24-06-18

✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
ജൂൺ 18മുതൽ 23 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
അവതരണം
പ്രജിത.കെ.വി
(GVHSSഫോർ ഗേൾസ്,തിരൂർ)
 അവലോകനസഹായം
സുജാത ടീച്ചർ(GHSSപൂയപ്പള്ളി)
തിങ്കൾ, വ്യാഴം ദിവസങ്ങൾ
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഇക്കഴിഞ്ഞ വാരത്തിന്റെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . പൂയപ്പള്ളി GHSS ലെ സുജാത ടീച്ചറുടെ സഹായമാണ് ഇത്തവണ ലഭ്യമായത്.

ഇത്തവണയും നമുക്ക് ലഭിച്ചത് ചൊവ്വ ഒഴികെയുള്ള പ്രൈം ടൈം പംക്തികളൊന്നും തന്നെ നഷ്ടമാകാത്ത ഒരു വാരമാണ് ...
പ്രവീൺമാഷ് നെറ്റിനു ചുറ്റും എന്ന പ്രതിദിന പംക്തി ആരംഭിച്ചത് ഗ്രൂപ്പിന് ഒന്നുകൂടി ഉണർവേകുന്നു.

എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നതും ഏറെ സന്തോഷകരമാണ് .


ഇനി അവലോകനത്തിലേക്ക് ..

നമ്മുടെ ബ്ലോഗും മൊബൈൽ ആപ്പും ദ്വൈവാരികയും ശ്രദ്ധിക്കാൻ മറക്കല്ലേ ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1


തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...

https://drive.google.com/file/d/1IJzHIr3K4fkv7IQJD5DPPcg6R6VW92WE/view?usp=sharing

18-6-18 തിങ്കൾ
സർഗസംവേദനം
✍✍
പ്രിയ ചങ്ങാതിമാരേ, കുറേ ദിവസമായി തിരൂർ മലയാളത്തിലേക്ക് ഒന്ന് എത്തി നോക്കിയിട്ട്. സ്നേഹപൂർവം ക്ഷമ ചോദിച്ചു കൊണ്ട് ഏവർക്കും സർഗസംവേദനത്തിലേക്ക് സ്വാഗതം..🙏🙏

കേട്ടുകേൾവി പോലുമില്ലാത്ത മസു മലാർ എന്ന ബുറാൻ സോൻ മെസിന്റെ തുർക്കി നോവലിന്റെ വിവർത്തനവുമായി എം.ജി സുരേഷിനൊപ്പം കെ. ഹസീന ഹെയ്മാനയിലെ വിശുദ്ധമാനസർ എന്ന നോവലുമായെത്തിയത്. ഗ്രാമത്തിന്റെ ഭൂതകാല സ്മരണകൾ ബ്രാ നിതാവോ എന്ന നായകനിലൂടെ ഇതൾ വിരിയിച്ച ഈ നോവലിൽ കൂർദ് വംശജരുടെ മൂന്ന് തലമുറയുടെ  കഥ പറയുന്നു.

വർത്തമാനകാലം കേംബ്രിഡ്ജിൽ അരങ്ങേറുന്ന ഈ നോവലിൽ പ്രണയവുo പകയും കലയും സാഹിത്യവും ചരിത്രവുമുണ്ട്. മരണം ഒരു ഘോഷയാത്രയായി കടന്നു വരുന്ന ഈ നോവലിലെ നായകൻ പ്രവാസത്തിലും ജന്മനാട്ടിലും അന്യ താക്കപ്പെടുന്ന മനുഷ്യന്റെ പ്രതിനിധിയാണ്.

