മായാ മുരളി
കൃഷ്ണവതാരം - 1
ഡിസി ബുക്സ്
പേജ് 250
വില 240
📚📚📚📚📚
ആധുനിക(?) ഗുജറാത്തി സാഹിത്യത്തിലെ പ്രമുഖനായ സാഹിത്യകാരനാണ് കുലപതി കെ എം മുൻഷി അഭിഭാഷകനും രാഷ്ട്രതന്ത്രജ്ഞനും ഇന്ത്യൻ ഭരണഘടനയുടെ ശിൽപികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ മുഖ്യ പോരാളികളിൽ ഒരാളുമാണ് .മഹാരാഷ്ട്ര മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രി ഉത്തർപ്രദേശ് ഗവർണർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു .1938 ഭാരതിയ വിദ്യാഭവൻ സ്ഥാപിച്ചു. നോവൽ നാടകം എന്നീ വിഭാഗങ്ങളിൽ ഗുജറാത്തി യിലും ഇംഗ്ലീഷിലും അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട് 1887- 1971
_______
മുരളീഗാഥ
രതീഷ് കുമാർ
മഹാഭാരതത്തിൽനിന്ന് കൃഷ്ണകഥയെ പിഴുതെടുത്ത് നാലു ഭാഗങ്ങളുള്ള നോവൽ ആക്കി പുനർരചിച്ചിരിക്കുകയാണ് കുലപതി കെ എം മുൻഷി. നാല് നോവലിലെ ഓരോ ഭാഗവും സ്വതന്ത്രമായ ഓരോ നോവൽ തന്നെയാണ്. കഥാപാത്രങ്ങൾ തമ്മിലുള്ള കൃത്യമായ ബന്ധം സൂചിപ്പിച്ചുകൊണ്ടാണ് ഒന്നാം കൃഷ്ണാവതാര കഥ 'മായാമുരളി' രചിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻെറ കളിക്കോപ്പിയ മായാമുരളി അദ്ദേഹത്തിന് നഷ്ടപ്പെടുന്നത് വരെയുള്ള കഥയാണ് മായാമുരളി പറയുന്നത് .മുരളി നഷ്ടപ്പെട്ടല്ല ,ഭാരതത്തിലെ എക്കാലത്തെയും മഹാ പ്രണയിനി സ്വന്തമാക്കിയതാണത്. നമുക്ക് കഥാരംഭത്തിലേക്ക് പോകാം.
പുരൂരവസിൻെറ പൗത്രനും നഹുഷന്റെ പുത്രനുമായ യയാതിക്ക് ദേവയാനിയിൽ പിറന്ന യദുവിന്റെ പ്രപൗത്രനാണ് ശൂരൻ .വ്രജ ഭൂമിയിൽ പാർത്തിരുന്ന മധു ,യമുനാതീരത്തിലെ വനഭൂമി വെട്ടിത്തെളിച്ച് ഉണ്ടാക്കിയ നഗരത്തിന് മഥുര എന്ന പേർ വന്നു. മധുവിൽ നിന്ന് ശ്രീരാമ സഹോദരൻ ശത്രുഘ്നൻ ആ സ്ഥലം സ്വന്തമാക്കി. ശൂരൻ ശത്രുഘ്നന്റെ പിൻഗാമികളിൽ നിന്ന് ആ സ്ഥലം സ്വന്തമാക്കി. ശൂരൻെറ പരമ്പരയിലാണ് വസുദേവർ ജനിച്ചത്. വാസുദേവന് അഞ്ചു സഹോദരിമാർ. അതിൽ ഒരാളായ മാദ്രിയെ കുന്തിഭോജൻ ദത്തെടുക്കുകയും പാണ്ഡുവിന് വിവാഹം ചെയ്തു നൽകുകയും ചെയ്തു .മറ്റൊരു സഹോദരിയെ ചേദിരാജൻ വിവാഹം ചെയ്തതിൽ ശിശുപാലൻ ജനിച്ചു. ശൂരവംശത്തിന്റെ തലവനായിരുന്നു വസുദേവൻ .എന്നാൽ ക്രോഷ്ടാവിൻെറ വംശപരമ്പരയിൽ പെട്ട അന്ധകവംശത്തിനാ യിരുന്നു രാജസ്ഥാനം. എന്നതിനാൽ അവരുടെ തലവനായ ഉഗ്രസേനൻ ആയിരുന്നു രാജാവ്. അദ്ദേഹത്തിന് അഞ്ച് പുത്രന്മാരും ഒൻപത് പുത്രിമാരുമുണ്ടായിരുന്നു.മൂത്തമകനാണ് കംസൻ .ഉഗ്രസേനൻെറ സഹോദരനായ ദേവഗന്റെ പതിനൊന്നു മക്കളിൽ ഏറ്റവും ഇളയവൾ ആയിരുന്നു ദേവകി. ശൂരന്മാരുംഅന്ധകന്മാരും തമ്മിലുള്ള
വിദ്വേഷങ്ങൾക്ക് അറുതിവരുത്താനും കൂടിയാണ് വസുദേവ ദേവകിമാരുടെ വിവാഹം നടന്നത് . അദ്ദേഹത്തിൻറെ മറ്റൊരു ഭാര്യയാണ് രോഹിണി .മഗധയിലെ രാജാവായിരുന്ന ജരാസന്ധന്റെ രണ്ടു പുത്രിമാരെ കംസൻ വിവാഹംചെയ്തു .കംസന്റെ കാവൽക്കാരുടെ പ്രമുഖനായ പ്രദ്യോതന്റെ ഭാര്യയാണ് പൂതന.
