✴✴✴✴✴✴✴✴✴✴
🍀 വാരാന്ത്യാവലോകനം🍀
സെപ്റ്റംബർ 17 മുതൽ 23 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..
🌸🌺🌸🌺🌸🌺🌸🌺🌸🌺🌸
അവതരണം
പ്രജിത. കെ.വി
(GVHSSഫോർ ഗേൾസ്_തിരൂർ)
അവലോകനസഹായം
ശിവശങ്കരൻ മാഷ്
(തിരുവാലി GHSS)
( അവലോകന ദിവസങ്ങൾ_ബുധൻ,വെള്ളി)
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരുവാലിGHSSലെ ശിവശങ്കരൻ മാഷുടെ സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്.
ഈ ആഴ്ച നമ്മുടെ ഗ്രൂപ്പ് പുതിയൊരു കാൽവെയ്പിന്....ഇതുവരെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ശ്രമിക്കാത്ത ഒരു മഹത്സംരംഭത്തിന്..ഭാഷാസാഹിത്യ ചാനലിന്....തുടക്കം കുറിക്കാൻ പോകുന്നു എന്ന സന്തോഷവാർത്ത എല്ലാ ബഹുമാന്യ തിരൂർമലയാളം അംഗങ്ങളും അറിഞ്ഞുകാണുമല്ലൊ.
ഇതിനുവേണ്ടി യത്നിച്ച പ്രവീൺ വർമ്മ മാഷിന് അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകൾ💐💐💐💐💐💐💐💐💐
അവതരിപ്പിക്കപ്പെട്ട എല്ലാ പംക്തികളും ഗംഭീരമായിത്തന്നെ അവതരിപ്പിക്കപ്പെട്ടു .. ഓരോ പംക്തിയും മികച്ച രീതിയിൽ വിലയിരുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നു എന്നത് സന്തോഷകരം തന്നെ😊
തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...
http://tirurmalayalam.blogspot.in/?m=1
തിരൂർ മലയാളം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക ...
https://play.google.com/store/apps/details?id=tirurmal.egc
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
സെപ്റ്റംബർ17_തിങ്കൾ📙 സർഗസംവേദനം📙
🦋🦋🦋🦋🦋🦋🦋🦋🦋
അവതരണം_രതീഷ് മാഷ്(MSMHSSകല്ലിങ്ങൽപറമ്പ്)
🦋🦋🦋🦋🦋🦋🦋🦋🦋
ഗ്രൂപ്പിലെ സർഗതാളലയമായ സർഗസംവേദനത്തിൽ അവതാരകൻ രതീഷ് മാഷ് ഇന്ന് 104ാം പുസ്തകമായി പരിചയപ്പെടുത്തിയത് സുഹറ പടിപ്പുരയുടെ കനൽപക്ഷികൾ പാടട്ടെ എന്ന കൃതിക്ക് നമ്മുടെ ഗ്രൂപ്പിലെ ഷഹീറ ടീച്ചർ എഴുതിയ വായനക്കുറിപ്പാണ്.
ഗഹനമായ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അവതരിപ്പിക്കുമ്പോഴും പെണ്ണിടങ്ങളിൽ നിന്നും സ്വീകരിച്ച മൂർച്ചയുള്ള ബിംബകല്പനകൾ വ്യത്യസ്തമാക്കിയ ഈ കവിതസമാഹാരത്തിന് അതിനോട് ചേർന്നു നിൽക്കുന്ന വായനക്കുറിപ്പു തന്നെയാണ് ഷഹീറ ടീച്ചർ തയ്യാറാക്കിയത്👍
ഇന്ന് ഗ്രൂപ്പിൽ പ്രത്യേകമായി എന്തോ നടക്കാൻ പോകുന്നു എന്ന സൂചന നൽകി വേഗം തുടങ്ങി വേഗം തന്നെ സർഗസംവേദനം ഗ്രൂപ്പിലെ നല്ലകാര്യത്തിനു വേണ്ടി നിർത്തി കൊടുത്ത രതീഷ്മാഷിന്🤝
ഏവരും ആകാംക്ഷയോടെ കാത്തിരുന്ന വാർത്തയുമായി അശോക് സാർ എത്തി...അതെ...ഭാഷാസാഹിത്യ ചാനൽ...ആരും ഇതുവരെ കേൾക്കാത്ത പുതു സംരംഭം...ഇതായിരുന്നു തുടർന്നുള്ള ചർച്ചാവിഷയം😍😍😍
ഏവരും വളരെയേറെ ഉത്സാഹത്തോടെത്തന്നെ ചർച്ചയിൽ പങ്കെടുത്തു... വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തി...
