസികളെ സംബന്ധിക്കുന്ന കൃതിയില്‍ തിരുവള്ളുവരെക്കുറിച്ച്‌ മറ്റൊരു കഥയാണ്‌ അനാവൃതമാകുന്നത്‌. ഏതാണ്ട്‌ ഐതിഹ്യമാല കഥകള്‍ പെലെയുള്ളതാണത്‌. പക്ഷെ അമ്മ ഈ കൃതിയിലും പുലയിതന്നെ യാണെന്നത്‌ ആശ്വാസകരമാണ്‌. ഈ കഥയിലാണ്‌ അച്ഛനെ ബ്രാഹ്മണീകരിക്കുന്നത്‌. പകവന്‍ എന്ന ബ്രാഹ്മണന്‌ ഒരു പുലയ സ്‌ത്രീയില്‍ ജനിച്ചതാണ്‌ തിരുവള്ളുവര്‍ എന്നാണ്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌. ഈ കഥക്ക്‌ ചരിത്രവുമായി യാതൊരു പുലബന്ധവുമില്ല. കാരണം അക്കാലത്തൊന്നും ആര്യന്മാരില്‍ പെട്ട ബ്രാഹ്മണക്കൂട്ടങ്ങള്‍ ദക്ഷിണേന്ത്യയില്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ തമിഴ്‌ ജ്ഞാനത്തില്‍ പറയുന്ന പകവന്‍ എന്ന ബ്രാഹ്മണന്‍ കള്ളക്കഥാസൃഷ്ടിയാണ്‌. ഐതിഹ്യമെന്തായാലും കഥയെന്തായാലും ദ്രാവിഡകുല ജാതനായ - വള്ളുവ വംശജനായ - അടിസ്ഥാന വര്‍ഗ കവിയാണ്‌ തിരുവള്ളുവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. അതി കമാന്‍, കപിലര്‍ എന്നീ സഹോദരന്മാരും ഔവ്വയാര്‍, ഉപ്പൈ, ഉരുവൈ, വള്ളി എന്നീ സഹോദരിമാരും തിരുവള്ളുവര്‍ക്ക്‌ ഉണ്ടായിരുന്നു. 20ഓളം കീഴാള കവികളാണ്‌ സംഘകാലത്തുണ്ടായിരുന്നത്‌. ക്രിസ്‌തുവിന്‌ മുന്‍പായിരുന്നു ഔവ്വയാറും മറ്റും ജീവിച്ചിരുന്നത്‌. മൈലാപ്പൂരിലാണ്‌ തിരുവള്ളുവരും സഹോദരങ്ങളും ജനിച്ചതെങ്കിലും ഔവ്വയാര്‍ സേലം ജില്ലയിലെ തകടൂര്‍ തലസ്ഥാനമാക്കി രാജ്യം ഭരിച്ചിരുന്ന അഞ്ചി മഹാരാജവംശത്തെ ആശ്രയിച്ചാണ്‌ ജീവിച്ചിരുന്നത്‌. ഔവ്വയാര്‍ ബാല്യത്തില്‍ തന്നെ തകടൂര്‍ രാജാവായ അഞ്ചിയെ കീര്‍ത്തിച്ച്‌ ഗാനങ്ങല്‍ രചിച്ചു. അതുകൊണ്ടുതന്നെ പുത്രി നിര്‍വിശേഷമായ സ്‌നേഹവായ്‌പ്പോടെയാണ്‌ ഔവ്വയാറെ വളര്‍ത്തിയത്‌. സഹോദരനായ തിരുവള്ളുവര്‍ മൈലാപ്പൂരില്‍ തന്നെ വളരുകയും കീര്‍ത്തിമാനായ കവിശ്രേഷ്‌ഠനായി ഉയരുകയും ചെയ്‌തിരുന്നു. ആ കാലത്ത്‌ അദ്ദേഹം രചിച്ച ഉത്‌കൃഷ്‌ഠ കാവ്യമായിരുന്നു തിരുക്കുറല്‍.
അകര മുതലെഴുത്തെല്ലാമാതി -
പകവന്‍ മുതകേ ഉലക
എന്നാണ്‌ തിരുക്കുറല്‍ ആരംഭിക്കുന്നത്‌. ഇതില്‍ മാതൃ പിതൃ സ്‌മരണകളോടൊപ്പം ഈശ്വര സ്‌തുതിയും അടങ്ങിയിരിക്കുന്നു. തിരുവള്ളുവര്‍ ജീവിച്ചിരുന്നത്‌ ക്രിസ്‌തുവിന്‌ മുന്‍പുള്ള നൂറ്റാണ്ടുകളിലായിരുന്നു. തിരുവള്ളുവരുടെ നാവിനെ കല്‍പ്പ പുഷ്‌പത്തോടും അദ്ദേഹത്തിന്റെ പ്രസിദ്ധമായ തിരുക്കുറലിനെ വേദങ്ങളോടും, തിരുവള്ളുവരെ ബ്രാഹ്മണനോടുമാണ്‌ സാദൃശ്യപ്പെടുത്തി യിരിക്കുന്നത്‌. ആദിമ ജനതയുടെ ആ നൂറ്റാണ്ടുകളില്‍ മാനവ ജീവിതത്തിന്റെ സമസ്‌ത മേഖലകളെയും സ്‌പര്‍ശിക്കുന്ന 1330 കുറലുകളില്‍ കൂടി ദുഃഖത്തിലും ആലസ്യത്തിലും നിരാശയിലും ആണ്ടുപോയിരി ക്കുന്നവര്‍ക്ക്‌ ജീവിതത്തില്‍ ശരിയായ ഒരു ദിശാബോധം നല്‍കുകയായിരുന്നു തിരുക്കുറലിലൂടെ തിരുവള്ളവര്‍ ചെയ്‌തത്‌. അതുകൊണ്ടാണ്‌ മാനവകുലത്തെ സ്‌പര്‍ശിക്കുന്ന വേദങ്ങളോടൊപ്പം കിടപിടിക്കുന്നതാണ്‌ തിരുക്കുറലെന്ന്‌ പണ്ഡിതന്മാര്‍ വിലയിരുത്തിയത്‌. കീഴാള ജനവിഭാഗത്തിന്റെ സുവര്‍ണ ദശയില്‍ ജീവിച്ചിരുന്ന കവികളെയും കവിതകളെയും തിരസ്‌കരിക്കാന്‍ സവര്‍ണര്‍ ഐതിഹ്യങ്ങളും കെട്ടുകഥകളും മെനഞ്ഞുണ്ടാക്കിയെങ്കിലും കാലം മായ്‌ക്കാത്ത ചരിത്ര വസ്‌തുതകളായി തിരുവള്ളുവരും അദ്ദേഹത്തിന്റെ തിരുക്കുറലും നിലനില്‍ക്കുന്നു. മാനവ കുലത്തിലെ കീഴാള ജനവിഭാഗങ്ങള്‍ നിലനില്‍ക്കുന്ന കാലത്തോളം പ്രകാശ ദീപ്‌തമായി തിരുവള്ളുവരും തിരുക്കുറലും എന്നെന്നും നിലനില്‍ക്കുകതന്നെ ചെയ്യും തിരുവള്ളുവരുടെ ജീവിതത്തില്‍ നിന്നും തിരുക്കുറലില്‍ നിന്നും ഇന്നത്തെ കീഴാള ജനത കുറേ കാര്യങ്ങള്‍ പഠിക്കേണ്ടതും ജീവിതത്തില്‍ പകര്‍ത്തേണ്ടതുമുണ്ടെന്ന കാര്യം വിസ്‌മരിക്കരുത്‌.