കൃഷ്ണജനനവും അതിനുമുമ്പ് ബലരാമന് ജനനവും സംഗതികളും വിശദമായിത്തന്നെ നോവൽ പറയുന്നു കൃഷ്ണൻ വ്രജഭൂമിയിലെത്തിയ കഥയൊക്കെ വളരെ സുന്ദരമായി അല്പം ഭക്തി കൂട്ടി തന്നെ അദ്ദേഹം നോവലാക്കുന്നു അവിടെയുള്ള അത്ഭുത കഥകൾ അല്പം മാറ്റം വരുത്തി സംഭവ്യമായ തരത്തിലാണ് നോവലിൽ പ്രതിപാദിക്കുന്നത്
ബർസാനയിൽനിന്ന് രാധ അച്ഛന്റെ വീടായ വൃന്ദാവനത്തിലേക്ക് പോകുന്നവഴി ഗോപനാഥ മഹാദേവ ക്ഷേത്രത്തിൽ തൊഴാൻ വേണ്ടി ഗോകുലത്തിലെത്തിയപ്പോഴാണ്, ദാമോദരനെ ആദ്യം കാണുന്നത്. കയറഴിക്കാൻ അമ്മതന്നെവരട്ടെ എന്നുപറഞ്ഞ കൃഷ്ണന്റെ മുറിവുകൾ അവൾ വൃത്തിയാക്കി. ശരീരത്തു പറ്റിയ മണ്ണു തുടച്ചു കൊടുത്തു.അന്ന് കണ്ണന് 7 വയസ്സ് ,രാധക്ക് 12ഉം. ഒരു വർഷം കഴിഞ്ഞ്, ഗോകുലത്തിലാകെ ചെന്നായ ശല്യമുണ്ടായപ്പോഴാണ് ഗോപർ വൃന്ദാവനത്തിലേക്ക് താമസം മാറിയത്. മഥുര വഴി ഒരു മഹായാനം.
കൃഷ്ണന് 14 വയസുള്ളപ്പോഴാണ്, ഹസ്തിൻ എന്ന ഭ്രാന്തൻ കാളയെ മെരുക്കി അതിന്റെ പുറത്തേറി കൃഷ്ണൻ പന്തയയാത്ര നടത്തിയത് -ഒപ്പം19 വയസുള്ള രാധയുമുണ്ട് കൃഷ്ണനെ മുറുകെപ്പിടിച്ചുകൊണ്ട് ആ കാളപ്പുറത്ത്.
കാളിയമർദ്ദനം രാസലീല എന്നിവയൊക്കെ തികച്ചും പുതുമയുള്ള തരത്തിലാണ് അദ്ദേഹം പുനരാഖ്യാനം ചെയ്യുന്നത് .പുരാണ പുനരാഖ്യാനങ്ങൾക്ക് ഗദ്യസാഹിത്യത്തിൽ എങ്ങനെ മികച്ച സംഭാവന നൽകാനാകും എന്ന് കാണിച്ചുതന്ന നോവലാണിത്.
പിന്നെ നമ്മുടെഭാരതത്തിൽ എത്രയോ ഭാരതപുനരാഖ്യാനങ്ങളുണ്ടായി എല്ലിത്തരത്തിലും അവയുടെയൊക്കെ മുമ്പനായിരുന്നു മായാമുരളി .രാധയുമായുള്ള കൃഷ്ണൻെറ ചങ്ങാത്തവും ഗാന്ധർവ്വ വിധിപ്രകാരമുള്ള വിവാഹവും മഥുര യിലേക്കുള്ള യാത്രയും, കംസന്റെമരണവും ഈ നോവലിൽ ഒരു നോവലിനൊത്തതരത്തിൽ വർണ്ണിക്കുന്നു .കൃഷ്ണൻ നാഗരികനാകുന്നതോടെ മായാമുരളി അവസാനിക്കുന്നു.