ബിഭൂതിഭൂഷൺ
ബന്ദോപാധ്യായ
നോവലിസ്റ്റ്
എന്ന നിലയിൽ പ്രശസ്തനായ ബംഗാളി
എഴുത്തുകാരനാണ് ബിഭൂതിഭൂഷൺ
ബന്ദോപാധ്യായ് (12സെപ്റ്റംബർ1894
- 1 നവംബർ
1950) . ഇദ്ദേഹത്തിന്റെ
ഏറ്റവും പ്രശസ്തമായ രചന പഥേർ
പാഞ്ചാലി ആണ്.
ഇതിന്റെ
രണ്ടാം ഭാഗമായ അപരാജിതോ അ
ടക്കം ഒട്ടേറെ നോവലുകളും,
ചെറുകഥകളും
യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.
ഭൂഷൺ
ബന്ദോപാധ്യായ്
ജനനം
: 12 സെപ്റ്റംബർമഹാനന്ദ
ബന്ദോപാധ്യയുടേയും പത്നി
മൃണാളിനി ദേവിയുടേയും അഞ്ചു
സന്താ നങ്ങളിൽ മൂത്തവനായിരുന്നു,
ബിഭൂതിഭൂഷൺ.
ഇന്ന്
പശ്ചിമ ബംഗാളിൽ ഉൾപ്പെടുന്ന
ഉത്തര 24
പർഗാനയിലെ
ഗോപാൽനഗർ എന്ന സ്ഥലത്താണ്
കുട്ടിക്കാലം ചെലവിട്ടത്.
പിതാവ്
സംസ്കൃത പണ്ഡിതനും കഥാകാല
ക്ഷേപക്കാരനുമായിരുന്നു.
സ്കൂൾ
വിദ്യാഭ്യാസം ഉത്തര പർഗാനയിലെ
ബോന്ഗാവ് സ്കൂളിലെ പഠനത്തിനു
ശേഷം ബിഭൂതിഭൂഷൺ കൊൽ ക്കത്തയിലെ
സുരേന്ദ്രനാഥ് കോളേജിൽ നിന്ന്
ബി.എ.
ബിരുദമെടുത്തു.
തുടർന്നു
പഠിക്കാനുളള സാമ്പത്തിക ശേഷി
ഇല്ലാഞ്ഞ തിനാൽ,
ഹുഗ്ളിയിൽ
അദ്ധ്യാപക വൃത്തി യിലേർപ്പെട്ടു.
പിന്നീട്
പല വിധ ജോലികളും നോക്കി
യെങ്കിലും ഒടുവിൽ ഗോപാൽനഗറിലെ
പ്രാഥമിക വിദ്യാലയത്തിൽ മരണം
വരെ അദ്ധ്യാപകനായിരുന്നു.
1920ലാണ്
ബിഭൂതി ഭൂഷൺ ഗൌരിയെ വിവാഹം
ചെയ്തത്.
പക്ഷെ
ഒരു വർഷത്തിനകം ഗൌരി പ്രസവത്തോടെ
മരണമടഞ്ഞു.
ബിഭൂതിഭൂഷൺ
ബന്ദോപാ ധ്യായയുടെ കൃതികളിലെ
സ്ഥായിയായ വിഷാദഭാവത്തിന്
ഇതാണ് കാരണമെന്ന് പറ യപ്പെടുന്നു.
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായ് യാത്രാകുതുകിയായിരുന്നു.
പക്ഷെ
യാത്രകൾ ബംഗാൾ,
ബീഹാർ,
ആസ്സാം
പ്രവിശ്യകളിൽ ഒതുങ്ങി നിന്നു.
1940-ൽ
റൊമാ ചട്ടോ പാദ്ധ്യയെ വിവാഹം
കഴിച്ചു.
പുത്രൻ'
താരാ
ദാസിന്റെ ജനനം 1947-ലായിരുന്നു.
1950, നവംബർ
ഒന്നിന് ഹൃദയാഘാതം മൂലം അമ്പ
ത്തിയാറാമത്തെ വയസ്സിൽ
മരണമടഞ്ഞു
ആരണ്യക്
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായ് 1939-ൽ
പ്രസിദ്ധീകരിച്ച ബംഗാളി
നോവലാണ് ആരണ്യക് ഏതാണ്ട്
രണ്ടു വർഷ ത്തോളമെടുത്തു
എഴുതി പൂർത്തിയാക്കാൻ .
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായ് കുറെ കൊല്ലങ്ങളോളം
ഖേലാചന്ദ് ഘോഷ് എന്ന ധനാഢ്യന്റെ
ബീഹാറിലുളള വനഭൂമികളിൽ
മാനേജരായി ജോലി നോക്കുകയുണ്ടായി.
വനം
വെട്ടിത്തെളിയിച്ച് നാണ്യവിളകൾ
കൃഷി ചെയ്യാനായിരുന്നു
ഘോഷിന്റെ പരിപാടി.
ഈ
അനുഭവത്തിന്റെ വെളിച്ചത്തിലാണ്
ആര ണ്യക് (
ആരണ്യകം)
എന്ന
നോവൽ രൂപം കൊണ്ടത്.
പ്രബാസി
എന്ന മാസികയിലാണ് ഈ നോവൽ
തുടർക്കഥയായി പ്രസി ദ്ധീകരിച്ചു.
ബീഹാറിലെ
ഭഗൽപൂർ ജില്ലയിലെ കാടുകളിലാണ്
കഥ നടക്കുന്നത്.
