24-07-18





പ്രിയ തിരൂർ മലയാളം സുഹൃത്തുക്കളെ..
   ദൃശ്യകലയുടെ വരമൊഴിണക്കത്തിനു ശേഷം ചിത്രകലയിലെ വിസ്മയങ്ങളുമായി ...ചിത്രസാഗരവുമായി..നിങ്ങളുടെ അടുത്തേക്ക്..
ആശയങ്ങളെ ചിത്രരൂപേണ ഒരു മാധ്യമത്തിലേക്കു പകർത്തുന്ന കലയാണു ചിത്രകല. പ്രാചീനകാലം മുതൽക്കേ മനുഷ്യൻ തന്റെ ആശയങ്ങൾ ചിത്രകലയിലൂടെ വിനിമയം ചെയ്യുന്നുണ്ട്‌. ചിത്രകല മനുഷ്യന്റെ ബൗദ്ധിക വ്യായാമത്തിലൂടെ ഉരുവാകുന്നു എന്നു കരുതാം. ചിത്രകലയിലൂടെ സംവേദിക്കപ്പടുന്ന ആശയങ്ങൾ കാഴ്ചക്കാരിൽ വിവിധ വികാരങ്ങളുണർത്തുന്നു. ഒരു ചിത്രത്തിന്‌ ആയിരം വാക്കുകളുടെ വിലയുണ്ട്‌ എന്നൊരു ചൊല്ലുമുണ്ട്‌.

ചിത്രകലയുടെ ചരിത്രത്തിലേക്ക്....ഗുഹാചിത്രങ്ങളിലേക്ക്...
ഗുഹാചിത്രങ്ങൾ...
മനുഷ്യനിലേയ്ക്ക് സംസ്‌ക്കാരത്തിന്റെ ആദ്യ കിരണങ്ങള്‍ വന്നു പതിക്കുന്നതിനും മുമ്പ്, അവന്റെ പരുക്കനായ കൈകള്‍ വടിവൊത്ത അക്ഷരങ്ങള്‍ എഴുതാന്‍ പഠിക്കുന്നതിനും മുമ്പ് വിവിധ വര്‍ണങ്ങളെ കുറിച്ചും ചായകൂട്ടുകളെ കുറിച്ചും മനുഷ്യന്‍ മനസ്സിലാക്കിയിരുന്നു. ഇതൊരു പക്ഷേ പ്രകൃതിയുമായുള്ള അവന്റെ പൊക്കിള്‍ കൊടി ബന്ധം രേഖപ്പെടുത്തിവെയ്ക്കാനുമായിരിക്കാം. മനുഷ്യന്റെ ആദ്യകാല ഗുഹാ ചിത്രങ്ങള്‍ തന്നെ ഇതിന് ഉത്തമ ദൃഷ്ടാന്തങ്ങളാണ്. മനുഷ്യന്റെ സാംസ്‌കാരിക പൈതൃകം അങ്ങനെ ചിത്രകലയിലുടെയായിരുന്നു ഉരുവം കൊണ്ടെതെന്നു പറയാം. അപ്പര്‍ പാലിയോലിത്തിക്ക് കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ കലാസാംസ്‌കാരിക ബോധം ഇന്ത്യയില്‍ ആരംഭിച്ചുവെന്ന് പറയാം. കാലാവസ്ഥയില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും രക്ഷപ്പെടാനായി അഭയം പ്രാപിച്ചിരുന്ന ഗുഹകളുടെ ചുവരുകളില്‍ അവന്‍ തന്റെ ചരിത്രം കോറിയിട്ടു. ഗുഹാചിത്രങ്ങള്‍ മനുഷ്യന്റെ കലാബോധത്തിന്റെയും ചരിത്രത്തിന്റെയും തിരുശേഷിപ്പുകളായി മാറി. ഗുഹാചിത്രങ്ങളായിരുന്നു ആദ്യകാല ചിത്രങ്ങള്‍.

മനുഷ്യന്‍ ആദ്യകാല ചിത്രങ്ങള്‍ക്ക് ജന്മമേകിയപ്പോള്‍ അവന്‍ അധിവസിച്ചിരുന്ന ഗുഹയുടെ ചുവരുകള്‍ ആദ്യകാല ക്യാന്‍വാസ്സുകളായി. അങ്ങനെ ഗുഹകളില്‍ ചുവര്‍ചിത്രങ്ങളുണ്ടായി. ഭിംബേട്കയും അജന്തയും എല്ലോറയും ഭാഗും സിത്തനവാസലും എടക്കലുമൊക്കെയുണ്ടായി. മനുഷ്യ സൗന്ദര്യബോധത്തിന്റെ ആദ്യസ്മാരക ശിലകളായി അവ തലയുയര്‍ത്തി നില്‍ക്കുന്നു. ഓരോ ഗുഹാചിത്രങ്ങള്‍ക്കും ആയിരത്തിലേറെ വര്‍ഷങ്ങളുടെ കഥകള്‍ പറയാനുണ്ട്.