https://drive.google.com/file/d/141u_HjzR0mxgaBupKMIcFadX0JNh5Lyn/view?usp=sharing














https://archive.org/stream/BhashaThirukkural/bhasha-thirukkural-thiruvallam#page/n1/mode/2up

ഞ്ചിരിക്കുവാൻ കഴിവില്ലാത്തവർക്കീ ലോകം
പകൽ വെളിച്ചത്തിലുമിരുണ്ട തായ് തോന്നും
🎈🎈🎈🎈🎈
‌🌹നല്ല വാക്കു പറയാൻ സാധിക്കുമ്പോൾ അത് ചെയ്യാതെ അസ്വീകാര്യമായ വർത്തമാനം പറയുന്നത്, മധുരപഴം നിൽക്കെ പച്ചപഴം ഭക്ഷിക്കുന്നത് പോലെയാണ്
🌹അക്ഷരങ്ങൾ ഉപയോഗിക്കുന്ന കലയും അക്കങ്ങൾ ഉപയോഗിക്കുന്ന ശാസ്ത്രവുമാണ് ജീവിക്കുന്ന മനുഷ്യരുടെ രണ്ട് കണ്ണുകൾ
🌹ആഴത്തിൽ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു. പഠനമേറുന്തോറും ജ്ഞാനമേറുന്നു.
🌹ധൂർത്തന് ധനമഹത്ത്വത്തെക്കുറിച്ചറിയില്ല;മാംസം ഭക്ഷിക്കുന്നവന് കാരുണ്യത്തിന്റെ മഹത്ത്വവും