പട്ടണ
വാസിയായ സത്യചരൺ കാട്ടിലെ
എസ്റ്റേറ്റിൽ മാനേജരായി ജോലി
സ്വീകരിക്കാൻ നിർബന്ധിതനാകുന്നു.
അവിടത്തെ
ജീവിതവുമായി പൊരുത്തപ്പെട്ടു
പോകാ നാകാതെ ഉഴലുന്ന സത്യചരൺ
, ജുഗൽ
പ്രസാദ് എന്ന പ്രകൃതിസ്നേഹിയുമായി
പരി ചയപ്പെടുന്നു.
ജുഗൽ
പ്രസാദിന്റെ വ്യക്തിത്വവും
വിചാരധാരയും സത്യചരണിനെ ഏറെ
സ്വാധീനിക്കുന്നു.
അവരിരുവരും
ചേർ വനംപ്രദേശങ്ങളിൽ അപൂർവ്വമായി
കണ്ടു വരുന്ന സസ്യവർഗ്ഗങ്ങളെ
പരിരക്ഷിക്കാനും പുതിയഇനങ്ങൾ
നട്ടു വളർത്താനും ശ്രമി
ക്കുന്നു.
പക്ഷെ
എസ്റ്റേറ്റ് ഉടമയുടെ
താത്പര്യങ്ങൾക്കെതിരായ ഈ
സംരംഭ ത്തിൽ നിന്ന് സത്യചരണിന്
ഖേദപൂർവ്വം പിന്മാറേണ്ടി
വരിക മാത്രമല്ല,
മനുഷ്യന്റെ
സ്ഥാപിതതാത്പര്യങ്ങൾക്കും
ലാഭക്കൊതിക്കു മായി വനം വെട്ടി
ത്തെളിയിക്കുന്നതിന് കൂട്ടു
നിൽക്കേണ്ടിയും വരുന്നു
മുപ്പത്തിയഞ്ച്
അധ്യായങ്ങളുളള നോവൽ മൂന്നു
പർവ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഓരോ
പർവ്വവും ഓരോ കാലഘട്ടത്തെയാണ്
സൂചി പ്പിക്കുന്നത്
ബല്ലാൽ
ബാലായി
ആം
ആടീർ ഭേംപു
അക്രൂര
സംബാദ്
ബല്ലാൽ
ബാലായി
പന്ത്രണ്ടാം
ശതകത്തിൽ ബംഗാൾ ഭരിച്ചിരുന്ന
ബല്ലാളസെൻ എന്ന രാജാവ് തുടങ്ങി
വെച്ച വിന പത്തൊമ്പതാം
ശതകത്തിന്റ അന്ത്യ ദശയിലും
അനുഭവിക്കേണ്ടി വന്നവളാണ്
ഇന്ദിരാ കാർന്നോത്തി.
കൂലീൻ
പ്രഥ എന്ന ഈ സമ്പ്രദായപ്രകാരം,
വംശവൃദ്ധിക്കായി
കുലീന ബ്രാഹ്മണർക്ക് ബഹുഭാര്യാത്വം
അനു വദനീയമായി.
പക്ഷെ
ഈ ആചാരത്തിന്റെ പേരിൽ ഒരു
ബ്രാഹ്മണന് പലപ്പോഴും പത്തി
ലധികം ഭാര്യമാരുണ്ടായി.
ഈ
നിലക്ക് വിവാഹശേഷവും
പെൺകുട്ടികൾക്ക് പിതൃഗൃഹത്തിൽ
തന്നെ ഇത്തിൾക്കണ്ണി കളായി
താമസിക്കേണ്ടിവന്നു.
ഭർത്താവിന്റെ
സന്ദർശ്നനം വിരളമായിരുന്നു.
മാത്രമല്ല,
വന്നാലും
ദക്ഷിണയും കോപ്പും കൊടുക്കേണ്ട
ബാദ്ധ്യതയും പെൺവീട്ടുകാർക്കുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ
കുലീന ബ്രാഹ്മണർ വിവാഹത്തെ
സൌകര്യപ്രദമായ ഉപജീവനമാർഗ്ഗമായി
കണ്ടു.
ഇന്ദിരാ
കാർ ന്നോത്തിയുടെ കഥയും ഇതു
തന്നെയായിരുന്നു.
ആരോരുമില്ലാതായിത്തീർന്ന
ഇവർക്ക് വയസ്സു കാലത്ത് അകന്ന
ബന്ധത്തിലുളള സഹോദ രനായ
ഹരിഹരന്റെ വീട്ടിൽ ശരണമടയേണ്ടി
വന്നു.
ഹരിഹരന്
പൂജാപാഠങ്ങളിൽ നിന്നുളള
തുച്ഛ വരുമാനമേയുളളു.
ഹരിഹരന്റെ
പത്നി സർവജയ തന്റെ അസന്തുഷ്ടിയും
അസഹ്ഷ്ണുത യും പ്രകടിപ്പിക്കാനുളള
സന്ദർഭങ്ങളൊന്നും തന്നെ
പാഴാക്കുന്നില്ല.
എന്നാൽ
അഞ്ചു വയസ്സുകാരി ദുർഗ്ഗക്ക്
അപ്പച്ചിയെ വലിയ ഇഷ്ടമാണ്.
അപുവിന്റെ
ജനനം സർവജയയെ പ്രസന്നയാക്കുന്നുണ്ടെങ്കിലും
ഇന്ദിര കാർന്നോ ത്തിയോടുളള
പെരുമാറ്റം കൂടുതൽ കർക്ക
ശമാകുന്നതേയുളളു.