ഗുഹാചിത്രങ്ങൾ
 തങ്ങൾ കണ്ടുമുട്ടിയതും വേട്ടയാടിയതുമായ ജന്തുക്കളുടെയും ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെയും മറ്റും ചിത്രങ്ങൾ ചരിത്രാതീത കാലത്തെ മനുഷ്യർ ഗുഹകളിൽ വരച്ചിട്ടിരുന്നു. 27000 വർഷം പഴക്കം കണക്കാക്കുന്ന ഗുഹാചിത്രങ്ങൾ ആഫ്രിക്കയിലെ അപ്പോളോ എന്ന പ്രാചീന ഗുഹയിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പ്രാചീന മനുഷ്യന്റെ കലാവാസന പ്രകടമാക്കുന്ന ഇത്തരം ഗുഹാചിത്രങ്ങൾ എല്ലാവൻകരകളിലെയും ഗുഹകളിൽനിന്നും ഗവേഷകർ പുറത്തുകൊണ്ട് വന്നിട്ടുണ്ട്. മിക്കവയ്ക്കും 15,000 വർഷത്തിലധികം പഴക്കമുണ്ട്. അന്നത്തെ കൃഷിരീതിയും കന്നുകാലികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. പ്രാചീന കാലത്തെ മനുഷ്യസംസ്‌കാരവും ആരാധനാരീതികളും മനസ്സിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കുന്നു.

ലോകപുരാവസ്തു സെെറ്റുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഭിംബേട്ക...👇👇👇
ഭിംബേട്ക
ലോകപുരാവസ്തു സൈറ്റുകളിലൊന്നാണ് ഭിംബേട്ക. പുരാതന മനുഷ്യരുടെ അഭയകേന്ദ്രമായി ഭിംബേട്കയിലെ ശിലാഗുഹകള്‍ മാറിയത് ഏകദേശം ഒരുലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മധ്യപ്രദേശിലെ റായ്‌സണ്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ സൈറ്റുകളില്‍ ഏകദേശം 30000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചിത്രങ്ങള്‍ വരെയുണ്ട്. മഹാഭാരതത്തിലെ അധികായനായ ഭീമന്റെ ഇരിപ്പിടം എന്ന അര്‍ത്ഥത്തിലത്രേ ഭിംബേട്ക എന്ന പേരുണ്ടായത്.
ഭിംബേട്കയില്‍ മനുഷ്യരുടെ ആദ്യകാല ജീവിതങ്ങള്‍ നമുക്ക് ഗുഹാചിത്രങ്ങളില്‍ നിന്ന് വായിച്ചെടുക്കാം. കുഞ്ഞുങ്ങളുടെ ജനനം മുതല്‍ സമുദായ നൃത്തങ്ങള്‍, മതാനുഷ്ടാനങ്ങള്‍, ശവസംസ്‌കാര രീതികള്‍ വരെയാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. പ്രധാനമായും ചുവപ്പും വെള്ളയും നിറമാര്‍ന്ന ചിത്രങ്ങളാണ് ഇവിടെയുള്ളത്. വിരളമായി പച്ചയും മഞ്ഞയുമൊക്കെയുണ്ട്. കടുവ, സിംഹം, ആന, നായ മുതലായ രൂപങ്ങളും ഈ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.

യുനെസ്‌കോ ഇന്ന് ഭിംബേട്കയെ ലോക പൈതൃക സൈറ്റുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1888ലാണ് ആദിവാസികള്‍ നല്‍കിയ വിവരങ്ങള്‍ല്‍ നിന്നു ആദ്യമായി ഭിംബേട്കയെ പുരാവസ്തു രേഖകളില്‍ അടയാളപ്പെടുത്തിയത്.

