24-11

സംഗീത സാഗരത്തിലെ.. മഴ മേഘ ഗീതമായ , 'കെജ് രി'യെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്..💖

🌈കജ് രി സംഗീതം🌈

ഉത്തർപ്രദേശിലും ബീഹാറിലും പ്രശസ്തമായ സെമി ക്ലാസിക്കൽ ശാഖയിൽപ്പെട്ട കജരി ,ഹിന്ദി വാക്കുകളായ കജ്‌റ, കോൾ എന്നിവയിൽ നിന്ന് വന്നതാകാമെന്ന് കരുതുന്നു...  പ്രണയികളിൽ കടുത്ത വേനൽക്കാലത്ത് കാർമേഘം നിറയുമ്പോഴുള്ള പ്രതീക്ഷകളെ പോലുള്ള ഭാവമാണ് കജ്റിയിൽ ഉള്ളത്... പ്രണയിനിയുടെ, കാമുകനോടുള്ള അടങ്ങാത്ത അഭിനിവേശത്തെയാണ് കജ് രി യിൽ വിഷയമാകുന്നത്..    
      ഉത്തർ പ്രദേശിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബനാറസ്, മിർസപ്പൂർ, മഥുര, അലഹബാദ് എന്നിവിടങ്ങളിലും കജ്റി സംഗീതം പ്രചാരത്തിലുണ്ട്.ചയ്തി, ഹോറി, സവാനി എന്നിവയെ പോലെ ഫോക്ക് സംഗീതത്തിൽ ഇതിനെ ചിലർപെടുത്തിയിരിക്കുന്നു.. പണ്ഡിറ്റ് ചനു ലാൽ മിശ്ര, സിദ്ധേശ്വരി ദേവി, ഗിരിജാദേവി, ശോഭ ഗുർത്, ഉസ്താദ് ബിസ്മില്ല ഖാൻ തുടങ്ങിയവർ കജ് രിസംഗീതത്തിൽ പ്രശസ്തരാണ്

🌈കജ് രി സംഗീതം🌈
തു മരി,ചയ്തിശൈലികളെപ്പോലെ കെജരിയുടെയും വേരുകൾ യു.പിയിലാണ്.. കജ് രി ഋതുവിനെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പ്രശസ്തമായ ഇന്ത്യൻ നാടോടി ഗീതങ്ങളിലൊന്നാണ്.ഇത് ക്ലാസിക്കലായും സെമി ക്ലാസിക്കലായും ഗായകർ പാടുന്നു; കെജ് രിവളരെയധികം പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടെങ്കിലും കിഴക്കൻ യു.പി യിലെ മിർസാപ്പൂർ ആണ് കെജ് രിയുടെ ജന്മസ്ഥലമായി പരിഗണിക്കപ്പെടുന്നത്. മിർസാപ്പൂരിലെ ഒരു ഐതിഹ്യമനുസരിച്ച് കജാലി എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നെന്നും അവരുടെ ഭർത്താവ് ദൂരെ ഒരിടത്തായിരുന്നു എന്നും വർഷകാല ആഗമന സമയം, ഏറെ വിരഹിണിയായ അവർ ദേവിക്കു മുമ്പിൽ ഉറക്കെ കരഞ്ഞെന്നും ഈ കരച്ചിലാണ് പിന്നീട് കജ് രിയായിത്തീർന്ന തെന്നുമാണ് സങ്കൽപ്പം.. 
    കജ്രിയുടെ പേർ ഉരുത്തിരിഞ്ഞത് കോൾ അഥവാ കറുപ്പ് എന്നർത്ഥം വരുന്ന കാജൽ എന്ന ഹിന്ദി വാക്കിൽ നിന്നാണെന്നും മനസ്സിലാക്കാം.. വരണ്ടുണങ്ങി, കൊടും ചൂടനുഭവിക്കുന്ന ഗ്രീഷ്മത്തിൽ യു.പി യിൽ ആകെ ആശ്വാസമായി എത്തുന്ന കാർമേഘങ്ങളും മഴയും അവർക്ക് സന്തോഷം കൊണ്ടുവരുന്ന സമയത്ത് കജ് രി സംഗീതത്തി ന് അവർ വലിയ പ്രാധാന്യം കൊടുക്കുന്നു.
    രണ്ടു ശൈലിയിൽ കെജരിപാടുന്നുണ്ട്.. രംഗവേദിയിൽ പാടുന്ന ഒന്നാം ശൈലിയും വർഷകാല സായാഹ്ന ത്തിൽ സ്ത്രീകൾ അർദ്ധവൃത്താകൃതിയിൽ പാട്ടു പാടി നൃത്തം ചെയ്യുന്ന രണ്ടാം ശൈലിയും.. രണ്ടാമത്തെ ശൈലി ധുൻ മുനിയ കജരി എന്ന് പ്രശസ്തമാണ്....

കജ് രി
കജ് രി
കജ് രി