വൃദ്ധയുടെ
മരണത്തോടെ ഒരു കാലഘട്ടം
അവസാനിക്കുന്നു.
പഥേർ
പാഞ്ചാലി (നോവൽ)
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായുടെ പ്രഥമ നോവലാണ്
"പഥേർ
പാഞ്ചാലി".
1928-ൽ
വിചിത്ര എന്ന ബംഗാളി മാസികയിൽ
തുടർ ക്കഥയായും പിന്നീട്
1929-ൽ
പുസ്തക രൂപത്തിലും
പ്രസിദ്ധീകരിക്കപ്പെട്ട ഈ
നോവൽ ബംഗാളിൽ മാത്രമല്ല,
ഇന്ത്യ
ക്കകത്തും പുറത്തും ഒരു പോലെ
ശ്രദ്ധയാകർഷിച്ചു.
ജീവിതയാത്രയിൽ
നിശ്ചി ന്തപൂർ ഗ്രാമത്തിലെ
ബ്രാഹ്മണ പണ്ഡിതനായ ഹരിഹരറായുടെ
കുടുംബത്തിനു നടന്നു പോകേ
ണ്ടി വന്ന വഴികളുടെ കഥ ഒട്ടും
അത്ശയോക്തി ഇല്ലാതെ തന്മയത്വത്തോടെ
വരച്ചു കാട്ടുന്നു.
നോവലിലെ
കേന്ദ്രകഥാപാത്രം ഹരിഹറി
ന്റേയും പത്നി സർവജയയുടേയും
പുത്രൻ അപു ആണ്.
മുൻതലമുറകളെക്കുറിച്ചുളള
വിവരണം കഥക്ക് ആഴമേകുന്നു.
നോവലിന്റെ
രണ്ടാം ഭാഗം അപരാജിതോ 1932-ൽ
പുറത്തിറങ്ങി.
പഥേർ
പാഞ്ചാലി എന്നതിനർത്ഥം പാതയുടെ
പാട്ട് എന്നാണ്.
പാഞ്ചാലി
ഒരു പഴയ കാവ്യ രചനാശൈലിയാണ്.
ഒരു
പ്രത്യേക ഈണത്തിൽ പാടുന്ന
ഈ ശൈലി ഏതാണ്ട് മലയാളത്തിൽ
പണ്ടു പ്രചാരത്തിലിരുന്ന
കഥ പ്പാട്ട് പോലെയാണ്
ദുർഗ്ഗയുടേയും
കൊച്ചനിയൻ അപുവിന്റേയും
ബാല്യകാലമാണ് പ്രതിപാദ്യം.
വീട്ടിലെ
നിത്യദാരിദ്ര്യം അവർക്ക്
ഒരു പ്രശ്നമേയല്ല.
വീട്ടിനകത്തും,
പുറത്തെ
മുളങ്കാട്ടിലും കുളങ്ങളിലും
അതിനപ്പുറത്തുളള വെളിംപ്രദേശ
ങ്ങളുമൊക്കെ അവരിരുവരും
ചേർന്ന് ഇണ ങ്ങിയും പിണങ്ങിയും
പര്യവേക്ഷണം നടത്തുന്നു.
അവിടെയൊക്കെ
പ്രകൃതി അവർക്കു
വേണ്ടി ഒരുക്കൂട്ടി വെച്ചിരിക്കുന്ന
നിത്യനൂതനാനുഭവങ്ങൾ അവരെ
ആഹ്ളാദ ചിത്തരാക്കുന്നു.
ദുർഗ്ഗയുടെ
വന്യവും സ്വത ന്ത്രവുമായ
ചേതന ബിഭൂതിഭൂഷൺ ഭംഗിയായി
വരച്ചു കാട്ടുന്നു.
ദുർഗ്ഗയുടെ
അകാല മരണത്തോടെ മറ്റൊരു
കാലഘട്ടം അവ സാനിക്കുന്നു.
ഹരിഹരൻ
സകുടുംബം കാശിയിലേക്ക്
പോകാനൊരുങ്ങുന്നു.
ആം
ആടീർ ഭേംപു മാങ്ങത്തോട്
കൊണ്ടുണ്ടാക്കുന്ന ഒരുതരം
പീപ്പിയാണ്.
വിലപിടിച്ച
കളി ക്കോപ്പുകളില്ലാത്ത
ഗ്രാമത്തിലെ കുട്ടികളുടെ
തനതായ കളിപ്പാട്ടം.
വളരെയേറെ
ശുഭാപ്തി വിശ്വാസത്തോടെയാണ്
ഹരിഹരൻ കുടുംബ ത്തെ കാശിയിലേക്ക്
പറിച്ചു നടുന്നത് ഹരി ഹരന്റെ
തീർത്തും ആകസ്മികമായ മരണം,
സർവജയയെ
ദാസ്യവൃത്തിക്ക് നിർബന്ധിത
യാക്കുന്നു.
യാതനക
നിറഞ്ഞ ദിനങ്ങളിലും അപുവിന്റെ
കൌമാരമനസ്സ് കൂടുതൽ അറിവു
നേടാനുളള വ്യഗ്രതയിലാണ്.
നിശ്ചിന്തപൂരിനോട്
അപു വിട പറയുന്നതിനെ,
വൃന്ദാവനത്തിലെ
ബാലകേളികൾ മതിയാക്കി,
അക്രൂരനോടോപ്പം
പോകുന്ന ശ്രീകൃഷ്ണന്റെ
യാത്രയുമായി ഉപമിച്ചിരിക്കുന്നു.
