24-04b

ദൃശ്യകലയുടെ വരമൊഴിണക്കത്തിൽ  എൺപത്തിരണ്ടാം ഭാഗമായി നമ്മളിന്നു പരിചയപ്പെടുന്നു... മലമക്കളി

വർഷം തോറും ചിറ്റൂരിൽ നടത്താറുള്ളകൊങ്ങൻപട എന്ന ഉത്സവത്തോടനുബന്ധിച്ചാണ് മലമക്കളിനടത്താറുള്ളത്.കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു രാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ʻകൊങ്ങൻപടʼ ആഘോഷിച്ചുതുടങ്ങിയെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
കൊങ്ങൻപട കഴിഞ്ഞുവരുന്ന ബുധനാഴ്ച മലമക്കളിയും അതിനടുത്ത ചൊവ്വാഴ്ച ദേവേന്ദ്രപ്പള്ളും നടത്തുന്നു. ഈ രണ്ടു കളികളിലും സ്വദേശികളായ നായന്മാർ ഭഗവതീസ്തോത്രപരങ്ങളായ ഗാനങ്ങൾ പാടുന്നതിനിടയ്ക്കു, മലയൻ, പള്ളൻ, ചക്കിലിയൻ ഇങ്ങനെ ചില ജാതിക്കാരുടെ വേഷങ്ങൾ ചമഞ്ഞുവന്നു കളിക്കുന്ന പതിവുണ്ടു്. മലമക്കളിക്കുള്ള ദിവസത്തിൽ മലയന്റേയും മലയത്തിയുടേയും വേഷങ്ങൾ രംഗപ്രവേശം ചെയ്യുന്നു. രണ്ടവസരങ്ങളിലും പാടുന്ന പാട്ടുകൾ പ്രായേണ തമിഴാണു്.
“തെൻമലയിലെ തേനിരുക്കുതു തേനൈക്കൊണ്ടാടാ മലയാ, തേനൈക്കൊണ്ടാടാ മലയാ”
എന്ന പാട്ടു മലമക്കളിയിലുള്ളതാണു്. ʻപള്ളുʼ എന്നാൽ ദേവീപ്രീതികരങ്ങളായ ബലികർമ്മങ്ങൾ ചെയ്യുമ്പോൾ പാടുന്ന രാഗം എന്നാണർത്ഥം. ദേവേന്ദ്രനെപ്പോലെ വിജയിയായ പെരുമാൾ ചിറ്റൂർഭഗവതിക്കു ബലിനല്കുമ്പോൾ പാടിയ പാട്ടെന്നായിരിക്കാം പ്രകൃതത്തിൽ പള്ളിന്റെ അർത്ഥം. ഈ പള്ളിൽപെട്ട
“അൻപുടയ ചിത്രപുരി
https://youtu.be/cpvW1b6mqag

https://youtu.be/yJuofwIAv9M