ഭിംബേട്ക ഒരു ഗുഹാവാസ കേന്ദ്രമാണ്. നമ്മുടെ പൂര്‍വികരായ ഒട്ടനവധിപേര്‍ സുരക്ഷക്കായി ഇവിടം ഉപയോഗിച്ചിട്ടുണ്ടെന്ന് അതിന്റെ ചുവരുകള്‍ പറഞ്ഞു തരുന്നു. കാരണം അവര്‍ വരച്ചിട്ട ഒരുപാട് ചിത്രങ്ങള്‍ നമുക്കവിടെ കാണാം. പുലിയും സിംഹവും ആനയും നായയും പല്ലിയുമൊക്കെ അതില്‍ പെടുന്നു.
ഏഴ് വ്യത്യസ്ത കാലങ്ങളിലായി ഭിംബേട്കയിലെ ചിത്രങ്ങളെ വര്‍ഗ്ഗീകരിക്കാമെന്ന് പുരാവസ്തുശാസ്ത്രം പറയുന്നു.

ഒന്നാമത്തെകാലം:  അപ്പര്‍ പാലിയോലിത്തിക് കാലത്തിലുള്‍പ്പെടുന്ന ചിത്രങ്ങളാണ്. രേഖീയമായ അടയാളങ്ങളാണ് കൂടുതലും. പച്ചയിലും കടുത്ത ചുവപ്പു നിറത്തിലുമുള്ളവയാണ് ഇവ. കാട്ടുപോത്ത്, കടുവ കാണ്ടാമൃഗം മുതലായവയുടെ ചിത്രങ്ങളാണ് പ്രധാനമായവ.
രണ്ടാമത്തെ കാലം:  മധ്യ ശിലായുഗം (Mesolithic) കാലഘട്ടത്തിലുള്ളവയാണ്. ഒട്ടുമിക്കവയും ചെറിയ രൂപത്തിലുള്ള ചിത്രങ്ങള്‍. ഇക്കാലമായപ്പോഴേയ്ക്കും മൃഗങ്ങളുടെ ചിത്രങ്ങളെ കൂടാതെ മനുഷ്യന്റെ ചിത്രങ്ങളും ഉള്‍പ്പെടാന്‍ തുടങ്ങി. പ്രധാനമായും വേട്ടയാടുന്ന മനുഷ്യരുടെ ചിത്രങ്ങള്‍. ആയുധങ്ങളാകട്ടെ കുന്തവും, അമ്പും വില്ലും മുതലായവയും.
മൂന്നാമത്തെ കാലഘട്ടം: ചാല്‍ക്കോലിത്തിക് അഥവാ കല്ലും ലോഹവും ചേര്‍ന്നുകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ചിരുന്ന കാലഘട്ടത്തിലേതാണ് ഈ ചിത്രങ്ങള്‍. കൃഷിയുമായി ബന്ധമുള്ള ചിത്രങ്ങളാണ് ഇവയില്‍ സഭൂരിപക്ഷവും.
നാലാമത്തെയും അഞ്ചാമത്തെയും കാലഘട്ടം: പൂര്‍വ ചരിത്രം (early historic) കാലഘട്ടത്തിലെ ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ചുവപ്പുകലര്‍ന്ന വെള്ളയും മഞ്ഞയും നിറങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. മതപരമായ ചിഹ്നങ്ങള്‍ ഇവയിലാണ ്പ്രത്യക്ഷപ്പെടുന്നത്.
ആറ്-ഏഴ് കാലഘട്ടങ്ങള്‍: പ്രധാനമായും ക്ഷേത്ര ഗണിത ചിത്രങ്ങളാണ് ഇവയിലുള്‍പ്പെടുന്നത്. ഇവ മിക്കാതും മധ്യാകാലഘട്ടത്തിലേതാണ്.
ഇതിലെ ഒരു ശില അറിയപ്പെടുന്നത് ‘സൂ റോക്ക്’ (zoo rock) എന്നാണ്. കാരണം ഇതില്‍ ധാരാളം മൃഗങ്ങളുടെ ചിത്രങ്ങള്‍ വരച്ചിട്ടിരുന്നു. ആനയും കാട്ടുപോത്തും മാനും ഒക്കെയായിരുന്നു ഇതിലെ മൃഗങ്ങള്‍.

ഭിംബേട്ക...വീഡിയോ ലിങ്ക്..👇







ഭിംബേട്കയിലെ ഒന്നാമത്തെ കാലത്തിലുൾപ്പെട്ട ചിത്രം













ഭിംബേട്കയിലെ മറ്റു ചിത്രങ്ങൾ..