അപരാജിതോ
(നോവൽ)
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായുടെ പഥേർ പാഞ്ചാലി
എന്ന പ്രഥമ നോവലിന്റെ തുടർച്ചയാണ
അപരാജിതോ.
കേന്ദ്ര
കഥാപാത്രമായ അപു കൌമാരത്തിലേക്ക്
കാലൂന്നുന്നിടത്താണ് പഥേർ
പാഞ്ചാലി അവസാനിക്കുന്നത്.
കൌമാരവും
യൌവനവും കടന്ന് മധ്യവയസ്ക്കനാകുന്ന
അപുവിനേയാണ് അപരാജിതോ നോവലിൽ
ബിഭൂതിഭൂഷൺ പരിചയപ്പെടുത്തുന്നത്.
എത്ര
കടുത്ത ജീവിത സംഘർഷങ്ങളേയും
തളരാതെ,
തോല്ക്കാതെ
അഭിമുഖീകരിക്കേണ്ട ആവശ്യകത
അപു മന സ്സിലാക്കുന്നു.
പ്രവാസി
എന്ന ബംഗാളി മാസികയിൽ ഖണ്ഡശ്ശഃ
പ്രസിദ്ധീകരിക്കപ്പെട്ട
ശേഷം 1932-ൽ
പുസ്തകരൂപത്തിലിറങ്ങി.
ബിഭൂതിഭൂഷൺ
ബന്ദോപാധ്യായയുടെ പല കൃതികളും
വെളളിത്തിരയിലേക്ക് പകർത്ത
പ്പെട്ടിട്ടുണ്ട്.
പഥേർ
പാഞ്ചാലി
(1955,
തിരക്കഥ
സംവിധാനം സത്യജിത്റേ)
അപരാജിതോ
(1956,തിരക്കഥ
സംവിധാനം സത്യജിത് റേ)
അപുർ
സൻസാർ
(1959,തിരക്കഥ
സംവിധാനം സത്യജിത് റേ )
ബക്സാ
ബദൽ
(1970,
തിരക്കഥ
സംഗീതം സത്യജിത് റേ,
സംവിധാനം
നിത്യാനന്ദ് ദത്ത)
നിഷിപദ്മ
(1970,
തിരക്കഥ
സംവിധാനം അരബിന്ദ് മുഖർജി)
(1972,ഹിന്ദിയിൽ
അമർപ്രേം)
നിമന്ത്രൺ
(1971,തിരക്കഥ,
സംവിധാനം
തരുൺ മജുംദാർ )
അശനി
സങ്കേത്
(1973,തിരക്കഥ
സംവിധാനം സത്യജിത് റേ )
ഫൂലേശ്വരി
(1974,തിരക്കഥ
സംവിധാനം തരുൺ മജുംദാർ )
ആലോ
(2003,തിരക്കഥ
സംവിധാനം തരുൺ മജുംദാർ )
സത്യജിത്
റായി
1955-ല്‍
പഥേര്‍ പാഞ്ചാലി നിര്‍മ്മിക്കപ്പെടും
വരെ ഭാരതത്തെ സംബന്ധിച്ചിടത്തോളം
സിനിമ കേവലം ഒരു പലായനവിനോ
ദോപാധി മാത്രമായിരുന്നു.
അതിന്
മുമ്പുള്ള നമ്മുടെ സിനിമയിലെ
സര്‍ഗാത്മകതയുടെ ഉത്തമോദാ
ഹരണങ്ങളായി കൊട്ടിഘോ ഷിക്ക
പ്പെട്ടിരുന്നവ,
കച്ചവടത്തില്‍
കണ്ണും കരളുമര്‍പ്പിച്ച്
ശാന്താറാം പ്രഭൃതികള്‍
ഒരുക്കിവിട്ട മസാലപ്പടങ്ങളായിരുന്നുവെന്നത്
നാമിവിടെ ഓര്‍ക്കണം.
സെന്റിമെന്റലിസം,
റൊമാന്റിക്
ഫാന്റസി എന്നിവയുടെ രക്ഷാ
കര്‍തൃത്വത്തില്‍ തികച്ചും
സിനിമേത രമായ ആവിഷ്‌കരണ
മാര്‍ഗ്ഗങ്ങളുപയോഗപ്പെടുത്തി,
നാടകം,
നൃത്തം,
സംഗീതം
എന്നിവ യുടെ അകമ്പടിയോടെ
സെല്ലുലോയിഡില്‍ അരങ്ങേ റിയ
ഒരു വക വിവിധകലാപരിപാടി
കളായിരുന്നു അവയ ത്രയും.
ഈ
പശ്ചാത്തല ത്തിലാണ് പഥേര്‍
പാഞ്ചാലിയെ നമ്മുടെ ആദ്യത്തെ
യഥാര്‍ത്ഥസിനിമയായി കണ്ടറി
യേണ്ടത്.
നിര്‍മ്മാണോദ്ദ്യേശ്യം
പ്രാഥമികമാ യും വ്യാപാരമല്ലാതെ
സൃഷ്ടിക്കപ്പെട്ട ആദ്യത്തെ
ഇന്ത്യന്‍ സിനിമയും ഒരുപക്ഷേ
ഈ ചിത്രം തന്നെയായിരിക്കും.
സൃഷ്ടിയുടെ
മുഹൂര്‍ത്തങ്ങ ളില്‍ ഇതിന്റെ
നിര്‍മ്മാതാവിനെ സംബന്ധിച്ചി
ടത്തോളം വിപണനക്കാര്യം ഒരു
പക്ഷേ പരിഗണിക്കപ്പെടേണ്ട
ഒരു പ്രശ്‌നമായി പ്പോലും
തോന്നിയിരിക്കാന്‍ ഇടയില്ല.