വളരെ നല്ല രീതിയിൽ പുസ്തക പരിചയം നടത്തിയ ഹസീന ടീച്ചർക്ക്❣❣❣


രണ്ടാമതായി സർഗ സംവേദനത്തെ കീഴടക്കിയത് മഞ്ജുള ഹരി തയ്യാറാക്കിയ റോസി തമ്പിയുടെ പാൽ ഞരമ്പ് എന്ന കവിതാ സമാഹാരമാണ്.💪
മാതൃസ്നേഹത്തിന്റെ മാനം കാണിച്ചു തന്ന ടാഗോറിന്റെ വരികളെ സൂചിപ്പിച്ചു കൊണ്ട് അമ്മ വഴികളിലൂടെയുള്ള കനൽ സഞ്ചാരം റോസി തമ്പി പാൽ ഞരമ്പിലൂടെ അവതരിപ്പിക്കുന്നു. 51 തവണ പ്രണയമെന്ന പദം ഉപയോഗിക്കുന്ന ഈ കവിതകളിൽ തീക്ഷ്ണമായ പ്രണയാനുഭവം കാണാം.❣❣

വായനദിന ചിന്തകളുടെ ഭാഗമായി വിദ്യാരംഗം മാസികയിൽ 2014ൽ വന്ന പി.എൻ പണിക്കർ അനുസ്മരണം ഏറെ പ്രയോജനപ്രദം👍👍

വായനദിന ചിന്തയിലൂടെ ജാസ് (ജസീന) ഒരു അക്ഷര യാത്ര അല്ല പുസ്തകയാത്ര തന്നെ നടത്തി.മിടുക്കി.👌

വായനദിനം ,വായനാദിനം എന്നിവയെക്കുറിച്ച് ചർച്ച നടന്നെങ്കിലും പുസ്തക പരിചയത്തെക്കുറിച്ച് കാര്യമായ ചർച്ചകൾ വന്നില്ല. സുദൻ, നീന ,പ്രജി, സീത ,ശങ്കരൻ തുടങ്ങി പതിവുമുഖങ്ങൾ മാറിനിന്നുമില്ല എന്നതു നേര്.

സർഗ സംവേദനത്തിന്റെ അവതാരകൻ രതീഷ് മാഷിന് നന്ദി.🌹🌹🌹❣

20/6/2018_ബുധൻ
ലോകസാഹിത്യം
♦♦♦♦♦♦♦
 കുറച്ചു ദിവസമായി വാസുദേവൻമാഷ്ടെ ഫോൺ പണിമുടക്കിയിട്ട്..എന്നിട്ടും വെെകിയാണെങ്കിലും ഗ്രൂപ്പിൽ അവതരണത്തിന് വരാൻ കാണിച്ച ആത്മാർത്ഥതയ്ക്ക്👏👏
♦9.42 ന് ആരംഭിച്ച ലോകസാഹിത്യത്തിൽ ഇന്ന് പരിചയപ്പെടത്തുന്ന വ്യക്തിയെ കുറിച്ചുള്ള ക്ലൂ മാഷ് ആദ്യമെ തന്നിരുന്നു.. ക്ലൂ കേട്ട വഴി റീത്ത ടീച്ചർ ഉത്തരവും തന്നു.. രവീന്ദ്ര നാഥ ടാഗോർ.അതെ..ഇന്ന് മാഷ് പരിചയപ്പെടുത്തിയ സാഹിത്യകാരൻ ടാഗോർ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ജനനം, കുട്ടിക്കാലം,അഞ്ച് മക്കളിൽ രണ്ടുപേരും മരണമടഞ്ഞ രചനാകാലഘട്ടത്തിന്റെ തുടക്കം,പ്രശസ്ത കൃതികൾ,പരിഭാഷകൾ,ശാന്തിനികേതൻ,യാത്രകൾ,പുരസ്ക്കാരങ്ങൾ,അവസാനകാലം ഗാന്ധിജിയുടെ ആശയങ്ങളിൽ വന്ന എതിർപ്പ്,രോഗശയ്യ,മരണം...ഇങ്ങനെ കൂട്ടിച്ചേർക്കലിന് ഇടയില്ലാത്ത വിധത്തിലുള്ള നല്ലൊരു അവതരണം..
കലടീച്ചർ, പ്രജിത,ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി
♦പുതിയൊരു പംക്തിക്ക് പ്രവീൺ വർമ്മ മാഷ് തുടക്കം കുറിച്ച ദിനമായിരുന്നു ഇന്ന്..നെറ്റുമായി ബന്ധപ്പെട്ട് നാമറിയേണ്ട പ്രധാന സെെറ്റുകൾ പരിചയപ്പെടുത്തൽ..ഇന്ന് മാഷ് പരിചയപ്പെടുത്തിയത് വീരമൃത്യു വരിച്ച സെെനികരുടെ ഓൺലെെൻ സ്മാരകമായ ഓണർ പോയന്റ്,സർവകലാശാല ഗവേഷണപ്രബന്ധങ്ങളുടെ സെെറ്റായ shodhganga, SWAYAM എന്ന free online കോഴ്സ് സെെറ്റ് എന്നിവയായിരുന്നു.നല്ല സ്വീകരണമാണ് ഈ പംക്തിക്ക് കിട്ടിയത്.