ഇനി അജന്ത എല്ലോറ ഗുഹകളിലേക്ക്..
അജന്ത
1817-ൽ ഹൈദരാബാദ് നൈസാമിന്റെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് പടയാളികളാണ് ഈ ഗുഹ ആദ്യമായി കണ്ടെത്തുന്നത്. അവർ നടത്തിയ ചില സൈനിക പര്യടനങ്ങൾക്കിടയിൽ വാഗൂർ നദിയുടെ ഉത്ഭവസ്ഥാനത്തിനടുത്ത് പാറക്കെട്ടുകൾക്കിടയിൽ യാദൃച്ഛികമായാണ് ഇത് കണ്ടെത്തിയത്. പലതരം ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായിരുന്ന ഇവിടം പിന്നീട് പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ട ശേഷമാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തത്. 1829-ൽ ഫെർഗൂസൻ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. ഇദ്ദേഹമാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിനെ ഈ ഗുഹാചിത്രങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ആദ്യമായി അറിയിക്കുന്നത്. ഗവണ്മെന്റിന്റെ നിർദ്ദേശത്തിൽ മേജർ ആർ. ഗിൽ ഈ ചുവർ ചിത്രങ്ങൾ പകർത്തിയെടുക്കുന്നതിൽ വ്യാപൃതനായി. 1866-ൽ മേജർ ആർ. ഗിൽ പകർത്തിയ ഈ ചിത്രങ്ങളുടെ ഒരു പ്രദർശനം ലണ്ടനിലെക്രിസ്റ്റൽ പാലസിൽ നടക്കുകയുണ്ടായി. എനാൽ ഈ പ്രദർശനത്തിനിടെ ഉണ്ടായ ഒരു തീപിടുത്തത്തിൽ അദ്ദേഹം പകർത്തിയ 5 ചിത്രങ്ങൾ ഒഴികെ ബാക്കിയെല്ലാം കത്തിപ്പോയി. 1872-ൽ വീണ്ടും ഗവണ്മെന്റിന്റെ നിർദ്ദേശത്തിൽഗ്രിഫിത്ത് എന്ന ചിത്രകാരൻ ഈ ചിത്രങ്ങൾ പകർത്തുകയും അവ 2 വാല്യങ്ങളായി ഇന്ത്യാ ഗവണ്മെന്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഹൈദരാബാദ് നൈസാമിനു കീഴിലെ പുരാവസ്തു വകുപ്പ്മേധാവിയായിരുന്ന ജി. യാസ്ദാനിഇറ്റാലിയൻ ശില്പ വിദഗ്ദരെ വിളിച്ചു വരുത്തി ഈ ഗുഹാചിത്രങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തി. 1933-ൽ ഹൈദരാബാദ് പുരാവസ്തു വകുപ്പ് ഈ ചിത്രങ്ങളുടെപ്രതിഛായകൾ തയ്യാറാക്കി പ്രകാശനം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ പുരാവസ്തു വകുപ്പും UNESCO-യും മറ്റ് അന്താരാഷ്ട്ര ഗവേഷണ സംഘങ്ങളും നടത്തിയ പഠനങ്ങളുടേയും ശ്രമങ്ങളുടേയും ഭാഗമായി പൈതൃകങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു.അജന്ത ഉൾക്കൊള്ളുന്ന പ്രദേശം മുൻപ് ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു