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
സെപ്റ്റംബർ18_ചൊവ്വ
🎨 ചിത്രസാഗരം🎨
🌇🌇🌇🌇🌇🌇🌇🌇🌇
അവതരണം_പ്രജിത
🍁🍁🍁🍁🍁🍁🍁🍁🍁
ഇന്നത്തെ ചിത്രസാഗരം എം.വി.ദേവൻ സ്പെഷ്യലായിരുന്നു..ഇതിൽ താഴെ കൊടുത്തവ ഉൾപ്പെടുത്തിയിരുന്നു.
🍁 ജീവചരിത്രം
🍁 അഭിമുഖം
🍁 ചിത്രങ്ങൾ,വിശദീകരണങ്ങൾ
🍁 വീഡിയോ ലിങ്കുകൾ
🍁 മാഹികലാഗ്രാമം
🍁 ദേവസ്പന്ദനം
നേരം വെെകിയെങ്കിലും സീത,ശിവശങ്കരൻ മാഷ്,വാസുദേവൻമാഷ്,രജനി,രജനിടീച്ചർ,രതീഷ് മാഷ്,കല ടീച്ചർ പ്രിയ,ഷെെലജ ടീച്ചർ,പ്രമോദ് മാഷ് തുടങ്ങിയവരുടെ ഇടപെടൽ ചിത്രസാഗരം
സജീവമാക്കി
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
1⃣9⃣ 0⃣9⃣ 2⃣0⃣1⃣8⃣
ബുധൻ
🔰 ലോക സാഹിത്യം 🔰
അവതരണം: വാസുദേവൻ മാഷ്
(MMMHSS കൂട്ടായി)
ലോക സാഹിത്യവുമായി ബന്ധപ്പെട്ട പ്രവചന മത്സരം 7 മണിക്കു തന്നെ തുടങ്ങി ...
പലരും മത്സരത്തിൽ പങ്കെടുത്തുവെങ്കിലും സമ്മാനം നേടിയത് മിടുക്കിയായ പ്രജിത ടീച്ചർ
🌏 ലോകപ്രശസ്ത സാഹിത്യ പ്രതിഭയായ സാമുവൽ ജോൺസണെ യാണ് വാസുദേവൻ മാഷ് ഇന്ന് പരിചയപ്പെടുത്തിയത് ..
ഡോക്ടർ ജോൺസൺ എന്ന പേരിൽ വായനക്കാരുടെ ഹൃദയങ്ങളിലിടം നേടിയ അദ്ദേഹത്തിന്റെ ജീവിതവും കൃതികളും സാഹിത്യ സംഭാവനകളും സമഗ്രമായി മാഷ് അവതരിപ്പിച്ചു
➕ പ്രജിതയുടെ കൂട്ടിച്ചേർക്കലുകളും ഹമീദ് മാഷിന്റെ ഓർമ്മകളും തുടർന്നുള്ള ചർച്ചകളെ സുന്ദരമാക്കി
✅ രതീഷ് മാഷ് ,ശിവശങ്കരൻ ,സുജാത എന്നിവരും അഭിപ്രായങ്ങൾ രേഖപ്പെടുത്തി.