സിനിമയുടെ
സാങ്കേതിക-സൗന്ദര്യ
ശാസ്ത്രങ്ങ ളില്‍ തികഞ്ഞ
അവഗാഹം നേടിയിരുന്ന റായിക്ക്
ശരിയായ അര്‍ത്ഥത്തില്‍ തന്നെ
ചല ച്ചിത്രമാധ്യമത്തില്‍
ആത്മാവിഷ്‌ക്കാരം നടത്തു
വാനുള്ള കഴിവും കരുത്തും
കൈവന്നിരുന്നു,
ഈ
ചിത്രത്തിന്റെ നിര്‍മ്മിതി
ക്കദ്ദേഹം കച്ചകെട്ടിയിറങ്ങുമ്പോള്‍.
ഭാരതീയരായ
പ്രേക്ഷകരുടെ സിനിമാ സങ്കല്പങ്ങളെ
ഇതുപോലെ ഉലച്ചിട്ടുള്ള മറ്റൊരു
ചിത്രമിമില്ല.
പഥേര്‍
പാഞ്ചാലിയുടെ പ്രസക്തി
അടൂര്‍
ഗോപാലകൃഷ്ണന്‍
പഥേര്‍
പാഞ്ചാലി നിര്‍മ്മിച്ചിട്ട്
അര ശതാബ്ദം കഴിഞ്ഞിരിക്കുന്നു.
സര്‍ഗ്ഗാത്മകത
തികഞ്ഞ ആദ്യത്തെ ഇന്ത്യന്‍
സിനിമ പഥേര്‍ പാഞ്ചാ ലിയാണെന്ന
സത്യം ഇന്നൊരു വിവാദ വിഷയമാവാന്‍
ഇടയില്ല.
ജുഗുപ്‌സാവഹമായ
ചലച്ചിത്രാഭാസമെന്ന്
ആഗോളാടിസ്ഥാനത്തില്‍ തന്നെ
കുപ്രസിദ്ധി നേടിയെടുത്തിരുന്ന
നമ്മുടെ വ്യവസ്ഥാപിത സിനിമയ്ക്കു
നേരെ സത്യജിത് റായി എന്ന
പുത്തന്‍കൂറ്റുകാരന്‍ നടത്തിയ
ആദ്യത്തെ ആക്രമണമായിരുന്നു
അത്.
അതും
കോട്ടകൊ ത്തളങ്ങള്‍ കെട്ടിവാണ
കച്ചവടസിനിമയുടെ പുറമ്പോക്ക്
ഭൂമിയില്‍ നിന്ന്.
സിനിമയെന്ന
പ്രതിഭാസത്തെപ്പറ്റി
ആസ്വാദകമനസ്സുകളില്‍
രൂഢമൂലമായിരുന്ന മൂഢസങ്കല്പങ്ങളുടെ
മേലുള്ള ഒരു കനത്ത പ്രഹരം
കൂടിയായിരുന്നു പഥേര്‍
പാഞ്ചാലി.
അന്താരാഷ്ട്ര
ചലച്ചിത്രോത്സവ ങ്ങള്‍ക്കും
ഉത്തര-പാശ്ചാത്യരായ
നിരൂപക പണ്ഢിത ന്മാര്‍ക്കും
നന്ദി.
തുടക്കത്തില്‍
ബോക്‌സാ ഫീസില്‍ അമ്പേ
പരാജയപ്പെട്ട ഈ ‘പാതയുടെ
ഗീതം’ ക്രമേണ പ്രതിരോധാ
തീതമാംവണ്ണം ശക്തിയും ഊര്‍ജ്ജവു
മാര്‍ജ്ജിച്ച ഒരു ചൈതന്യ
സ്രോതസ്സായി ഭാരതവര്‍ഷത്തിനകത്തും
പുറത്തും അലയടിച്ചു.
സിനിമയില്‍
പ്രത്യേകിച്ചൊരു താല്പര്യവു
മില്ലാതിരുന്ന ഒരു കാലത്ത്
പഥേര്‍ പാഞ്ചാലിയുടെ 16
മില്ലീമീറ്ററിലുള്ള
ഒരു പ്രദര്‍ശനം കണ്ടതിന്റെ
ഓര്‍മ്മ ഇന്നും പച്ചയായി
നില്ക്കുന്നു.
പില്ക്കാലത്ത്
പല അവസരങ്ങളിലായി കുറഞ്ഞത്
ഇരുപത്തി യഞ്ച് തവണയെങ്കിലും
ഈ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്.
ഓരോ
തവണ കാണുമ്പോഴും പുതുതായെന്തെങ്കിലും
അതില്‍ കണ്ടെത്തിയി ട്ടുമുണ്ട്.
പക്ഷേ
അന്ന്,
ആദ്യം
ഒരു സാധാരണ കാഴ്ചക്കാരനെന്ന
നിലയില്‍ ആ ചിത്രത്തോട്
എനിക്കുണ്ടായ പ്രതികരണത്തിന്റെ
സ്വഭാവ ത്തിന് വളരെ
പ്രാധാന്യമുണ്ടെന്ന് എനിക്ക്
തോന്നുന്നു.
അതെന്നില്‍
പതിപ്പിച്ചുപോയ അനുഭവങ്ങളുടെ
മുദ്ര ഏതുതരത്തില്‍
പ്പെട്ടതായിരുന്നു?