അജന്തയിലെ ചിത്രകല
അജന്ത ഗുഹകളിലെ ചിത്രകല വളരെ പ്രസിദ്ധമാണ്‌. ഗുഹകളിൽ തറയിലൊഴികെ മറ്റെല്ലായിടത്തും ചിത്രങ്ങൾ രചിക്കപ്പെട്ടിരിക്കുന്നു. മുഴുവൻ ഗുഹകളിലേയും ചിത്രങ്ങൾ ഇന്ന് ലഭ്യമായിട്ടില്ല. ഭൂരിഭാഗം കാലത്തിന്റെ കെടുതികളിൽ പെട്ടു പോയിട്ടുണ്ട്. 1, 2, 9, 10, 16, 17 എന്നീ ഗുഹകളിൽ മാത്രമേ ഇന്ന് ചിതങ്ങൾ അവശേഷിക്കുന്നുള്ളൂ. കൽതൂണുകൾ, ഭിത്തികൾ, കമാനാകൃതിയിലും പരന്നതുമായ മേൽതട്ടുകൾ തുടങ്ങിയിടത്തൊക്കെ ചിത്രങ്ങൾ ഉണ്ട്.ബുദ്ധനെ കുറിച്ചുള്ള ഇതിഹാസങ്ങൾ, ബുദ്ധന്റെ പൂർവ ജന്മ കഥകൾ (ജാതക കഥകൾ) ശിശുവായ ബുദ്ധനെ സന്ദർശിക്കുന്നതിന് അസിതൻഎത്തുന്നത്, ലൗകികപ്രേരണകൾ ബുദ്ധനെ പീഡിപ്പിക്കുന്നത്, നാഗേതിഹാസങ്ങൾ, യുദ്ധരംഗങ്ങൾ തുടങ്ങി ബുദ്ധന്റെ ജീവിതത്തിലെ സമസ്ത മേഖലകളെയും ഈ ചിത്രങ്ങളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ജാതക കഥകളിലെ ഉമദന്തി ജാതകം, ജാദന്ത ജാതകം, മഹാജനക ജാതകം, വിശ്വാന്തര ജാതക കഥ, നിദാനം തുടങ്ങിയവ ചിത്രീകരണങ്ങളിലെ പ്രധാനപ്പെട്ടവയാണ്. മനുഷ്യർ, പക്ഷി മൃഗാതികൾ, വനവാസികൾ, ഗുഹ്യകന്മാർ, കിരാതന്മാർ, കിന്നരന്മാർ തുടങ്ങിയവയും ചിത്രീകരണങ്ങളിൽ ഉണ്ട്. ദൈനംദിന ജീവിതങ്ങളുമായി വളരെയധികം ഇടപഴകിയവരും വലിയ നിരീക്ഷണ ശേഷി ഉള്ളവരുമായിരുന്നു ഈ ചിത്രകാരന്മാർ എന്ന് ആധുനിക ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പാചകം, നായാട്ട്,ഘോഷയാത്ര, ഗജവീരന്മാരുടെ യുദ്ധം, ഗനാലാപം, നൃത്തം തുടങ്ങിയവയൊക്കെ അവയുടെ ഉദാഹരണങ്ങളായി അവർ ഗണിക്കുന്നു. മഹാജനക ജാതകത്തിലെബുദ്ധന്റെ കഥ 8 ചിത്രങ്ങളിലായി ഒന്നാം ഗുഹയിൽ ചിത്രീകരിച്ചിട്ടുണ്ട്. 17-ആം ഗുഹയുടെ പൂമുഖത്ത് ശ്രീബുദ്ധൻ രാജ്യത്യാഗം ചെയ്യുന്ന കഥ പറയുന്നവിശ്വാന്തര ജാതക കഥയുടെ ചിത്രീകരണം 5 ചിത്രങ്ങളിലായി ഉണ്ട്.ഈ ചിത്രങ്ങൾഫ്രസ്കോ രീതിയിൽ രചിക്കപ്പെട്ടവയാണെന്നായിരുന്നു [രാത്രി 8:45 -നു, 24/7/2018] പ്രജിത: ആദ്യകാലങ്ങളിൽ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ ഇവമ്യൂറൽ രീതിയിൽ രചിക്കപ്പെട്ടവയാണെന്ന് ഇക്കാലത്ത് പൊതുവേ അംഗീകരിക്കപ്പെടുന്നു.

ചിത്രണ മാധ്യമം
ഗുഹയ്ക്കകം ഇരുട്ടായതിനാൽ മിക്ക ചിത്രങ്ങളും പന്തങ്ങളുടെ വെളിച്ചത്തിലായിരുന്നു വരച്ചതെന്ന് കരുതുന്നു. ഇതിനുപയോഗിച്ചിരിക്കുന്ന ചായങ്ങൾ ചെടികളും ധാതുക്കളിൽ നിന്നും നിർമ്മിച്ചതാണ്‌. കുങ്കുമം, ഹരിതാലം, കടും നീലം, കറുപ്പ് തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന നിറങ്ങൾ. ചിത്രാലേഖനകലയെകുറിച്ച്കാമസൂത്രം, വിഷ്ണുധർമ്മോത്തരംതുടങ്ങിയ പ്രാചീന ഗ്രന്ഥങ്ങളിൽ പ്രദിപാതിച്ചിരിക്കുന്ന സകല നിയമങ്ങളും ചിത്രകാരന്മാർ പാലിച്ചതായി വിലയിരുത്തപ്പെട്ടിരിക്കുന്നു.