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
സെപ്റ്റംബർ20_വ്യാഴം
🎪 ലോകസിനിമ🎪
🎬🎬🎬🎬🎬🎬🎬🎬🎬
അവതരണം_വിജുമാഷ് (MSMHSSകല്ലിങ്ങൽപറമ്പ്)
🥁🥁🥁🥁🥁🥁🥁🥁🥁
സംവാദം ഉണ്ടാകുമെന്ന ധാരണയിലാകാം വിജുമാഷ് 6.30ന് തന്നെ ലോകസിനിമ തുടങ്ങി.(അജേഷ് മാഷ്ടെ വ്യക്തിപരമായ തിരക്കുകളാൽ ഈയാഴ്ച സംവാദം ഉണ്ടായില്ല)
താഴെ കൊടുത്ത സിനിമകളാണ് വിജുമാഷ് പരിചയപ്പെടുത്തിയത്.
🎰 Stranger things_episode 2
🎰 Volver
🎰 Satan's slave
🎰 Eyes without a face
🎰 Get out
🎰 The tunnel
🎰 Stranger things _1
🎰 Thelma
🎰 Les diaboliques
🎰 The shining
(പോസ്റ്ററും യൂ ട്യൂബ് ലിങ്കും ഗ്രൂപ്പിലിട്ട് കൂട്ടിച്ചേർക്കൽ നടത്താൻ പരമാവധി ശ്രമിച്ചു നോക്കീതാ വിജുമാഷേ...നെറ്റ് വല്ലാതെ പറ്റിക്കുന്നു...)
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
2⃣1⃣ 0⃣9⃣ 2⃣0⃣1⃣8⃣
വെള്ളി
🎷 സംഗീത സാഗരം 🎷
അവതരണം: രജനി ടീച്ചർ
(GHSS പേരശ്ശനൂർ)
വെള്ളിയാഴ്ചകളെ സംഗീത സാന്ദ്രമാക്കുന്ന സംഗീത സാഗരം ഒരു മണിക്കൂർ വൈകി രാത്രി 8 മണിക്കാണ് രജനി ടീച്ചർ അവതരിപ്പിച്ചത്
🥁 സ്വിറ്റ്സർലണ്ടിൽ പ്രചാരത്തിലുള്ള സ്വിസ് ഫോക്ക് സംഗീതമാണ് ഇത്തവണ ടീച്ചർ തെരഞ്ഞെടുത്തത്
🎼 സ്വിസ് നാടോടി സംഗീതത്തിൽ ആൽപ്രിൻ ഇടയൻമാർ ക്കുള്ള പ്രാധാന്യവും ടീച്ചർ വിശദീകരിച്ചു
🎻 സമഗ്രമായ വിവരണത്തിനു പുറമെ വീഡിയോകളും യു ട്യൂബ് ലിങ്കുകളും ടീച്ചർ പരിചയപ്പെടുത്തി
🎤 തുടർന്നു നടന്ന ചർച്ചയിൽ രതീഷ് മാഷ് ,ഹമീദ് മാഷ് ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി .
▪▪▪▪▪▪▪▪▪▪
❓ - തുടർന്ന് ഒരു പാഠഭാഗ സംശയവുമായി അനീസുദ്ദീൻ മാഷ് രംഗത്തെത്തി. "ഉൾക്കളപ്പൂക്കൾ " എങ്ങിനെ പിരിച്ചെഴുതുമെന്നായിരുന്നു മാഷിന്റെ സംശയം
⁉ പാഠഭാഗ ചർച്ചകൾ നമ്മളെന്നും സ്വാഗതം ചെയ്യാറുണ്ടെങ്കിലും കുറേ സമയത്തേക്ക് സംശയത്തിന് മറുപടിയൊന്നും വന്നില്ല .