21-6- വ്യാഴം
നാടകലോകം
♦♦♦♦♦♦

വിജു സാറിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന നാടക ലോകം ഗൂഗിൾ തീറെഴുതി എടുത്തതിനാൽ വായനാനുഭവവും വായന സുഖവും അല്പം കുറഞ്ഞു എന്ന് പറയാതെ വയ്യ.

ബംഗാളി നാടകങ്ങളിൽ ആദ്യ കാലങ്ങളിൽ നാടൻ  നാടകങ്ങൾ സ്വാധീനം ചെലുത്തിയിരുന്നു. മതം, മിഥ്യകൾ ,പാരമ്പര്യം എന്നിവ ബംഗാളി നാടകങ്ങളുടെ പ്രധാന വിഷയമായിരുന്നു. 1979 ൽ ബംഗാളി നാടക വേദിയ്ക്ക് തുടക്കം കുറിച്ചു.
കൽക്കത്ത തിയറ്റർ ആസാമീസ് തിയറ്റർ തുടങ്ങിയവയെക്കുറിച്ചും ചുരുക്കം വാക്കുകളിൽ അവതരിപ്പിച്ച വിജുമാഷിന് ഫാനി ശർമയെക്കുറിച്ച് കിട്ടാത്ത ലിങ്ക്  പ്രജി കാട്ടി*..

തിരൂരിലെ ഓരോ അവതാരകരും കാണിക്കുന്ന ആത്മാർത്ഥതയ്ക്കും അർപണ മനോഭാവത്തിനും നന്ദി പറഞ്ഞു കൊണ്ട്🙋‍
♦ഇന്ന്  പ്രവീൺ മാഷ്ടെ പംക്തിക്ക് പേരിട്ട ദിവസമായിരുന്നു.. നെറ്റിനു ചുറ്റും പേര് നിർദ്ദേശിച്ച ഹമീദ് മാഷിന്
 അഭിനന്ദനങ്ങൾ🌹ഇന്ന് മൂന്ന് സാഹിത്യപ്രതിഭകളുടെ ശബ്ദം കേൾക്കാനുള്ള അവസരമാണ് പ്രവീൺ മാഷ് ഒരുക്കിത്തന്നത്. ആനന്ദ്,മുകുന്ദൻ,എംടി എന്നിവർ അവരുടെ കൃതികൾ വായിക്കുന്നതു കേൾക്കാൻ ഇന്ന് ഗ്രൂപ്പിനു കഴിഞ്ഞു..നല്ല പ്രതികരണങ്ങൾ തന്നെ ലഭിച്ചു.
22/6/2018_വെള്ളി
സംഗീതസാഗരം
♦♦♦♦♦♦
 രജനികളെ സംഗീതഭരിതമാക്കുന്ന സംഗീതസാഗരം ഇന്ന് തുടങ്ങിയത് 9.10 നാണ്.അവതാരക രജനി ടീച്ചർ ഇത്തവണ പരിചയപ്പെടുത്തിയത് ദക്ഷിണ കരീബിയൻ നാടോടി സംഗീതമായ കലിപ്സോ യെ ആണ്.ട്രിനിഡാഡ്&ടൊബോഗൊ റിപ്പബ്ലിക്കിലെ കാർണിവൽ സമയത്തു പാടുന്നഗാനം...ആഫ്രിക്കൻ അടിമകൾ ട്രിനിഡാഡിനു പരിചയപ്പെടുത്തിക്കൊടുത്ത ഗാനം..ഇങ്ങനെ ഒരു പാട് ലിശേഷണങ്ങളുള്ള ഗാനമാണ് കലിപ്സോ. അവതരണത്തിന് ശേഷം വീഡീയോ ലിങ്കുകളും അനുബന്ധമായി ചേർത്തിരുന്നു. രതീഷ് മാഷ്, ശ്രീല ടീച്ചർ, പ്രമോദ് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
♦ നെറ്റിനു ചുറ്റും എന്ന പംക്തിയിൽ ഇന്ന് പ്രവീൺ മാഷ് പരിചയപ്പെടുത്തിയത് എൻ.വി.കൃഷ്ണവാര്യർ ഡിജിറ്റൽ ആർക്കെെവ് സെെറ്റ്,ചങ്ങമ്പുഴ ഡോട്ട് കോം സെെറ്റ്,നാഷണൽ ഡിജിറ്റൽ ലെെബ്രറി സെെറ്റ് എന്നിവയാണ്.തീർത്തും ഉപകാരപ്രദം പ്രവീൺ മാഷേ🙏🙏