ഒരേക
ദേശരൂപം ഇങ്ങനെ യാണ്.
അത്യന്തം
വ്യത്യസ്തമായ ഒരു ചിത്രം.
ശുദ്ധമായ
യാഥാര്‍ത്ഥ്യ പ്രതീതി;
ഋജുവും
ലളിതവുമായ കഥാഘടന;
കഥാപാത്രങ്ങളെ
അടുത്തുനിന്നും സംഭവങ്ങളെ
അകത്തുനിന്നും കണ്ടതോന്നല്‍.
ചിത്രത്തിന്റെ
ആസ്വാദന ത്തിന് ഭാഷ തടസ്സമായതേയില്ല.
Pather Panchali
അപു
ത്രയം എന്നു വിശേഷിപ്പിക്കുന്ന
മൂന്ന് ചലച്ചിത്രങ്ങളില്‍
ആദ്യത്തെതാണ് പഥേര്‍ പാഞ്ചാലി...
ബിഭൂതിഭൂഷണ്‍
ബന്ദ്യോപാ ധ്യായുടെ നോവലുകളില്‍
നിന്നാണ് ഈ മൂന്ന് ഭാഗങ്ങളും
അദ്ദേഹം വെള്ളിത്തിരയി
ലെത്തിച്ചതു...
1942-ല്‍
അദ്ദേഹം പഥേര്‍ പാഞ്ചാലി
എന്നാ നോവല്‍ വായിക്കുകയും...
പിന്നീട്
അതിന്റെ സംഷിത രൂപം
വായിക്കാനിടവരുകയും...
അതില്‍
ആകൃഷ്ട നായ റേ 1948-ല്‍
അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കുകയും
ചെയ്തു...
അതൊരു
ചല ച്ചിത്രമാക്കാന്‍ പല
നിര്‍മാതാക്കളെയും സമീപിക്കുകയും
ഒന്നും നടക്കാതെ വന്ന പ്പോള്‍....
റേയും
കൂട്ടുകാരും ചേര്‍ന്ന്
ചലച്ചിത്രം നിര്‍മിക്കാന്‍
തീരുമാനിച്ചു...
ഭാര്യയുടെ
ആഭരണങ്ങളും തന്‍റെ ഇന്‍ഷുറന്‍സ്
പോളി സിയും പണയം വച്ചും...
സുഹൃത്തുക്കളുടെ
സഹായത്താലും 1952-ല്‍
പഥേര്‍ പാഞ്ചാലി യുടെ ചിത്രീകരണം
ആരംഭിച്ചു...
16mm-ല്‍
ചിത്രീകരിച്ചു 35mm
ബ്ലോ
അപ്പ് ചെയ്യാനായിരുന്നു
ആദ്യത്തെ അവരുടെ ശ്രമം...
ആദ്യത്തെ
കുറച്ച സീനുകള്‍ എടുത്തു
നോക്കിയപ്പോള്‍ ചലച്ചിത്രത്തിനു
സ്വാഭാവിക വേഗതെയെക്കള്‍ കൂടുതലാണ്
എന്ന് മനസി ലാക്കുകയും അത്
ഉപേക്ഷിക്കയും ചെയ്തു...
റോലെകസ്
ക്യാമറയില്‍ കൊടക് ഫിലിം
ഉപയോഗിച്ചാണ് ചിത്രീകരിച്ചത്..
ചിത്ര
ത്തിന്റെ പ്രധാന കഥാപാത്രമായ
അപുവിനെ അവതരിപ്പിക്കാന്‍
ആരെയും കിട്ടാതെ കുഴങ്ങിയ
റേയ്ക്ക് തൊട്ടപ്പുറത്തെ
മൈതാനത്ത് സ്ഥിരമായി കളിയ്ക്കാനായീ
വരുന്ന സുബീര്‍ ബാനര്‍ജി
എന്നാ കുട്ടിയെ അദ്ദേഹത്തിന്‍റെ
ഭാര്യയാണ് കാണിച്ചു കൊടുക്കുന്നത്..
ദുര്‍ഗയെന്ന
കഥാപാത്രത്തിന് വേണ്ടി
അദ്ദേഹത്തിന്റെതന്നെ ഒരു
സുഹൃത്ത് വഴി പരിചയപെട്ട
ഒരു കുടുംബത്തിലെ കുട്ടിയാ
യിരുന്നു.
തെരഞ്ഞെടുത്തത്..
കഥയിലെ
ഒരു പ്രധാന കഥാപാത്രമായ
വൃദ്ധയെ പണ്ട് നാടകങ്ങളില്‍
അഭിനയിച്ചിട്ടുള്ള ഒരു വൃദ്ധയെ
തന്നെ കണ്ടെത്തി..
മറ്റുള്ളവരെല്ലാം
തന്നെ നടകത്തിലോ മറ്റോ
അഭിനയിക്കുന്നവ രായിരുന്നു...
അങ്ങനെ
ഒട്ടേറെ കഷ്ടതകളും ബുദ്ധിമുട്ടുകളും
അനുഭവിച്ചു 1955-ല്‍
പഥേര്‍ പാഞ്ചാലി ചലച്ചിത്രം
പുറത്തിറങ്ങി..
കലാപരമായും
വാണിജ്യപരമായും വന്‍ വിജ
യമായിരുന്നു പഥേര്‍ പാഞ്ചാലി..
ചിത്രം
അന്തര്‍ദേശിയ തലത്തില്‍
തന്നെ ശ്രദ്ധിക്കപ്പെട്ടു..
