23-10-17

📚📚
📖📖
📗📘📙
സർഗ്ഗ സംവേദനം
അനിൽ
📢📢📢📢📢
🔹🔹🔹🔹🔹🔹

📚
📕📒
സർഗസംവേദനത്തിലേക്ക് സ്വാഗതം🙏🏻🙏🏻


സഹ
  സാറാ ജോസഫ്


മഹാഭാരതം ശാന്തിപർവത്തെ ആസ്ഥാനമാക്കി മെനഞ്ഞ കഥ ഒരു രൂപാ വലി മാത്രമായി മാറുന്നു.

ഭൗതികമായ അദ്വൈതത്തിന്റെ ലോകമായി ഇണങ്ങി നിൽക്കുന്ന പ്രകൃതി - പുരാണങ്ങളെ മനുഷ്യബന്ധങ്ങളിലേക്ക് ആവിഷ്കരിക്കുമ്പോൾ സഞ്ചാരം എതിർ ദിശയിലേക്കായി പോയി.
ഓരോരുത്തരുടേയും നില നിൽപ് പ്രകൃതിക്കും ലോകത്തിനും എതിരാകുന്നു എന്ന് മാത്രമല്ല, തനിക്കു തന്നെയും എതിരായിത്തീരുന്നു എന്ന് സുവർച്ചല എന്ന ബുദ്ധിമതി മനസിലാക്കുന്നു '
ചേർത്തുവെയ്ക്കലിന്റെ  പാരസ്പര്യത്തിന്റെ ലോകം  പ്രകൃതിയും പുരുഷനും ചേർന്നു പോകുന്ന ജീവിതം ഇതൊക്കെ കഥയുടെ ഗുണാം ശമാണ്.
ദേ വലന്റെ മകൾ സുവർച്ച ന യു ടെ സ്വയംവരം'' അവൾ തേടുന്നതോ 'ഒരേ സമയം അന്ധനും അതല്ലാത്തതുമായ ഒരാളെയും. ശ്വേത കേ തു  വിനെ തെരഞ്ഞെടുക്കാൻ കാരണം വാക്കും അർത്ഥവും വിശദമാക്കിയുള്ള അയാളുടെ വിശദീകരണം തൃപ്തികരമായതിനാലാണ്. സംവാദം സാധ്യമായ ഒരു പങ്കാളിയെ ലഭിക്കുന്നു -
സ ഹയുടെ പരമോന്നത രൂപമാണ് വാക്ക് .വാക്കിനും അർത്ഥത്തിനും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ് വിവാഹശേഷം ഭർത്താവ് ആദ്യം പറഞ്ഞതൊക്കെയും ഖണ്ഡിക്കുന്നു.
വാക്കാണ് സത്യം എന്നത്
' യാഥാർത്ഥ്യത്തിന്റെ പരിധികളേയും പരിമിതികളേയും ഭേദിച്ച് വിശുദ്ധമന്ദഹാസമായി മായി ' പുതിയൊരു കീഴ്‌വണക്കം ജീവിതത്തിന്റെ പ്രണയ തുരുത്ത് ദാമ്പത്യത്തിലൂടെ സൃഷ്ടിക്കപെടുന്നു. ഭൗതികമായ അദ്യൈതമായി ആ ദമ്പതികൾ അറിവിൽ നിന്ന് ജ്ഞാനത്തിലേക്ക് കൈകോർത്ത് പിടിച്ച് നടന്നു പോകുമ്പോൾ കഥ തീരുന്നു.

സുവർച്ചല മിടുക്കിയാണ്. അവൾക്കറിയാം പുറത്തൊഴുകുന്ന പുഴയാണ് തന്നിലെ ജീവജലമെന്ന്. അകത്തെ വായുവാണ് തന്റെ പ്രാണവായുവെന്ന്. മനുഷ്യന് കീഴടക്കാൻ കഴിയാത്ത ഒരു അപരലോകമുണ്ട് പ്രകൃതി ശക്തി ക്ക്. അത് അവളുടെ ജ്ഞാനം.
ശ്വേതകേതു തന്റെ ബുദ്ധിശക്തിയിലൂടെ ശത്രു ഭാവം പുലർത്തുന്ന പ്രകൃതിയെ മെരുക്കി കൈക്കുള്ളിലാക്കുകയാണ്.ഒരു കുമ്പിൾ ജലം.
അവൾക്കറിയാം പുറത്തൊഴുകുന്ന ജീവജലത്തെ കുറിച്ച്.
ഒട്ടും യഥാർത്ഥ മല്ലാത്ത ഈ ചേർത്തു വെയ്ക്കൽ ദാമ്പത്യമെന്ന് വ്യവഹരിക്കപ്പെടുമ്പോഴും വാക്കുകളുടെ ഔദാര്യത്തിൽ സഹജീവിതം സാധ്യമാകുന്ന ജാലവിദ്യയും അതിൽ ഉൾചേർന്നിരിക്കുന്നു. അകമേയുള്ള പിളർപ്പ് പരിഹരിക്കാൻ പരസ്പരാ' ശ്രയത്വം തന്നെയാണ് പോംവഴി.
അത്രിമഹർഷിയുടെ മകൾ അപാലയും ഇതേ കഥ തന്നെയാണ് പറയുന്നത്. തരിശ് ഭൂമിയാണ് അവിടെ പ്രതലം.
അവളെ ഭർത്താവ് ഉപേക്ഷിക്കുന്നു. സുവർച്ചല ഭർത്താവിനെ ചേർത്തു നിർത്തുന്നു.
അപാലക്ക് ഇന്ദ്രനുമായി ബന്ധം നിലനിർത്താനും കഴിഞ്ഞു.
അർത്ഥത്തോടു കൂടിയ അക്ഷരമാണ് ശബ്ദം.ഇതിന് പ്രകൃതി എന്നു പറയും.ശബ്ദ രൂപത്തിൽ ആശയം പ്രകടിപ്പിക്കുന്നതിനാണ് പ്രാപഞ്ചിക ജീവിതത്തിൽ നാം പ്രാധാന്യം കല്പിക്കുന്നത്. വിഭജിക്കാനാവാത്ത  ധ്വനിക്ക് വർണ്ണം എന്നും പറയും.
സ്ത്രീ വർണത്തിന്റെ  ഗോപ്യമായ വ്യംഗ്യവും പുരുഷന്റെ ബഹുത്വവും ചേർത്ത് പ്രത്യയമായിത്തീരുന്ന കഥയാണിത്.
കഥയുടെ ആന്തരിക വിനിമയങ്ങളേക്കാൾ കഥാകാരിയുടെ പ്രശസ്തിയാണ് ഇവിടെ പൊങ്ങി നിൽക്കുന്നത്.

    അജിത്രി.
************************************