23/6/2018_ശനി
നവസാഹിതി
♦♦♦♦♦♦
 പുതുരചനകൾക്കൊരിടമായ നവസാഹിതി 7.52 ആയിട്ടും കാണാതായപ്പോൾ വിജുമാഷ് രണ്ടു കവിതകളിട്ട് നവസാഹിതിക്ക് തുടക്കം കുറിച്ചു.വിജു മാഷിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് അവതാരക സ്വപ്നടീച്ചർ ഉടനെ എത്തി .നവസാഹിതിയിലൂടെ ഒരു യാത്ര...
♦ നവമാധ്യമങ്ങളിലെ എഴുത്തിലൂടെ പ്രശസ്തനായ ശ്രീ. ലാലു എഴുതിയ രണ്ട് കവിതകളാണ് വിജുമാഷ് ആദ്യം പോസ്റ്റ് ചെയ്തത്.അതിൽ നഗ്നനർത്തകി എന്ന കവിത വായിച്ചപ്പോൾ പെട്ടെന്നെനിക്ക് ഓർമ വന്നത് പി.പി.രാമചന്ദ്രൻ മാഷ് എഴുതിയ പട്ടാമ്പിപുഴമണലിൽ എന്ന കവിതയാണ്. മലിനീകരണം നേരിടുന്ന കാട്ടുചോലകളുടെ ഗദ്ഗദമാണ് നഗ്നനർത്തകി.രണ്ടാമത്  വിജുമാഷ് പോസ്റ്റ് ചെയ്തത് നഷ്ടസന്ധ്യകൾ എന്ന കവിതയാണ്.കുളം നികത്തിപ്പണിത കമ്മിറ്റി ആപ്പീസിന് ഉള്ളിലിരുന്ന് നഷ്ടമായ ഗ്രാമസൗഭാഗ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകൾ...
♦ ലക്ഷ്മി എഴുതിയ ദയാവധം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി😔.സുഗതകുമാരിയുടെ കൊല്ലേണ്ടതെങ്ങനെ എന്ന കവിതയുടെ വേറൊരു പകർപ്പ്...
♦ മഞജുള പോർക്കുളത്ത് എഴുതിയ മൗനം നമ്മളോട് മൗനമായി മൊഴിഞ്ഞതെന്താണ്....അദൃശ്യമായ മേഘത്തേരിൽ..കാലവും,ദേശവും,സമയവും,ദൂരവും ജീവൻ നിലനിർത്താൻ പാനം ചെയ്യുന്ന മൗനം..അതിൽ യാത്രചെയ്യുന്ന ...മൗനം മുളപ്പിച്ച തേരിലേറി പ്രപഞ്ച അപാരതകൾ താണ്ടുന്ന പ്രണയിതാക്കളുടെ നൊമ്പരം വരച്ചിടുന്ന കവിത..
♦ വി.ജയദേവ് എഴുതിയ ഹവ്വാ ടെെലേഴ്സ്...വിലക്കപ്പെട്ട കനി വിൽക്കുന്ന സ്വർഗത്തിലെ ഹവ്വാടെെലേഴ്സ് എന്ന ജനാധിപത്യ സ്ഥാപനത്തെ സരസമായി ചിത്രീകരിച്ചിരക്കുന്നു..
♦ നഷ്ടപ്രണയം എന്ന അസീസ് ഇബ്രാഹിം എഴുതിയ കവിത👍
♦വംശീയകലാപങ്ങളിലെ ഇരകളുടെ മാനസികാവസ്ഥയിലൂടെയുള്ള ഒരു യാത്രയാണ് ഷാമിൽ എഴുതിയ ഇരകളുടെ വംശീയ ചിഹ്നങ്ങൾ
♦ ശാന്തി പാട്ടത്തിൽ എഴുതിയ പെയ്തൊഴിയുമ്പോൾ വായിക്കുമ്പോൾ മഴയിൽ കുതിർന്ന പുസ്തകമണം ഗൃഹാതുരതയോടെ നമ്മളേയും വലയം ചെയ്യുന്നു
♦ജ്യോതിടീച്ചർ പോസ്റ്റ് ചെയ്ത സുരജിത്ത് എഴുതിയ ഗാന്ധിയുടെ ദുര്യോഗം വായിച്ചപ്പോ നോട്ടിൽ ഗാന്ധിജിയുടെ ചിത്രം വേണമായിരുന്നോന്ന് ഇപ്പോ ഒരു ശങ്ക..
♦ ശ്രീല അനിൽ ടീച്ചർ രണ്ടു കവിതകൾ പോസ്റ്റ് ചെയ്തു. ഒന്ന് സ്വന്തം കവിത..അനന്തതയിലേക്ക് പോയാലും നീയെന്റെ ബലമായി കൂട്ടിനുണ്ടല്ലോ..എന്ന കവിത പ്രണയാർദ്രം...പിന്നീട് പോസ്റ്റ് ചെയ്തത് ശ്യീല ടീച്ചർ പോസ യു.അശോക് മാഷ്/എഴുതിയ ഒരു കുഞ്ഞു കവിതയായിരുന്നു..ഒളിച്ചിരുന്ന ഒാർമ്മകൾ തളിർക്കാൻ ഒരു പൂ തന്നെ ധാരാളം...
 