അമേരിക്ക,
ബ്രിട്ടന്‍,
ഫ്രാന്‍സ്,
ജപ്പാന്‍
തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും
പ്രമുഖരായ സംവിധായകരും
പത്രങ്ങളും ചലച്ചിത്രത്തെ
പ്രശംസ കൊണ്ട് മൂടി...
പഥേര്‍
പാഞ്ചാലി ലോക സിനിമയില്‍ ഒരു
ചരിത്ര സംഭവമായി മാറുകയും
ഭാരതവും റേയും അതിന്‍റെ
നെറുകയിലെത്തുകയും ചെയ്തു...
പഥേര്‍
പാഞ്ചാലി നോവലിന്‍റെ
സൃഷ്ടികര്‍ത്താവായ ബിഭൂതിഭൂഷണ്‍
ബന്ദ്യോ പാധ്യായുടെ ബാല്യകാലത്തെ
അനുസ്മരിപ്പി ക്കുന്നതാണ്
അപുവിന്‍റെ കഥാപാത്രം..
ഒരു
കാവ്യാത്മകമായ നോവല്‍ ആയിരുന്നു
അത്...
അന്നത്തെ
സാഹിത്യ സംസ്കാരത്തിന് യോജിച്ച
വിധത്തിലായിരുന്നു അദ്ദേഹം
അത് എഴുതിയിരുന്നത്...
അത്
ചലച്ചിത്രമാക്കി യപ്പോളും
അതിന്‍റെ ഭംഗി ഒട്ടും ചോര്‍ന്നു
പോകാതിരിക്കാന്‍ റേയ്ക്ക്
കഴിഞ്ഞിട്ടുണ്ട്..
പല
പ്രധാന ഭാഗങ്ങളും നോവലില്‍
നിന്നും ചലച്ചിത്രത്തിലേക്ക്
മാറ്റിയപ്പോള്‍ ഒഴിവാക്കി
യിട്ടുണ്ട്...
നോവലിന്‍റെ
മൂന്നില്‍ ഒരു ഭാഗം കഥാപാത്രങ്ങളെയും
അവരുടെ ജീവിതരീ തിയും ചുറ്റുപാടും
വിവരിക്കാനാണ് ഉപയോഗി
ച്ചിരുന്നത്...
എന്നാല്‍
ചലച്ചിത്രത്തില്‍ അതൊക്കെയും
കഥയോടപ്പമുള്ള ദൃശ്യങ്ങ
ളിലൂടെ പ്രേക്ഷകര്‍ക്ക്
കാണിച്ചു കൊടുക്കു കയാണ് റേ
ചെയ്തത്...
നോവലില്‍
നിന്നും ചലച്ചിത്രത്തിനു
കഥാപരമായ പ്രധാന മാറ്റം
ദുര്‍ഗയുടെ മരണമാണ്..
കനത്ത
മഴയില്‍ അപുവിനോടൊപ്പം
ഓടികളിക്കുന്ന ദുര്ഗ അവിചാരിതമായി
ഒരു അപകടത്തില്‍പെട്ടു
മരിക്കുന്നതയാണ് നോവലില്‍..
എന്നാല്‍
മഴയില്‍ കളിച്ചു..
ന്യുമോണിയ
പിടിപെട്ടാണ് ദുര്‍ഗ
ചലച്ചിത്രത്തില്‍ മരിക്കുന്നത്..
ഇതിനു
നോവേലില്‍ ഉള്ളതിനേക്കാള്‍
ചലച്ചിത്ര ത്തിനു കൂടുതല്‍
സ്വാഭാവികത കൈവരുകയും
കാഴ്ചക്കാരന് കഥയിലെ
സന്ദര്‍ഭങ്ങളും ദൃശ്യങ്ങളും
കൂടുതല്‍ ഹൃദയഭേദകമാക്കാനും
കഴിഞ്ഞു..
ചിത്രത്തിലെ
എല്ലാ ദൃശ്യങ്ങളുംഅതിമനോഹരങ്ങളാക്കാന്‍
റേയ്ക്ക് കഴിഞ്ഞു...
ഇത്രയും
വര്‍ഷങ്ങള്‍ക് ശേഷവും ഇതിലെ
ദൃശ്യങ്ങളും ആഖ്യാനരീതിയും
ആധുനിക സിനിമകളെ പോലെ വളരെ
പുതുമ നിറഞ്ഞതായി തോന്നുന്നെങ്കില്‍
അത് റേയുടെ മാത്രം കഴിവാണ്...
ഒരുപാടു
ചിത്രങ്ങള്‍ ചെയ്തു അനുഭവ
സമ്പത്തുള്ള ഒരു മികച്ച
ചലച്ചിത്രകരനെയാണ് ആദ്യ
ചിത്രത്തിലൂടെ നമുക്ക്
കാണാന്‍ കഴിയുന്നത്...
ചിത്രത്തിന്‍റെ
പശ്ചാത്തല സംഗീതമാണ് എടുത്തു
പറയേണ്ട മറ്റൊരു പ്രതേകത..
പണ്ഡിറ്റ്
രവി ശങ്കറിന്‍റെ സംഗീതം
ചിത്രത്തിന് കൂടുതല്‍
മിഴിവേകുന്നു..
ചലച്ചിത്രം
അര്‍ത്ഥപൂര്‍ണ്ണമാക്കാനും
കൂടുതല്‍ ഹൃദയ സ്പര്‍ശിയക്കാനും
പശ്ചാത്തല സംഗീതം കൊണ്ട്
കഴിഞ്ഞു...