നമ്മുടെ ഗ്രൂപ്പിൽ വിദ്യാഭ്യാസമുള്ള ആരുമില്ലേ എന്ന 'ചോദ്യവുമായി ഹമീദ് മാഷ് ചാടി വീണു
തുടർന്ന് ഗ്രൂപ്പൊന്നിളകി
തൃപ്തികരമായ മറുപടിയുമായി മിനി ടീച്ചർ എത്തി.. കൂടുതൽ വിശദീകരണങ്ങളുമായി സ്വപ്ന ടീച്ചറും രതീഷ് മാഷും രംഗത്തെത്തി
മിനീ, സ്വപ്നാ ,രതീഷ് മാഷേ അഭിനന്ദനങ്ങൾ
🌹🌹🌹
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
സെപ്റ്റംബർ22_ശനി
📜 നവസാഹിതി📜📑📑📑📑📑📑📑📑
അവതരണം_സ്വപ്നാറാണി ടീച്ചർ(ദേവധാർHSSതാനൂർ)
📑📑📑📑📑📑📑📑📑📑
പുതുരചനകൾക്കൊരിടമായ നവസാഹിതി കൃത്യസമയത്തുതന്നെ അവതാരക തുടങ്ങി.സംഭാവനകൾ കൂമ്പാരമാകുമ്പോൾ പരിപാടികൾ ഗംഭീരമാകും എന്നു പറഞ്ഞതുപോലെയായിരുന്നു ഇന്നത്തെ നവസാഹിതിയുടെ അവസ്ഥ👍😊
🏵 രണ്ട് ചീഞ്ഞതക്കാളിയും ഒരു കുപ്പി ചുവന്ന മഷിയും തെരുവിൽ കിടന്നുറങ്ങേണ്ട അവസ്ഥയിലുള്ള പാവം പെണ്ണിന്റെ മാനം എങ്ങനെ രക്ഷിക്കുന്നു എന്ന് ഹൃദയവേദനയോടെ വായിക്കാം അജിത എഴുതിയ അ(വി)ശുദ്ധമുറിവ് എന്ന കവിതയിൽ😔
🏵നാല്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് എത്രയോ പ്രാധാന്യമുള്ളതായി തോന്നുന്നു ഈ അടുത്തിടെ ഇറങ്ങിയ മാനസി,റൂബി എന്നിവരുടെ കവിതകളിലും ,ഇന്നലെ നവസാഹിതിയിൽ അവതരിപ്പിച്ച ലയ എഴുതിയ നാല്പതിനോടടുത്ത സ്ത്രീ എന്ന കവിതയിലും😊
🏵 സുധാകരൻ മൂർത്തിയേടത്ത് എഴുതിയ പല കാരണങ്ങൾ എന്ന കവിതയിൽ ഒരു സ്ത്രീയെ തിരക്കിട്ട തന്റെ ജീവിതയാത്രക്കിടയിലും വീടിനോട് ചേർത്തുനിർത്തുന്ന കാരണങ്ങൾ നിരത്തുകയാണ്..🤝
🏵 സജീവൻ പ്രദീപ് എഴുതിയ ഇലാസ്റ്റിക് പ്രവണതയുള്ള വിഷാദം👍👍
🏵 ഒരേ ആശയത്തിലൂന്നിയ രണ്ട് വ്യത്യസ്ത കവിതകളാണ് ലാലു എഴുതിയ ചതിയൻ ...അതുപോലെ ശ്രീല അനിൽ എഴുതിയ അനുതാപം..സമകാലികപ്രസക്തമായ കവിതകൾ👏👏
🏵 ഒരു അലസദിനത്തിന്റെ കടന്നുപോകൽ എങ്ങനെയെന്ന് കാവ്യാത്മകമായി വരച്ചുകാണിക്കുന്നു ഷീലാറാണി യുടെ ചില ദിവസങ്ങൾ എന്ന കവിത.
🏵ആധുനിക ഭാരതത്തെയും ഗാന്ധിജി സ്വപ്നം കണ്ട ഭാരതത്തെയും കുറിച്ചുള്ള ചിന്തകളുടെ പങ്കുവെയ്ക്കലാണ് പ്രദീപ് ആനാക്കുടി യുടെ ഭാരതീയം
🏵 സ്വപ്നടീച്ചർ എഴുതിയ മരണക്കിണറിൽ മരണക്കിണറിന്റെ ഭയപ്പെടുത്തുന്ന ആഴങ്ങളോളം ചെല്ലുന്നു ...