ഇനി നമ്മുടെ സ്വന്തം കേരളത്തിലേക്ക്...🙏🙏
ഗുഹാചിത്രം എന്നു കേൾക്കുമ്പോൾ എടയ്ക്കൽ ഗുഹയായിരിക്കും എല്ലാവരുടേയും മനസിലേക്ക്പെട്ടെന്ന് എത്തുക..ഇനിയുമുണ്ട് ട്ടോ ചിത്രങ്ങൾ നിറഞ്ഞ ഗുഹകൾ നമ്മുടെ നാട്ടിൽ..പരിചയപ്പെടാം..

വയനാട്ടിലെ അമ്പലവയലിനടുത്ത് അമ്പുകുത്തി മലയിലാണ് എടയ്ക്കല്‍ ഗുഹ (എടകല്‍ എന്നും പറയും). [രാത്രി 8:49 -നു, 24/7/2018] പ്രജിത: ഗുഹാഭിത്തിയില്‍ ഉരച്ചു വരച്ചുണ്ടാക്കിയവയാണ് ഇവിടത്തെ അതിപ്രാചീന ചിത്രങ്ങള്‍. ശരാശരി മുക്കാല്‍ ഇഞ്ചു മുതല്‍ ഒരിഞ്ചു വരെ വീതിയും ഒരിഞ്ച് ആഴവുമുള്ള രണ്ടറ്റവും കൂര്‍ത്ത വരകള്‍ കൊണ്ടു തീര്‍ത്തവയാണ് മിക്ക ചിത്രങ്ങളും. അനുഷ്ഠാന സ്വഭാവമുള്ള നൃത്തം നടത്തുന്ന മനുഷ്യരൂപങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഇലകള്‍ കൊണ്ടുമെടഞ്ഞുണ്ടാക്കിയതു പോലുള്ള ഒരു തരം മുടിയലങ്കാരങ്ങള്‍ എല്ലാ ആള്‍രൂപങ്ങളിലും കാണാം. ആന, വേട്ടപ്പട്ടി, മാന്‍ തുടങ്ങിയ രൂപങ്ങളുമുണ്ട്. ഇതിനു പുറമേയാണ് ജ്യാമിതീയ രൂപങ്ങള്‍, ആരക്കാലുകളുള്ള ചക്രങ്ങള്‍, ചക്രം പിടിപ്പിച്ച വണ്ടി തുടങ്ങിയ രൂപങ്ങള്‍. നവീന ശിലായുഗത്തിലാണ് എടക്കല്‍ ചിത്രങ്ങള്‍ വരയ്ക്കപ്പെട്ടതെന്നു കരുതുന്നു.

തൊവരി മലയിലെ പുരപ്പാറ എന്ന പാറപ്പൊത്തിലും ഇത്തരം ചിത്രങ്ങളുണ്ട്. അമ്പ്, കുഴിപ്പാര തുടങ്ങിയ ആയുധങ്ങളുടെയും പക്ഷിയുടെയും ചിത്രങ്ങള്‍ ഇവിടെ കാണാം. മറയൂരിലെ എഴുത്താലൈ ഗുഹയിലെ ചിത്രങ്ങളില്‍ ആന, കുതിര, കാട്ടുപോത്ത്, മാന്‍ തുടങ്ങിയ മൃഗരൂപങ്ങളും അമൂര്‍ത്ത ചിത്രങ്ങളുമുണ്ട്.