ആ
കാലഘട്ടത്തെ ഭാരതത്തിന്‍റെ
അവസ്ഥ യാഥാര്‍ഥ്യ ബോധ ത്തോടെ
റേ ചിത്രീകരിച്ചിരിക്കുന്നു...
നല്ല
ചുറ്റുപാടില്‍ കൊല്‍ക്കത്ത
നഗരത്തില്‍ വളര്‍ന്ന റേയ്ക്ക്
ഗ്രാമാന്തരീക്ഷവും ദാരിദ്രവും
എല്ലാം മനോഹരമായി അവതരിപ്പിക്കാന്‍
കഴിഞ്ഞു എന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു...
അപുവിന്‍റെ
അമ്മ,
ദുര്‍ഗ,
വൃദ്ധ
എന്നീ കഥാപാത്രങ്ങള്‍ വളരെ
ഹൃദയ സ്പര്‍ശിയായി പ്രതിഫലിപ്പി
ക്കാന്‍ അഭിനേതാക്കള്‍ക്ക്
കഴിഞ്ഞു...
വര്‍ഷങ്ങള്‍
കൊണ്ടുള്ള പല സമയത്തുള്ള
ചിത്രീകരണവും,
നിര്‍മ്മാണ
പ്രതിസന്ധിയും,
ചില
അഭിനേതാക്കളുടെ പ്രതേകിച്ചു
പ്രധാന കഥാപാത്രമായ അപുവിന്‍റെ
പ്രകടനവും ചിത്രത്തിന്‍റെ
ന്യുനതകളാണ്...
തിരക്കഥ
പോരായ്മയായി ചിത്രത്തിന്‍റെ
ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന
ഒരു കൊച്ചു നാടകം കഥഗതിക്ക്
വിപരീതമായി നിലകൊള്ളുന്നു..
പഥേര്‍
പാഞ്ചാലി എന്നാ പേരിന്‍റെ
അര്‍ഥത്തവുമായി ബന്ധപ്പെട്ടു
ഒരുപാടു വിവാദ ങ്ങള്‍
നിലനില്‍ക്കുന്നു..
എന്‍റെ
നോട്ടത്തില്‍ പഥേര്‍ പാഞ്ചാലി
എന്നത് കൊണ്ട് ഉദ്ദേ ശിക്കുന്നത്
തെരുവിലൂടെ പാടി നടക്കുന്ന
നാടോടി പാട്ട് അഥവാ ഒറ്റവാക്കില്‍
നാടോടിഗാനം എന്നാണ്..
“പാഞ്ചാലി”
എന്നാല്‍ ബംഗാളിലെ ഒരു പുരാതനമായ
നാടോടി ഗാനമാണ്...
അതിന്‍റെ
പരിഷ്കൃത രൂപമാണ് ഇപ്പോള്‍
ബംഗാളിലെ “ജത്ര” എന്ന നാടോടി
ഗാനം..
അപു
ത്രയത്തിലെ ആദ്യ ചിത്രമായ
പഥേര്‍ പാഞ്ചാലി അപു എന്ന
കുട്ടിയുടെ കുടുംബത്തിലെ
ദാരിദ്രവും ബുദ്ധിമുട്ടും
കുടുംബങ്ങങ്ങളുടെ വിയോഗവുമാണ്
കാണി ക്കുന്നത്...
ഒടുവില്‍
അപുവും കുടുംബവും കാശിയിലേക്ക്
പുറപ്പെടുന്നിടത്താണ് ചിത്രം
അവസാനിക്കുന്നത്...
അപുവിന്റെ
സ്കൂള്‍ ജീവിതവും മറ്റുമാണ്
രണ്ടാം ഭാഗമായ അപരജിതോയില്‍
റേ പറയാന്‍ ശ്രമി ക്കുന്നത്...
അവസാന
ഭാഗമായ അപൂര്‍ സന്‍സാര്‍
അപുവിന്റെ യൗവനം മുതലുള്ള
ജീവിതം പ്രതികൂല സാഹചര്യങ്ങളെ
മറികടന്നുകൊണ്ട് പൂര്‍ണതയിലേക്ക്
കുതി ക്കുന്നത് മനോഹരമായി
വര്‍ണിക്കുന്നു...
ലോക
പ്രശസ്തനായ ജാപ്പനീസ്
ചലച്ചിത്രകാരന്‍ അകിറ കുറസോവ
സത്യജിത് റേയുടെ ചലച്ചിത്രങ്ങളെ
ഇങ്ങനെ വര്‍ണി ച്ചിരിക്കുന്നു...
“റേയുടെ
ചലച്ചിത്രങ്ങള്‍ അടിയൊഴുക്കുള്ള
ഗതിയുള്ള ശാന്തമാ യൊഴുകുന്ന
വലിയ മഹാനദി പോലെയാണ്..”
അതെ
അപു ത്രയം പേരുകള്‍ സൂചിപ്പിക്കും
വിധം അനശ്വരമായി തന്നെ
ഒഴുകുന്നു...
“പഥേര്‍
പാഞ്ചാലി” ഒരു നാടോടി ഗാനം
പോലെ..
“അപരാജിതോ”
അപരാജിത നായി..
“അപുര്‍
സന്‍സാര്‍” എല്ലാത്തില്‍
നിന്നും വ്യത്യസ്തമായ ഒരു
ലോകം പോലെ...
ഒഴുകികൊണ്ടെയിരിക്കുന്നു..
കാലഘട്ടങ്ങളെ
മറികടന്നു ജനഹൃദയങ്ങളിലൂടെ...
(കടപ്പാട്
നെറ്റിനോട്)