🏵 അശോകൻ മറയൂർ എഴുതിയ മൂന്നാറിൽ വീണ്ടുമൊരു വസന്തകാലം പൂക്കുമ്പോൾ വായിച്ചപ്പോൾ മനസിലും നീലക്കുറിഞ്ഞി പൂത്തു😊
🏵 നമ്മുടെ ഗ്രൂപ്പിലെ പുതിയ അംഗമായ ഗഫൂർ മാഷ് എഴുതിയ രണ്ടു കവിതകളും_ ഒറ്റ, തീയിൽ മുളച്ചത്....ആശയഗംഭീരം👍👍👍
ഒറ്റയായ് വന്നു പിറന്നു വീണാലും നമ്മളൊറ്റയല്ല അല്ലേ ഗഫൂർ മാഷേ...😊
🏵 ശ്രീനിവാസൻ തൂണേരി യുടെ മഴമരങ്ങൾ പ്രളയകാലത്തേക്ക് മടക്കുന്നു...
തെരുവുകളിൽ കവിത നാറുന്നത് എന്ന കവിതയിലാകട്ടെ ചോരവറ്റിയ....ജഡമായ് മാറിയ കവിതകൾ...
🏵 അശോക് മാഷ് എഴുതിയ കുടുക്ക 😍
കുടുക്ക പൊട്ടി പുറത്തേക്കുരുണ്ട സ്വപ്നച്ചില്ലറകൾ...
🏵 ഇത്രയും ഗംഭീരമായ നവസാഹിതി അവതരിപ്പിച്ച സ്വപ്ന ടീച്ചർക്ക് പ്രത്യേക അഭിനന്ദനം🤝🤝👏👏 കൂടാതെ കവിതകൾ പോസ്റ്റ് ചെയ്ത വിജുമാഷ്,ശ്രീല ടീച്ചർ,വാസുദേവൻമാഷ് ,പ്രമോദ് മാഷ് എന്നിവർക്കും അഭിനന്ദനങ്ങൾ
🏵 വിഭവസമൃദ്ധമായ നവസാഹിതിയിൽ രതീഷ് മാഷ്, മഞ്ജുഷ,വിജുമാഷ്,സീത,ഗഫൂർമാഷ്,വാസുദേവൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി... പരിപാടിയെ ഒന്നു കൂടി സജീവമാക്കി
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺
ഇനി താരവിശേഷങ്ങളിലേക്ക്...
ഇതുവരെ ആരും കേൾക്കാത്ത... കാണാത്ത...പുതുസംരംഭവുമായി...സാഹിത്യചാനൽ എന്ന ആശയവുമായി നമ്മുടെയെല്ലാം മനസ്സിലേക്ക് ചിന്തിച്ചാൽ...പ്രവർത്തിച്ചാൽ...അസാധ്യമായതൊന്നുമില്ല എന്ന സന്ദേശം പകർന്ന നമ്മുടെ പ്രിയങ്കരനായ പ്രവീൺ മാഷ് നിത്യതാരം തന്നെയാണ്..എങ്കിലും ഗ്രൂപ്പ് നിയമമനുസരിച്ച് അദ്ദേഹത്തെ ഈ ആഴ്ചയിലെ താരമായി പ്രഖ്യാപിക്കുന്നു...
പ്രവീൺമാഷേ...ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤝💐💐💐
⭐⭐⭐⭐⭐⭐⭐⭐⭐⭐
ഇനി ശ്രദ്ധേയമായ പോസ്റ്റ്...
18ാം തീയതി രതീഷ് മാഷ് പോസ്റ്റ് ചെയ്ത പല്ലാക്ക് മൂക്കോ അതെന്തു മൂക്ക് എന്ന രസകരമായ രവിമേനോൻ ലേഖനമാണ് ഈ ആഴ്ചയിലെ ശ്രദ്ധേയമായ പോസ്റ്റ്😍
രതീഷ് മാഷേ... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ🤝💐💐💐
⭐⭐⭐⭐⭐🌟⭐🌟⭐
വാരാന്ത്യാവലോകനം ഇവിടെ പൂർണമാകുന്നു... വായിക്കുക...വിലയിരുത്തുക
🌺🌸🌺🌸🌺🌸🌺🌸🌺🌸🌺