ഭാരതത്തിലെ പുരാതന ശിലാകൊത്തുചിത്രങ്ങൾ എന്ന ഇനത്തിൽ പെടുത്തിയിട്ടുളള രൂപങ്ങൾ വയനാട്ടിലെ ഇടക്കൽ പ്രദേശത്തും തിരുവനന്തപുരത്ത്‌ നെയ്യാറ്റിൻകരയ്‌ക്കടുത്ത്‌ അങ്കോട്ടുമുണ്ട്‌. കാലഗണനയിൽ തർക്കമുണ്ടെങ്കിലും 4000-5000 വർഷത്തെ പഴക്കം ഇവയ്‌ക്കുണ്ടെന്ന്‌ പല പണ്‌ഡിതൻമാർക്കും അഭിപ്രായമുണ്ട്‌. രണ്ടു കുന്നുകൾക്കിടയിലുളള കല്ല്‌ എന്നത്രെ ഇടക്കൽ എന്ന പേരിനു കൊടുത്തിട്ടുളള അർത്ഥം. ത്രികോണങ്ങൾ, ഒരേ കേന്ദ്രത്തിൽ മുട്ടുന്ന നേർരേഖകൾ, ത്രിശൂലത്തോടു സാമ്യമുളള ആകൃതിയുളളവ, മയിൽ, മാൻ, മനുഷ്യൻ തുടങ്ങി പല രൂപങ്ങളും ഇവിടെ കാണാം. കൂർത്ത ചില ഉപകരണങ്ങൾകൊണ്ട്‌ കോറിവരച്ചവയാകാം ഇവ. കൈകളുയർത്തി നിൽക്കുന്ന മനുഷ്യരൂപം മുൻഭാഗപ്രാധാന്യം കൊടുത്തു കോറിയിട്ടുളളതായിക്കാണാം. മുഖംമൂടി ധരിച്ച രൂപങ്ങൾ ഇടക്കൽ ഗുഹകളിലുണ്ട്‌. ചില നൃത്തരൂപങ്ങളുടെ പ്രാഗ്‌രൂപാംശം (ചില പണ്‌ഡിതർ ഇതിനെ തെയ്യവുമായി ബന്ധപ്പെടുത്തുന്നുണ്ട്‌) ഇവയിലുണ്ട്‌. ചില മനുഷ്യരൂപങ്ങൾ ശരീരത്തോടൊട്ടിയ വസ്‌ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നുതോന്നും. ഒരിടത്ത്‌ ചില അക്ഷരങ്ങളും കോറിയിട്ടുണ്ട്‌. ഒരെണ്ണം വായിച്ചെടുത്തിട്ടുളളതിങ്ങനെയാണ്‌. “പല പുലിതാനന്തകാരി” (പല പുലികളെയും കൊന്നയാൾ). മറ്റൊരെണ്ണം സംസ്‌കൃതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അതിന്റെ കാലം കൂടുതൽ സമീപമാകാനാണ്‌ സാധ്യത എന്നും കരുതുന്നു. വയനാട്ടിലെ അമ്പലവയലിനടുത്ത്‌ ‘തൊവരിമല’യിൽ ജ്യോമട്രിക്‌ പാറ്റേണുകളിലുളള കൊത്തുചിത്രങ്ങൾ കാണാം. താമര, മൽസ്യം എന്നിവയുടെ ആകൃതി ഒട്ടൊക്കെ പ്രകടമാണ്‌.

ഇടുക്കിയിലെ മറയൂരിലാണ്‌ അതിപ്രാചീന ചിത്രങ്ങൾ കാണുന്ന മറ്റൊരു സ്ഥലം. കുന്നുകൾകൊണ്ടു മറഞ്ഞിരിക്കുന്നതിനാൽ ‘മറയൂർ’ എന്നു പേരു ലഭിച്ചു എന്ന്‌ ചിലർ കരുതുന്നു. അവിടെ ഒരു പ്രധാനസ്‌ഥലമാണ്‌ ‘എഴുത്തുഗുഹ’. ചില ‘എഴുത്തു’കൾ കാണുന്നതിനാൽ ഇങ്ങനെയൊരു പേരു നൽകിയത്രെ. ഇവിടത്തെ ചില ചിത്രങ്ങളിൽ ചായം ഉപയോഗിച്ചിട്ടുളളതിന്റെ അവശിഷ്‌ടം കാണാം. മഞ്ഞത്തവിട്ടുനിറം, കടുംചുമപ്പ്‌, വെളുപ്പ്‌ എന്നിവ വേർതിരിച്ചറിയാനാകും. ഒരിടത്ത്‌ ‘കോല’ത്തിന്റെ ശൈലിയിൽ ചതുരം, വൃത്തം എന്നിവ ചേർന്ന ഡിസൈൻ കാണാം. ഡിസൈനുകളുടെ ഉളളിലെ കളങ്ങളിൽ മനുഷ്യരൂപം പോലെ തോന്നിക്കുന്നുണ്ട്‌. അതിനടുത്ത്‌ മൂന്നുകൈകളെങ്കിലും ഉളള നഗ്‌നപുരുഷരൂപം കാണാം. ഇതിന്‌ നൃത്തത്തിന്റെ നിലപാടുണ്ട്‌. മൃഗങ്ങളെ പായിക്കുന്ന മനുഷ്യരൂപങ്ങൾ, മൃഗരൂപങ്ങളുടെ ചിലഭാഗങ്ങൾ എന്നിവ ഇപ്പോഴും ദൃശ്യമാണ്‌. ഇതിൽ പലതും നിഴൽച്ചിത്രാലേഖ്യങ്ങൾ ആണ്‌. പൂഞ്ഞയുളള കാള, ആട്‌, വരയാട്‌, ശിഖരക്കൊമ്പുളളതും ഇല്ലാത്തതുമായ മാൻ എന്നിവയും ഇവിടെ കാണാം. ഈ ചിത്രങ്ങളുടെ ശൈലീപഠനത്തിൽ നിന്ന്‌ എല്ലാം ഒരേ കാലഘട്ടത്തിലേത്‌ എന്നു ഗണിക്കാനാവില്ല എന്നാണു നിഗമനം. മറയൂരിൽ ‘ആട്ടല’ (ആടിന്റെ തല എന്നർത്‌ഥം പറയുന്നു)യിലും ചിത്രങ്ങളുണ്ട്‌. ഗുഹയുടെ മച്ചിലെ രേഖാചിത്രങ്ങളിൽ ത്രിശൂലം, ആന, പല്ലി എന്നിവ പല വലിപ്പത്തിൽ വരച്ചിട്ടുളളതു കാണാം. മറയൂരിലെ മറ്റൊരു സ്‌ഥലമാണ്‌ ‘കോവിൽകടവ്‌’. തടിച്ച രേഖകൾ ഉപയോഗിച്ചുവരച്ച മനുഷ്യ, മൃഗരൂപങ്ങളുടെയും നൃത്താവസ്‌ഥയിലുളള മനുഷ്യരൂപങ്ങളുടേയും ചിത്രങ്ങളിവിടെയുണ്ട്‌.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ ‘തെൻമല’യിൽ നേർത്തരേഖകൾ തലങ്ങുംവിലങ്ങും പ്രയോഗിച്ചു ചെയ്‌ത ചില പാറ്റേണുകൾ ദൃശ്യമാണ്‌. പലതും കൂർത്ത ഉപകരണംകൊണ്ട്‌ കോറിവരഞ്ഞവയാണ്‌. തിരുവനന്തപുരത്തടുത്ത്‌ നെയ്യാറ്റിൻകരയ്‌ക്കു സമീപമുളള ‘അങ്കോടി’ലും ഈ വിധം കോറിയ രൂപങ്ങളാണു കാണുന്നത്‌.