ഗഫൂർമാഷ്,രജനിടീച്ചർ, ശിവശങ്കരൻ മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി..
♦തുടർന്ന് പ്രവീൺ മാഷ്  നെറ്റിന് ചുറ്റും എന്ന പംക്തിയുമായി എത്തി.ഇത്തവണ മുൽക്ക് രാജ് ആനന്ദ്,ഖുശ്വന്ത് സിംഗ്,അരുന്ധതീ റോയ് എന്നിവരെയും അവരുടെ  ശബ്ദത്തെയുമാണ് മാഷ് പരിചയപ്പെടുത്തിയത് ..🌹🌹
♦♦♦♦♦♦♦♦
ഇനി ഈ വാരത്തിലെ താരം
ഈ വാരത്തിലെ എന്നല്ല ഗ്രൂപ്പിലെ തന്നെ താരമായ പ്രവീൺ വർമ്മ മാഷ്
നെറ്റിനു ചുറ്റും എന്ന പംക്തിയിലൂടെ പുത്തൻ അറിവുകൾ പകർന്നുതരുന്ന താരത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ👏🌹🌹🌹
ഇനി ഈ വാരത്തിലെ ശ്രദ്ധേയമായ പോസ്റ്റ്
അരുൺകുമാർ മാഷ് ഇന്ന് പോസ്റ്റ് ചെയ്ത 4 പിഡിഎഫ് ഫയലുകൾ നമുക്കേവർക്കും ഉപകാരപ്രദം എന്നതിൽ സംശയമില്ല.
വാരപോസ്റ്റ്താരം അരുൺമാഷിനും അഭിനന്ദനങ്ങൾ 👏🌹🌹🌹

വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു ..  വായിക്കുക ,വിലയിരുത്തുക ..
🔲🔲🔲🔲🔲🔲🔲🔲🔲🔲