കേരളത്തിലെയും ഭാരതത്തിലെയും പ്രാചീന&മഹാശിലായുഗ ഗുഹാചിത്രങ്ങളിൽ കാണുന്ന പ്രധാനനിറങ്ങൾ ചുമപ്പ്‌, പച്ച, കറുപ്പ്‌ എന്നിവയാണ്‌. കല്ലുകൾപൊടിച്ച്‌ വെളളത്തിൽ ചാലിച്ച്‌ പല പശകളും കൂട്ടിയാണ്‌ ചായങ്ങൾ ഉണ്ടാക്കിയിട്ടുളളത്‌. പാറയുടെ പ്രതലം സംസ്‌കരിക്കാത്ത ഭിത്തിയായിത്തന്നെയാണ്‌ കാണാൻ കഴിയുന്നത്‌.

കേരളത്തിലെ ഗുഹാ'ചിത്ര'ങ്ങളിലൂടെ....









എടയ്ക്കൽ ഗുഹ...ഇടയ്ക്കുള്ള കല്ലും കാണാം











എടയ്ക്കൽ ഗുഹയിലെ വേറൊരു ചിത്രം



അജന്തയിലെ രണ്ടാമത്തെ ഗുഹയിലെ ഒരു ചിത്രം
ഇനി നമുക്ക് ഗുഹാചിത്രങ്ങളെക്കുറിച്ചുള്ള ഒരു അഭിമുഖം കേൾക്കാം...ഗുഹാചിത്രങ്ങൾ ആദിമമനുഷ്യർ വരയ്ക്കാനിടയായതെന്തുകൊണ്ട്...വിശദീകരണവുമായി നമ്മോടൊപ്പം കേരളത്തിലെ പ്രശസ്ത ചിത്രകാരനും ആതവനാട് ഗവ.ഹെെസ്ക്കൂളിലെ ചിത്രകലാദ്ധ്യാപകനും നവമാധ്യമങ്ങളിൽ ചിത്രകലയെക്കുറിച്ച് എഴുതുന്ന വ്യക്തിയുമായ  രാജൻ മാഷ്(റെയ്ഞ്ച് കുറച്ചു കുറവുണ്ടേ..)

കൂട്ടിച്ചേർക്കലുകൾ ഉണ്ടാവണേ... നെറ്റ് സ്പീഡ് കുറവായതുകൊണ്ടാണ് പോസ്റ്റ് ചെയ്യലിന് വേഗത കുറഞ്ഞത്🙏🙏